ആശങ്കകളിൽ ഒരു ഒളിമ്പിക്സ്

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ട്ടി​െ​വ​ച്ച ഒ​ളി​മ്പി​ക്സ്​ ജൂ​ലൈ 23ന്​ ​ടോ​ക്യോ​വി​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്. എ​ന്താ​ണ്​ ഈ ​ഒ​ളി​മ്പി​ക്​​സി​െ​ൻ​റ സ​വി​ശേ​ഷ​ത​ക​ൾ? ഇ​ന്ത്യ​ൻ-​മ​ല​യാ​ളി പ്ര​തീ​ക്ഷ​ക​ൾ ഏ​ത്​ വി​ധ​ത്തി​ലു​ള്ള​താ​ണ്​? -മു​ൻ ഒ​ളി​മ്പി​ക്​​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​െൻറ നി​രീ​ക്ഷ​ണ​ങ്ങ​ൾ.


'ടോ​ക്യോ 2020 ഗോ'. ​ഗ്രീ​സി​ൽ​നി​ന്നു ജ​പ്പാ​നി​ലേ​ക്ക് ദീ​പ​ശി​ഖ​യെ​ത്തി​ച്ച പ്ര​ത്യേ​ക വി​മാ​ന​ത്തി​െ​ൻ​റ പേ​ര് അ​ങ്ങ​നെ​യാ​യി​രു​ന്നു. 2020 മാ​ർ​ച്ച് 12 വ്യാ​ഴാ​ഴ്ച ആ​ത​ൻ​സി​ലെ ആ​ളൊ​ഴി​ഞ്ഞ പ​നാ​തെ​നെ​യ്ക്ക് മാ​ർ​ബി​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ, പൗ​രാ​ണി​ക ഒ​ളി​മ്പി​ക്സി​െ​ൻ​റ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തി സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്നു ജ്വ​ലി​പ്പി​ച്ച ദീ​പ​ശി​ഖ ഗ്രീ​ക്​ ന​ടി സാ​ന്തി ജോ​ർ​ജി​യു ഗ്രീ​സി​െ​ൻ​റ ഒ​ളി​മ്പി​ക് ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ അ​ന്ന കൊ​ര​കാ​ക്കി​ക്കു കൈ​മാ​റി​യ​പ്പോ​ൾ ച​രി​ത്രം വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഒ​ളി​മ്പി​ക് ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. അ​ന്ന​യി​ൽ​നി​ന്നും ദീ​പ​ശി​ഖ 2004ലെ ​ആ​ത​ൻ​സ്​ ഒ​ളി​മ്പി​ക്സി​ലെ വ​നി​താ മാ​ര​ത്ത​ൺ ചാ​മ്പ്യ​ൻ മി​സു​കി നൊ​ഗു​ചി ഏ​റ്റു​വാ​ങ്ങി.

ദീ​​പ​​ശി​​ഖ ഗ്രീ​​ക്​ ന​​ടി സാ​​ന്തി ജോ​​ർ​​ജി​​യു ഗ്രീ​​സി​െ​​ൻ​​റ ഒ​​ളി​​മ്പി​​ക് ഷൂ​​ട്ടി​​ങ് ചാ​​മ്പ്യ​​ൻ അ​​ന്ന കൊ​​ര​​കാ​​ക്കി​​ക്കു കൈ​​മാ​​റി​​യ​​പ്പോ​​ൾ. 2020 മാ​​ർ​​ച്ച് 12ന്​ ആ​​ത​​ൻ​​സി​​ലെ പ​​നാ​​തെ​​നെ​​യ്ക്ക് മാ​​ർ​​ബി​​ൾ സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽനിന്ന്​

