കോവിഡ് കാലത്ത് 'ഇ'ങ്ങനെയും വായിക്കാം...
text_fieldsകോവിഡ് ലോകത്തെ ഒന്നാകെ മാറ്റിമറിച്ചുകഴിഞ്ഞു. മാസ്ക്കും സാനിൈറ്റസറുമെല്ലാം ജീവിതത്തിെൻറ ഭാഗമായ പുതിയൊരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ആരോഗ്യമേഖലയെ കോവിഡ് എത്രത്തോളം ബാധിച്ചുവോ അത്രതന്നെ മാറ്റങ്ങളുണ്ടായ ഒരിടമാണ് ഇന്ന് വായനലോകം. രണ്ടു വർഷമായി ലോകമാകെ ഒാൺലൈൻ വിദ്യാഭ്യാസത്തിെൻറ പിറകെയാണ്. ജൂൺ 19ന് വായനദിനം ആചരിക്കുേമ്പാൾ ചിന്തിക്കേണ്ടതും ചർച്ചചെയ്യേണ്ടതും ആ പുതിയ വായനലോകത്തെക്കുറിച്ചാണ്.
നമ്മൾ മാറിയ നാളുകൾ
കാലം അതിവേഗമാണ് മാറുന്നത്. കണ്ണടച്ചു തുറക്കുമ്പോഴേക്ക് ചുറ്റിലുമുള്ളെതാക്കെ മാറിമറിയുന്നു. കുറച്ചുകാലം മുമ്പുവരെ കേട്ടുവന്നിരുന്നു, വായന മരിക്കുന്നു എന്ന്. അങ്ങനെയാണെങ്കിൽ അതിന് ഏറ്റവും പറ്റിയ കാലമായിരുന്നല്ലോ ഇത്. എന്നിട്ട് വായന മരിച്ചോ? ഇല്ല, അത് പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ കൂടുതൽ കരുത്താർജിച്ചുകൊണ്ടേയിരുന്നു. വായനയുടെ കോലം മാറി എന്നുതന്നെ വേണമെങ്കിൽ പറയാം. മാറിയ കോലം വായനക്ക് കൂടുതല്‍ സുഖം നല്‍കുന്നതുകൂടിയാണ്. കഴിഞ്ഞ രണ്ടു വർഷമായി ലോകത്താകെ ഒാൺലൈൻ പഠനത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കും വളരെയധികം പ്രോത്സാഹനംതെന്നയാണ് ലഭിക്കുന്നത്. ലോകത്തെ മിക്ക സ്കൂളുകളും പഠനം ഒാൺലൈനിലേക്ക് മാറ്റിയത് ആദ്യം വിദ്യാർഥികൾക്ക് അത്ഭുതമായിരുന്നെങ്കിലും അത് വളരെ വേഗംതന്നെ പുതിയ തലമുറ പഠിച്ചെടുത്തു. അവർ അതിനോട് ഇണങ്ങിച്ചേരുകയും ചെയ്തു. 'ഞങ്ങൾക്കിനി ഇതൊന്നും പഠിക്കാൻ പറ്റില്ല, ഇത്ര പ്രായമായില്ലേ' എന്നുപറഞ്ഞവർപോലും വായനയുടെ പുതിയ സാധ്യതകളെ പഠിച്ച് ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞു. മലയാളത്തില്‍തന്നെ വായിക്കുന്നവരുടെ എണ്ണം കൂടിവന്നു; എഴുത്തുകാരുടെയും. രണ്ടു സാധ്യതകളാണ് ഇതിലേക്കു വഴിതെളിച്ചത്. വിവരസാങ്കേതികവിദ്യയുടെ വികാസം, പ്രത്യേകിച്ച് ഇൗ കോവിഡ് കാലത്തുണ്ടായ വലിയ കുതിച്ചുചാട്ടം. വിവരസാങ്കേതികവിദ്യ മുന്‍കാലത്തേക്കാള്‍ അതിവേഗം വികസിച്ചപ്പോള്‍ വായനക്കാരുടെ എണ്ണത്തില്‍ എങ്ങനെ വര്‍ധനയുണ്ടായി എന്നത് ന്യായമായ ഒരു സംശയമാണ്.
സോഷ്യല്‍മീഡിയ അഥവാ സമൂഹമാധ്യമങ്ങൾക്കുണ്ടായ വൻതോതിലുള്ള പ്രചാരംതന്നെയാണ് അതിെൻറ പ്രധാന കാരണം. ഒപ്പം ഇൻറര്‍നെറ്റ് നിരക്കുകള്‍ കുറഞ്ഞതും ഒരു കാണമാണ്. ഇതിലൂടെ സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതില്‍ വര്‍ധിച്ചു. ക്ലാസിക് എഴുത്തുകള്‍ മുതല്‍ വളരെ നിസ്സാരമെന്നു തോന്നാവുന്ന സാഹിത്യ സൃഷ്ടികള്‍ വരെ ഇന്ന് ആദ്യം ഇടംപിടിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.
