പുനലൂർ ഉറുകുന്നിെല ദലിത് ചെറുപ്പക്കാരൻ രാജീവ് അന്യായമായി പൊലീസ് പീഡനങ്ങൾക്ക് തുടർച്ചയായി ഇരയായിക്കൊണ്ടിരിക്കുകയാണ്. പരാതി നൽകാനെത്തിയപ്പോൾ സി.െഎ അകാരണമായി മർദിച്ച രാജീവിെൻറ പിന്നീടുള്ള ജീവിതം ദുരിതത്തിെൻറയും പോരാട്ടത്തിെൻറയുമായി മാറി.
''എത്ര പറഞ്ഞിെട്ടന്തു കാര്യം? നമ്മുടെ പൊലീസ് മാറാനേ പോകുന്നില്ല. ഒരു നൂറ്റാണ്ടു മുമ്പുള്ള കൊളോണിയൽ കാലെത്ത സമീപനവും സമ്പ്രദായവും ഇവർ തുടർന്നുകൊേണ്ടയിരിക്കും.'' കൊല്ലത്തെ ഒരു പൊലീസ് പീഡനത്തിനെതിരെ നൽകിയ ഹരജി പരിഗണിച്ച് ഹൈകോടതി പറഞ്ഞതാണിങ്ങനെ. പൊലീസ് മാന്യമായി പെരുമാറണമെന്ന് ഹൈേകാടതി നിർദേശപ്രകാരം ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടും രക്ഷയില്ലെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടത്.
ഉറുകുന്ന് രജനി വിലാസത്തിൽ രാജീവ് എന്ന ദലിത് യുവാവ് നൽകിയ പരാതിയിലായിരുന്നു ഇൗ പരാമർശം. ഏഴാം ക്ലാസ്വരെ മാത്രം േപായ, സാമൂഹിക പ്രതിബദ്ധതയുള്ള യുവാവാണ് രാജീവ്. സ്വന്തമായി ആകെയുള്ളത് അമ്മക്ക് പണ്ട് പട്ടയം കിട്ടിയ മൂന്നു സെൻറ് സ്ഥലം. വലിയ പാറക്കെട്ടിനു നടുവിൽ റബർതോട്ടത്തിനുള്ളിൽ നടന്നുപോകാൻപോലും നല്ല വഴിയില്ലാത്ത സ്ഥലത്ത് ഒരു ചെറിയ കുടിൽ. ഭാര്യയും മൂന്നു മക്കളും അമ്മയുമടങ്ങുന്ന കുടുംബം ഇവിടെ കഴിയുന്നു.
സ്കൂൾ വിദ്യാഭ്യാസം കുറവാണെങ്കിലും തനിക്കും സമൂഹത്തിനും സാമൂഹികനീതി കിട്ടണം എന്നാഗ്രഹിക്കുകയും അതിനായി അധികാര കേന്ദ്രങ്ങളെ ചോദ്യംചെയ്യാൻ രാജീവ് നിയമപരമായി നീങ്ങുന്നു. മൂത്തമകൻ സി.ബി.എസ്.ഇയിൽ 95 ശതമാനം മാർക്കോടെയാണ് എസ്.എസ്.എൽ.സി പാസായത്. മകെൻറ സഹായത്താലാണ് പരാതിപോലും എഴുതുന്നതെങ്കിലും രാജീവ് തനിക്കെതിരായ അനീതികളെ ഏതറ്റംവരെ പോയും ചോദ്യം ചെയ്യും. ഇത്തരത്തിൽ പല സർക്കാർ ഉദ്യോഗസ്ഥർക്കും നടപടി വാങ്ങിെക്കാടുത്തതിന് മാസങ്ങളോളം പൊലീസ് പീഡനത്തിനിരയാകേണ്ടി വന്നു. ജോലി പോയി, പട്ടിണിയായിട്ടും തെൻറ നിയമപോരാട്ടത്തിൽ ഉറച്ചു നിന്ന രാജീവിന് ഒടുവിൽ ഹൈകോടതി ഇടപെടലിലൂടെ നീതി ലഭിച്ചു. തന്നെ അകാരണമായി പീഡിപ്പിച്ച തെൻമല സി.െഎക്ക് സസ്പെൻഷൻ വാങ്ങിക്കൊടുക്കാൻ രാജീവിന് വേണ്ടി വന്നത് ഏഴു മാസത്തിലേറെ നീണ്ടുനിന്ന പോരാട്ടവും പട്ടിണി ഉൾപ്പെടെയുള്ള ത്യാഗവും.
ഒരു വീടിനായി തുടങ്ങിയ പോരാട്ടം
ജാതീയവും സാമൂഹികവുമായ അടിമത്ത മനോഭാവം വെച്ചുപുലർത്തുന്ന പൊലീസും ഉദ്യോഗസ്ഥരും അവരുടെ സേവ പറ്റുന്ന രാഷ്ട്രീയക്കാരും ചേർന്ന് ഒരു ചെറുപ്പക്കാരനെ മാനസികമായും ശാരീരികമായും എങ്ങനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നതിെൻറ ഉദാഹരണംകൂടിയാണ് ഉറുകുന്നിലെ സംഭവം. പുനലൂർ എന്ന മലയോര നഗരത്തിെൻറ കിഴക്കൻ മേഖലയിലാണ് ഉറുകുന്ന്. ഇടമൺ സബ് സ്റ്റേഷനിൽനിന്നുള്ളതും കൂടംകുളത്തുനിന്ന് വരുന്നതുമായ ഹൈടെൻഷൻ വയറുകൾ കീറിമുറിക്കുന്ന ഇൗ ഒറ്റപ്പെട്ട പ്രദേശത്ത് കുറച്ച് കുടിയേറ്റ കർഷകരും പട്ടികജാതി\ പട്ടികവർഗ വിഭാഗക്കാരായ സാധാരണക്കാരുമാണ് അധിവസിക്കുന്നത്.
