കോവിഡ്​ കാലത്ത്​ 'ഇ'ങ്ങനെയും വായിക്കാം...

കോവിഡ്​ ലോകത്തെ ഒന്നാകെ മാറ്റിമറിച്ചുകഴിഞ്ഞു. മാസ്​ക്കും സാനി​ൈറ്റസറുമെല്ലാം ജീവിതത്തി​െൻറ ഭാഗമായ പുതിയൊരു ലോകത്താണ്​ നമ്മൾ ജീവിക്കുന്നത്​. ആരോഗ്യമേഖലയെ കോവിഡ്​ എത്രത്തോളം ബാധിച്ചുവോ അത്രതന്നെ മാറ്റങ്ങളുണ്ടായ ഒരിടമാണ്​ ഇന്ന്​ വായനലോകം. രണ്ടു​ വർഷമായി ലോകമാകെ ഒാൺലൈൻ വിദ്യാഭ്യാസത്തി​െൻറ പിറകെയാണ്. ജൂൺ 19ന്​ വായനദിനം ആചരിക്കു​േമ്പാൾ ചിന്തിക്കേണ്ടതും ചർച്ചചെയ്യേണ്ടതും ആ പുതിയ വായനലോകത്തെക്കുറിച്ചാണ്​.

നമ്മൾ മാറിയ നാളുകൾ

കാലം അതിവേഗമാണ് മാറുന്നത്. കണ്ണടച്ചു തുറക്കുമ്പോഴേക്ക് ചുറ്റിലുമുള്ള​െതാക്കെ മാറിമറിയുന്നു. കുറച്ചുകാലം മുമ്പുവരെ കേട്ടുവന്നിരുന്നു, വായന മരിക്കുന്നു എന്ന്. അങ്ങനെയാണെങ്കിൽ അതിന്​ ഏറ്റവും പറ്റിയ കാലമായിരുന്നല്ലോ ഇത്​. എന്നിട്ട്​ വായന മരിച്ചോ? ഇല്ല, അത്​ പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ കൂടുതൽ കരുത്താർജിച്ചുകൊണ്ടേയിരുന്നു. വായനയുടെ കോലം മാറി എന്നുതന്നെ വേണമെങ്കിൽ പറയാം. മാറിയ കോലം വായനക്ക്​ കൂടുതല്‍ സുഖം നല്‍കുന്നതുകൂടിയാണ്​. കഴിഞ്ഞ രണ്ടു​ വർഷമായി ലോകത്താകെ ഒാൺലൈൻ പഠനത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കും വളരെയധികം പ്രോത്സാഹനംത​െന്നയാണ്​ ലഭിക്കുന്നത്​. ലോകത്തെ മിക്ക സ്​കൂളുകളും പഠനം ഒാൺലൈനിലേക്ക്​ മാറ്റിയത്​ ആദ്യം വിദ്യാർഥികൾക്ക്​ അത്ഭുതമായിരുന്നെങ്കിലും അത്​ വളരെ വേഗംതന്നെ പുതിയ തലമുറ പഠിച്ചെടുത്തു. അവർ അതിനോട്​ ഇണങ്ങിച്ചേരുകയും ചെയ്​തു. 'ഞങ്ങൾക്കിനി ഇതൊന്നും പഠിക്കാൻ പറ്റില്ല, ഇത്ര പ്രായമായില്ലേ' എന്നുപറഞ്ഞവർപോലും വായനയുടെ പുതിയ സാധ്യതകളെ പഠിച്ച്​ ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞു. മലയാളത്തില്‍തന്നെ വായിക്കുന്നവരുടെ എണ്ണം കൂടിവന്നു; എഴുത്തുകാരുടെയും. രണ്ടു സാധ്യതകളാണ് ഇതിലേക്കു വഴിതെളിച്ചത്. വിവരസാങ്കേതികവിദ്യയുടെ വികാസം, പ്രത്യേകിച്ച്​ ഇൗ കോവിഡ്​ കാലത്തുണ്ടായ വലിയ കുതിച്ചുചാട്ടം. വിവരസാങ്കേതികവിദ്യ മുന്‍കാലത്തേക്കാള്‍ അതിവേഗം വികസിച്ചപ്പോള്‍ വായനക്കാരുടെ എണ്ണത്തില്‍ എങ്ങനെ വര്‍ധനയുണ്ടായി എന്നത്​ ന്യായമായ ഒരു സംശയമാണ്.