കുട്ടികൾക്കിടയിലെ 'സമഗ്ര' താരം
പണ്ട് സ്കൂളുകളിൽ ഏറ്റവുംകൂടുതൽ അനുഭവിച്ചിരുന്ന ഒരു പ്രശ്നമായിരുന്നു പാഠപുസ്തകങ്ങൾ കൈയിലെത്താനുള്ള കാലതാമസം. അന്ന് ഉള്ളവരുടെ പുസ്തകത്തിൽ നോക്കി വായിച്ചും പഠിച്ചും അങ്ങനെ പോകും. പാഠപുസ്തകങ്ങളുടെ വിതരണം എന്നും പ്രതിസന്ധികൾ നിറഞ്ഞ ഒന്നുതന്നെയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഇന്ന് വിതരണം കൃത്യമാണ്. ഇനി അഥവാ പുസ്തകങ്ങൾ കൈയിൽ ഇല്ലെങ്കിലും അത് കിട്ടാൻ മറ്റു വഴികളുണ്ട്. സംസ്ഥാന സർക്കാർ 'കൈറ്റി'െൻറ സഹായത്തോടെ തയാറാക്കിയിരിക്കുന്ന 'സമഗ്ര' പോർട്ടൽ ആണ് ഇന്ന് 'ഇ' -ലോകത്തെ താരം. സമഗ്ര പോർട്ടൽ വഴി ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള ഏത് പാഠപുസ്തകവും കുട്ടികൾക്ക് സൗജന്യമായിത്തന്നെ ഡൗൺലോഡ് ചെയ്തെടുത്ത് സൂക്ഷിക്കാം. പാഠപുസ്തകങ്ങൾ മാത്രമല്ല, മറ്റു പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുവേണ്ട മെറ്റീരിയലുകളുമെല്ലാം സമഗ്രയിലൂടെ വിദ്യാർഥികൾക്ക് ലഭിക്കും. അധ്യാപകർക്കും വിവിധ ആവശ്യങ്ങൾക്കായുള്ള കാര്യങ്ങൾ ഇൗ പോർട്ടലിൽ https://samagra.kite.kerala.gov.in/ ലഭ്യമാണ്.
'സ്വയം' വഴികാണിക്കും
കേന്ദ്ര ഗവൺമെൻറിനു കീഴിൽ വിദ്യാഭ്യാസ വകുപ്പ് കെകാര്യം ചെയ്യുന്ന പോർട്ടൽ/ആപ്ലിക്കേഷൻ ആണ് 'സ്വയം'. പ്രധാനമായും സമൂഹത്തിലെ 'ഡിജിറ്റൽ ഡിവൈഡ്' മാറ്റിയെടുക്കുന്നതിെൻറ ഭാഗമായാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് തുടക്കമിട്ടതെന്ന് സർക്കാർ പറയുന്നു. സ്കൂൾതലം മുതലുള്ള വിദ്യാർഥികൾക്ക് ഇൗ സംവിധാനം ഉപയോഗിക്കാം. സൗജന്യമായി ഒാൺലൈൻ പഠനം നൽകുക എന്നതുകൂടിയാണ് ഇതിെൻറ ലക്ഷ്യം. എൻ.സി.ഇ.ആർ.ടി മുതൽ വിവിധ സിലബസുകളിൽ ഇവിടെ പഠനം നടത്തുന്നു. പഠിപ്പിക്കുന്നതാകെട്ട വിദഗ്ധരായ ഫാക്കൽറ്റികളും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി എല്ലാ മേഖലകളിലെ പഠനവും 'സ്വയം' കൈകാര്യം ചെയ്യുന്നുണ്ട്. തികച്ചും സൗജന്യമായ ഇൗ സംവിധാനം പക്ഷേ നിരവധിപേർക്ക് ഇനിയും അറിയില്ല എന്നതാണ് പ്രശ്നം. www.swayam.gov.in
സുരക്ഷിതരാവാൻ 'കിഡ് ഗ്ലൗ'
ഒാൺൈലൻ പഠനം സജീവമായതുകൊണ്ട് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം ദിവസത്തിൽ മിക്ക സമയവും ഒാൺലൈനിലായിരിക്കും. വിശാലമായ ഒരു ഇടമാണ് ഇൻറർനെറ്റ് ലോകം കാത്തുവെക്കുന്നത്. അവിടെ എണ്ണാൻ കഴിയാത്തത്ര വിവരങ്ങളുണ്ട്. അതോടൊപ്പം നിരവധി ചതിക്കുഴികളും ഇൗ രംഗത്തുണ്ട്. അത്തരം ചതിക്കുഴികളെക്കുറിച്ച് അറിയാനും പഠിക്കാനുമായി കേരള പൊലീസ് ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച് ഒാർഗനൈസേഷനുമായി ചേർന്ന് തയാറാക്കിയതാണ് 'കിഡ് ഗ്ലൗ' പ്ലാറ്റ്ഫോം. ഇതിലൂടെ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൈബർ സെക്യൂരിറ്റിയെക്കുറിച്ച് അറിയാനും പഠിക്കാനും സാധിക്കും. നിങ്ങളുടെ ഒാൺലൈൻ ലോകം സുരക്ഷിതമാകെട്ട... www.kidglove.in