അമ്മയും ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബത്തിെൻറ ആശ്രയം രാജീവ് ടെേമ്പാ ലോറി ഒാടിച്ച് കിട്ടുന്ന വരുമാനമാണ്. രാജീവിെൻറ പരിമിതമായ മോഹം തെൻറ മൂന്ന് സെൻറിൽ ഒരു വീടാണ്. അഞ്ചു വർഷം മുമ്പ് അനുവദിച്ചുകിട്ടിയതാണ് കാട്ടിനുള്ളിലെ ഇൗ സ്ഥലം. അതിന് അേപക്ഷിച്ചിട്ട് വർഷങ്ങളായി. ചുറ്റുവട്ടത്ത് വീട് അനുവദിച്ചതൊക്കെ അനർഹർക്ക്. സ്വന്തമായി വീടും സ്ഥലവുമുള്ളവർക്കുവരെ വീട് കിട്ടി, രാജീവിന് കിട്ടിയില്ല. ഇത് സർക്കാർ ഉദ്യോഗസ്ഥരോട് വിവരാവകാശം എന്ന ജനകീയ അധികാരമുപയോഗിച്ച് ചോദിച്ചു എന്നതാണ് രാജീവ് ചെയ്ത ക്രിമിനൽ കുറ്റം. അതിന് അനുഭവിക്കേണ്ടി വന്നത് പൊലീസ് പീഡനങ്ങളാണ്.
2018ലാണ് രാജീവ് ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചത്. അടുത്തുള്ള ഏഴു പേർക്ക് വീടനുവദിച്ചു. അതിൽ പലതും അനർഹർക്ക്. ഇത് ചൂണ്ടിക്കാട്ടി തെൻമല പഞ്ചായത്തിൽ പരാതിപ്പെട്ടു. അന്വേഷണമുണ്ടായില്ല. കലക്ടർക്ക് പരാതി നൽകി. അദ്ദേഹം അന്വേഷിച്ച് മൂന്ന് വീടുകൾ അനർഹർക്കാണെന്ന് കെണ്ടത്തുകയും അവരോട് പണം തിരിച്ചടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ലോക് ഡൗണിൽ കുട്ടികൾക്ക് പഠനമുറി അനുവദിക്കുന്നതറിഞ്ഞ് അതിന് അപേക്ഷിച്ചു. സ്കൂളിലെ മിടുക്കനായ രാജീവിെൻറ മകന് കിട്ടിയില്ല. അതും അനർഹർക്ക് കിട്ടി.
രാജീവിെൻറ വിവരാവകാശംെവച്ചുള്ള ഇടപെടലിൽ അമർഷമുള്ള സർക്കാർ ഉദ്യോഗസ്ഥർ അവസരം കാത്തിരിക്കുകയായിരുന്നു. പൊലീസ് വൃത്തങ്ങളിലും ഇതറിഞ്ഞിരുന്നു.
പൊലീസ് വേട്ടയാടൽ
അപ്പോഴാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമ്മയുടെ സഹോദരിയുടെ മകനായ ശിവാനന്ദനെതിരെ ഒരു പരാതിയുമായി രാജീവ് തെൻമല പൊലീസ് സ്റ്റേഷനിെലത്തുന്നത്. ചേട്ടൻ ചീത്തവിളിച്ചതിനായിരുന്നു പരാതി. രാജീവ് ഒാടിക്കുന്ന പിക്കപ്പുമായാണ് പോയത്. എന്താടാ എന്ന് പുച്ഛത്തോടെ യൂനിഫോമിലല്ലാതിരുന്ന സി.െഎ ചോദിച്ചു. പരാതി തരാനാണെന്ന് പറഞ്ഞു. പരാതി വാങ്ങിയശേഷം ചേട്ടനെ പിേറ്റന്ന് വിളിപ്പിക്കാമെന്നു പറഞ്ഞ് ചൂരലിന് രണ്ടടി സമ്മാനമായി കൊടുത്താണ് സി.െഎ വിട്ടത്. പോടാ എന്നു പറഞ്ഞ് തള്ളുകയും ചെയ്തു. പരാതികൊടുക്കാൻ വന്ന തന്നെ വെറുതെ തല്ലിയത് രാജീവ് ഒരു സുഹൃത്തിനോട് വിളിച്ചു പറഞ്ഞു. പരാതിയുടെ റസീപ്റ്റ് വാങ്ങാൻ അയാൾ പറഞ്ഞതനുസരിച്ച് രാജീവ് പൊലീസുകാരനോട് രസീത് ചോദിച്ചു. ഇൗ സമയം ഫോൺ വിഡിയോ ഒാണാക്കി പോക്കറ്റിലിട്ടിരുന്നു. രസീത് ചോദിച്ചതിന്, രസീതുവേണോടാ എന്നു പറഞ്ഞ് ചീത്തവിളിയായിരുന്നു. സാർ വെറുതെ എന്തിനാണ് ചീത്തവിളിക്കുന്നത് എന്നു ചോദിച്ചതിന് സി.െഎ ചെകിടത്ത് ആഞ്ഞടിച്ചു. മൊബൈൽ ഒാണാണെന്ന് കണ്ടതോടെ ഇവനെ വിടരുത് എന്നാക്രോശിച്ച് രാജീവിനെ വിലങ്ങുവെച്ച് അകത്താക്കി. ഫോൺ വാങ്ങിവെച്ചു. രാത്രി 11.30 വരെയാണ് സ്റ്റേഷനിൽ അന്യായമായി തടഞ്ഞുെവച്ചത്. നീ ഉേദ്യാഗസ്ഥർക്കെതിരെ പരാതി നൽകും അല്ലേടാ എന്നു പറഞ്ഞ് ചീത്തവിളിയും മർദനവും.