സോഷ്യല്‍മീഡിയ അഥവാ സമൂഹമാധ്യമങ്ങൾക്കുണ്ടായ വൻതോതിലുള്ള പ്രചാരംതന്നെയാണ്​ അതി​െൻറ പ്രധാന കാരണം. ഒപ്പം ഇൻറര്‍നെറ്റ് നിരക്കുകള്‍ കുറഞ്ഞതും ഒരു കാണമാണ്​. ഇതിലൂടെ സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതില്‍ വര്‍ധിച്ചു. ക്ലാസിക് എഴുത്തുകള്‍ മുതല്‍ വളരെ നിസ്സാരമെന്നു തോന്നാവുന്ന സാഹിത്യ സൃഷ്​ടികള്‍ വരെ ഇന്ന്​ ആദ്യം ഇടംപിടിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.



കുട്ടികൾക്കിടയിലെ 'സമഗ്ര' താരം

പണ്ട്​ സ്​കൂളുകളിൽ ഏറ്റവുംകൂടുതൽ അനുഭവിച്ചിരുന്ന ഒരു പ്രശ്​നമായിരുന്നു പാഠപുസ്​തകങ്ങൾ കൈയിലെത്താനുള്ള കാലതാമസം. അന്ന്​ ഉള്ളവരുടെ പുസ്​തകത്തിൽ നോക്കി വായിച്ചും പഠിച്ചും അങ്ങനെ പോകും. പാഠപുസ്​തകങ്ങളുടെ വിതരണം എന്നും പ്രതിസന്ധികൾ നിറഞ്ഞ ഒന്നുതന്നെയായിരുന്നു. എന്നാൽ ഇന്ന്​ സ്​ഥിതി അങ്ങനെയല്ല. ഇന്ന്​ വിതരണം കൃത്യമാണ്​. ഇനി അഥവാ പുസ്​തകങ്ങൾ കൈയിൽ ഇല്ലെങ്കിലും അത്​ കിട്ടാൻ മറ്റു​ വഴികളുണ്ട്​. സംസ്​ഥാന സർക്കാർ 'കൈറ്റി​'െൻറ സഹായത്തോടെ തയാറാക്കിയിരിക്കുന്ന 'സമഗ്ര' പോർട്ടൽ ആണ്​ ഇന്ന്​ 'ഇ' -ലോകത്തെ താരം. സമഗ്ര പോർട്ടൽ വഴി ഒന്നാം ക്ലാസ്​ മുതൽ 12ാം ക്ലാസ്​ വരെയുള്ള ഏത്​ പാഠപുസ്​തകവും കുട്ടികൾക്ക്​ സൗജന്യമായിത്തന്നെ ഡൗൺലോഡ്​ ചെയ്​തെടുത്ത്​ സൂക്ഷിക്കാം. പാഠപുസ്​തകങ്ങൾ മാത്രമല്ല, മറ്റു പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുവേണ്ട മെറ്റീരിയലുകളുമെല്ലാം സമഗ്രയിലൂടെ വിദ്യാർഥികൾക്ക്​ ലഭിക്കും. അധ്യാപകർക്കും വിവിധ ആവശ്യങ്ങൾക്കായുള്ള കാര്യങ്ങൾ ഇൗ പോർട്ടലിൽ  https://samagra.kite.kerala.gov.in/  ലഭ്യമാണ്​. 