മാ​ർ​ബി​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് ഏ​താ​നും ഭാ​ര​വാ​ഹി​ക​ൾ മാ​ത്രം. ഗ്രീ​സി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റു​നാ​ള​ത്തെ ദീ​പ​ശി​ഖാ പ്ര​യാ​ണം റ​ദ്ദാ​ക്ക​പ്പെ​ട്ടു. ഗ്രീ​സ്​ ലോ​ക്ഡൗ​ണി​ൽ ആ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഗ്രീ​സി​ൽ 418 കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ളും അ​ഞ്ചു മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ലോ​കം കൊ​റോ​ണാ ഭീ​ഷ​ണി​യി​ൽ ആ​യി​ത്തു​ട​ങ്ങി. പ​ക്ഷേ, ജ​പ്പാ​െ​ൻ​റ ഒ​ളി​മ്പി​ക് നീ​ന്ത​ൽ താ​രം ന​യോ​ക്കോ ഇ​മോ​തോ ഗ്രീ​ക് ഒ​ളി​മ്പി​ക് സ​മി​തി അ​ധ്യ​ക്ഷ​ൻ സ്​​പൈ​റോ​സ്​ ക​പ്ര​ലോ​സി​ൽ​നി​ന്ന് ദീ​പം ഏ​റ്റു​വാ​ങ്ങു​മ്പോ​ഴും പ്ര​തീ​ക്ഷ​ക​ൾ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു. 'ടോ​ക്യോ 2020 ഗോ' ​ആ​ത​ൻ​സി​ൽ​നി​ന്നു പ​റ​ന്നു​യ​രു​മ്പോ​ഴും ഗോ–​ടോ​ക്യോ ഗോ... ​എ​ന്നാ​യി​രു​ന്നു രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക് സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​മ​സ്​ ബാ​ക്കി​െ​ൻറ ആ​ഹ്വാ​നം. ജ​പ്പാ​നി​ൽ 121 ദി​വ​സ​ത്തെ ദീ​പ​ശി​ഖാ പ്ര​യാ​ണം തു​ട​ങ്ങേ​ണ്ട​ത് മാ​ർ​ച്ച് 26ന്. 2011​ലെ ഭൂ​ക​മ്പ​ത്തി​െ​ൻ​റ​യും സൂ​നാ​മി​യു​ടെ​യും പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി​രു​ന്ന ഫു​കു​ഷി​മ​യി​ൽ​നി​ന്ന് ദീ​പ​ശി​ഖാ പ്ര​യാ​ണം തു​ട​ങ്ങാ​ൻ ജ​പ്പാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ അ​തി​ജീ​വ​ന​ത്തി​െ​ൻ​റ മ​റ്റൊ​രു ജ​പ്പാ​ൻ മാ​തൃ​ക​യാ​യി​രു​ന്നു ലോ​ക​ത്തി​നു മു​ന്നി​ൽ. ടോ​ക്യോ ഒ​ളി​മ്പി​ക്സി​െ​ൻ​റ പ്ര​ധാ​ന വേ​ദി​യാ​യ, 60,000 ഇ​രി​പ്പി​ട​ങ്ങ​ൾ ഉ​ള്ള സ്​​റ്റേ​ഡി​യം 2019 ഡി​സം​ബ​ർ 14നു ​ത​ന്നെ പൂ​ർ​ണ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.
ചൈ​ന​യി​ലെ വൂ​ഹാ​നി​ൽ​നി​ന്ന്​ കൊ​റോ​ണ തു​ട​ക്ക​മി​ട്ട മാ​ര​ത്ത​ൺ യാ​ത്ര അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന്, സ​മു​ദ്ര​ങ്ങ​ളും ആ​കാ​ശ​ങ്ങ​ളും താ​ണ്ടി ജ​പ്പാ​ൻ തീ​ര​ങ്ങ​ളി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന യാ​ത്രാ ക​പ്പ​ലു​ക​ളി​ലെ സ​ഞ്ചാ​രി​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴും ഒ​ളി​മ്പി​ക്സ്​ ന​ട​ക്കു​മെ​ന്നു​ത​ന്നെ​യാ​യി​രു​ന്നു ക​ണ​ക്കു​കൂട്ട​ൽ. പ്ര​ധാ​ന കാ​ര​ണം ഒ​ളി​മ്പി​ക്സ്​ റ​ദ്ദാ​ക്ക​പ്പെ​ട്ടാ​ൽ ജ​പ്പാ​നു വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്​​ടം സം​ഭ​വി​ക്കും എ​ന്ന​തു ത​ന്ന. ലോ​ക​മെ​ങ്ങും കാ​യി​ക​വേ​ദി​ക​ൾ അ​ട​ഞ്ഞ​പ്പോ​ഴും കാ​യി​ക​താ​ര​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ മി​ത​മാ​യ വ്യാ​യാ​മ​ങ്ങ​ളും പ​രി​ശീ​ല​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി. പി​ന്മാ​റു​മെ​ന്ന ഭീ​ഷ​ണി ഏ​താ​നും രാ​ജ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​പ്പോ​ഴും ഐ.​ഒ.​സി കു​ലു​ങ്ങി​യി​ല്ല.
2016ലെ ​ഒ​ളി​മ്പി​ക്സി​നു വേ​ദി​യാ​കാ​ൻ ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട (മൂ​ന്നാം സ്​​ഥാ​നം) ടോ​ക്യോ​ക്ക്​ അ​ന്നു ന​ഷ്​​ട​മാ​യ​ത് 15 കോ​ടി ഡോ​ള​ർ ആ​ണ്. പ​ക്ഷേ, ഇ​തി​െ​ൻ​റ പ​കു​തി ചെ​ല​വി​ട്ട് 2020ലെ ​വേ​ദി​യാ​കാ​ൻ ടോ​ക്യോ​ക്ക്​ സാ​ധി​ച്ചു. ബ​ജ​റ്റ് പ​ല​ത​വ​ണ തി​രു​ത്തി​യെ​ഴു​തേ​ണ്ടി​വ​ന്നു. എ​ന്നി​ട്ടും കു​റ്റ​മ​റ്റ രീ​തി​യി​ൽ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ജ​പ്പാ​ൻ മു​ന്നോ​ട്ടു പോ​കു​മ്പോ​ഴാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്തി​െൻറ ത​ന്നെ താ​ള​ക്ര​മം തെ​റ്റി​ച്ച​ത്. ഒ​ടു​വി​ൽ 2020 മാ​ർ​ച്ച് 24 ചൊ​വ്വാ​ഴ്ച രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. ടോ​ക്യോ ഒ​ളി​മ്പി​ക്സ്​ ഒ​രു വ​ർ​ഷ​ത്തേ​ക്കു നീ​ട്ടി​െ​വ​ച്ചി​രി​ക്കു​ന്നു. ഐ.​ഒ.​സി പ്ര​സി​ഡ​ൻ​റ്​ തോ​മ​സ്​ ബാ​ക്കും ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യും സം​യു​ക്ത​മാ​യെ​ടു​ത്ത തീ​രു​മാ​നം. പ​ക്ഷേ, ഗെ​യിം​സ്​ ടോ​ക്യോ 2020 ആ​യി​ത്ത​ന്നെ അ​റി​യ​പ്പെ​ടും.
വേ​ദി​ക​ളെ​ല്ലാം വ​ള​രെ നേ​ര​ത്തേ ത​യാ​റാ​യി​രു​ന്നു. ടി​ക്ക​റ്റു​ക​ളും വ​ൻ​തോ​തി​ൽ വി​റ്റ​ഴി​ഞ്ഞു. എ​ന്നാ​ൽ ലോ​ക​മെ​മ്പാ​ടു​മാ​യി 1.7 ബി​ല്യ​ൺ ജ​ന​ങ്ങ​ൾ ലോ​ക്ഡൗ​ണി​ലാ​യി​രി​ക്കെ ഗെ​യിം​സ്​ മാ​റ്റി​വെ​ക്കു​ക​യ​ല്ലാ​തെ മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. ഗെ​യിം​സ്​ ബ​ജ​റ്റ് പു​തു​ക്കി 12.6 ബി​ല്യ​ൺ ഡോ​ള​ർ ആ​യി നി​ശ്ച​യി​ച്ച ജ​പ്പാ​ന് ആ​റു ബി​ല്യ​ൺ ഡോ​ള​ർ എ​ങ്കി​ലും അ​ധി​കം ചെ​ല​വാ​കും. 1940ൽ ​ടോ​ക്യോ വേ​ദി​യാ​കാ​ൻ ഒ​രു​ങ്ങി​യെ​ങ്കി​ലും ചൈ​ന​യു​മാ​യു​ണ്ടാ​യ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു പി​ൻ​വാ​ങ്ങി. 1940ലെ ​ഗെ​യിം​സ്​ പ​ക്ഷേ, ന​ട​ന്നി​ല്ല.
ലോ​കം ഇ​തു​വ​രെ കാ​ണാ​ത്ത അ​തി​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​സ്​​മ​യാ​നു​ഭ​വ​മാ​കും ടോ​ക്യോ ഒ​ളി​മ്പി​ക്സ്​ എ​ന്നു ജ​പ്പാ​ൻ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ആ​രും അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കി​ല്ല. 1964ലെ ​ഒ​ളി​മ്പി​ക്സി​നു വേ​ദി​യാ​യ ടോ​ക്യോ ന​ഗ​രം. ര​ണ്ടാ​മ​തൊ​രു ഒ​ളി​മ്പി​ക്സി​നു തീ​യ​തി കു​റി​ച്ച​ത് 24 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തു​വ​രെ​യാ​യി​രു​ന്നു.
ഉ​ദ്ഘാ​ട​ന–​സ​മാ​പ​ന ച​ട​ങ്ങു​ക​ളും അ​ത്​​ല​റ്റി​ക്സും ന​ട​ക്കു​ന്ന പ്ര​ധാ​ന സ്​​റ്റേ​ഡി​യം ഉ​ൾ​പ്പെ​ടെ 42 വേ​ദി​ക​ളി​ൽ 33 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ 339 സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ​ക്കാ​യാ​ണു പോ​രാ​ട്ടം. ക​രാ​ട്ടേ, സ്​​കേ​റ്റ് ബോ​ർ​ഡി​ങ്, സ​ർ​ഫി​ങ്, സ്​​പോ​ർ​ട് ​ൈക്ലം​ബി​ങ് എ​ന്നീ പു​തി​യ നാ​ല് ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം ബേ​സ്​​ബാ​ൾ ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തു​ന്നു. അ​ധി​ക​മാ​യി അ​ഞ്ച് ഇ​ന​ങ്ങ​ൾ വ​ന്ന​പ്പോ​ൾ അ​ഞ്ഞൂ​റോ​ളം താ​ര​ങ്ങ​ൾ കൂ​ടു​ത​ലാ​യെ​ത്തും. അ​താ​യ​ത് പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം താ​ര​ങ്ങ​ൾ. ഇ​തൊ​ക്കെ​യാ​യി​രു​ന്നു ക​ണ​ക്കു​കൂട്ടി​യ​ത്.
താ​ര​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യി​ല്ല. ഒ​ഫി​ഷ്യ​ലു​ക​ളും വ​ള​ൻ​റി​യ​ർ​മാ​രും കു​റ​യും. ദേ​ശീ​യ ടീ​മി​നൊ​പ്പം കോ​ട്ടി​ട്ട് ഇ​റ​ങ്ങു​ന്ന വി​നോ​ദ​യാ​ത്രാ സം​ഘ​ത്തെ അ​ത​ത് നാ​ടു​ക​ളി​ൽ ത​ന്നെ ജ​പ്പാ​ൻ വി​ല​ക്കി. അ​ങ്ങോ​ട്ട് അ​ങ്ങ​നെ​യാ​രും പോ​രേ​ണ്ട​തി​ല്ല. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ഏ​താ​നും രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