'ദിക്ഷ' അധ്യാപകർക്കായി
കേന്ദ്ര സർക്കാറിനു കീഴിൽ വിദ്യാഭ്യാസവകുപ്പ് അധ്യാപകർക്കായി തയാറാക്കിയിരിക്കുന്ന പ്ലാറ്റ്ഫോമാണ് 'ദിക്ഷ'. ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള അധ്യാപകർക്കുവേണ്ടിയാണ് ഇത് തയാറാക്കിയിരിക്കുന്നത്. ട്രെയിനിങ് കോഴ്സുകളും വിഡിയോ ക്ലാസുകളും വർക്ക്ഷീറ്റുകളുമടക്കം ഡിജിറ്റൽ ലേണിങ്ങിെൻറ എല്ലാ സാധ്യതകളും ഇവിടെ ഉപയോഗിക്കുന്നുണ്ട്. ഒരു ലക്ഷത്തോളം ഇ-ബുക്കുകളും ദിക്ഷ ലഭ്യമാക്കുന്നുണ്ട്. വിവിധ ഭാഷകളിലായി ദിക്ഷ പരിശീലനം ലഭ്യമാണ് എന്നതാണ് മെറ്റാരു പ്രത്യേകത. പ്ലേസ്റ്റോർ വഴി ദിക്ഷ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കുകയും ചെയ്യാം. അധ്യാപനത്തിൽ താൽപര്യമുള്ള വിദ്യാർഥികൾക്കും 'ദിക്ഷ' ഉപയോഗിക്കാം. www.diksha.gov.in
വായിക്കാൻ ഇതാ 'ഡിജിറ്റൽ ലൈബ്രറി'
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എൻ.എം.ഇ.െഎ.സി.ടി തയാറാക്കിയ സംവിധാനമാണ് നാഷനൽ ഡിജിറ്റൽ ലൈബ്രറി (NDLI). പൂർണമായും അക്കാദമിക വിവരങ്ങളും റിസോഴ്സുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇൗ ഡിജിറ്റൽ ലൈബ്രറിയിൽ സ്കൂൾ തലം മുതൽ ബിരുദാനന്തര ബിരുദ പഠന വിദ്യാർഥികൾ വരെയുള്ളവർക്കുള്ള മെറ്റീരിയലുകൾ ലഭ്യമാണ്. എല്ലാ പ്രായത്തിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു വായനക്കാർക്കുമായി നിരവധി വിവരങ്ങൾ ഇൗ ലൈബ്രറിയിലൂടെ ലഭ്യമാകും. 70ലധികം ഭാഷകളിൽ ലഭ്യമാകുന്ന ഇൗ ലൈബ്രറിയുടെ സേവനം 24x7 ആണ്. ഇ- ബുക്കുകൾ, വിഡിയോകൾ, തിസീസുകൾ, മാനുസ്ക്രിപ്റ്റുകൾ, വിവിധ രേഖകൾ തുടങ്ങിയവയെല്ലാം ഡിജിറ്റൽ ലൈബ്രറി വഴി നിങ്ങൾക്ക് ലഭ്യമാകും. https://ndl.iitkgp.ac.in/
വായനക്കായി 'കിന്‍ഡിൽ'
വായനക്കായി പുതിയ മുഖം തുറന്ന 'കിന്‍ഡിൽ' ഇപ്പോൾ താരമാണ്. 'ഇ' റീഡറുകളുടെ പുതുരൂപമാണ് 'കിന്‍ഡിൽ'. നിരവധി പുസ്തകങ്ങള്‍ നമുക്ക് കിന്‍ഡിലില്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം. എപ്പോള്‍ വേണമെങ്കിലും വായിക്കാം. അത്രയും പുസ്തകങ്ങള്‍ വാങ്ങിക്കുന്നതിെൻറ നാലിലൊന്നോ അതില്‍ കുറവോ മാത്രമേ കിന്‍ഡിലില്‍ വായിക്കാന്‍ ചെലവാകൂ എന്ന പ്രത്യേകതയുമുണ്ട്. ഒരു സ്മാർട്ട് ഫോണിെൻറയോ ടാബിെൻറയോ മാത്രം വലുപ്പം. ആ വലുപ്പത്തില്‍ 100ഒാ 1000മോ പുസ്തകം അടങ്ങുന്ന ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് കിന്‍ഡില്‍ നൽകുന്നത്. ഇന്ന് പാഠഭാഗങ്ങള്‍ പോലും 'ഇ'^ബുക്കുകളായി മാറുകയാണ്. ചിലപ്പോള്‍ ഒരു പത്തു വര്‍ഷം കഴിഞ്ഞാല്‍ നമ്മുടെയൊക്കെ പുസ്തക അലമാരകളില്‍ ഉള്ളതിനേക്കാള്‍ പുസ്തകങ്ങള്‍ ഒരു കുഞ്ഞന്‍ ഇലക്ട്രോണിക് ഉപകരണത്തിലുണ്ടാകും. അതാണ്, ഇ-കാലത്തെ വായനയുടെ പ്രേത്യകത.