'സ്വയം' വഴികാണിക്കും

കേന്ദ്ര ഗവൺമെൻറിനു കീഴിൽ വിദ്യാഭ്യാസ വകുപ്പ് കെകാര്യം ചെയ്യുന്ന പോർട്ടൽ/ആപ്ലിക്കേഷൻ ആണ്​ 'സ്വയം'. പ്രധാനമായും സമൂഹത്തിലെ 'ഡിജിറ്റൽ ഡിവൈഡ്​' മാറ്റിയെടുക്കുന്നതി​െൻറ ഭാഗമായാണ്​ ഇത്തരത്തിലൊരു ഉദ്യമത്തിന്​ തുടക്കമിട്ടതെന്ന്​ സർക്കാർ പറയുന്നു. സ്​കൂൾതലം മുതലുള്ള വിദ്യാർഥികൾക്ക്​ ഇൗ സംവിധാനം ഉപയോഗിക്കാം. സൗജന്യമായി ഒാൺലൈൻ പഠനം നൽകുക എന്നതുകൂടിയാണ്​ ഇതി​െൻറ ലക്ഷ്യം. എൻ.സി.ഇ.ആർ.ടി മുതൽ വിവിധ സിലബസുകളിൽ ഇവിടെ പഠനം നടത്തുന്നു. പഠിപ്പിക്കുന്നതാക​െട്ട വിദഗ്​ധരായ ഫാക്കൽറ്റികളും. പ്ലസ്​ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി എല്ലാ മേഖലകളിലെ പഠനവും 'സ്വയം' കൈകാര്യം ചെയ്യുന്നുണ്ട്​. തികച്ചും സൗജന്യമായ ഇൗ സംവിധാനം പക്ഷേ നിരവധിപേർക്ക്​ ഇനിയും അറിയില്ല എന്നതാണ്​ പ്രശ്​നം.  www.swayam.gov.in


സുരക്ഷിതരാവാൻ 'കിഡ്​ ഗ്ലൗ'

ഒാൺ​ൈലൻ പഠനം സജീവമായതുകൊണ്ട്​ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം ദിവസത്തിൽ മിക്ക സമയവും ഒാൺലൈനിലായിരിക്കും. വിശാലമായ ഒരു ഇടമാണ്​ ഇൻറർനെറ്റ്​ ലോകം കാത്തുവെക്കുന്നത്​. അവിടെ എ​ണ്ണാൻ കഴിയാത്തത്ര വിവരങ്ങളുണ്ട്​. അതോടൊപ്പം നിരവധി ചതിക്കുഴികളും ഇൗ രംഗത്തുണ്ട്​. അത്തരം ചതിക്കുഴികളെക്കുറിച്ച്​ അറിയാനും പഠിക്കാനുമായി കേരള ​പൊലീസ്​ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്​ ഒാർഗനൈസേഷനുമായി ചേർന്ന്​ തയാറാക്കിയതാണ്​ 'കിഡ്​ ഗ്ലൗ' പ്ലാറ്റ്​ഫോം. ഇതിലൂടെ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൈബർ സെക്യൂരിറ്റിയെക്കുറിച്ച്​ അറിയാനും പഠിക്കാനും സാധിക്കും. നിങ്ങളുടെ ഒാൺലൈൻ ലോകം സ​ുരക്ഷിതമാക​െട്ട... www.kidglove.in