ഭാ​ഗ്യം​കെ​ട്ട ഭാ​ഗ്യ​ചി​ഹ്നം

നീ​ല​യും വെ​ള്ള​യും ക​ല​ർ​ന്ന 'മി​റൈ​തോ​വ'​യാ​ണു ഭാ​ഗ്യ ചി​ഹ്നം. മി​റൈ എ​ന്നാ​ൽ ഭാ​വി; തോ​വ എ​ന്നാ​ൽ അ​ന​ശ്വ​രം. 'ഭാ​വി അ​ന​ശ്വ​രം' എ​ന്ന് അ​ർ​ഥം വ​രു​ന്ന ര​ണ്ടു ജാ​പ്പ​നീ​സ്​ വാ​ക്കു​ക​ളു​ടെ സം​യോ​ജ​നം. ജാ​പ്പ​നീ​സ്​ ക​ലാ​കാ​ര​ൻ റ​യോ ത​നി​ഗു​ച്ചി​യാ​ണ് ഭാ​ഗ്യ​ചി​ഹ്നം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.
ജ​പ്പാ​ൻ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ അ​വ​ത​രി​പ്പി​ച്ച ഭാ​ഗ്യ​ചി​ഹ്നം ഇ​ന്നു നി​ർ​ഭാ​ഗ്യ​ത്തി​െ​ൻ​റ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ ആ​യി. വി​ദേ​ശ കാ​ണി​ക​ളോ വി​ദേ​ശ വ​ള​ൻ​റി​യ​ർ​മാ​രോ ഇ​ല്ല. നാ​ട്ടു​കാ​രാ​യ കാ​ണി​ക​ളെ​യും വി​ല​ക്കു​ന്നു. ചെ​ന്നെ​ത്തു​ന്ന​വ​ർ​ക്ക് 15 നാ​ൾ പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. താ​ര​ങ്ങ​ളോ ഒ​ഫി​ഷ്യ​ലു​ക​ളോ നി​ശ്ചി​ത​വേ​ദി​ക​ൾ​ക്ക​പ്പു​റം സ​ഞ്ച​രി​ക്ക​രു​ത്. ഷോ​പ്പി​ങ് ഇ​ല്ല. ഇ​ഷ്​​ട​പ്പെ​ട്ട ഹോ​ട്ട​ലു​ക​ൾ ഇ​ല്ല. പ​രി​ശീ​ല​ന​വും മ​ത്സ​ര​വും ഒ​ഴി​ച്ചാ​ൽ ഏ​താ​ണ്ട് പൂ​ർണ ലോ​ക്ഡൗ​ൺ. ജൂ​ലൈ 12ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ ടോ​ക്യോ ഒ​രു മാ​സ​ത്തേ​ക്കു നീ​ട്ടി.


എ​ന്തൊ​ക്കെ​യാ​യാ​ലും ഗെ​യിം​സ്​ ന​ട​ത്തി​യേ പ​റ്റൂ. ജ​പ്പാ​ൻ ജ​ന​ത​യി​ൽ എ​ൺ​പ​തു ശ​ത​മാ​ന​ത്തി​ലേ​റെ​പ്പേ​ർ ഒ​ളി​മ്പി​ക്സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നു പ​റ​യു​ന്നു. അ​തേ​സ​മ​യം അ​മ്പ​തു ശ​ത​മാ​നം പേ​ർ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചും ഗെ​യിം​സ്​ ന​ട​ത്തും എ​ന്നുത​ന്നെ വി​ശ്വ​സി​ക്കു​ന്നു. ട്ര​യ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​തു​പോ​ലെ ആ​ളും ആ​ര​വ​വു​മി​ല്ലാ​തെ ഒ​ളി​മ്പി​ക്സ്​ ന​ട​ക്കും. 364 ദി​വ​സം മാ​റ്റി​വെ​ക്ക​പ്പെ​ട്ട മേ​ള. 2020 ജൂ​ലൈ 24 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തു​വ​രെ തീ​രു​മാ​നി​ച്ച കാ​യി​ക മാ​മാ​ങ്കം 2021 ജൂ​ലൈ 23 മു​ത​ൽ ആഗ​സ്​​റ്റ്​ എ​ട്ടു​വ​രെ ആ​യി പു​ന​ർ​നി​ർ​ണ​യി​ച്ചു.
ഗെ​യിം​സ്​ ഇ​നി മാ​റ്റി​വെ​ക്കാ​നാ​വി​ല്ല. 2022ൽ ​ശീ​ത​കാ​ല ഒ​ളി​മ്പി​ക്സ്​ ന​ട​ക്കേ​ണ്ട​തു​ണ്ട്. ഏ​ഷ്യ​ൻ ഗെ​യിം​സും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സും ഐ.​ഒ.​സി​യു​ടെ അ​ജ​ണ്ട​യി​ൽ അ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യ​മു​ള്ള ഇ​ന​ങ്ങ​ള​ല്ല. അ​തി​ലേ​റെ ഐ.​ഒ.​സി​യെ അ​ല​ട്ടു​ന്ന​ത്, ഗെ​യിം​സ്​ മു​ട​ങ്ങി​യാ​ൽ ഏ​താ​നും രാ​ജ്യാ​ന്ത​ര കാ​യി​ക സം​ഘ​ട​ന​ക​ൾ പൂ​ർ​ണ​മാ​യി ത​ക​രും എ​ന്ന​താ​ണ്. ഗെ​യിം​സി​ലെ ലാ​ഭ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഐ.​ഒ.​സി​യു​ടെ സ​ഹാ​യം. ഫി​ഫ​യു​ടെ​യും ഐ.​സി.​സി​യു​ടെ​യും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യി​ല്ല പ​ല കാ​യി​ക സം​ഘ​ട​ന​ക​ൾ​ക്കും.

ഉ​ത്ത​ര കൊ​റി​യ പി​ൻ​വാ​ങ്ങി

1976ൽ ​മോ​ൺ​ട്രി​യോ​ളി​ൽ ന​ട​ന്ന ഒ​ളി​മ്പി​ക്സ്​ തു​ട​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ 27 ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ പി​ൻ​വാ​ങ്ങി. വ​ർ​ണ​വി​വേ​ച​നം പി​ന്തു​ട​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് റ​ഗ്ബി ടീ​മി​നെ അ​യ​ച്ച ന്യൂ​സി​ല​ൻ​ഡി​നെ ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ബ​ഹി​ഷ്ക​ര​ണം. ഇ​തോ​ടെ അ​ഞ്ച്​ ഭൂ​ഖ​ണ്ഡ​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന അ​ഞ്ച്​ വ​ള​യ​ങ്ങ​ളു​ടെ പ്ര​സ​ക്തി ന​ഷ്​​ട​മാ​യി. റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന എ​ന്ന പേ​രി​ൽ മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് താ​യ്​​വാ​ൻ താ​ര​ങ്ങ​ൾ സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യ​തും മോ​ൺ​ട്രി​യോ​ളി​െ​ൻ​റ ബാ​ക്കി​പ​ത്രം.
നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷം മോ​സ്​​കോ വേ​ദി​യാ​യ​പ്പോ​ൾ ഒ​രു സോ​ഷ്യ​ലി​സ്​​റ്റ്​ രാ​ഷ്​​ട്രം ന​ടാ​ടെ ഒ​ളി​മ്പി​ക്സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു എ​ന്ന നേ​ട്ടം സോ​വി​യ​റ്റ് യൂ​നി​യ​നു സ്വ​ന്ത​മാ​യി. പ​ക്ഷേ, അ​ഫ്ഗാ​നി​സ്​​താ​നി​ൽ നി​ന്ന് റ​ഷ്യ​ൻ സേ​ന​യെ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ മോ​സ്​​കോ ഒ​ളി​മ്പി​ക്സ്​ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻറ്​ ജി​മ്മി കാ​ർ​ട്ട​റു​ടെ പ്ര​സ്​​താ​വ​ന വി​ന​യാ​യി. അ​തി​നൊ​പ്പം സാ​മ്പ​ത്തി​ക വി​ഷ​മ​ത​ക​ൾമൂ​ലം അ​മ്പ​തോ​ളം രാ​ജ്യ​ങ്ങ​ളും പി​ൻ​വാ​ങ്ങി. ഫ​ലം ഒ​ളി​മ്പി​ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹി​ഷ്ക​ര​ണ​മാ​യി അ​ത് മാ​റി. രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക് സ​മി​തി​യി​ൽ അ​ന്നു​ണ്ടാ​യി​രു​ന്ന 142 രാ​ജ്യ​ങ്ങ​ളി​ൽ 81 രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് മോ​സ്​​കോ ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത​ത്.
തു​ട​ർ​ന്ന് 1984ൽ ​ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ സോ​വി​യ​റ്റ് ചേ​രി​യു​ടെ ബ​ഹി​ഷ്ക​ര​ണം ക​ണ്ടു. 140 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. 1992ൽ ​ബാ​ഴ്​​സ​ലോ​ണ​യി​ൽ ക​ഥ മ​റി​ച്ചാ​യി​രു​ന്നു. 32 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ട​ങ്ങി​യെ​ത്തി. സം​യു​ക്ത ജ​ർ​മ​ൻ ടീം ​മ​ത്സ​രി​ച്ചു. ചി​ത​റി​യി​ട്ടും സോ​വി​യ​റ്റ്​ റി​പ്പ​ബ്ലി​ക്കു​ക​ൾ ഒ​രു ടീ​മാ​യെ​ത്തി.
ലോ​ക​യു​ദ്ധ​ങ്ങ​ൾമൂ​ലം 1916ലും 1940​ലും 44ലും ​മു​ട​ങ്ങി​യ ഒ​ളി​മ്പി​ക്സ്​ നാ​ലാ​മ​തൊ​രി​ക്ക​ൽകൂ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മോ​യെ​ന്ന ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്നു. നി​ല​വി​ൽ കോ​വി​ഡ് ഭ​യ​ന്ന് ഉ​ത്ത​ര കൊ​റി​യ മാ​ത്ര​മാ​ണ്​ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ക്ഷേ, കാ​യി​കതാ​ര​ങ്ങ​ൾ പ​ല​രും പി​ൻ​വാ​ങ്ങി​യി​ട്ടു​ണ്ട്.