ഡിജിറ്റല്‍ ബുക്ക് അഥവാ ഇബുക്ക്
കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ടാബ്ലെറ്റിലോ എന്തിനു മൊബൈല്‍ ഫോണില്‍ പോലും യമണ്ടന്‍ പുസ്തകം വായിക്കാം. ഇതാണ് 'ഇ' കാലം വരുത്തിയ മാറ്റം. മുമ്പ് വലിയൊരു പുസ്തകം വായിക്കണമെങ്കില്‍ പലതായിരുന്നു തടസ്സങ്ങള്‍. പുസ്തകം വാങ്ങണം, അതു ചുമക്കണം, നിവര്ത്തിെവച്ചു വായിക്കാന്‍ സ്ഥലം വേണം, സൂക്ഷിക്കാന്‍ സംവിധാനം വേണം. ഇതെല്ലാം ഇന്ന് ഇത്തിരിക്കുഞ്ഞന്‍ സ്ഥലത്തേക്കു ചുരുക്കി എന്നതാണ് ഡിജിറ്റല്‍ ബുക്കുകള്‍ വന്നതിെൻറ ഗുണം. അച്ചടിച്ച പുസ്തകങ്ങളുടെ ഇ^പതിപ്പുകളാണ് ആദ്യകാലങ്ങളില്‍ ഇ^ബുക്കുകളായി ഇറങ്ങിയിരുന്നതെങ്കില്‍ ഇന്ന് അച്ചടിക്കാതെ 'ഇ' രൂപത്തില്‍ മാത്രം ഇറങ്ങുന്ന പുസ്തകങ്ങളുമുണ്ട്. 'ഇ' കാലത്തെ വായനക്ക് ഇ^ബുക്കുകള്‍ മതിയെന്ന നിലയില്‍ എഴുത്തുകാരും പ്രസാധകരും തീരുമാനിക്കുന്ന സാഹചര്യം. 'ഇ' ബുക്കുകള്‍ വളരെ മുമ്പേ ഉണ്ടായെങ്കിലും അതിനെല്ലാം അതിേൻറതായ സാങ്കേതികവിദ്യകള്‍ വേണമായിരുന്നു. 'ഇ' റീഡറിെൻറ വരവോടെയാണ് 'ഇ' ബുക്കുകള്‍ സര്‍വസാധാരണമായത്. ഒരു ടാബ്ലറ്റിനു സമാനമായ ഉപകരണം അഥവാ ഡിവൈസ് ആണ് 'ഇ' റീഡര്‍. നമുക്കിഷ്ടമുള്ളപോലെ പുസ്തകം വായിക്കാമെന്നതാണ് പ്രത്യേകത. അക്ഷരങ്ങളുടെ വലുപ്പം വ്യത്യാസപ്പെടുത്തിയും വെളിച്ചവും തെളിച്ചവും കൂട്ടിയുമെല്ലാം. രാത്രിയും പകലും അനായാസം വായിക്കാം. ഇനി ഇരുട്ടത്തിരുന്നു വായിക്കണമെങ്കില്‍ അതും കഴിയുമെന്ന നില. എന്നാല്‍, അച്ചടിപ്പുസ്തകങ്ങളിലെ താളുകള്‍ മറിച്ചെന്നതുപോലെ വായിക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.