'ദിക്​ഷ' അധ്യാപകർക്കായി

കേന്ദ്ര സർക്കാറിനു​ കീഴിൽ വിദ്യാഭ്യാസവകുപ്പ് അധ്യാപകർക്കായി തയാറാക്കിയിരിക്കുന്ന പ്ലാറ്റ്​ഫോമാണ്​ 'ദിക്​ഷ'. ഒന്നാം ക്ലാസ്​ മുതൽ 12ാം ക്ലാസ്​ വരെയുള്ള അധ്യാപകർക്കുവേണ്ടിയാണ്​ ഇത്​ തയാറാക്കിയിരിക്കുന്നത്​. ട്രെയിനിങ്​ കോഴ്​സുകളും വിഡിയോ ക്ലാസുകളും വർക്ക്​ഷീറ്റുകളുമടക്കം ഡിജിറ്റൽ ലേണിങ്ങി​െൻറ എല്ലാ സാധ്യതകളും ഇവിടെ ഉപയോഗിക്കുന്നുണ്ട്​. ഒരു ലക്ഷത്തോളം ഇ-ബുക്കുകളും ദിക്​ഷ ലഭ്യമാക്കുന്നുണ്ട്​. വിവിധ ഭാഷകളിലായി ദിക്​ഷ പരിശീലനം ലഭ്യമാണ്​ എന്നതാണ്​ മ​െറ്റാരു പ്രത്യേകത. പ്ലേസ്​റ്റോർ വഴി ദിക്​ഷ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്​തെടുക്കുകയും ചെയ്യാം. അധ്യാപനത്തിൽ താൽപര്യമുള്ള വിദ്യാർഥികൾക്കും 'ദിക്​ഷ' ഉപയോഗിക്കാം. www.diksha.gov.in

വായിക്കാൻ ഇതാ 'ഡിജിറ്റൽ ലൈബ്രറി'

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എൻ.എം.ഇ.​െഎ.സി.ടി തയാറാക്കിയ സംവിധാനമാണ്​ നാഷനൽ ഡിജിറ്റൽ ലൈബ്രറി (NDLI). പൂർണമായും അക്കാദമിക​ വിവരങ്ങളും റിസോഴ്​സുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇൗ ഡിജിറ്റൽ ലൈബ്രറിയിൽ സ്​കൂൾ തലം മുതൽ ബിരുദാനന്തര ബിരുദ പഠന വിദ്യാർഥികൾ വരെയുള്ളവർക്കുള്ള മെറ്റീരിയലുകൾ ലഭ്യമാണ്​. എല്ലാ പ്രായത്തിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു​ വായനക്കാർക്കുമായി നിരവധി വിവരങ്ങൾ ഇൗ ലൈബ്രറിയിലൂടെ ലഭ്യമാകും. 70ലധികം ഭാഷകളിൽ ലഭ്യമാകുന്ന ഇൗ ലൈബ്രറിയുടെ സേവനം 24x7 ആണ്. ഇ- ബുക്കുകൾ, വിഡിയോകൾ, തിസീസുകൾ, മാനുസ്ക്രിപ്​​റ്റുകൾ, വിവിധ രേഖകൾ തുടങ്ങിയവയെല്ലാം ഡിജിറ്റൽ ലൈബ്രറി വഴി നിങ്ങൾക്ക്​ ലഭ്യമാകും.  https://ndl.iitkgp.ac.in/


വായനക്കായി 'കിന്‍ഡിൽ'‍

വായനക്കായി പുതിയ മുഖം തുറന്ന 'കിന്‍ഡിൽ' ഇപ്പോൾ താരമാണ്​.‍ 'ഇ' റീഡറുകളുടെ പുതുരൂപമാണ് 'കിന്‍ഡിൽ'‍. നിരവധി പുസ്തകങ്ങള്‍ നമുക്ക്​ കിന്‍ഡിലില്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം. എപ്പോള്‍ വേണമെങ്കിലും വായിക്കാം. അത്രയും പുസ്തകങ്ങള്‍ വാങ്ങിക്കുന്നതി​െൻറ നാലിലൊന്നോ അതില്‍ കുറവോ മാത്രമേ കിന്‍ഡിലില്‍ വായിക്കാന്‍ ചെലവാകൂ എന്ന പ്രത്യേകതയുമുണ്ട്. ഒരു സ്മാർട്ട്​ ഫോണി​െൻറയോ ടാബി​െൻറയോ മാത്രം വലുപ്പം. ആ വലുപ്പത്തില്‍ 100ഒാ 1000മോ പുസ്തകം അടങ്ങുന്ന ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് കിന്‍ഡില്‍ നൽകുന്നത്. ഇന്ന്​ പാഠഭാഗങ്ങള്‍ പോലും 'ഇ'^ബുക്കുകളായി മാറുകയാണ്. ചിലപ്പോള്‍ ഒരു പത്തു വര്‍ഷം കഴിഞ്ഞാല്‍ നമ്മുടെയൊക്കെ പുസ്തക അലമാരകളില്‍ ഉള്ളതിനേക്കാള്‍ പുസ്തകങ്ങള്‍ ഒരു കുഞ്ഞന്‍ ഇലക്ട്രോണിക് ഉപകരണത്തിലുണ്ടാകും. അതാണ്, ഇ-കാലത്തെ വായനയുടെ പ്ര​േത്യകത.