സാർ വെറുതെ എന്തിനാണ് ചീത്തവിളിക്കുന്നത് എന്നു ചോദിച്ചതിന് സി.െഎ ചെകിടത്ത് ആഞ്ഞടിച്ചു. മൊബൈൽ ഒാണാണെന്ന് കണ്ടതോടെ ഇവനെ വിടരുത് എന്നാക്രോശിച്ച് രാജീവിനെ വിലങ്ങുവെച്ച് അകത്താക്കി. ഫോൺ വാങ്ങിവെച്ചു.
അപ്പോേഴക്കും പത്തു മണി കഴിഞ്ഞു. രാജീവ് എവിടെയെന്നറിയാതെ വീട്ടിൽനിന്ന് ഫോണിൽ വിളി വരുന്നുണ്ട്. എന്നാൽ പൊലീസ് വാങ്ങിവെച്ച േഫാൺ എടുക്കുന്നില്ല. പതിനൊന്ന് മണിയോടെയാണ് അമ്മയുടെ ഫോൺ പൊലീസ് എടുക്കുന്നത്. നിങ്ങളുടെ മകൻ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ വന്ന് അകത്തായി, രണ്ട് ജാമ്യക്കാരുമായി വന്ന് ഇറക്കിക്കൊണ്ടുപോകാൻ പറഞ്ഞു. അവർ എത്താറായപ്പോൾ വിലങ്ങൂരി. അപ്പോഴേക്കും എത്തിയ എസ്.െഎ ഷാലു സംഗതി ഒതുക്കാനായി രാജീവിനോട് സൗമ്യമായി സംസാരിച്ചു. സി.െഎക്ക് അബദ്ധം പറ്റിയതാണ്, പരാതിയുമായി പോകരുതെന്നും അപേക്ഷിച്ചാണ് ജാമ്യത്തിൽ വിട്ടത്. വിശ്വംഭരൻ സാർ അടിച്ചതും ചീത്തവിളിച്ചതുമെല്ലാം ഫോണിൽ റെക്കോഡ് ചെയ്തുെവച്ചിരിക്കയാണെന്നും നിയമവഴിക്ക് പോയാൽ പണികിട്ടുമെന്നും അതുകൊണ്ട് രാജീവിനെ പറഞ്ഞു മനസ്സിലാക്കണമെന്നുമായിരുന്നു എസ്.െഎ ഷാലുവിെൻറ ഉപദേശം.
അന്നു രാത്രിയിൽതന്നെ പരാതി നൽകാൻ പോയ അച്ഛനെ പൊലീസ് മർദിക്കുന്ന ദൃശ്യം രാജീവിെൻറ മകൻ ഫേസ്ബുക്കിലിട്ടു. രാവിലെയോടെ ആയിരക്കണക്കിനുപേർ ഇതു കണ്ടതോടെ പൊലീസ് വെട്ടിലായി. എങ്ങനെയും രാജീവിനെ അകത്താക്കി തെളിവുകൾ നശിപ്പിക്കാനുള്ള തന്ത്രങ്ങളാണ് സി.െഎയും എസ്.െഎയും കൂടി പിന്നീട് നടപ്പാക്കിയത്. ഇതു സമീപകാലത്ത് കാണാത്ത പീഡനങ്ങളാണ് ഒരു തെറ്റും ചെയ്യാത്ത ചെറുപ്പക്കാരെൻറ ജീവിതത്തിലുണ്ടാക്കിയത്.