ഒ​ളി​മ്പി​ക്സ്​ ഈ ​വ​ർ​ഷ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും 'ടോ​ക്യോ 2020' എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ലേ​ഖ​ക​നു കി​ട്ടി​യ മീ​ഡി​യ അ​ക്ര​ഡി​റ്റേ​ഷ​നി​ലും അ​ങ്ങ​നെ ത​ന്നെ. തീ​യ​തി​ക​ൾ തി​രു​ത്തി അ​ച്ച​ടി​ച്ച മ​റ്റൊ​രു ഷീ​റ്റ് ഐ​ഡി കാ​ർ​ഡി​നൊ​പ്പം അ​യ​ച്ചു​ത​ന്നു. ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ജ​പ്പാ​ൻ വ​ള​രെ നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു എ​ന്നു സാ​രം.

റ​ഷ്യ​ൻ അ​ത്​​ല​റ്റു​ക​ൾ​ക്ക് വി​ല​ക്ക്

2015 മു​ത​ൽ സ​സ്​​പെ​ൻ​ഷ​ൻ നേ​രി​ടു​ന്ന റ​ഷ്യ​ൻ അ​ത്​​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന് റി​യോ​യി​ൽ എ​ന്ന​തു​പോ​ലെ ടോ​ക്യോ​വി​ലും അ​ത്​​ല​റ്റു​ക​ളെ മ​ത്സ​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള 27 ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് താ​ര​ങ്ങ​ൾ​ക്ക് ന്യൂ​ട്ര​ൽ ഫ്ലാ​ഗി​നു കീ​ഴി​ൽ മ​ത്സ​രി​ക്കാ​ൻ 'വേ​ൾ​ഡ് അ​ത്​​ല​റ്റി​ക്സ്​' അ​നു​മ​തി ന​ൽ​കി. മൂ​ന്നു​ത​വ​ണ ഹൈ​ജം​പ് ലോ​ക ചാ​മ്പ്യ​നാ​യ മ​രി​യ ല​സി​ഝ്കെ​നെ, പോ​ൾ​വാ​ൾ​ട്ട് ലോ​ക​ചാ​മ്പ്യ​ൻ അ​ന​ഷെ​ലി​ക സി ​ദൊ​രോ​വ, ഹൈ​ജം​പ് താ​രം മി​ഖാ​യി​ൽ അ​കി​മെ​ൻ​കോ, വാ​ക്കി​ങ് താ​രം വാ​സി​ലി മി​സി​നോ​വ് തു​ട​ങ്ങി​യ​വ​രൊ​ക്കെ ഈ ​നി​ര​യി​ൽ വ​രും.

അ​ഭ​യാ​ർ​ഥി ടീം ​ഇ​ത്ത​വ​ണ​യും

പ​ന്ത്ര​ണ്ട് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ 29 അം​ഗ അ​ഭ​യാ​ർ​ഥി ടീ​മി​നെ ഐ.​ഒ.​സി സ​ജ്ജ​മാ​ക്കി. 13 രാ​ജ്യ​ങ്ങ​ൾ ന​ൽ​കി​യ സ്​​കോ​ള​ർ​ഷി​പ്പ് ഉ​പ​യോ​ഗി​ച്ച് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന 56 താ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഈ ​ടീം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ഭ​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കാ​നാ​ണ് ഐ.​ഒ.​സി​യു​ടെ ഈ ​തീ​രു​മാ​നം. 2016ലെ ​റി​യോ ഒ​ളി​മ്പി​ക്സി​ൽ 10 അം​ഗ അ​ഭ​യാ​ർ​ഥി ടീം ​പ​ങ്കെ​ടു​ത്തി​രു​ന്നു. സി​റി​യ, കോം​ഗോ, ഇ​ത്യോ​പ്യ, ദ​ക്ഷി​ണ സു​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ളാ​ണ് റി​യോ​യി​ൽ മ​ത്സ​രി​ച്ച​ത്. ടോ​ക്യോ​വി​ൽ ആ​ക​ട്ടെ, സി​റി​യ, സൗ​ത്ത് സു​ഡാ​ൻ, എ​റി​ട്രി​യ, അ​ഫ്ഗാ​നി​സ്​​താ​ൻ, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ മ​ത്സ​രി​ക്കും. ഇ​തി​ലെ ഷൂ​ട്ടി​ങ് താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​വും പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​യു​ടെ ഒ​രേ​യൊ​രു വ്യ​ക്തി​ഗ​ത ഒ​ളി​മ്പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് അ​ഭി​ന​വ് ബി​ന്ദ്ര​യു​മു​ണ്ട് എ​ന്ന് ഓ​ർ​ക്ക​ണം. മൂ​ന്നു ത​വ​ണ ഒ​ളി​മ്പി​ക് ഷൂ​ട്ടി​ങ് സ്വ​ർ​ണം നേ​ടി​യ നി​ക്കോ​ളോ കാം​പ്രി​യാ​നി​ക്കൊ​പ്പ​മാ​ണ് ഈ ​ദൗ​ത്യ​ത്തി​ൽ ബി​ന്ദ്ര കൈ​കോ​ർ​ത്ത​ത്. അ​ഭ​യാ​ർ​ഥി അ​ത്​​ല​റ്റു​ക​ളാ​യ ലൂ​നാ സോ​ള​മ​നും മ​ഹ്ദി​യും ടോ​ക്യോ​ക്ക്​ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ൽ മ​ഹ്ദി പ​ക്ഷേ, അ​ഫ്ഗാ​നി​സ്​​താ​നെ​ത്ത​ന്നെ​യാ​കും പ്ര​തി​നി​ധാ​നം ചെ​യ്യു​ക. ''സ്​​പോ​ർ​ട്സി​ൽ, ഞാ​ൻ അ​വ​സാ​നം സ​മാ​ധാ​നം ക​ണ്ടു'' -ലൂ​നാ പ​റ​ഞ്ഞു.
മ​റ്റൊ​രു പു​തു​മ ന്യൂ​സി​ല​ൻ​ഡി​െ​ൻ​റ ലൊ​റെ​ൽ ഹു​ബ്ബാ​ർ​ഡ് ഒ​ളി​മ്പി​ക്സ്​ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​ദ്യ ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ ആ​കും എ​ന്ന​താ​ണ്. ഭാ​രോ​ദ്വ​ഹ​ന​ത്തി​ലാ​ണ് ഹു​ബ്ബാ​ർ​ഡ് മ​ത്സ​രി​ക്കു​ക. 2013 വ​രെ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ഹു​ബ്ബാ​ർ​ഡ് ടോ​ക്യോ​വി​ൽ വ​നി​താ​വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കും.