ഡിജിറ്റല്‍ ബുക്ക് അഥവാ ഇബുക്ക്

കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ടാബ്​ലെറ്റിലോ എന്തിനു മൊബൈല്‍ ഫോണില്‍ പോലും യമണ്ടന്‍ പുസ്തകം വായിക്കാം. ഇതാണ്​ 'ഇ' കാലം വരുത്തിയ മാറ്റം. മുമ്പ്​ വലിയൊരു പുസ്തകം വായിക്കണമെങ്കില്‍ പലതായിരുന്നു തടസ്സങ്ങള്‍. പുസ്തകം വാങ്ങണം, അതു ചുമക്കണം, നിവര്‍ത്തി​െവച്ചു വായിക്കാന്‍ സ്ഥലം വേണം, സൂക്ഷിക്കാന്‍ സംവിധാനം വേണം. ഇതെല്ലാം ഇന്ന് ഇത്തിരിക്കുഞ്ഞന്‍ സ്ഥലത്തേക്കു ചുരുക്കി എന്നതാണ് ഡിജിറ്റല്‍ ബുക്കുകള്‍ വന്നതി​െൻറ ഗുണം. അച്ചടിച്ച പുസ്തകങ്ങളുടെ ഇ^പതിപ്പുകളാണ് ആദ്യകാലങ്ങളില്‍ ഇ^ബുക്കുകളായി ഇറങ്ങിയിരുന്നതെങ്കില്‍ ഇന്ന് അച്ചടിക്കാതെ 'ഇ' രൂപത്തില്‍ മാത്രം ഇറങ്ങുന്ന പുസ്തകങ്ങളുമുണ്ട്. 'ഇ' കാലത്തെ വായനക്ക്​ ഇ^ബുക്കുകള്‍ മതിയെന്ന നിലയില്‍ എഴുത്തുകാരും പ്രസാധകരും തീരുമാനിക്കുന്ന സാഹചര്യം. 'ഇ' ബുക്കുകള്‍ വളരെ മുമ്പേ ഉണ്ടായെങ്കിലും അതിനെല്ലാം അതി​േൻറതായ സാങ്കേതികവിദ്യകള്‍ വേണമായിരുന്നു. 'ഇ' റീഡറി​െൻറ വരവോടെയാണ് 'ഇ' ബുക്കുകള്‍ സര്‍വസാധാരണമായത്. ഒരു ടാബ്​ലറ്റിനു സമാനമായ ഉപകരണം അഥവാ ഡിവൈസ് ആണ് 'ഇ' റീഡര്‍. നമുക്കിഷ്​ടമുള്ളപോലെ പുസ്തകം വായിക്കാമെന്നതാണ് പ്രത്യേകത. അക്ഷരങ്ങളുടെ വലുപ്പം വ്യത്യാസപ്പെടുത്തിയും വെളിച്ചവും തെളിച്ചവും കൂട്ടിയുമെല്ലാം. രാത്രിയും പകലും അനായാസം വായിക്കാം. ഇനി ഇരുട്ടത്തിരുന്നു വായിക്കണമെങ്കില്‍ അതും കഴിയുമെന്ന നില. എന്നാല്‍, അച്ചടിപ്പുസ്തകങ്ങളിലെ താളുകള്‍ മറിച്ചെന്നതുപോലെ വായിക്കുകയും ചെയ്യാം.

Tags:    
News Summary - e reading in the time of covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.