തെളിവു നശിപ്പിക്കലിനായി രണ്ടാം അറസ്റ്റ്
ചെകിടത്തടിച്ചതിെൻറ വേദന സഹിക്കാനാകാതെ പിറ്റേന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പോയ രാജീവിനെ സ്വാധീനിക്കാനായി പഞ്ചായത്ത് പ്രസിഡൻറ് വിളിച്ചു. നിെൻറ പരാതി കാരണം വി.ഇ.ഒ ഏഴെട്ട് എൻക്വയറി നേരിട്ടുകൊണ്ടിരിക്കുകയാണ്. നിനക്ക് മൂന്നു മക്കളില്ലേ...എന്നൊക്കെ പറഞ്ഞ് പരാതി കൊടുക്കരുത് എന്ന് ഭീഷണിയും പ്രലോഭനവും. വാർഡ് മെംബറും ഇതുതന്നെ പറഞ്ഞ് ഫോണിൽ വിളിച്ചു. രാജീവ് എവിടേക്കാണ് പോകുന്നതെന്നറിയാനായിരുന്നു ഇത്. കൃത്യമായി പിന്തുടർന്ന പൊലീസ് താലൂക്കാശുപത്രിയിൽ ഒ.പി ടിക്കറ്റിന് ക്യൂ നിന്ന രാജീവിനെ അവിടെയെത്തി തൂക്കിയെടുത്ത് ജീപ്പിൽ കയറ്റി നേരെ സ്റ്റേഷനിൽ പോകാതെ വിലങ്ങിട്ട് ജീപ്പിലിരുത്തി പലയിടത്തേകും ഒാടിച്ചുപോയി. പിന്നീട് മർദനവും ചീത്തവിളിയും. േഫാൺ പിടിച്ചുവാങ്ങി അതിൽ സി.െഎയുടെ ഫോണിലേക്ക് രാജീവ് എഴുതുന്ന തരത്തിൽ ഭീഷണി വാക്കുകൾ വാട്സാപ്പിൽ അയച്ചു. എസ്.െഎ ഷാലു ആയിരുന്നു ഇതു ചെയ്തത്്. ''ഞാൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ഉണ്ട്. ചുണയുണ്ടെങ്കിൽ വന്ന് അറസ്റ്റ് ചെെയ്യടാ'' എന്നൊക്കെയാണ് അയച്ചത്. കൂടാതെ എസ്.െഎയുടെ ഫോണിൽ നിന്ന് അശ്ലീല വിഡിയോസ് രാജീവിെൻറ ഫോണിലേക്കയച്ച് അതേ ഫോൺ ലിസ്റ്റിലുള്ള പല ഉന്നതർക്കും അയച്ചു. കലക്ടറുടെ നമ്പർ ഉൾപ്പെടെ രാജീവിെൻറ ഫോണിലുണ്ട്. നിന്നെ കളി ഞാൻ കാണിച്ചുതരാമെടാ എന്നുപറഞ്ഞ് അധിക്ഷേപിച്ചും മർദിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇതെന്ന് രാജീവ് പറയുന്നു. ആരാടാ നിനക്ക് ബുദ്ധി ഉപദേശിച്ച് തരുന്നത്, നീ മാവോയിസ്റ്റാണോടാ എന്നൊക്കെ പറഞ്ഞായിരുന്നു ഭീഷണിയും ചോദ്യംചെയ്യലും.
കൂടാതെ എസ്.െഎയുടെ ഫോണിൽ നിന്ന് അശ്ലീല വിഡിയോസ് രാജീവിെൻറ ഫോണിലേക്കയച്ച് അതേ ഫോൺ ലിസ്റ്റിലുള്ള പല ഉന്നതർക്കും അയച്ചു. കലക്ടറുടെ നമ്പർ ഉൾപ്പെടെ രാജീവിെൻറ ഫോണിലുണ്ട്. നിന്നെ കളി ഞാൻ കാണിച്ചുതരാമെടാ എന്നുപറഞ്ഞ് അധിക്ഷേപിച്ചും മർദിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇതെന്ന് രാജീവ് പറയുന്നു
കുളത്തൂപ്പുഴയിലുള്ള ഒരു മൊബൈൽ കടയുടെ അടുത്ത് ജീപ്പ് നിർത്തി. സി.െഎയും അപ്പോൾ മറ്റൊരു ജീപ്പിൽ അവിടെയെത്തി. സി.െഎ രാജീവിനെ വീണ്ടും തൂക്കിയെടുത്ത് ബൊലേറോ ജീപ്പിെൻറ പിറകിെല കാബിനിൽ വിലങ്ങിട്ട് പൂട്ടിയശേഷം ഹെൽമറ്റ് ധരിപ്പിച്ച് ജീപ്പ് ലോക്ക് ചെയ്ത് പുറത്തുേപായി. ഒന്നര മണിക്കൂറിനുശേഷം വന്നപ്പോേഴക്കും രാജീവിെൻറ ഫോണിലെ എല്ലാ ഡാറ്റകളും ഡിലീറ്റ് ചെയ്തു. ഫേസ്ബുക് പോസ്റ്റ് അടക്കമുള്ള തെളിവുകൾ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സ്കൂളിൽ ഒന്നാമനായ മകെൻറ ഒരു വർഷത്തെ മുഴുവൻ ക്ലാസുകളും നോട്ട്സും രാജീവിെൻറ മൊബൈലിലാണ്. അത് നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് നശിപ്പിക്കരുതേ സാറേ എന്ന് താണുകേണ് പറഞ്ഞു. ഞങ്ങടെ സി.െഎയുടെ പണി കളഞ്ഞിട്ട് നിെൻറ മകൻ പഠിക്കണ്ടടാ എന്നു പറഞ്ഞാണ് അതെല്ലാം നശിപ്പിച്ചത്. നിന്നെ ഞങ്ങൾ കളിപഠിപ്പിച്ചുതരാം എന്നു പറഞ്ഞ് നേരെ തെൻമല സ്റ്റേഷനിൽ കൊണ്ടുവന്ന് മറ്റ് രണ്ട് വകുപ്പുകൾ ചേർത്ത് കേസ് ചാർജ്െചയ്തു.