പ്ര​വ​ചി​ക്കാ​നാ​വാ​ത്ത സ്​​ഥി​തി​വി​ശേ​ഷം

ഉ​സൈ​ൻ ബോ​ൾ​ട്ട് ഇ​ല്ല; 100 മീ​റ്റ​റി​ലെ ലോ​ക ചാ​മ്പ്യ​ൻ ക്രി​സ്​​റ്റ്യ​ൻ കോ​ൾ​മാ​ൻ വി​ല​ക്കു നേ​രി​ടു​ന്നു. 400 മീ​റ്റ​റി​ലെ വ​നി​താ ലോ​ക ചാ​മ്പ്യ​ൻ, ബ​ഹ്റൈ​െ​ൻ​റ സാ​ൽ​വാ ഈ​ദ് നാ​സ​റി​നും വി​ല​ക്ക്. ബ്രി​ട്ട​െ​ൻ​റ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​ര​ൻ മോ ​ഫ​റ 10,000 മീ​റ്റ​റി​ൽ യോ​ഗ്യ​ത നേ​ടി​യി​ല്ല. ജ​സ്​​റ്റി​ൻ ഗാ​റ്റ്​​ലി​ൻ മു​പ്പ​ത്തൊ​മ്പ​താം വ​യ​സ്സി​ലും ഒ​ളി​മ്പി​ക് 100 മീ​റ്റ​ർ ചാ​മ്പ്യ​നാ​കാ​മെ​ന്ന് പ്ര​തീ​ക്ഷ ​െവ​ച്ചു​പു​ല​ർ​ത്തു​ന്നു. അ​മേ​രി​ക്ക​യു​ടെ ത​ന്നെ െട്ര​യ്​വോ​ൻ െബ്രാ​മെ​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു.
അ​ലി​സ​ൻ ഫെ​ലി​ക്സ്​ അ​ഞ്ചാ​മ​തൊ​രു ഒ​ളി​മ്പി​ക്സി​ന് മു​പ്പ​ത്തി​യ​ഞ്ചാം വ​യ​സ്സി​ൽ ഇ​റ​ങ്ങു​ന്നു; 400 മീ​റ്റ​റി​ൽ വി​ജ​യ​പ്ര​തീ​ക്ഷ​യോ​ടെ. ജ​മൈ​ക്ക​യു​ടെ ഷെ​ല്ലി ആ​ൻ േഫ്ര​സ​ർ ൈപ്ര​സ്​ 10.63 സെ​ക്ക​ൻ​ഡു​മാ​യി ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ വേ​ഗ​മേ​റി​യ ഓ​ട്ട​ക്കാ​രി​യാ​യി നി​ൽ​ക്കു​ന്നു. വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ൽ നെ​ത​ർ​ല​ൻ​ഡ്സി​െ​ൻ​റ സി​ഫാ​ൻ ഹ​സ​ൻ ലോ​ക​ റെ​ക്കോ​ഡ് തി​രു​ത്തി​ക്ക​ഴി​ഞ്ഞു (29: 06.82). സെ​ർ​ഗീ ബൂ​ബ്ക​യു​ടെ പി​ൻ​ഗാ​മി​യാ​യി പോ​ൾ​വാ​ൾ​ട്ട് താ​രം, സ്വീ​ഡ​െ​ൻ​റ അ​ർ​മാ​ൻ​ഡ് ഡ്യൂ​പ്ല​ൻ​റീ​സ്.
നീ​ന്ത​ലി​ൽ ചൈ​നീ​സ്​ സൂ​പ്പ​ർ​താ​രം സ​ൺ യാ​ങ്ങി​ന് ക​ഴി​ഞ്ഞ വ​ർ​ഷം വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത് എ​ട്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ്. ഒ​റ്റ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​ട്ടു മെ​ഡ​ൽ നേ​ടി ച​രി​ത്ര​മെ​ഴു​തി​യ, യു.​എ​സ്​ നീ​ന്ത​ൽതാ​രം കാ​ലെ​ബ് െഡ്ര​സ​ൽ ആ​കും നീ​ന്ത​ലി​ൽ ശ്ര​ദ്ധാ​കേ​ന്ദ്രം. ഫ്രീ​ സ്​​റ്റൈ​ൽ റാ​ണി കാ​ത്തി ലെ​ഡ​ക്കി ഇ​ട​ക്ക്​ അ​സു​ഖ​ബാ​ധി​ത​യാ​യ​തോ​ടെ അ​മേ​രി​ക്ക​യു​ടെ പ്ര​തീ​ക്ഷ​ക​ൾ െഡ്ര​സ​ലി​ലാ​ണ്. ആ​സ്​േ​ട്ര​ലി​യ​യു​ടെ അ​രി​യാ​ർ​നെ ടി​റ്റ്മ​സ്​ 400 മീ​റ്റ​റി​ൽ ലെ​ഡ​ക്കി​യെ തോ​ൽ​പി​ച്ച താ​ര​മാ​ണ്.

ലൊ​​റെ​​ൽ ഹു​​ബ്ബാ​​ർ​​ഡ്. ന്യൂ​​സി​​ല​​ൻ​​ഡി​െ​​ൻ​​റ ഇൗ ഭാ​​രോ​​ദ്വ​​ഹ​​ന​ താരമാണ്​ ഒ​​ളി​​മ്പി​​ക്​സിൽ പ​​െങ്കടുക്കുന്ന ആദ്യ ട്രാ​​ൻ​​സ്​​​ജെ​​ൻ​​ഡ​​ർ

ര​ക്താ​ർ​ബു​ദ ബാ​ധി​ത​യാ​യ, നീ​ന്ത​ൽ​താ​രം ഇ​രു​പ​തു​കാ​രി റി​ക്കാ​ക്കോ ഇ​ൽ​കി ത​ന്നെ​യാ​ണ് ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ ആ​തി​ഥേ​യ​രു​ടെ പോ​സ്​​റ്റ​ർ ഗേ​ൾ. 100 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല​യി​ൽ ഇ​ൽ​കി​യു​ടെ എ​തി​രാ​ളി​യാ​കേ​ണ്ട, സ്വീ​ഡ​െ​ൻ​റ സാ​റാ സോ​ഡ്േ​ട്രാ, വാ​ർ​ത്ത​യ​റി​ഞ്ഞ് ക​ണ്ണീ​ര​ണി​ഞ്ഞു. നീ​ന്ത​ൽ​താ​ര​ങ്ങ​ൾ കൂ​ട്ട​മാ​യി​ത്ത​ന്നെ ഇ​ൽ​കി​ക്കു പി​ന്തു​ണ​യ​റി​യി​ച്ചു.
നാ​ൽ​പ​ത്തി​നാ​ലാം വ​യ​സ്സി​ൽ എ​ട്ടാം ഒ​ളി​മ്പി​ക്സി​ന് ഇ​റ​ങ്ങു​ന്ന ഉ​സ്​​ബ​കി​സ്​​താ​ൻ താ​രം ഒ​ക്സാ​ന ചു​സോ​വി​റ്റി​ന ഉ​ൾ​പ്പെ​ടു​ന്ന ജിം​നാ​സ്​​റ്റി​ക്സ്​ വേ​ദി​യി​ൽ സി​മോ​ൺ ബൈ​ൽ​സ്​ ത​ന്നെ​യാ​കും താ​രം. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ​നേ​ട്ട​ത്തി​ൽ കാ​ൽ സെ​ഞ്ചു​റി തി​ക​ച്ചു​ക​ഴി​ഞ്ഞു ബൈ​ൽ​സ്. ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ബൈ​ൽ​സ്​ 'യു​ചെ​ങ്കോ ഡ​ബി​ൾ പൈ​ക് വോ​ൾ​ട്ട്' എ​ന്ന അ​തി​സാ​ഹ​സി​ക പ്ര​ക​ട​നം കാ​ഴ്ച​െവ​ച്ച്​ അ​ത്ഭു​തം സൃ​ഷ്​​ടി​ച്ചി​രി​ക്കു​ക​യാ​ണ്.
പ​ക്ഷേ, ഇ​ക്കു​റി ആ​ക​ർ​ഷ​ക ഇ​ന​ങ്ങ​ളി​ലൊ​ന്നും ഫ​ലം പ്ര​വ​ചി​ക്കാ​നാ​വി​ല്ല. പ​ല പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​നം കോ​വി​ഡ് കാ​ല​ഘ​ട്ടം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. വി​ചാ​രി​ച്ച മ​ത്സ​ര​പ​രി​ച​യം പ​ല​ർ​ക്കും സാ​ധ്യ​മാ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ക​റു​ത്ത കു​തി​ര​ക​ൾ എ​ത്ര​യോ ആ​കാം.

ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ

ഷൂ​ട്ടി​ങ്, ഗു​സ്​​തി, ബോ​ക്സി​ങ്, ബാ​ഡ്മി​ൻ​റ​ൺ ഇ​തി​ലേ​തി​ലും ഇ​ന്ത്യ​ക്കു മെ​ഡ​ൽ പ്ര​തീ​ക്ഷി​ക്കാം. ഹോ​ക്കി​യി​ലും അ​ത്​​ല​റ്റി​ക്സി​ലും അ​ത്ഭു​തം സം​ഭ​വി​ച്ചാ​ൽ ന​ല്ല​തെ​ന്നും ക​രു​താം. ടോ​ക്യോ ല​ക്ഷ്യ​മി​ട്ട് ഏ​റ്റ​വും ശാ​സ്​​ത്രീ​യ​മാ​യി ടീ​മി​നെ ഒ​രു​ക്കി​യ​ത് റൈ​ഫി​ൾ അ​സോ​സി​യേ​ഷ​നാ​ണ്. 2018 സെ​പ്റ്റം​ബ​റി​ൽ അ​ഞ്ജും മൗ​ദ്ഗി​ലും അ​പൂ​ർ​വി ച​ണ്ഡേ​ല​യും യോ​ഗ്യ​ത നേ​ടി​ക്കൊ​ണ്ടാ​ണ് ഷൂ​ട്ടി​ങ്ങി​ലെ ഇ​ന്ത്യ​യു​ടെ ടോ​ക്യോ യാ​ത്ര തു​ട​ങ്ങി​യ​ത്. 2019ൽ​ത​ന്നെ 15 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ യോ​ഗ്യ​ത കൈ​വ​രി​ച്ചു. റി​യോ​യി​ൽ 12 പേ​രാ​ണ് മ​ത്സ​രി​ച്ച​ത്. 2019ൽ ​ചൈ​ന​യെ​യും അ​മേ​രി​ക്ക​യെ​യും പി​ന്ത​ള്ളി ഇ​ന്ത്യ ലോ​ക​ത്തി​ലെ മി​ക​ച്ച ഷൂ​ട്ടി​ങ് രാ​ജ്യ​വു​മാ​യി.

അ​​ഞ്ജും മൗ​​ദ്ഗി​ൽ, മ​​നു ഭാ​​ക്ക​​ർ, ബ​​ജ്റ​​ങ് പൂ​​നി​​യ, പി.വി. സിന്ധു

ഐ​ശ്വ​ര്യ പ്ര​താ​പ് സി​ങ് ടോ​മ​ർ, മ​നു ഭാ​ക്ക​ർ, സൗ​ര​ഭ് ചൗ​ധ​രി തു​ട​ങ്ങി​യൊ​രു യു​വ​നി​ര. അ​ഞ്ജു​വും മ​നു​വും ര​ണ്ട് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽവീ​തം മ​ത്സ​രി​ക്കും. ക​ഴി​ഞ്ഞ മൂ​ന്ന് ഒ​ളി​മ്പി​ക്സി​ലും യോ​ഗ്യ​ത നേ​ടാ​ൻ ക​ഴി​യാ​തെ പോ​യ തേ​ജ​സ്വി​നി സാ​വാ​ന്ത് ഇ​ത്ത​വ​ണ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​ത് ശ്ര​​േദ്ധ​യ​മാ​ണ്.
ഗു​സ്​​തി​യി​ൽ ബ​ജ്റ​ങ് പൂ​നി​യ​യി​ൽ​നി​ന്ന് മെ​ഡ​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. റി​യോ​യി​ൽ പ​രി​ക്കു​മൂ​ലം മ​ത്സ​ര​ത്തി​നി​ടെ പി​ൻ​വാ​ങ്ങി​യ വി​നേ​ഷ് ഫോ​ഗ​ട്ട് ഇ​ത്ത​വ​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. റി​യോ​യി​ലെ വെ​ങ്ക​ല​മെ​ഡ​ൽ ജേ​ത്രി സാ​ക്ഷി മാ​ലി​ക്കി​നെ അ​ട്ടി​മ​റി​ച്ച ച​രി​ത്ര​വു​മാ​യാ​ണ് പ​തി​നെ​ട്ടു​കാ​രി സോ​ന മാ​ലി​ക്കി​െ​ൻ​റ വ​ര​വ്.

വികാസ്​ കൃഷ്​ണൻ, മേരി കോം

ബോ​ക്സി​ങ്ങി​ൽ മേ​രി​കോ​മി​നേ​ക്കാ​ൾ പ്ര​തീ​ക്ഷ വി​കാ​സ്​ കൃ​ഷ്ണ​നി​ലാ​ണ്. അ​ഞ്ചു പു​രു​ഷ​ന്മാ​രും നാ​ലു വ​നി​ത​ക​ളു​മാ​ണ്​ ടീ​മി​ൽ. മേ​രി​യു​ടെ പോ​രാ​ട്ട​വീ​ര്യം അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ പോ​ന്ന​താ​ണു​താ​നും.
ബാ​ഡ്മി​ൻ​റ​ണി​ൽ ക​രോ​ലി​ന മാ​രി​െ​ൻ​റ അ​സാ​ന്നി​ധ്യം പി.​വി. സി​ന്ധു​വി​െ​ൻ​റ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. ലോ​ക ചാ​മ്പ്യ​ൻ എ​ന്ന ലേ​ബ​ലും സി​ന്ധു​വി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും.
ടെ​ന്നി​സി​ൽ മി​ക്സ്​​ഡ് ഡ​ബി​ൾ​സി​ൽ ആ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. സാ​നി​യ​​ക്കൊ​പ്പം രോ​ഹ​ൻ ബൊ​പ്പ​ണ്ണ​ക്ക്​ മ​ത്സ​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ സാ​ധ്യ​ത​ക​ൾ മ​ങ്ങു​ന്നു. വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ -അ​ങ്കി​ത സ​ഖ്യം എ​ത്ര​ത്തോ​ളം മു​ന്നേ​റു​മെ​ന്നു കാ​ത്തി​രു​ന്നു കാ​ണാം. ഹോ​ക്കി​യി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ​ത​ന്നെ ഇ​ന്ത്യ​യു​ടെ പു​രു​ഷ-വ​നി​ത ടീ​മു​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളാ​ണ്.
അ​ത്​​ല​റ്റി​ക്സി​ൽ ജാ​വ​ലി​ൻ താ​രം നീ​ര​ജ് ചോ​പ്ര​യി​ലാ​ണ്​ പ്ര​തീ​ക്ഷ​യ​ത്ര​യും. മി​ൽ​ഖാ സി​ങ്ങി​നെ​പ്പോ​ലെ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ലും സ്വ​ർ​ണം നേ​ടി​യാ​ണ്​ നീ​ര​ജ് ടോ​ക്യോ​വി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. കാ​ത്തി​രി​ക്കാം.
ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ മീ​​രാ ബാ​​യ് ചാ​​നു ടോ​​ക്യോ​വി​​ൽ മെ​​ഡ​​ൽ നേ​​ടു​​മെ​​ന്ന് സി​​ഡ്നി​​യി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ ക​​ർ​​ണം മ​​ല്ലേ​​ശ്വ​​രി ത​​റ​​പ്പി​​ച്ചു പ​​റ​​യു​​ന്നു. ക്ലീ​​ൻ ആ​​ൻ​​ഡ് ജെ​​ർ​​ക്കി​​ൽ ലോ​​ക റെ​​ക്കോ​​ഡ് തി​​രു​​ത്തി​​യ മീ​​രാ ബാ​​യ് 49 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​തീ​​ക്ഷ​​യു​​യ​​ർ​​ത്തു​​ന്നു.​​ ഇ​​രു​​പ​​ത്ത​ി​യ​ഞ്ചു​​കാ​​രി​​യാ​​യ മു​​ൻ ലോ​​ക ചാ​മ്പ്യ​​ന് അ​​മേ​​രി​​ക്ക​​ൻ യാ​​ത്ര വൈ​​കി​​യെ​​ങ്കി​​ലും ഗെ​​യിം​​സ് തു​​ട​​ങ്ങു​​മ്പോ​​ൾ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ, പ്ര​​ത്യേ​​കി​​ച്ച് തോ​​ളി​​െ​ൻ​റ പ്ര​​ശ്ന​​ങ്ങ​​ൾ മാ​​റു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കാം.
ആ​​ർ​​ച്ച​​റി​​യി​​ൽ വ​​നി​​ത​​ക​​ളു​​ടെ റി​​ക​​ർ​​വ് ഇ​​ന​​ത്തി​​ൽ വ്യ​​ക്തി​​ഗ​​ത വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ ദീ​​പി​​ക കു​​മാ​​രി യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. പു​​രു​​ഷ​വി​​ഭാ​​ഗം ടീം ​​ഇ​​ന​​ത്തി​​ൽ ത​​രു​​ൺ​​ദീ​​പ്, അ​​താ​​നു, പ്ര​​വീ​​ൺ സ​​ഖ്യ​​വും ഫോ​​മി​​ലാ​​ണ്. ര​​ണ്ടു​ത​​വ​​ണ ലോ​​ക ചാ​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി നേ​​ടി​​യ ത​​രു​​ൺ ദീ​​പി​​ന് ഇ​​ത് മൂ​​ന്നാം ഒ​​ളി​മ്പി​​ക്സ് ആ​​ണ്.

