കർണാടകയിൽ കഴിഞ്ഞദിവസം കേട്ട വാർത്ത ഒരത്ഭുതവും ഉളവാക്കുന്നില്ല. രാജ്യത്ത് ഇപ്പോൾ േകൾക്കുന്ന വാർത്തകൾ ആരിലെങ്കിലും എന്തെങ്കിലും ഞെട്ടൽ ഉണ്ടാക്കുന്നോ എന്നുതന്നെ സംശയം. അനീതികൾ സാമാന്യവും പൊതുവത്കരിക്കപ്പെടുകയും ചെയ്ത നാട്ടിൽ 'ഞെട്ടൽ'തന്നെ അസംഭവ്യം. ജാതിയുടെ നടപ്പുരീതികൾ അത്രയും അക്രമാത്മകമായതിനാൽ പ്രത്യേകിച്ചും. എന്നാലും ചിലതെല്ലാം നമുക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്. 'ദലിത് സ്ത്രീ വെള്ളം കുടിച്ചു; ഗോമൂത്രത്താൽ ടാങ്ക് ശുദ്ധമാക്കി' എന്നതാണ് വാർത്ത. ചാമരാജ് നഗർ ജില്ലയിലെ ഹിഗോട്ടര ഗ്രാമത്തിലാണ് സംഭവം. അനീതി നടന്ന സ്ഥലത്തിന്റെ പേരാണ് കൂടുതൽ രസകരം: 'ലിംഗായത്ത്...
കർണാടകയിൽ കഴിഞ്ഞദിവസം കേട്ട വാർത്ത ഒരത്ഭുതവും ഉളവാക്കുന്നില്ല. രാജ്യത്ത് ഇപ്പോൾ േകൾക്കുന്ന വാർത്തകൾ ആരിലെങ്കിലും എന്തെങ്കിലും ഞെട്ടൽ ഉണ്ടാക്കുന്നോ എന്നുതന്നെ സംശയം. അനീതികൾ സാമാന്യവും പൊതുവത്കരിക്കപ്പെടുകയും ചെയ്ത നാട്ടിൽ 'ഞെട്ടൽ'തന്നെ അസംഭവ്യം. ജാതിയുടെ നടപ്പുരീതികൾ അത്രയും അക്രമാത്മകമായതിനാൽ പ്രത്യേകിച്ചും. എന്നാലും ചിലതെല്ലാം നമുക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്. 'ദലിത് സ്ത്രീ വെള്ളം കുടിച്ചു; ഗോമൂത്രത്താൽ ടാങ്ക് ശുദ്ധമാക്കി' എന്നതാണ് വാർത്ത.
ചാമരാജ് നഗർ ജില്ലയിലെ ഹിഗോട്ടര ഗ്രാമത്തിലാണ് സംഭവം. അനീതി നടന്ന സ്ഥലത്തിന്റെ പേരാണ് കൂടുതൽ രസകരം: 'ലിംഗായത്ത് വീഥി'. നവോത്ഥാനത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും ജാതിക്കെതിരായ മുന്നേറ്റത്തിന്റെയും ഉജ്ജ്വലമായ പേരായിരുന്നു ലിംഗായത്ത്. അവിടെ കല്യാണത്തിന് എച്ച്.ഡി കോട്ടയിലെ സർഗുരിൽനിന്ന് വന്ന വധുവിന്റെ സംഘത്തോടൊപ്പം എത്തിയ ദലിത് വിഭാഗക്കാരായ രണ്ടു സ്ത്രീകൾ പൊതു കുടിവെള്ളം കുടിച്ചു. കുടിവെള്ള ടാങ്കിന്റെ പൈപ്പ് തുറന്നായിരുന്നു വെള്ളമെടുത്തത്. ഇതറിഞ്ഞ സവർണ ജാതിക്കാർ ജലസംഭരണിയിലെ വെള്ളം മുഴുവൻ തുറന്നുവിട്ടു. എന്നിട്ട്, പശുവിന്റെ മൂത്രംകൊണ്ട് കഴുകി.
പശുവിനെ ആരാധിക്കുന്നതുപോലെയല്ല പശുമൂത്രത്തെ ആരാധിക്കുന്നത്. പശുവിന്റെ മൂത്രത്തിന് മനുഷ്യരെക്കാൾ പ്രാധാന്യം നേടുന്നത് എന്തായാലും നല്ലതല്ല. ജാതിവെറി നിറഞ്ഞ ലോകത്ത് പശുവിന്റെ വിസർജ്യത്തിന് ദലിതരെക്കാൾ മഹത്ത്വം ലഭിക്കുക സ്വാഭാവികമാണ്. ആ സ്വാഭാവികത തന്നെയാണ് പ്രശ്നം. ഗോമൂത്രം കുടിച്ച് ജീവിക്കണമെന്നുള്ളവർക്ക് അതാവാം. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്ന് ശഠിക്കരുത്. ഇൗ രാജ്യം ഇപ്പോൾ നടക്കുന്നത് അങ്ങോട്ടാണ്. കർണാടകയിലെ വാർത്ത വന്ന ദിവസംതന്നെ ഉത്തർപ്രദേശിലെ മഥുരയിൽനിന്നും ഒരു ജാതിവെറി വാർത്തയുണ്ടായിരുന്നു. ജാതിമാറി വിവാഹം കഴിച്ച മകളെ കൊന്നു പെട്ടിയിലാക്കി ഉപേക്ഷിച്ചതിന് മാതാപിതാക്കൾ അറസ്റ്റിൽ എന്നതാണ് ആ സംഭവം. ജാതിവെറിക്കൊല ഉത്തർപ്രദേശിന്റെ സംഭാവനയൊന്നുമല്ല. ഇങ്ങ് കേരളത്തിലും പലവട്ടം നമ്മളത് കണ്ടതാണ്. ലളിതമായി പറഞ്ഞാൽ ജാതി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഹിന്ദുത്വത്തിന്റെ ഘോഷണത്തിൽനിന്ന്, ബ്രാഹ്മണ്യത്തിൽ നിന്ന്, പശുവിന്റെ മൂത്രത്തിൽനിന്ന് നമുക്ക് പിന്തിരിഞ്ഞ് നടന്നേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.