ഉച്ചയോടെ സ്റ്റേഷനിൽ വിലങ്ങിട്ട് ൈകവരിയിലെ കമ്പിയോട് ബന്ധിച്ച് വെയിലത്ത് നിർത്തി. സംഭവമറിഞ്ഞെത്തിയ ചാനലുകാരെ അടക്കം വിരട്ടിയോടിച്ചു. എന്നാൽ ചിലർക്ക് ദൃശ്യങ്ങൾ കിട്ടി. ഇത് വീണ്ടും വാർത്തയായി. ഒരു ചാനലുകാരന് നമ്പർ കൊടുത്താണ് രാജീവിെൻറ അമ്മയെ വിവരമറിയിച്ചത്.
അവർ എത്തിയപ്പോൾ വിലങ്ങിട്ട് നിർത്തിയിരിക്കുന്ന മകനെയാണ് കണ്ടത്. ഒപ്പം രാജീവിെൻറ പെങ്ങളും ഉണ്ടായിരുന്നു. അവർ ദൃശ്യം മൊബൈലിൽ പകർത്തി. ഇതു കണ്ട പൊലീസുകാർ ഒാടിവന്ന് മൊബൈൽ തട്ടിപ്പറിച്ചു. ബ്ലൗസിെൻറ അകത്തൊളിപ്പിച്ച മൊെബെൽ വനിതാ പൊലീസുകാർ ഇല്ലാതിരിക്കെ പൊലീസുകാരാണ് ബലം പ്രയോഗിച്ച് എടുത്തത്. എടുത്ത ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. വക്കീൽ ഇടപെട്ടാണ് ഫോൺ തിരികെ കൊടുത്തത്. കൂടാതെ രാജീവ് പരാതി കൊടുത്ത ചേട്ടൻ ശിവാനന്ദനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി രാജീവിനെതിരെ പരാതി എഴുതി വാങ്ങി. ഇതുൾപ്പെടെ പുതിയ വകുപ്പുകൾ ചേർത്ത് കള്ളക്കേസുണ്ടാക്കി. പൊലീസിെൻറ ഡ്യൂട്ടി തടസ്സപ്പെടുത്തി, സ്റ്റേഷനിൽ അതിക്രമം കാട്ടി തുടങ്ങിയ കേസുകൾ ചാർജ് ചെയ്തു. വൈകുന്നേരത്തോടെ മെഡിക്കൽ എടുക്കാനായി കൊണ്ടുേപായി. പൊലീസ് മർദിച്ചതിൽനിന്ന് ശരീരത്തിൽ വേദനയോ മറ്റോ ഉണ്ടെന്ന് ഡോക്ടറോടു പറഞ്ഞാൽ നിന്നെ റിമാൻറ് ചെയ്യുമെന്നും ഇടിച്ച് ശരിപ്പെടുത്തുമെന്നും ഭീഷണിെപ്പടുത്തി. മൂന്നു മക്കളുള്ള രാജീവിന് കുടുംബം നോക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ പൊലീസ് ഭീഷണിക്ക് വഴങ്ങേണ്ടി വന്നു. രാത്രി ഒൻപതരക്ക് സ്റ്റേഷനിൽ കൊണ്ടുവന്ന് സ്റ്റേഷന് പിറകിൽ കൊണ്ടുപോയി ഉടുമുണ്ടഴിച്ച് പരിശോധനയും ഭീഷണിയും തെറിവിളിയും. ഇത് കണ്ടുകൊണ്ടു വന്ന രാജീവിെൻറ അമ്മ ചോദ്യംെചയ്തതോടെ പരിശോധന മാത്രമാണെന്നായിരുന്നു മറുപടി. ഫോേട്ടാഗ്രാഫറെ വിളിച്ചുവരുത്തി വിവിധ േഫാേട്ടാകൾ എടുപ്പിച്ചശേഷം വീണ്ടും ജാമ്യത്തിൽ വിട്ടു. അന്ന് രാത്രി വീണ്ടും ചാനലിൽ വാർത്തവന്നു.
പിറ്റേന്ന് പൊലീസ് രാജീവ് വീട്ടിലുപയോഗിക്കുന്ന േഫാൺ നമ്പർ തപ്പിയെടുത്ത് വിളിച്ച് വീണ്ടും അനുരഞ്ജനത്തിെൻറ ഭാഷയിൽ സംസാരിച്ചു. ചാനലിൽ വിളിച്ചുപറഞ്ഞ് തനിക്ക് പരാതിയില്ലെന്ന് പറയണമെന്നായിരുന്നു പൊലീസിെൻറ അപേക്ഷ. എന്നാൽ അതിന് വഴങ്ങില്ലെന്ന് രാജീവ് മറുപടി കൊടുത്തു. നേരിട്ട് കാണണം, രാജീവിന് എന്തുവേണമെങ്കിലും ചെയ്തുകൊടുക്കാം, പരാതി കൊടുത്ത ജ്യേഷ്ഠന് തെൻറ മുന്നിൽ നിർത്തി അടികൊടുക്കാം എന്നൊെക്കയായിരുന്നു പൊലീസിെൻറ വാഗ്ദാനം.
പരാതിയുമായി രാജീവിെൻറ പോരാട്ടം
പിറ്റേന്ന് രാജീവ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി. പരാതി നൽകുന്നതറിഞ്ഞ് ഒരു പൊലീസുകാരൻ അവിടെയെത്തി. നൽകിയ പരാതി അനധികൃതമായി വായിച്ചുനോക്കി. അന്നുതന്നെ രാജീവിനെ മറ്റേതെങ്കിലും വകുപ്പ് ചേർത്ത് അകത്താക്കാൻ വീണ്ടും ശ്രമം നടത്തി. അവിടെ നിന്ന് ബസിൽ ജോലി ആവശ്യത്തിനായി പത്തനാപുരത്തിനടുത്തുള്ള കൂടൽ എന്ന സ്ഥലത്തേക്കാണ് രാജീവ് മടങ്ങിയത്. ഇവിടേക്ക് പിന്തുടർന്നു വന്ന പൊലീസ് ഒരു ചായക്കടയിൽ ഇരുന്ന രാജീവിനെ പിടികൂടാനെത്തി. ഭാഗ്യത്തിന് പൊലീസിനെ കണ്ട് കടയിൽനിന്നിറങ്ങി അടുത്തുള്ള വയലിലൂടെ എങ്ങോേട്ടക്കോ ഒാടി. ഒരു വീട്ടിൽ ചെന്നു കയറി കാര്യം പറഞ്ഞതോടെ അവർ അഭയം കൊടുത്തു. അവിടെ നിന്ന് വീട്ടിൽ വിളിച്ചുപറഞ്ഞ് കാറിൽ ആളുവന്നാണ് അന്ന് രക്ഷപ്പെട്ടത്.
അന്വേഷണവും പൂഴ്ത്തിവെപ്പും
എസ്.പിക്ക് കൊടുത്ത പരാതിയിൽ ഒരു നടപടിയുമുണ്ടായില്ല. എസ്.പിയുടെ ഒാഫിസ് പൊലീസിന് കൂട്ടുനിന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതെത്തുടർന്ന് സ്പെഷൽ ബ്രാഞ്ചിൽനിന്ന് അന്വേഷണത്തിന് ആളെത്തി. ഒരു പൊലീസുകാരൻ റോഡിലേക്ക് വിളിപ്പിച്ചു മൊഴിയെടുക്കാനായി. എന്നാൽ വീട്ടിൽ വന്ന് മൊഴിയെടുത്താൽ മതിയെന്നായിരുന്നു രാജീവ് പറഞ്ഞത്. രാജീവ് ഉണ്ടായ സംഭവങ്ങൾ വിവരിച്ചു. എന്നാൽ ഭീഷണിപ്പെടുത്തുന്ന സ്വരത്തിലായിരുന്നു അന്വേഷിക്കാൻവന്ന ആളുടെ സംസാരം. എന്താടാ വീഡിയോ എടുക്കുവാണോടാ എന്നു പറഞ്ഞ് മകനെ വിരട്ടി. ഇടക്കിടെ പൊലീസുകാർ വീട്ടിൽ എത്തി ഇത് തുടർന്നു.
പ്രതീക്ഷിച്ചതുപോലെ പൊലീസിന് അനുകൂലമായ റിപ്പോർട്ടാണ് അയാൾ നൽകിയത്. എന്നാൽ തനിക്കു നീതി കിട്ടണം എന്ന വാശിയിൽ ഉറച്ചുനിന്ന രാജീവ് ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. ഇതെത്തുടർന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിൈവ.എസ്.പിക്ക് അന്വേഷണചുമതല നൽകി. അദ്ദേഹത്തിെൻറ അന്വേഷണം സത്യസന്ധമായിരുന്നു. രാജീവിനെ നേരിട്ട് വിളിപ്പിച്ച് അേദ്ദഹം അന്വേഷണം നടത്തി. രാജീവ് കൈയിലുള്ള വിഡിയോ ക്ലിപ്പും ചാനൽ വാർത്തയും മറ്റും ഹാജരാക്കി. തെൻമല സി.െഎ വിശ്വംഭരനും എസ്.െഎ ഷാലുവും ചേർന്ന് നടത്തിയ പ്രവൃത്തികൾ ഹീനവും പൊലീസ് ഡിപ്പാർട്മെൻറിന് നാണക്കേടുണ്ടാകുന്നതുമാണെന്ന് അദ്ദേഹം കണ്ടെത്തി. എന്നാൽ ഇൗ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവെച്ച് പൊലീസിനെ സംരക്ഷിക്കുന്ന നടപടിയാണ് എസ്.പി സ്വീകരിച്ചത്. മൂന്നുമാസം കാത്തിരുന്നിട്ടും നീതി കിട്ടിയില്ല എന്ന് തിരിച്ചറിഞ്ഞിട്ടാണ് രാജീവ് വീണ്ടും നീതി തേടിയത്. തെൻറ വക്കീൽകൂടി ഇതിനോടകം പിന്മാറി. പൊലീസ് അവിടെയും സ്വാധീനിച്ചത്രെ. ഒടുവിൽ സ്വന്തം നിലക്ക് വിവരാവകാശം വഴി അന്വേഷണ റിപ്പോർട്ട് രാജീവ് ആവശ്യപ്പെട്ടു. 27 രൂപ ട്രഷറിയിൽ അടച്ചു. പട്ടികജാതിക്കാർക്ക് പണം അടയ്േക്കണ്ടതില്ലാതിരുന്നിട്ടും ഉദ്യോഗസ്ഥർ അടപ്പിച്ചു. അങ്ങനെ അയച്ചു കിട്ടിയ റിപ്പോർട്ട് തനിക്ക് അനുകൂലമാണെന്ന് രാജീവ് അറിഞ്ഞു. എന്നാൽ അത് ഉന്നതങ്ങളിലേക്ക് എത്തിയിട്ടില്ലെന്നുമറിഞ്ഞു.
ഇതിനോടകം പട്ടികജാതി കമീഷനിൽ പരാതിപ്പെട്ടിരുന്നു. അവർ 2021 സെപ്റ്റംബർ 29ന് ഹിയറിങ്ങിന് വിളിപ്പിച്ചു. സി.െഎയും അവിടെ എത്തി. ഇങ്ങനെയൊരു റിപ്പോർട്ട് കമീഷനും കിട്ടിയിട്ടിെല്ലന്ന് അവരുടെ സംസാരത്തിൽനിന്ന് അറിഞ്ഞു. ക്രിമിനലാണ്, സ്ഥിരം ശല്യക്കാരനാണ് എന്ന രീതിയിലാണ് സർക്കിൾ മൊഴി നൽകിയത്. കമീഷെൻറ മുന്നിലിരിക്കുന്ന റിപ്പോർട്ടും ഇപ്രകാരമാണ്. തനിക്ക് കിട്ടിയ, മേയ് 25ന് അന്വേഷണം പൂർത്തിയാക്കിയ റിപ്പോർട്ട് കാണിച്ചപ്പോൾ കമീഷനും ഞെട്ടി. ഇങ്ങനെയൊരു റിപ്പോർട്ട് ഇത്രകാലം പൂഴ്ത്തിെവച്ചത് എന്തിനെന്ന് ചോദിച്ചപ്പോൾ അത് ഡിവൈ.എസ്.പിയുടെ ഏകപക്ഷീയമായ റിപ്പോർട്ട് ആെണന്നും തന്നോട് വിരോധമുള്ളതിനാലാണ് അങ്ങനെ റിപ്പോർട്ട് എഴുതിയതെന്നുമുള്ള ലാഘവത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള മറുപടിയായിരുന്നു സി.െഎ കൊടുത്തത്. തന്നെയുമല്ല, അവിടെെവച്ച് രാജീവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് അവിടെെവച്ച് സി.െഎക്കെതിരെ മറ്റൊരു പരാതിയും നൽകിയാണ് ഇൗ ചെറുപ്പക്കാരൻ മടങ്ങിയത്.
ഇൗ സമയത്താണ് എറണാകുളത്തുള്ള ഒരു സന്നദ്ധസംഘടന രാജീവിനെ സമീപിക്കുന്നത്. അവരുടെ സഹായത്തോടെ സംഭവം ഹൈകോടതിയിലെത്തിയപ്പോഴാണ് അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവെച്ചത് വെളിച്ചത്താകുന്നത്. ''രസീതു ചോദിച്ചതിന് കരണത്തടിക്കുകയും കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും ചെയ്ത പൊലീസ് നടപടി കാടത്തമാണെ''ന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഇതോടെ നടപടിയുമുണ്ടായി. ആലപ്പുഴയിൽ ജോലിനോക്കുന്ന സി.െഎ വിശ്വംഭരന് ദിവസങ്ങൾക്കുള്ളിൽ സസ്പെൻഷനുണ്ടായി.
പൊലീസിെൻറ കള്ളമൊഴി
കുളത്തൂപ്പുഴയിലുള്ള ഒരു മൊബൈൽ ഷോപ്പിൽ പോയി രാജീവിെൻറ ഫോൺ അൺലോക്ക് ചെയ്യുന്നതിന് സാധിക്കുമോ എന്ന് തിരക്കി, തുടർന്ന് ഫോൺ അൺലോക്ക് ചെയ്യാതെ തന്നെയാണ് ഫോറൻസിക് ലാബിലേക്ക് പരിശോധനക്കായി അയച്ചെതന്നും പരിശോധന ഫലം ലഭിച്ചിട്ടിെല്ലന്നും ഭക്ഷണം കഴിക്കാൻ താൻ പുറത്തേക്ക് പോയ സമയം രാജീവ് തന്നെ ഭീഷണിപ്പെടുത്തുകയും ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നുമായിരുന്നു എസ്.െഎയുടെ മൊഴി. വിശ്വംഭരൻ സാറിെൻറ നിർദേശ പ്രകാരമാണ് കേസെടുത്തതെന്നാണ് തെളിവെടുപ്പിൽ കൊടുത്ത മൊഴി.
സംഭവം നടക്കുന്ന ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് നശിപ്പിച്ചതായി കണ്ടെത്തി. പരാതിയുമായി പോകുന്നതറിഞ്ഞ് പൊലീസ് നിരീക്ഷിച്ചുകൊണ്ടേയിരുന്നു. മൊഴികൊടുക്കുന്നത് കേൾക്കാനും രഹസ്യമായി പൊലീസ് ഉണ്ടായിരുന്നു. മൊഴിയെടുത്തശേഷം അത് വായിച്ചുേനാക്കി അതനുസരിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ഫോൺ പിടിച്ചെടുത്തിട്ടും സൈബർ സെല്ലിൽ കൊടുത്തിട്ടില്ല. പൊലീസ് ഉേദ്യാഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് കാണിച്ച് അടുത്ത കേസ് രജിസ്റ്റർ ചെയ്തു (83/2021 U/s 117(e) of KP Act).