മ​ല​യാ​ളി സാ​ന്നി​ധ്യം

1924ലെ ​പാ​രി​സ്​ ഒ​ളി​മ്പി​ക്സി​ൽ 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ മ​ത്സ​രി​ച്ചു​കൊ​ണ്ട് സി.​കെ. ല​ക്ഷ്മ​ണ​ൻ തു​ട​ക്ക​മി​ട്ട​താ​ണ് മ​ല​യാ​ളി​ക​ളു​ടെ ഒ​ളി​മ്പി​ക് പ്രാ​തി​നി​ധ്യ ച​രി​ത്രം. അ​തി​ൽ മെ​ഡ​ൽ നേ​ടി​യ ഏ​ക കേ​ര​ളീ​യ​നാ​യി, 1972 ൽ ​മ്യൂ​ണി​ക്കി​ൽ ഹോ​ക്കി​യി​ൽ വെ​ങ്ക​ലം നേ​ടി​യ മാ​നു​വ​ൽ െഫ്ര​ഡ​റി​ക്സ്​ മാ​ത്രം. 1980ൽ ​മോ​സ്​​കോ​യി​ൽ ഹോ​ക്കി സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​െ​ൻ​റ ഗോ​ൾ​കീ​പ്പ​ർ അ​ല​ൻ സ്​​കോ​ഫീ​ൽ​ഡി​െ​ൻ​റ അ​ച്ഛ​ൻ സ്​​കോ​ട്ട്​​​ല​ൻ​ഡു​കാ​ര​നും അ​മ്മ മ​ല​യാ​ളി​യു​മാ​ണ്. 2016ലെ ​റി​യോ ഒ​ളി​മ്പി​ക്സി​ൽ 10 മ​ല​യാ​ളി​ക​ൾ മ​ത്സ​രി​ച്ച​പ്പോ​ൾ ജി​സ്​​ന മാ​ത്യു റി​ലേ ടീ​മി​ൽ റി​സ​ർ​വ് ആ​യി​രു​ന്നു. 1996ലെ ​അ​റ്റ്​​ലാ​ൻ​റ ഒ​ളി​മ്പി​ക്സി​ൽ ഏ​ഴു മ​ല​യാ​ളി​ക​ൾ മ​ത്സ​രി​ച്ച​താ​യി​രു​ന്നു മു​ൻ റെ​ക്കോ​ഡ്. അ​റ്റ്​​ലാ​ൻ​റ​യി​ൽ റി​ലേ ടീ​മി​ൽ​നി​ന്ന് ഉ​ഷ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.
ഒ​ളി​മ്പി​ക്സി​ൽ മ​ത്സ​രി​ച്ചാ​ൽ മാ​ത്ര​മേ (പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളി​ൽ എ​ങ്കി​ലും) ഒ​ളി​മ്പ്യ​ൻ ആ​വു​ക​യു​ള്ളൂ. സി​ഡ്നി​യി​ൽ മ​നോ​ജ് ലാ​ലും മ​ഞ്ജി​മ കു​ര്യാ​ക്കോ​സും ബെ​യ്ജി​ങ്ങി​ൽ സി​നി ജോ​സും റി​യോ​യി​ൽ ജി​സ്​​ന മാ​ത്യു​വും ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഒ​ളി​മ്പ്യ​ൻ ലേ​ബ​ൽ ഇ​ല്ലാ​തെ​പോ​യ​വ​രാ​ണ്. അ​റ്റ്​​ലാ​ൻ​റ​യി​ൽ ഉ​ഷ മ​ത്സ​രി​ക്കാ​ഞ്ഞ​തി​നാ​ലാ​ണ് ഉ​ഷ​യെ മൂ​ന്നു​ത​വ​ണ ഒ​ളി​മ്പ്യ​ൻ എ​ന്നും ഷൈ​നി​യെ നാ​ലു​ത​വ​ണ ഒ​ളി​മ്പ്യ​ൻ എ​ന്നും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളി​ൽ റെ​ക്കോ​ഡ് ഷൈ​നി​ക്കാ​ണ്.