ജാമ്യം അനുവദിക്കാവുന്ന ഒരു കുറ്റകൃത്യത്തിൽ മാത്രം ഉൾപ്പെട്ട പരാതിക്കാരൻ മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തിലോ പരാതിയിലോേപാലും ഉൾപ്പെട്ടിട്ടില്ല.
പരാതിക്കാരനായ രാജീവിനെതിരെ വിലങ്ങുവെച്ച് സ്റ്റേഷൻ ഹാൻഡ് റെയിലിൽ കെട്ടി നിർത്തിയിട്ട ഉേദ്യാഗസ്ഥരുടെ ന്യായീകരണത്തിൽ അംഗീകരിക്കാവുന്നതല്ല. ഈ കേസിലും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളോ കൃത്യമായ സാക്ഷിമൊഴികളോ ഇല്ല എന്നുള്ളതും തുടർന്ന് ഒരുവിധ അന്വേഷണവും നടത്തിയിട്ടില്ല എന്നുള്ളതും സി.ഡി ഫയൽ പരിശോധിച്ചതിൽനിന്നു വ്യക്തമായി.
പൊതുസ്ഥാപനമായ പൊലീസ് സ്േറ്റഷെൻറ പ്രവർത്തനെത്ത ബാധിക്കാത്ത തരത്തിൽ ഒരു വ്യക്തി വിഡിയോ റെക്കോഡ് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നതും, മൊബൈൽ ഫോൺ ബലമായി വാങ്ങി വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചതും സ്റ്റേഷൻ ഹൗസ് ഓഫിസർ എന്ന നിലയിൽ വിശ്വംഭരെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്.
പരാതിക്കാരനായ രാജീവ്, പൊലീസ് ഒാഫിസറായ വിശ്വംഭരനെതിരെ പ്രകോപനപരമായി സംസാരിച്ചു എന്നുള്ളതിനും, വിഡിേയാ റെക്കോഡ് ചെയ്തു എന്നുള്ളതിനും യാതൊരു തെളിവുകളുമില്ല. പരാതിക്കാരനെ രാത്രി പൊലീസ് തടഞ്ഞുെവച്ചത് അധികാര ദുർവിനിയോഗമാണ്. സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി.ടി.വി കാമറയിൽനിന്നു പ്രസക്ത ഭാഗങ്ങൾ ശേഖരിച്ചുവെക്കുകയോ ചെയ്തിട്ടില്ല എന്നതിൽനിന്നും പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള ആരോപണം ശരിയാണെന്ന് വ്യക്തമാകുന്നു. രാജീവ് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ആളും എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട ആളുമാണ് എന്നുള്ളത് ഗൗരവകരമായി എടുക്കേണ്ട വസ്തുതയാണ്.
ഇത്തരത്തിൽ നൂറു ശതമാനം പൊലീസിന് എതിരായ അന്വേഷണ റിപ്പോർട്ടാണ് ഉന്നത അധികാര കേന്ദ്രങ്ങളുടെ അറിവോടെ പൂഴ്ത്തിവെച്ചത് എന്നത് പൊലീസ് കാടത്തത്തിെൻറ മറ്റൊരു ഉദാഹരണമാണ്.
ഇനിയും ഭീഷണി?
ഇത്രയൊക്കെയായിട്ടും പൊലീസിെൻറ കലി ഇൗ ചെറുപ്പക്കാരനോട് അടങ്ങിയില്ല. പിക്കപ്പ് ഡ്രൈവറായ രാജീവിന് പണി കിട്ടാതിരിക്കാൻ പൊലീസ് അവരുടെ സ്വാധീനം എല്ലാം ഉപയോഗിച്ചു. പൊലീസ് പറഞ്ഞതനുസരിച്ച് പലരും വണ്ടി കൊടുക്കാതായി. കൊടുത്താലും പൊലീസ് വേട്ടയാടുന്ന ആളെന്ന നിലയിൽ അവർക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയായി. എങ്ങനെയും ഇല്ലാതാക്കാനുള്ള നടപടി പൊലീസ് തുടരുകയും ചെയ്യുന്നു. പിന്നീട് മൈക്കാട് പണിക്കുപോയി. ഇടക്കിടെ പൊലീസെത്തി ഭീഷണിപ്പെടുത്തുന്നുണ്ട്. ഒരു ദിവസം കുട്ടികൾ മാത്രമുള്ള നേരത്താണ് രണ്ട് പൊലീസുകാർ എത്തിയത്. ആരാടാ നിന്നെ സഹായിക്കുന്നത്, ഇൗ ബുദ്ധിയൊക്കെ ആരാണ് പറഞ്ഞുതരുന്നത് എന്നൊക്കെ ചോദിച്ചായിരുന്നു ഭീഷണി. വീഡിയോ എടുക്കുവാണോടാ എന്നു പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി. ഏതെങ്കിലും കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തുന്നുണ്ട്. അതു ഭയന്നാണ് ഇപ്പോൾ രാജീവിെൻറ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.