സാജൻ പ്രകാശ്​, എം. ശ്രീശങ്കർ, പി.ആർ. ശ്രീജേഷ്, എം.പി. ജാബിർ, കെ.ടി. ഇർഫാൻ

ടോ​​ക്യോ​​വി​​ൽ ഇ​​ന്ത്യ​​ൻ ഹോ​​ക്കി ടീം ​​ഗോ​​ൾ കീ​​പ്പ​​ർ ആ​​യി പി.​​ആ​​ർ. ശ്രീ​​ജേ​​ഷും, വ്യ​​ക്തി​​ഗ​​ത വി​​ഭാ​​ഗ​​ത്തി​​ൽ, 200 മീ​​റ്റ​​ർ ബ​​ട്ട​​ർ​ൈ​​ഫ്ല​​യി​​ൽ സാ​​ജ​​ൻ പ്ര​​കാ​​ശ്, ലോ​​ങ് ജം​​പി​​ൽ എം. ​​ശ്രീ​​ശ​​ങ്ക​​ർ, 20 കി.​​മീ. ന​​ട​​ത്ത​​ത്തി​​ൽ കെ.​​ടി. ഇ​​ൻ​​ഫാ​​ൻ എ​​ന്നി​​വ​​രും നേ​​രി​​ട്ടു യോ​​ഗ്യ​​ത നേ​​ടി. 400 മീ. ​​ഹ​​ർ​​ഡി​​ൽ​​സി​​ൽ എം.​​പി. ജാ​​ബി​​ർ ലോ​​ക റാ​​ങ്കി​​ങ്ങി​െ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ യോ​​ഗ്യ​​ത കൈ​​വ​​രി​​ച്ചു. റി​​ലേ​​യി​​ൽ ലോ​​ക റാ​​ങ്കി​​ങ്ങി​​ൽ ആ​​ദ്യ 16 റാ​​ങ്കു​​കാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. മി​​ക്സ​​ഡ് റി​​ലേ ടീം ​​നേ​​ര​​ത്തേ യോ​​ഗ്യ​​ത കൈ​​വ​​രി​​ച്ച​​പ്പോ​​ൾ പു​​രു​​ഷ​​ന്മാ​​രു​​ടെ 4x400 മീ​​റ്റ​​ർ റി​​ലേ​​ടീം അ​​വ​​സാ​​ന​​നി​​മി​​ഷം ര​​ക്ഷ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ 17ാം റാ​​ങ്കി​​ൽ ആ​​യ​​തി​​നാ​​ൽ വ​​നി​​ത​​ക​​ളു​​ടെ 4 x 400 മീ​​റ്റ​​ർ റി​​ലേ ടീ​​മി​​ന് അ​​വ​​സ​​രം ന​​ഷ്​​​ട​​മാ​​യി. പു​​രു​​ഷ റി​​ലേ ടീ​​മി​​ൽ മു​​ഹ​​മ്മ​​ദ് അ​​ന​​സ്​ യാ​​ഹ്യ​​യും നോ​​ഹ നി​​ർ​​മ​​ൽ ടോ​​മും പി.​​എ. അ​​മോ​​ജ് ജേ​​ക്ക​​ബും മി​​ക്സ്​​​ഡ് ടീ​​മി​​ൽ അ​ല​ക്​​സ്​ ആ​ൻ​റ​ണി​യും ഉ​​ൾ​​പ്പെ​​ട്ടി​ട്ടു​ണ്ട്. ടീ​മി​ലു​ണ്ടാ​കു​​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ജി​സ്​​ന മാ​ത്യ​ുവും വി​സ്​​മ​യ​യും അ​വ​സാ​ന നി​മി​ഷം ത​ഴ​യ​പ്പെ​ട്ടു. മി​​ക്​​​സ​​ഡ്​ റി​​ലേ ടീ​​മി​​ലേ​​ക്കു​​ള്ള മൂ​​ന്ന്​ വ​​നി​​ത​​ക​​ളു​​ടെ സ്ഥാ​​ന​​ത്തി​​നാ​​യി പ്ര​​ത്യേ​​ക ടൈം ​​ട്ര​​യ​​ൽ ന​​ട​​ത്തി​​യ​​പ്പോ​​ഴാ​​ണ്​ ഇരുവരും പു​​റ​​ത്താ​​യ​​ത്. 1980ൽ ​മോ​സ്​​കോ​യി​ൽ ഉ​ഷ തു​ട​ക്ക​മി​ട്ട ഒ​ളി​മ്പി​ക്​​സി​ലെ മ​ല​യാ​ളി വ​നി​താ സാ​ന്നി​ധ്യം ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും അ​വ​സാ​നി​ക്കു​ന്നു.
ശ്രീ​ജേ​ഷി​ന് ഇ​തു മൂ​ന്നാം ഒ​ളി​മ്പി​ക്സാ​ണ്. ല​ണ്ട​നി​ലും റി​യോ​യി​ലും ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ൽ അ​ദ്ദേ​ഹം ഗോ​ളി​യാ​യി​രു​ന്നു. കെ.​ടി. ഇ​ർ​ഫാ​ൻ 2012ൽ ​ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ പ​ത്താം സ്​​ഥാ​ന​ത്തെ​ത്തി അ​ത്ഭു​തം സൃ​ഷ്​​ടി​ച്ച താ​ര​മാ​ണ്. ബ​ക്കി​ങ്​​ഹാം കൊ​ട്ടാ​ര​ത്തി​നു ചു​റ്റു​മാ​യി സം​ഘ​ടി​പ്പി​ച്ച ന​ട​ത്ത​മ​ത്സ​ര​ത്തി​ലെ ഇ​ർ​ഫാ​െ​ൻ​റ പ്ര​ക​ട​ന​ത്തി​ന് വേ​ണ്ട അം​ഗീ​കാ​രം ഇ​ന്ത്യ​യി​ൽ പൊ​തു​വെ​യും കേ​ര​ള​ത്തി​ൽ പ്ര​ത്യേ​കി​ച്ചും കി​ട്ടി​യോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​നു മു​മ്പ്​ ഇ​ർ​ഫാ​നു ല​ഭി​ച്ച ഏ​ക രാ​ജ്യാ​ന്ത​ര മ​ത്സ​ര​പ​രി​ച​യം മോ​സ്​​കോ​യി​ൽ യോ​ഗ്യ​താ മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​ത് മാ​ത്ര​മാ​യി​രു​ന്നു. റി​യോ​യി​ലും ഈ ​അ​രീ​ക്കോ​ട് സ്വ​ദേ​ശി യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ആ​റ് ഇ​ന്ത്യ​ക്കാ​ർ യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ മൂ​ന്നു​പേ​ർ​ക്കു മാ​ത്ര​മാ​യി​രു​ന്നു അ​വ​സ​രം. ഇ​ർ​ഫാ​ൻ ത​ഴ​യ​പ്പെ​ട്ടു. ഇ​ർ​ഫാ​ൻ ഇ​പ്പോ​ൾ മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്.
ജാ​ബി​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു നേ​ട്ട​മാ​ണ്. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ യോ​ഗ്യ​ത കൈ​വ​രി​ക്കു​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല. 400 മീ​റ്റ​ർ റി​ലേ​യി​ൽ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന​സ്​ ത​ന്നെ. റി​യോ ഒ​ളി​മ്പി​ക്സി​ലും 2017ലെ ​ലോ​ക അ​ത്​​ല​റ്റി​ക്സി​ലും മ​ത്സ​രി​ച്ച പ​രി​ച​യം അ​ന​സി​നു​ണ്ട്. 2017ൽ ​ഭു​വ​നേ​ശ്വ​റി​ൽ അ​ന​സ്​ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ 40 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ഒ​രു ലാ​പ്പി​ൽ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ ആ​വു​ക​യാ​യി​രു​ന്നു. ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 400 മീ​റ്റ​റി​ൽ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വാ​ണ് അ​ന​സ്.
ജാ​ബി​ർ യോ​ഗ്യ​ത നേ​ടു​ന്ന​തി​നു ത​ലേ​ദി​വ​സ​മാ​ണ് 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ നോ​ർ​വേ​യു​ടെ കാ​ർ​സ്​​റ്റ​ൻ വാ​ർ​ഹോം ഓ​സ്​​ലോ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ലോ​ക റെ​ക്കോ​ഡ് തി​രു​ത്തി​യ​ത് (46.70 സെ). 29 ​വ​ർ​ഷം മു​മ്പ്​ കെ​വി​ൻ യ​ങ് സ്​​ഥാ​പി​ച്ച ലോ​ക​ റെ​ക്കോ​ഡ് (46.78 സെ.) ​ആ​ണ്​ ത​ക​ർ​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണം. മ​ത്സ​രം ക​ടു​ത്ത​താ​യി​രി​ക്കും.
അ​മോ​ജ് ഡ​ൽ​ഹി​യി​ൽ ജ​നി​ച്ചുവ​ള​ർ​ന്ന​ താ​ര​മാ​ണ്. ഈ ​സീ​സ​ണി​ൽ മി​ക​ച്ച ഫോ​മി​ലാ​ണ്. ഭു​വ​നേ​ശ്വ​ര​ൻ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റി​ലേ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. അ​തു​വ​ഴി ല​ണ്ട​ൻ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പ​ങ്കെ​ടു​ത്തു. ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ. നോ​ഹ നി​ർ​മ​ൽ ടോം ​കോ​ഴി​ക്കോ​ട് പൂ​ഴി​ത്തോ​ട് സ്വ​ദേ​ശി​യാ​ണ്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മി​ക്സ്​​ഡ് റി​ലേ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.
കാ​യി​ക​താ​ര​ങ്ങ​ളാ​യ എ​സ്. മു​ര​ളി​യു​ടെ​യും ബി​ജി​മോ​ളു​ടെ​യും പു​ത്ര​ൻ ശ്രീ​ശ​ങ്ക​റി​െ​ൻ​റ പ​രി​ശീ​ല​ക​ൻ പി​താ​വ് ത​ന്നെ​യാ​ണ്. ശ്രീ​ശ​ങ്ക​ർ ദേ​ശീ​യ ലോ​ങ് ജം​പ് റെ​ക്കോ​ഡ് ഉ​ട​മ​യാ​ണ് (8.26 മീ​റ്റ​ർ).
മു​ൻ അ​ത്​​ല​റ്റ് ഷാ​ൻ​റി​മോ​ളു​ടെ പു​ത്ര​ൻ സാ​ജ​ൻ പ്ര​കാ​ശ് 200 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല​യി​ൽ, ക​ഴി​ഞ്ഞ മാ​സം റോ​മി​ലാ​ണ് ഒ​ളി​മ്പി​ക് 'എ' ​യോ​ഗ്യ​താ മാ​ർ​ക്ക് കൈ​വ​രി​ച്ച​ത്. പ്ര​ദീ​പ് കു​മാ​റി​െ​ൻ​റ ശി​ഷ്യ​ൻ. സാ​ജ​ൻ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി താ​യ്​​ല​ൻ​ഡി​ലും യു.​എ.​ഇ​യി​ലു​മാ​യി​രു​ന്നു പ​രി​ശീ​ല​നം. സെ​മി​യി​ൽ ക​ട​ന്നാ​ൽ ത​ന്നെ സാ​ജ​ന് നേ​ട്ട​മാ​കും.


Tags:    
News Summary - A colourless Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT