കു​​ട്ട​​നാ​ട്ടി​ൽ ഇ​നി കൃ​ഷി, തൊ​ഴി​ൽ എ​ത്ര​നാ​ൾ?

ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ട്ട​നാ​ട്​ ഇ​ന്നൊ​രു പ്ര​തീ​ക്ഷ​യു​ടെ തു​രു​ത്ത​ല്ല. എ​ങ്ങ​നെ​യാ​ണ്​ കു​ട്ട​നാ​ട്​ മാ​റി​യ​ത്​? എ​ന്താ​ണ്​ സ്ഥി​തി? കു​​ട്ട​​നാ​​ടി​ന്റെ ക​​ഴി​​ഞ്ഞ കാ​​ൽ​​നൂ​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി ഉ​​ണ്ടാ​​യ മാ​​റ്റ​​ങ്ങ​​ളെ​​യും അ​​തി​​ന്റെ കാ​​ര്യ​​കാ​​ര​​ണ​​ങ്ങ​​ളെ​​യു​ംപറ്റി​​ വി​​ല​​യി​​രു​​ത്ത​ു​ക​യാ​ണ്​ ഇൗ ​ലേ​ഖ​നം.

കേ​​ര​​ള​​ത്തി​​ലെ നെ​​ല്ല​​റ​​ക​​ളി​​ലൊ​​ന്നാ​​യ കു​​ട്ട​​നാ​​ട് പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി വി​​യ​​ർ​​പ്പി​​ന്റെ​യും ക​​ണ്ണീ​​രി​​ന്റെ​യും കൈ​​യൊ​​പ്പു പ​​തി​​ഞ്ഞ ഭൂ​​മി​​ക​​യാ​​ണ്. 2018ലെ ​​പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം നിലനിൽപുതന്നെ ഭീഷണിയാവുന്ന ഒരു മേഖലയായി കുട്ടനാട് മാറിയിരിക്കുന്നു. പാ​​രി​​സ്ഥി​​തി​​ക​​വും സാ​​മൂ​​ഹി​​ക​​വും കാ​​ർ​​ഷി​​ക ഉ​​ൽ​പാ​​ദ​​ന​​പ​​ര​​വു​​മാ​​യ രം​​ഗ​​ങ്ങ​​ളി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ ഒരുവശത്ത്. കു​​ട്ട​​നാ​​ടി​​ന്റെ കാ​​ർ​​ഷി​​ക, തൊ​​ഴി​​ൽ രം​​ഗ​​ങ്ങ​​ളി​​ൽ ക​​ഴി​​ഞ്ഞ കാ​​ൽ​​നൂ​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി ഉ​​ണ്ടാ​​യി​​ട്ടു​​ള്ള ച​​ടു​​ല​​വും നാ​​ട​​കീ​​യ​​വു​​മാ​​യ മാ​​റ്റ​​ങ്ങ​​ളെ​​യും അ​​തി​ന്റെ കാ​​ര്യ​​കാ​​ര​​ണ​​ങ്ങ​​ളെ​​പ്പ​​റ്റി​​യു​​മു​​ള്ള വി​​ല​​യി​​രു​​ത്ത​​ലി​​നാ​​ണ് ഈ ​​ലേ​​ഖ​​ന​​ത്തി​​ലൂ​​ടെ ശ്ര​​മി​​ക്കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലും ഇ​​ന്ത്യ​​യി​​ലു​​മെ​​ന്ന​​ല്ല, ലോ​​ക​​ത്തി​​ൽ​​ത​​ന്നെ ഭൂ​​മി​​ശാ​​സ്​​​ത്ര​​പ​​ര​​വും പാ​​രി​​സ്​​​ഥി​​തി​​ക​​വു​​മാ​​യ സ​​വി​​ശേ​​ഷ​​ത​​ക​​ൾകൊ​​ണ്ടും കാ​​ർ​​ഷി​​ക​​സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​ലും അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ട മേ​​ഖ​​ല​​യാ​​ണ് കു​​ട്ട​​നാ​​ട്. മു​​ഖ്യ​​മാ​​യും ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലും കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലും വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന​​തും സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​നി​​ന്നും 1.5 മീ​​റ്റ​​ർ മു​​ത​​ൽ 2.2 മീ​​റ്റ​​ർ വ​​രെ താ​​ഴ്ച​​യി​​ലും സ്​​​ഥി​​തി​​ചെ​​യ്യു​​ന്ന പ്ര​​ദേ​​ശ​​മാ​​ണി​​ത്. പ​​മ്പ, മ​​ണി​​മ​​ല, അ​​ച്ച​​ൻ​​കോ​​വി​​ൽ, മീ​​ന​​ച്ചി​​ൽ, മൂ​​വാ​​റ്റു​​പു​​ഴ എ​​ന്നീ ന​​ദി​​ക​​ളും വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലും ചേ​​ർ​​ന്ന് നൂ​​റ്റാ​​ണ്ടു​​ക​​ളി​​ലൂ​​ടെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ എ​​ക്ക​​ൽ-ത​​ണ്ണീ​​ർ​​ത്ത​​ട പ്ര​​ദേ​​ശം​കൂ​​ടി​​യാ​​ണ് കു​​ട്ട​​നാ​​ട്. നൂ​​റ്റാ​​ണ്ടു​​ക​​ൾ​​ക്കുമു​​മ്പ് രൂ​​പ​​പ്പെ​​ട്ട കു​​ട്ട​​നാ​​ട് ക​​ഴി​​ഞ്ഞ ര​​ണ്ട് നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി മ​​നു​​ഷ്യ​​രു​​ടെ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ​​യാ​​ണ് പ​​ലഘ​​ട്ട​​ങ്ങ​​ളാ​​യി ഇ​​ന്ന​​ത്തെ നി​​ല​​യി​​ലേ​​ക്ക് എ​​ത്തി​​യി​​ട്ടു​​ള്ള​​ത്.

ഇ​​ട​​പെ​​ട​​ലു​​ക​​ളുംസ​​മീ​​പ​​ന​​ങ്ങ​​ളും

പ​​ത്തൊ​​മ്പ​​താം നൂ​​റ്റാ​​ണ്ടി​​ന്റെ പ​​കു​​തി മു​​ത​​ൽ 20ാം നൂ​​റ്റാ​​ണ്ടി​​ന്റെ മ​​ധ്യ​​കാ​​ല​​ഘ​​ട്ടം വ​​രെ കാ​​യ​​ൽ കു​​ത്തി​​യെ​​ടു​​ത്ത് പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളാ​​ക്കി മാ​​റ്റു​​ന്ന പ്ര​​ക്രി​​യ​​യാ​​ണ് കു​​ട്ട​​നാ​​ടി​​ന്റെ ഇ​​ന്ന​​ത്തെ നി​​ല​​യി​​ലേ​​ക്കു​​ള്ള മാ​​റ്റ​​ത്തി​​ന് വ​​ഴി​വെച്ച​​ത്. അ​​തി​​ന്റെ തു​​ട​​ർ​​ച്ച​​യാ​​യി സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളും ഇ​​ട​​പെ​​ട​​ലു​​ക​​ളും ഒ​​രു കാ​​ർ​​ഷി​​ക-ത​​ണ്ണീ​​ർ​​ത്ത​​ട-ആ​​വാ​​സ​​മേ​​ഖ​​ല​​യെ​​ന്ന നി​​ല​​യി​​ൽ കു​​ട്ട​​നാ​​ടി​​നെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​തി​​ൽ പ്രാ​​ധാ​​ന്യ​​മ​​ർ​​ഹി​​ക്കു​​ന്നു. ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്റെ മ​​ധ്യ​​ദ​​ശ​​ക​​ങ്ങ​​ൾ മു​​ത​​ൽ കൈ​​ക്കൊ​​ണ്ട കാ​​ർ​​ഷി​​ക ഉ​​ൽ​പാ​​ദ​​ന വ​​ർ​​ധ​ന​​ക്കാ​​യു​​ള്ള ശ്ര​​മ​​ങ്ങ​​ളും അ​​തി​​നാ​​യു​​ള്ള കേ​​ന്ദ്രീ​​കൃ​​ത​ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും കു​​ട്ട​​നാ​​ടി​​നെ കാ​​ർ​​ഷി​​ക​ വി​​ക​​സ​​ന​​ത്തി​​ന്റെ​യും വി​​ള തീ​​വ്ര​​വ​​ത്ക​​ര​​ണ​​ത്തി​​ന്റെ​യും മേ​​ഖ​​ല​​യാ​​യി പ​​രി​​വ​​ർ​​ത്തി​​പ്പി​​ച്ചു. ഉ​​ൽ​പാ​​ദ​​ന​വ​​ർ​​ധ​ന​​ക്കും, കൃ​​ഷി​​യി​​ൽ​നി​​ന്നും കൂ​​ടു​​ത​​ൽ ലാ​​ഭം കൊ​​യ്യു​​ന്ന​​തി​​നു​​മു​​ള്ള ശ്ര​​മ​​ങ്ങ​​ൾ അ​​വ​​ലം​​ബി​​ക്ക​​പ്പെ​​ട്ടു.

അ​​തി​​നാ​​യി കൈ​​ക്കൊ​​ണ്ട സാ​​ങ്കേ​​തി​​ക​​വും ശാ​​സ്​​​ത്രീ​​യ​​വും നി​​ർ​മാ​​ണാ​​ത്മ​​ക​​വു​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ഇ​​തി​​ന്റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു. ഇ​​തി​​ന്റെ ഭാ​​ഗ​​മെ​​ന്നോ​​ണം 1951ൽ ​​അ​​ന്ന​​ത്തെ തി​​രു-കൊ​​ച്ചി സം​​സ്​​​ഥാ​​ന ചീ​​ഫ് എ​​ൻ​ജി​​നീ​​യ​​റാ​​യ കെ.​​കെ. ക​​ർ​​ത്ത​​യും ആ​​ല​​പ്പു​​ഴ ജ​​ല​​സേ​​ച​​ന വ​​കു​​പ്പ് എ​​ക്സി. എ​​ൻ​ജി​​നീ​​യ​​റാ​​യി​​രു​​ന്ന പി.​​എ​​ച്ച്. വൈ​​ദ്യ​​നാ​​ഥ​​നും ചേ​​ർ​​ന്ന് ത​​യാ​​റാ​​ക്കി സ​​മ​​ർ​​പ്പി​​ച്ച പ​​ദ്ധ​​തി​​യാ​​ണ് കു​​ട്ട​​നാ​​ട് വി​​ക​​സ​​ന​ പ​​ദ്ധ​​തി. ഇ​​തി​​ൻ​​പ്ര​​കാ​​രം സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട പ​​ദ്ധ​​തി റി​​പ്പോ​​ർ​​ട്ടി​​ൽ ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട്, തോ​​ട്ട​​പ്പ​​ള്ളി സ്​​​പി​​ൽ​​വേ, ച​​ങ്ങ​​നാ​​ശ്ശേ​​രി-ആ​​ല​​പ്പു​​ഴ റോ​​ഡ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു.

മേ​​ൽ​​പ​​റ​​ഞ്ഞ പ​​ഠ​​ന​​റി​​പ്പോ​​ർ​​ട്ട് കൂ​​ടാ​​തെ മ​​റ്റു നി​​ര​​വ​​ധി പ​​ഠ​​ന അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടു​​ക​​ളും ശി​പാ​​ർ​​ശ​​ക​​ളും 1951നു ​​ശേ​​ഷം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. 1987ലെ ​​ഇ​​ൻ​​ഡോ-ഡ​​ച്ച് ജ​​ല​​സ​​ന്തു​​ല​​ന പ​​ഠ​​നം, ശാ​​സ്​​​ത്ര​ സാ​​ഹി​​ത്യ പ​​രി​​ഷ​​ത്തി​​ന്റെ മു​​ൻ​​കൈ​​യി​​ൽ ന​​ട​​ന്ന പ​​ഠ​​ന​​ങ്ങ​​ൾ, ഒ​​ടു​​വി​​ൽ കു​​ട്ട​​നാ​​ടി​​ന്റെ വി​​ക​​സ​​ന​​ത്തി​​നും പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ങ്ങ​​ൾ​​ക്കു​​മു​​ള്ള സ​​മ​​ഗ്ര​​സ​​മീ​​പ​​മെ​​ന്ന നി​​ല​​യി​​ൽ 2008ൽ ​​രൂ​​പ​​പ്പെ​​ട്ട എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​ൻ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് എ​​ന്നി​​വ​​യാ​​ണ് മു​​ഖ്യ​​മാ​​യ​​വ. ഇ​​വ​​യി​​ലെ​​ല്ലാം സ​​വി​​ശേ​​ഷ​​മാ​​യ ഭൂ​​പ്ര​​കൃ​​തി​​യും കാ​​ർ​​ഷി​​ക​​പ്രാ​​ധാ​​ന്യ​​മു​​ള്ള ത​​ണ്ണീ​​ർ​​ത്ത​​ട​​മെ​​ന്ന നി​​ല​​യി​​ലും കു​​ട്ട​​നാ​​ടി​​ന്റെ പ്ര​​ശ്ന​​ങ്ങ​​ളും അ​​വ​​ക്കു​​ള്ള പ​​രി​​ഹാ​​ര​​മാ​​ർ​​ഗ​​ങ്ങ​​ളും മു​​ന്നോ​​ട്ടു​വെ​ക്ക​​പ്പെ​​ട്ടു.

അ​​താ​​ക​​ട്ടെ നെ​​ൽ​​കൃ​​ഷി മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക​​യും നി​​ല​​നി​​ർ​​ത്തു​​ക​​യും ചെ​​യ്യു​​ക, കാ​​ർ​​ഷി​​ക​ ന​​ഷ്​​​ട​​പ​​രി​​ഹാ​​ര​​വും വി​​ള ഇ​​ൻ​​ഷു​​റ​​ൻ​​സും ഉ​​റ​​പ്പാ​​ക്കു​​ക, ഉ​​ൽ​പ​​ന്ന​​ങ്ങ​​ൾ​​ക്ക് താ​​ങ്ങു​​വി​​ല​​യും ന്യാ​​യ​​വി​​ല​​യും ഉ​​റ​​പ്പാ​​ക്കു​​ക, പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണം, നെ​​ൽ​​കൃ​​ഷി​​യെ കൂ​​ടാ​​തെ തെ​​ങ്ങ്, വാ​​ഴ തു​​ട​​ങ്ങി​​യ വി​​ള​​ക​​ളും പ​​രി​​പോ​​ഷി​​പ്പി​​ക്കു​​ക, മ​​ത്സ്യ​​ബ​​ന്ധ​​നം, ക​​ക്ക-മൃ​​ഗ-പ​​ക്ഷി സം​​ര​​ക്ഷ​​ണ​​വും അ​​വ​​യു​​ടെ മാം​​സം, മു​​ട്ട, പാ​​ൽ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ സം​​സ്​​​ക​​ര​​ണവും, അ​​വ​​യു​​ടെ ശാ​​സ്​​​ത്രീ​​യ​​മാ​​യ സം​​ഭ​​ര​​ണം വി​​പ​​ണ​​നം എ​​ന്നി​​വ സാ​​ധ്യ​​മാ​​ക്കു​​ക, ജ​​ല​​മ​​ലി​​നീ​​ക​​ര​​ണം പ​​ര​​മാ​​വ​​ധി കു​​റ​​ക്കു​​ക​​യും അ​​ത് ത​​ട​​യു​​ന്ന​​തി​​നു​​ള്ള ഉ​​പാ​​ധി​​ക​​ൾ കൈ​​ക്കൊ​​ള്ളു​​ക​​യും ചെ​​യ്യു​​ക, കാ​​യ​​ൽ ടൂ​​റി​​സ​​ത്തി​​നൊ​​പ്പം ഫാം ​​ടൂ​​റി​​സ​​വും പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കു​​ക.

കാ​​ർ​​ഷി​​ക ക​​ല​​ണ്ട​​ർ അ​​ടി​​സ്​​​ഥാ​​ന​​മാ​​ക്കി​​യു​​ള്ള കാ​​ർ​​ഷി​​ക പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ക, ലേ​​ബ​​ർ ബാ​​ങ്ക് രൂ​​പ​വ​ത്​​ക​​രി​​ക്കു​​ക, കാ​​ർ​​ഷി​​ക-കാ​​ർ​​ഷി​​കേ​​ത​​ര ഉ​​ൽ​പ​​ന്ന​​ങ്ങ​​ളു​​ടെ ആ​​ഗോ​​ള​​നി​​ല​​വാ​​ര​​മു​​ള്ള ഉ​​ൽ​പാ​​ദ​​ന​​വും സം​​സ്​​​ക​​ര​​ണ​​വും വി​​പ​​ണ​​ന​​വും സാ​​ധ്യ​​മാ​​ക്കു​​ക തു​​ട​​ങ്ങി​​യ ശി​​പാ​​ർ​​ശ​​ക​​ൾ ഇ​​തേ​​വ​​രെ​​യു​​ള്ള പ​​ഠ​​ന​​ങ്ങ​​ളെ​​ക്കൂ​​ടി ആ​​സ്​​​പ​​ദ​​മാ​​ക്കി അ​​തി​​ന്റെ സ​​മ​​ഗ്ര ഉ​​ള്ള​​ട​​ക്ക​​മെ​​ന്ന നി​​ല​​യി​​ൽ സ്വാ​​മി​​നാ​​ഥ​​ൻ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് മു​​ന്നോ​​ട്ടു​​വെ​ക്കു​​ന്നു.

അ​​മ്പ​​തു​​ക​​ൾ​​ക്കു​​ശേ​​ഷം വി​​ക​​സ​​ന​ പ​​ദ്ധ​​തി​​ക​​ൾ തുടങ്ങി. അ​​തി​​നെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ പ്ര​​ശ്ന​​ങ്ങ​​ളു​​ടെ പ​​രി​​ഹാ​​ര​​മെ​​ന്ന നി​​ല​​യി​​ൽ പു​​തി​​യ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു. അപ്പോൾത​​ന്നെ​​യാ​​ണ് കു​​ട്ട​​നാ​​ട​​ൻ കാ​​ർ​​ഷി​​ക​​രം​​ഗം പു​​തി​​യ ക​​ർ​​ഷ​​ക-തൊ​​ഴി​​ൽ പ്ര​​തി​​സ​​ന്ധി​​ക​​ളി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്താ​​ൻ തു​​ട​​ങ്ങിയത്. തൊ​​ണ്ണൂ​​റു​​ക​​ളി​​ൽ പ്ര​​ക​​ട​​മാ​​യ ഇ​​ത്ത​​രം ല​​ക്ഷ​​ണ​​ങ്ങ​​ൾ പി​​ന്നീ​​ട് തീ​​വ്ര​​മാ​​കു​​ക​​യും പെ​​ട്ടെ​​ന്ന് പ​​രി​​ഹൃ​​ത​​മാ​​കാ​​ത്ത നി​​ല​​യി​​ലേ​​ക്ക് ഇ​​ന്ന് എ​​ത്തി​​ച്ചേ​​രുകയും ചെയ്തു.

 

കുട്ടനാട്ടിലെ ഒരു പതിവ്​ കാഴ്​ച

കാ​​ർ​​ഷി​​ക​ പ്ര​​ശ്ന​​ങ്ങ​​ൾ തൊ​​ണ്ണൂ​​റു​​ക​​ൾ​​ക്കു​ ശേ​​ഷം

എ​​ഴു​​പ​​തു​​ക​​ളി​​ലെ ഭൂ​​പ​​രി​​ഷ്‍ക​​ര​​ണ​​ത്തി​​നെയും വി​​വി​​ധ വി​​ക​​സ​​ന​ പ​​ദ്ധ​​തി​​ക​​ളു​​ടെ ന​​ട​​ത്തി​​പ്പി​​നെ​​യും തു​​ട​​ർ​​ന്ന് കു​​ട്ട​​നാ​​ട്ടി​​ൽ ഉ​​ൽ​പാ​​ദ​​ന​​രം​​ഗ​​ത്ത് വ​​ർ​​ധ​ന​​യും കൃ​​ഷി​​ഭൂ​​മി​​യു​​ടെ വി​​സ്​​​തൃ​​തി​​യി​​ൽ പു​​രോ​​ഗ​​തി​​യു​​മു​​ണ്ടാ​​യി. എ​​ന്നാ​​ൽ, അ​​ത് തി​​ക​​ച്ചും താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി​​രു​​ന്നു. മേ​​ൽ​​പ​റ​​ഞ്ഞ​​തി​​ന്റെ വി​​പ​​രീ​​ത​ പ്ര​​വ​​ണ​​ത​​ക​​ൾ തീ​​വ്ര​​മാ​​യി​​രു​​ന്നു. ‘‘ഭൂ​​വി​​സ്​​​തൃ​​തി​​യു​​ടെ കാ​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ 1966-67ൽ 60,000 ​​ഹെ​​ക്ട​​റി​​ലാ​​യി​​രു​​ന്നു കു​​ട്ട​​നാ​​ട്ടി​​ൽ നെ​​ൽ​​കൃ​​ഷി ചെ​​യ്തി​​രു​​ന്ന​​ത്. 1970ക​​ളി​​ൽ അ​​ത് 60,921 ഹെ​​ക്ട​​റി​​ലേ​​ക്കാ​​യി.

എ​​ന്നാ​​ൽ, 2003ൽ ​​അ​​ത് 37,624 ഹെ​​ക്ട​​ർ ആ​​യി ചു​​രു​​ങ്ങി. 12,677 ഹെ​​ക്ട​​ർ നി​​ലം ത​​രി​​ശി​​ട്ടി​​രി​​ക്കു​​ന്നു. 5048 ഹെ​​ക്ട​​ർ വെ​​ള്ള​​ക്കെട്ടിലാ​​യി. കാ​​ർ​​ഷി​​കേ​​ത​​ര വി​​നി​​യോ​​ഗ​​ത്തി​​നു​​ള്ള ഭൂ​​മി​​യു​​ടെ വി​​സ്​​​തൃ​​തി 1400 ഹെ​​ക്ട​​റി​​ൽ​നി​​ന്നും 4000 ഹെ​​ക്ട​​ർ ആ​​യി വ​​ർ​​ധി​​ച്ചു. എ​​ന്നാ​​ൽ, മി​​ത്ര​​വി​​ള​ കൃ​​ഷി 55,000 ഹെ​​ക്ട​​റി​​ൽ​നി​​ന്നും 60,000 ഹെ​​ക്ട​​ർ ആ​​യി വ​​ർ​​ധി​​ച്ചു. ഇ​​ത്ത​​ര​​ത്തി​​ൽ നി​​ക​​ത്ത​​ലും ന​​ഗ​​ര​​വ​​ത്ക​​ര​​ണ​​വും വെ​​ള്ള​​ക്കെ​​ട്ടും ത​​രി​​ശി​​ട​​ലും ഒ​​ക്കെ​​യാ​​യി നെ​​ൽ​​കൃ​​ഷി വി​​സ്​​​തൃ​​തി 38 ശ​​ത​​മാ​​നം ക​​ണ്ട് കു​​റ​​യു​​ക​​യും ​ചെ​​യ്തു.

മാ​​ത്ര​​മ​​ല്ല, സം​​സ്​​​ഥാ​​ന​​ത്തെ നെ​​ല്ലി​​ന്റെ ഉ​​ൽ​പാ​​ദ​​ന​​ത്തി​​ൽ കു​​ട്ട​​നാ​​ടി​​ന്റെ പ​​ങ്ക് 1970ക​​ളി​​ൽ 37 ശ​​ത​​മാ​​നം ആ​​യി​​രു​​ന്ന​​ത് 2003 ആ​​യ​​പ്പോ​​ഴേ​​ക്കും 18 ശ​​ത​​മാ​​ന​​മാ​​യി ചു​​രു​​ങ്ങി. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് നി​​ല​​വി​​ൽ വ​​ന്ന​​തി​​നു​​ശേ​​ഷം മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ന്റെ ല​​ഭ്യ​​ത 50 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​യി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് മ​​ത്സ്യ​ത്തൊഴി​​ലാ​​ളി​​ക​​ളെ​​യും ഇ​​ത് ദു​​രി​​ത​​ത്തി​​ലാ​​ഴ്ത്തു​​ക​​യു​​ണ്ടാ​​യി (സ്വാ​​മി​​നാ​​ഥ​​ൻ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട്, പേ​​ജ് 97, ശാ​​സ്​​​ത്ര​ സാ​​ഹി​​ത്യ​ പ​​രി​​ഷ​​ത്തി​​ന്റെ ‘വേ​​ണം മ​​റ്റൊ​​രു കു​​ട്ട​​നാ​​ട്’ എ​​ന്ന പു​​സ്​​​ത​​ക​​ത്തി​​ൽ ഉ​​ദ്ധ​​രി​​ച്ചി​​രി​​ക്കു​​ന്നു. പേ​​ജ് 17).

മേ​​ൽ​​പ​​റ​​ഞ്ഞ​​തി​​ന​​നു​​സൃ​​ത​​മാ​​യി കാ​​ർ​​ഷി​​ക തൊ​​ഴി​​ൽ​ സാ​​ധ്യ​​ത​​യും കു​​ട്ട​​നാ​​ട്ടി​​ൽ കു​​റ​​ഞ്ഞു​​വ​​ന്നു. എ​​ന്നാ​​ൽ, ഇ​​തി​​നൊ​​പ്പംത​​ന്നെ കാ​​ർ​​ഷി​​ക​ തൊ​​ഴി​​ലി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്ന​​വ​​ർ ഒ​​രു വ​​ലി​​യ വി​​ഭാ​​ഗം കൃ​​ഷി​​യി​​ൽ​നി​​ന്നും മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് തി​​രി​​ഞ്ഞു​​തു​​ട​​ങ്ങി​​യെ​​ന്ന​​തും പ്ര​​ധാ​​ന​​മാ​​ണ്. മാ​​ത്ര​​മ​​ല്ല, മേ​​ൽ​​പ​​റ​​ഞ്ഞ കാ​​ർ​​ഷി​​ക​​ഭൂ​​മി​​യു​​ടെ വി​​സ്​​​തൃ​​തി​​യി​​ലു​​ണ്ടാ​​യ കു​​റ​​വ് കു​​ട്ട​​നാ​​ടി​​നുമാ​​ത്രം ബാ​​ധ​​ക​​മാ​​യ കാ​​ര്യ​​മ​​ല്ല എ​​ന്നു​​കൂ​​ടി സൂ​​ചി​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്.

കാ​​ര​​ണം, ഇ​​തേ പ്ര​​വ​​ണ​​ത സം​​സ്​​​ഥാ​​ന​​ത്തും (രാ​​ജ്യ​​ത്തൊ​​ട്ടാ​​കെ​​യും) പ്ര​​ക​​ട​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് സം​​സ്​​​ഥാ​​ന​ രൂ​​പ​വ​ത്ക​​ര​​ണ​​ കാ​​ല​​ത്ത് വ​​യ​​ൽ​​വി​​സ്​​​തൃ​​തി 7.08 ല​​ക്ഷം ഹെ​​ക്ട​​ർ ആ​​യി​​രു​​ന്ന​​ത് 1970-1971ൽ 8.80 ​​ല​​ക്ഷം ഹെ​​ക്ട​​ർ ആ​​യി വ​​ർ​​ധി​​ച്ചു. എ​​ന്നാ​​ൽ, 1990-91 ആ​​യ​​പ്പോ​​ഴേ​​ക്കും വി​​സ്​​​തൃ​​തി 5.60 ല​​ക്ഷം ഹെ​​ക്ട​​റാ​​യി കു​​റ​​ഞ്ഞു. 2007-08 കാ​​ല​​ത്ത് 2.30 ല​​ക്ഷം ഹെ​​ക്ട​​റും 2014-15ൽ 1.9 ​​ല​​ക്ഷം ഹെ​​ക്ട​​റും ആ​​യി. ഒ​​ടു​​വി​​ൽ 2019-20ൽ ​​ഇ​​ത് 1.91 ല​​ക്ഷം ഹെ​​ക്ട​​റാ​​യി തു​​ട​​രു​​ന്നു. ഇ​​തി​​ന് അ​​നു​​സൃ​​ത​​മാ​​യി സം​​സ്​​​ഥാ​​ന​​ത്തൊ​​ട്ടാ​​കെ നെ​​ല്ലി​​ന്റെ ഉ​​ൽ​പാ​​ദ​​ന​​ത്തി​​ലും വ​​ലി​​യ ഇ​​ടി​​വു​​ണ്ടാ​​യി.

ചു​​രു​​ക്ക​​ത്തി​​ൽ നെ​​ൽ​​കൃ​​ഷി ഉ​​ൽ​പാ​​ദ​​ന​​ത്തി​​ന്റെ അ​​ള​​വ് കൂ​​ട്ടാ​​നാ​​യി​​ല്ല. ഒ​​പ്പം അ​​തി​​ന്റെ ഇ​​ടി​​വ് കു​​റ​​ക്കാ​​നു​​മാ​​യി​​ല്ല. നെ​​ൽ​​കൃ​​ഷി ചെ​​യ്യു​​ന്ന സ്​​​ഥ​​ല​​ത്തി​​ന്റെ അ​​ള​​വാ​​ക​​ട്ടെ ഓ​​രോ വ​​ർ​​ഷ​​വും കു​​ത്ത​​നെ താ​​ഴ്ന്നു​​കൊ​​ണ്ടി​​രു​​ന്നു. എ​​ന്താ​​ണ് ഇ​​തി​​ന് കാ​​ര​​ണം? 1990ക​​ൾ​​ക്കു മു​​മ്പേ​​ത​​ന്നെ നെ​​ൽ​​കൃ​​ഷി ന​​ഷ്​​​ട​​മു​​ണ്ടെ​​ന്ന വാ​​ദ​​ഗ​​തി ശ​​ക്ത​മാ​​യി​​രു​​ന്നു. ക​​ർ​​ഷ​​ക​​രി​​ൽ​നി​​ന്നും ഉ​​യ​​ർ​​ന്നു​​കേ​​ട്ട ഈ ​​മു​​റ​​വി​​ളി കാ​​ർ​​ഷി​​ക​​വി​​ദ​​ഗ്ധ​​രും മാ​​ധ്യ​​മ​​ങ്ങ​​ളും വ്യാ​​പ​​ക​​മാ​​യി ഉ​​ന്ന​​യി​​ച്ചു. ഉ​​ൽ​പാ​​ദ​​ന​ ചെ​​ല​​വും അ​​തി​​ൽ പ്ര​​ത്യേ​​കി​​ച്ച് ഉ​​യ​​ർ​​ന്ന കൂ​​ലി​​യു​​മാ​​യി​​രു​​ന്നു ഇ​​തി​​ന്റെ കാ​​ര​​ണ​​മാ​​യി പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ക്കാ​​ല​​യ​​ള​​വി​​ൽത​​ന്നെ​​യാ​​ണ് പാ​​ട്ട​​ക്കൃ​​ഷി അ​​തി​​ശ​​ക്ത​മാ​​യി രം​​ഗ​​ത്തെ​​ത്തു​​ന്ന​​തെ​​ന്ന് കാ​​ണേ​​ണ്ട​​തു​​ണ്ട്.

മാ​​ത്ര​​മ​​ല്ല, പാ​​ട്ട​​ത്തു​​ക ഓ​​രോ വ​​ർ​​ഷ​​വും വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​താ​​യാ​​ണ് ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. കൃ​​ഷി​സ്​​​ഥ​​ല​​ത്തി​​ന്റെ ഉ​​ട​​മ​​ക്ക് നെ​​ൽ​​കൃ​​ഷി ന​​ഷ്​​​ട​​മാ​​ണെ​​ന്നു തോ​​ന്നു​​മ്പോ​​ൾ പാ​​ട്ട​​ക്കൃ​​ഷി​​ക്കാ​​ര​​ന് അ​​ത് ന​​ഷ്​​​ട​​മാ​​യി ഭ​​വി​​ക്കാ​​ത്ത​​ത് എ​​ന്തു​​കൊ​​ണ്ടെ​​ന്ന ചോ​​ദ്യം പ്ര​​സ​​ക്ത​മാ​​ണ്. 2000ത്തി​നു​​ശേ​​ഷം 40 ശ​​ത​​മാ​​നം പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും പാ​​ട്ട​ക്കൃ​ഷി​​യാ​​ണു​​ള്ള​​ത്. ഏ​​ക്ക​​റി​​ന് 3000-4000 രൂ​​പ വ​​രെ (2000ലെ ​​ക​​ണ​​ക്കു​​പ്ര​​കാ​​രം) പാ​​ട്ടം​​കൊ​​ടു​​ത്ത് കൃ​​ഷി​​ചെ​​യ്യു​​ന്ന​​വ​​ർ നേ​​രി​​ട്ട് പാ​​ട​​ത്തി​​റ​​ങ്ങി കൃ​​ഷി​ചെ​​യ്യു​​ന്നു. നേ​​രി​​ട്ട് പാ​​ട​​ത്തി​​റ​​ങ്ങി കൃ​​ഷി ചെ​​യ്യു​​ന്ന ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ന് ഒ​​രു ഏ​​ക്ക​​റി​​ൽ​നി​​ന്ന് 4500-5000 രൂ​​പ​​യാ​​ണ് ലാ​​ഭം. കൃ​​ഷി​​ക്ക് ആ​​ളെ നി​​ർ​​ത്തി മേ​​ൽ​​നോ​​ട്ടം ന​​ട​​ത്തു​​ന്ന ക​​ർ​​ഷ​​ക​​ന് 1000-1500 രൂ​​പ മാ​​ത്ര​​മാ​​ണ് ലാ​​ഭം. ഒ​​രു വ​​ർ​​ഷ​​ത്തെ ആ​​ദാ​​യ​​മാ​​ണ് ഇ​​തെ​​ന്നോ​​ർ​​ക്ക​​ണം. ചു​​രു​​ക്ക​​ത്തി​​ൽ നെ​​ൽ​​കൃ​​ഷി ചെ​​യ്യാ​​ൻ താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ർ കു​​റ​​ഞ്ഞു. (കു​​ട്ട​​നാ​​ട് ക​​ണ്ണീ​​ർ​​ത്ത​​ടം -ര​​വി​​വ​​ർ​മ ത​​മ്പു​​രാ​​ൻ, 2004 പേ​​ജ് 65)

മേ​​ൽ​​പ​റ​​ഞ്ഞ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ഉ​​ട​​മ​​യാ​​യ കൃ​​ഷി​​ക്കാ​​ര​​ൻ കൃ​​ഷി വേ​​ണ്ടെ​​ന്നു​​വെ​ക്കു​ന്ന​​ത് ചെ​​ല​​വും കൂ​​ലി​​യും താ​​ങ്ങാ​​നാ​​വാ​​ത്ത​​തി​​നാ​​ലാ​​ണ്. എ​​ന്നാ​​ൽ, പാ​​ട്ട​​ക്കൃ​​ഷി ചെ​​യ്യു​​ന്ന ആ​​ളോ? ഈ ​​ന​​ഷ്​​​ടം അ​​യാ​​ൾ​​ക്ക് ബാ​​ധ​​ക​​മ​​ല്ലാ​​ത്ത​​ത് അ​​യാ​​ൾ ഭൂ​​മി​​യി​​ൽ നേ​​രി​​ട്ട് അ​​ധ്വാ​​നി​​ക്കാ​​ത്ത​​തു​​കൊ​​ണ്ടാ​​ണെ​​ന്ന് വ്യ​​ക്ത​മാ​​ണ്. അ​​താ​​യ​​ത് സ്വ​​ന്തം അ​​ധ്വാ​​ന​​ത്തി​​ന്റെ മൂ​​ല്യം അ​​യാ​​ൾ​​ക്ക് മ​​ട​​ക്കി​​ക്കി​ട്ടു​​ന്നു എ​​ന്നു വ്യ​​ക്തം. ഭൂ​​മി​​യു​​ടെ മേ​​ൽ ഉ​​ട​​മ​​സ്​​​ഥ​​ത​​യു​​ള്ള കൃ​​ഷി​​ക്കാ​​ര​​ന്റെ​യും ഭൂ​​മി​​യി​​ൽ സ്വ​​ന്തം അ​​ധ്വാ​​നം ചെ​​ലു​​ത്താ​​ൻ താ​​ൽ​പ​ര്യ​​മു​​ള്ള​​വ​​രു​​ടെ​​യും വ്യ​​ത്യാ​​സ​​മാ​​ണ് ഇ​​തി​​ലൂ​​ടെ മ​​റ​​നീ​​ക്കു​​ന്ന​​ത്.

അ​​തു​​കൊ​​ണ്ട് ആ​​ദ്യ​​ത്തെ കൂ​​ട്ട​​ർ കൃ​​ഷിചെ​​യ്യാ​​ൻ താ​​ൽ​​പ​ര്യ​​പ്പെ​​ടു​​ന്നി​​ല്ലെ​​ന്നും അ​​ക്കാ​​ര​​ണ​​ത്താ​​ലാ​​ണ് പാ​​ട്ട​​ത്തി​​നു കൊ​​ടു​​ക്കു​​ന്ന​​തി​​നു ത​​യാ​​റാ​​വു​​ന്ന​തെ​​ന്നും വ​​രു​​ന്നു. അ​​തേ വി​​വ​​ര​​ണ​​ത്തി​​ന്റെ തു​​ട​​ർ​​ച്ച​​യാ​​യി ‘‘ചു​​രു​​ക്ക​​ത്തി​​ൽ നെ​​ൽ​​കൃ​​ഷി ചെ​​യ്യാ​​ൻ താ​​ൽ​പ​ര്യ​​പ്പെ​​ടു​​ന്ന​​വ​​ർ കു​​റ​​ഞ്ഞു, സ​​ർ​​ക്കാ​​ർ നി​​രോ​​ധി​​ച്ചെ​​ങ്കി​​ലും പാ​​ട്ട​​ക്കൃ​​ഷി ഒ​​ന്നു​​കൊ​​ണ്ടു​മാ​​ത്ര​​മാ​​ണ് കു​​ട്ട​​നാ​​ട്ടി​​ൽ ഇ​​പ്പോ​​ൾ ഇ​​നി​​യെ​​ങ്കി​​ലും കൃ​​ഷി ന​​ട​​ക്കു​​ന്ന​​തെ​​ന്നും ര​​വി​​വ​​ർ​​മ ത​​മ്പു​​രാ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഇ​​ത് പാ​​ട്ട​​ക്കൃ​​ഷി​​ക്കാ​​യു​​ള്ള ന്യാ​​യീ​​ക​​ര​​ണം മാ​​ത്ര​​മ​​ല്ല കൃ​​ഷി​​ഭൂ​​മി ത​​രി​​ശി​​ടു​​ന്ന​​തി​​നും അ​​ത് കാ​​ർ​​ഷി​​കേ​​ത​​ര കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി വി​​നി​​യോ​​ഗി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള പ്ര​​വ​​ണ​​ത​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തു​ന്ന​​തും േപ്രാ​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തു​​മാ​​ണ്.

 

കുട്ടനാട്​ - ഒരു ദൃശ്യം

നെ​​ൽ​​കൃ​​ഷി​​യി​​ൽ​നി​​ന്നു​​ള്ള ലാ​​ഭ​​ത്തെ ഇ​​ത​​ര​ വി​​ള​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് കൃ​​ഷി ന​​ഷ്​​​ട​​മാ​​ണെ​​ന്ന മു​​റ​​വി​​ളി ശ​​ക്ത​മാ​​കു​​ന്ന​​തി​​ന് വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളു​​ണ്ട്. പാ​​ട്ട​​ക്കൃ​ഷി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ, 1990ക​​ളോ​​ടു​​കൂ​​ടി ചെ​​റു​​കി​​ട പാ​​ട്ട​​ക്കൃ​ഷി​​ക്കാ​​ർ രം​​ഗ​​പ്ര​​വേ​​ശം ചെ​​യ്തു​​തു​​ട​​ങ്ങി​​യി​​രു​​ന്നു. ഈ ​​അ​​നൗ​​പ​​ചാ​​രി​​ക പാ​​ട്ട​​ക്കൃ​ഷി​​യി​​ൽ ഭൂ​​മി പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് കു​​ടും​​ബ അ​​ധ്വാ​​നം കൂ​​ടി ഉ​​പ​​യോ​​ഗി​​ച്ച് കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത് ഗ​​ണ്യ​​മാ​​യും നേ​​ര​​ത്തേ മേ​​ൽ​​പാ​​ട്ടം കൊ​​ള്ളു​​ന്ന​​തി​​ൽ വി​​ല​​ക്ക് നേ​​രി​​ട്ട വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട​​വ​​രാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​പ്പോ​​ഴും പ​​ട്ടി​​ക​​ജാ​​തി​ വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട സാ​​മൂ​​ഹി​ക ​േശ്ര​​ണി​​യി​​ൽ ഏ​​റ്റ​​വും അ​​ധഃ​​സ്​​​ഥി​​ത​​രാ​​യി​​രു​​ന്ന​​വ​​ർ ഈ ​​പാ​​ട്ട​ക്കൃ​​ഷി ന​​ട​​ത്തു​​ന്ന​​വ​​രി​​ൽ നാ​​മ​​മാ​​ത്ര​​മാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, പാ​​ട്ട​ക്കൃ​​ഷി​​യി​​ലേ​​ക്കും പ്ര​​വേ​​ശി​​ക്കാ​​തെ അ​​വ​​ർ​​ക്ക് നേ​​രെ അ​​പ്ര​​ഖ്യാ​​പി​​ത​​മാ​​യ ഒ​​രു വി​​ല​​ക്കും നി​​ല​​നി​​ന്നി​​രു​​ന്നു.

എ​​ന്നാ​​ൽ, 1990ക​​ളു​​ടെ അ​​വ​​സാ​​ന​​ത്തോ​​ടു​​കൂ​​ടി കൃ​​ഷി ന​​ഷ്​​​ട​​മാ​​ണെ​​ന്നും, അ​​തി​​നാ​​ൽ ത​​രി​​ശി​​ട​​ലി​​നും വി​​ള​​മാ​​റ്റ​​ത്തി​​നും ഉ​​ള്ള സ്വീ​​കാ​​ര്യ​​ത രൂ​​പ​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ​​ത​​ന്നെ​​യാ​​ണ് വ​​ൻ​​തോ​​തി​​ലു​​ള്ള പാ​​ട്ട​​ക്കൃ​ഷി കു​​ട്ട​​നാ​​ട്ടി​​ൽ (പ്ര​​ത്യേ​​കി​​ച്ചും അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ൽ) വ്യാ​​പി​​ക്കു​​ന്ന​​ത്. ‘‘ത​​രി​​ശു​​നി​​ല​ കൃ​​ഷി േപ്രാ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള വ​​ലി​​യ സ​​ഹാ​​യ​​പ​​ദ്ധ​​തി​ നി​​ല​​വി​​ൽ വ​​ന്ന​​തോ​​ടെ ത​​രി​​ശു​​നി​​ല​ കൃ​​ഷി​​ക്കു​​വേ​​ണ്ടി വ​​ൻ​​തോ​​തി​​ൽ നി​​ലം​ പാ​​ട്ട​​ത്തി​​നെ​​ടു​​ക്കു​​ന്ന സ്​​​ഥി​​തി കു​​ട്ട​​നാ​​ട്ടി​​ൽ തു​​ട​​രു​​ന്നു.

തു​​ട​​ർ​​ന്ന് ഇ​​ത് വ​​ൻ​​തോ​​തി​​ൽ മൂ​​ല​​ധ​​ന​മു​​ട​​ക്കു​​ള്ള പ​​രി​​പാ​​ടി​​യാ​​യി മാ​​റു​​ക​​യാ​​യി​​രു​​ന്നു. മാ​​ന്നാ​​ർ, ചെ​​ന്നി​​ത്ത​​ല തു​​ട​​ങ്ങി​​യ സ്​​​ഥ​​ല​​ങ്ങ​​ളി​​ലെ വ​​ൻ​​തോ​​തി​​ലു​​ള്ള പാ​​ട്ട​​ക്കൃ​ഷി​​യു​​ടെ ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ യ​​മു​​ന സ​​ണ്ണി​​യു​​ടെ ഡോ​​ക്ട​​റ​​ൽ ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു​​ണ്ട്’’ (കു​​ത്തി​​യെ​​ടു​​ത്ത പാ​​ഠ​​ങ്ങ​​ൾ – എം. ​​ഗോ​​പ​​കു​​മാ​​ർ, എം. ​​മ​​ഞ്ജു, രോ​​ഹി​​ത് ജോ​​സ​​ഫ്, പേ​​ജ് 137. ഡി.​​സി ബു​​ക്സ്​ മേ​​യ് 2013). വ​​ൻ​​തോ​​തി​​ൽ യ​​ന്ത്ര​​വ​​ത്ക​​ര​​ണം ക​​ട​​ന്നു​​വ​​ന്ന​​തും ത​​രി​​ശു​​നി​​ല ​കൃ​​ഷി േപ്രാ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളും കൂ​​ടി​​യാ​​യ​​പ്പോ​​ൾ പാ​​ട്ട​​ക്കൃ​ഷി​​ക്ക് ആ​​ക്കം​കൂ​​ടു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. 60 ശ​​ത​​മാ​​നം കു​​ട്ട​​നാ​​ട​​ൻ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും പാ​​ട്ട​​ക്കൃ​ഷി​​യാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന് സ്വാ​​മി​​നാ​​ഥ​​ൻ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

ഭൂ​​മി​​യു​​ണ്ട് എ​​ന്നാ​​ൽ കൃ​​ഷിചെ​​യ്യാ​​ൻ അ​​റി​​യാ​​ത്ത​​വ​​ർ, കൃ​​ഷി അ​​റി​​യു​​ന്ന, അ​​തി​​നു​​ള്ള നൈ​​പു​​ണ്യ​​വും അ​​ധ്വാ​​ന​​ശേ​​ഷി​​യും കൈ​​വ​​ശ​​മു​​ണ്ടെ​​ങ്കി​​ലും ഭൂ​​മി​​യി​​ല്ലാ​​ത്ത​​വ​​ർ എ​​ന്നി​​ങ്ങ​​നെ ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പാ​​ട്ട​​ക്കൃ​​ഷി​​ക്കു നി​​ല​​മൊ​​രു​​ക്കു​​ന്ന​​ത് എ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ൽ കെ.​​എ​​ൻ. നാ​​യ​​രും വി​​നീ​​താ മേ​​നോ​​നും ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ൽ (L​e​a​se F​arm​in​g in ​K​er​a​l​a F​in​d​in​gs from ​M​i​cro l​ev​​e​l stud​i​es K.​N. N​a​ir, V​in​e​e​th​a M​enon, E​P​W Jun​e 30, 2006) പ​​റ​​യു​​ന്ന​​താ​​യി മേ​​ൽ​​സൂ​​ചി​​പ്പി​​ച്ച പു​​സ്​​​ത​​ക​​ത്തി​​ൽ (കു​​ത്തി​​യെ​​ടു​​ത്ത പാ​​ഠ​​ങ്ങ​​ൾ) വി​​വ​​രി​​ക്കു​​ന്നു. എ​​ന്നാ​​ൽ, ഭൂ​​മി​​യു​​ണ്ടെ​​ങ്കി​​ലും കൃ​​ഷിചെ​​യ്യാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ര​​ല്ല ആ​​ദ്യ​​ത്തെ കൂ​​ട്ട​​ർ. മ​​റി​​ച്ച് ഭൂ​​മി​​യു​​ണ്ടെ​​ങ്കി​​ലും കൃ​​ഷിചെ​​യ്യാ​​ൻ താ​​ൽ​പ​​ര്യ​​മി​​ല്ലാ​​ത്ത​​വ​​രാ​​ണ് എ​​ന്ന​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം.

കാ​​ര​​ണം, ഭൂ​​മി​​യി​​ല്ലെ​​ങ്കി​​ലും അ​​വ​​ർ​​ക്ക് മ​​റ്റു വ​​രു​​മാ​​ന​​മാ​​ർ​​ഗ​ങ്ങ​​ളു​​ണ്ട്. അ​​തു​​കൊ​​ണ്ടുത​​ന്നെ ഒ​​രു നി​​ഷ്ക്രി​​യ അ​​സ​​ന്നി​​ഹി​​ത ഭൂ​​പ്ര​​ഭു​​ത്വം എ​​ന്ന നി​​ല​​യി​​ൽ ഇ​​വ​​രെ കാ​​ണേ​​ണ്ട​​താ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഭൂ​​മി കാ​​ർ​​ഷി​​കേ​​ത​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടി​​യും ലാ​​ഭ​​ക​​ര​​മാ​​യ മ​​റ്റ് ബി​​സി​​ന​​സു​​ക​​ൾ​​ക്കു​വേ​​ണ്ടി​​യും വി​​നി​​യോ​​ഗി​​ക്കാ​​നു​​ള്ള താ​​ൽ​പ​​ര്യം ഇ​​വ​​രി​​ൽ​നി​​ന്നും ഉ​​യ​​ർ​​ന്നു​​വ​​രുക സ്വാ​​ഭാ​​വി​​കം മാ​​ത്രം. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ഇ​​തി​​ൽ​നി​​ന്നു​​മാ​​ണ് കൃ​​ഷി​​ഭൂ​​മി പാ​​ട്ട​​ക്കൃ​ഷി​​ക്കു ന​​ൽ​​കു​​ക, അ​​തും ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പാ​​ട്ട​​ത്തി​​നു ന​​ൽ​​കു​​ക​​യെ​​ന്ന നി​​ല​​യി​​ലേ​​ക്ക് കാ​​ര്യ​​ങ്ങ​​ളെ​​ത്തു​​ന്ന​​ത്. 1990ക​​ൾ​​ക്കു​​ശേ​​ഷം പാ​​ട്ട​​നി​​ര​​ക്കി​​ൽ ഉ​​ണ്ടാ​​യ വ​​ർ​​ധ​​ന പ​​രി​​ശോ​​ധി​​ച്ചാ​​ൽ ഇ​​ക്കാ​​ര്യം വ്യ​​ക്ത​മാ​​കും. ര​​ണ്ട്, മൂ​​ന്നു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ പാ​​ട്ട​​ത്തു​​ക വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ക​​യാ​​ണ്. എ​​ന്തു​​കൊ​​ണ്ട് പാ​​ട്ട​​ക്കൃ​​ഷി​​ക്കാ​​ർ​​ക്ക് ‘കൃ​​ഷി ന​​ഷ്​​​ട​​മാ​​ണെ​​ന്ന്’ വ​​രു​​ന്നി​​ല്ലെ​​ന്ന​​ത് പ്ര​​ധാ​​ന ചോ​​ദ്യ​​മാ​​ണ്.

മാ​​ത്ര​​മ​​ല്ല, ദ​​രി​​ദ്ര​​ക​​ർ​​ഷ​​ക​​രു​​ൾ​​പ്പെ​​ടെ പാ​​ട്ട​​ക്കൃ​ഷി​​യി​​ലേ​​ക്കു വ​​ന്നി​​രു​​ന്ന 1990ക​​ളി​​ൽ പ്ര​​ക​​ട​​മാ​​യി​​രു​​ന്ന പ്ര​​വ​​ണ​​ത​​യി​​ൽ​നി​​ന്നും, വ​​ൻ​​തോ​​തി​​ൽ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് കൃ​​ഷി​​ചെ​​യ്യു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും കൂ​​ടി​​വ​​രുക​​യാ​​ണി​​പ്പോ​​ൾ. പ്ര​​ത്യേ​​കി​​ച്ചും, ത​​രി​​ശു​​നി​​ല​​കൃ​​ഷി​​ക്കു​​ള്ള േപ്രാ​​ത്സാ​​ഹ​​ന​​വും, കൊ​​യ്ത്തു​​ മെ​​തി യ​​ന്ത്ര​​ത്തി​​ന്റെ വ്യാ​​പ​​ന​​വും, കൂ​​ടാ​​തെ 2000ത്തി​നുശേ​​ഷം നാ​​ണ്യ​​വി​​ള​ മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വും മൂ​​ലം വ​​ൻ​​തോ​​തി​​ൽ മൂ​​ല​​ധ​​നം ബാ​​ക്കി പാ​​ട്ട​​ക്കൃ​ഷി ചെ​​യ്യു​​ന്ന​​വ​​രു​​ടെ ക​​ട​​ന്നു​​വ​​ര​​വ് നെ​​ൽ​​കൃ​​ഷി മേ​​ഖ​​ല​​യി​​ൽ പ്ര​​ക​​ട​​മാ​​ണ്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ന്റെ ക​​ട​​ന്നു​​വ​​ര​​വ് കു​​ട്ട​​നാ​​ട്ടി​​ലു​​ൾ​​പ്പെ​​ടെ പാ​​ട്ട​​ത്തി​​ന്റെ വ​​ർ​​ധ​ന​​ക്കു കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ടെ​​ന്ന​​താ​​ണ് പു​​തി​​യ പ്ര​​ശ്നം. ഇ​​തു​​മൂ​​ലം മു​​മ്പ് പാ​​ട്ട​​ക്കൃ​​ഷി ന​​ട​​ത്തി​​യി​​രു​​ന്ന ദ​​രി​​ദ്ര​​രും ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​രു​​മാ​​യി​​ട്ടു​​ള്ള​​വ​​ർ സ്വ​​യം പി​​ൻ​​വാ​​ങ്ങു​​ന്ന സ്​​​ഥി​​തി​​യും ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്.

വ​​ൻ​​തോ​​തി​​ൽ മൂ​​ല​​ധ​​നം മു​​ട​​ക്കി​​യു​​ള്ള പാ​​ട്ട​​ക്കൃ​​ഷി​​ക്കാ​​ർ കൃ​​ഷി​​യെ പൂ​​ർ​​ണ​​മാ​​യും ലാ​​ഭാ​​ധി​​ഷ്ഠി​​ത​​മാ​​യ ഒ​​രു ബി​​സി​​ന​​സ്​ എ​​ന്ന നി​​ല​​യി​​ലേ​​ക്കു​​കൂ​​ടി പ​​രി​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്നു​​ണ്ട്. അ​​താ​​ക​​ട്ടെ പ​​ര​​മാ​​വ​​ധി ലാ​​ഭം എ​​ന്ന നി​​ല​​യി​​ൽ കാ​​ർ​​ഷി​​കേ​​ത​​ര സാ​​ധ്യ​​ത​​ക​​ൾ​കൂ​​ടി ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ഇ​​ട​​പാ​​ടു​​ക​​ളി​​ലേ​​ക്കും കൂ​​ടി വ്യാ​​പി​​ക്കു​​ന്നു. ഇ​​തി​​ലൂ​​ടെ കൃ​​ഷി​​ഭൂ​​മി​​യു​​ടെ ഊ​ഹ​ക്ക​​ച്ച​​വ​​ട​​ത്തി​​ന്റെ സാ​​ധ്യ​​ത​​ക​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന മേ​​ഖ​​ല​​യാ​​യി​​ത്തീ​​രു​​ന്നു. പ്ര​​ത്യേ​​കി​​ച്ചും ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​ന്റെ​യും ന​​ഗ​​ര​​വ​​ത്ക​​ര​​ണ​​ത്തി​​ന്റെ​യും ഭാ​​ഗ​​മാ​​യി കു​​ട്ട​​നാ​​ട​​ൻ കാ​​ർ​​ഷി​​ക​ ഭൂ​​വി​​സ്​​​തൃ​​തി മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന​​തി​​ന്റെ മൂ​​ന്നി​​ൽ ര​​ണ്ടാ​​യി ചു​​രു​​ങ്ങി​​യെ​​ന്ന പ​​രി​​ഷ​​ത്തി​ന്റെ പ​​ഠ​​ന​​ത്തി​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്നു. തി​​ക​​ച്ചും ‘‘ലാ​​ഭം എ​​ത്തി​​നി​​ൽ​ക്കു​​ന്ന’’ മാ​​ത്രം കേ​​ന്ദ്രീ​​ക​​രി​​ച്ച് നെ​​ൽ​​കൃ​​ഷി​​യെ വാ​​ണി​​ജ്യാ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​ന്ന​​തി​​ന്റെ പി​​ന്നി​​ൽ കാ​​ർ​​ഷി​​ക​​സാ​​ധ്യ​​മാ​​യ മൂ​​ല​​ധ​​ന​​താ​​ൽ​പ​ര്യ​​ങ്ങ​​ളാ​​ണ് സ്വാ​​ധീ​​നി​​ക്കു​​ന്ന​​തെ​​ന്ന് വ്യ​​ക്തം.

മേ​​ൽ​​പ​റ​​ഞ്ഞ​​തി​​ന്റെ പ​​രി​​ഹാ​​ര​​മാ​​യി സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​രും മ​​റ്റും പാ​​ട്ട​​ക്കൃ​ഷി നി​​യ​​മ​​വി​​ധേ​​യ​​മാ​​ക്കു​​ന്ന​​തി​​നെ​​പ്പ​​റ്റി പ​​റ​​യു​​ന്നു​​ണ്ട്. കാ​​ർ​​ഷി​​ക​​രം​​ഗ​​ത്തെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​ര​​മാ​​യി പാ​​ട്ട​ക്കൃ​​ഷി നി​​യ​​മ​​വി​​ധേ​​യ​​മാ​​ക്ക​​ണ​​മെ​​ന്ന് ഡോ. ​​ര​​വി​​രാ​​മ​​ൻ സൂ​​ചി​​പ്പി​​ക്കു​​ന്നു (മാ​​തൃ​​ഭൂ​​മി ദി​​ന​​പ​​ത്രം, 2020). പാ​​ട്ട​​ക്കൃ​​ഷി നി​​യ​​മ​​വി​​ധേ​​യ​​മാ​​ക്കി​​യാ​​ൽ ഭൂ​​വു​​ട​​മ​​ക​​ൾ അ​​ത് ത​​രി​​ശി​​ടു​​ന്ന​​തും നി​​ക​​ത്തു​​ന്ന​​തും മ​​റ്റു​ വി​​ള​​ക​​ൾ കൃ​​ഷിചെ​​യ്യു​​ന്ന​​തും ത​​ട​​യാ​​നാ​​കു​​മെ​​ന്ന് അ​​ദ്ദേ​​ഹം സൂ​​ചി​​പ്പി​​ക്കു​​ന്നു. മാ​​ത്ര​​മ​​ല്ല, ദ​​ലി​​ത​​രും പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളു​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് പാ​​ട്ട​​ക്കൃ​​ഷി ചെ​​യ്യാ​​ൻ നി​​യ​​മ​​പ​​രി​​ര​​ക്ഷ ല​​ഭി​​ക്കു​​മ​ത്രേ. ഇ​​തു​​മൂ​​ലം ഭൂ​​മി കൃ​​ഷി​​ക്കാ​​യി മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സ്​​​ഥി​​തി നി​​ല​​നി​​ർ​​ത്ത​​പ്പെ​​ടു​​മെ​​ന്നും, ദി​​നം​​പ്ര​​തി ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​യു​​ന്ന​​തി​​നു കാ​​ര​​ണം അ​​വ​​ർ​​ക്ക് സ്വ​​ന്തം കൃ​​ഷി​​യി​​റ​​ക്കാ​​നു​​ള്ള താ​​ൽ​പ​​ര്യം​കൊ​​ണ്ടാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വാ​​ദി​​ക്കു​​ന്നു​​ണ്ട്.

എ​​ന്നാ​​ൽ, മു​​മ്പ് സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ പു​​തി​​യ രീ​​തി​​യി​​ലു​​ള്ള ഭൂ​​കേ​​ന്ദ്രീ​​ക​​ര​​ണ​​ത്തി​​ന് ഇ​​ത് നി​​യ​​മ​​സാ​​ധു​​ത ഉ​​റ​​പ്പി​​ക്കു​​ക​​യേ ഉ​​ള്ളൂ. മാ​​ത്ര​​മ​​ല്ല ദ​​രി​​ദ്ര-ചെ​​റു​​കി​​ട കൃ​​ഷി​​ക്കാ​​ർ​​ക്ക് പാ​​ട്ട​​ഭൂ​​മി ല​​ഭി​​ക്കു​​ന്ന​​തി​​ന് ഒ​രു ഉ​​റ​​പ്പു​​മി​​ല്ല. കാ​​ര​​ണം, പാ​​ട്ട​​ത്തി​​നെ​​ടു​​ക്കാ​​നാ​​യി വ​​ലി​​യ​തോ​​തി​​ൽ മൂ​​ല​​ധ​​നം മു​​ട​​ക്കേ​​ണ്ടി​വ​​രു​​ന്നു. പു​​ത്ത​​ൻ ‘നി​​ക്ഷേ​​പ​​ക​​വ​​ർ​​ഗം’ ത​​യാ​​റെ​​ടു​​ത്തു ​നി​​ൽ​​ക്കു​​മ്പോ​​ൾ ക​​ർ​​ഷ​​ക​​രും കൂ​​ടു​​ത​​ൽ ലാ​​ഭം പ്ര​​തീ​​ക്ഷി​​ച്ച് ഉ​​യ​​ർ​​ന്ന പാ​​ട്ട​​ത്തി​​നു മാ​​ത്ര​​മേ ഭൂ​​മി ന​​ൽ​​കു​​ക​​യു​​ള്ളൂ. കാ​​ർ​​ഷി​​ക ബാ​​ഹ്യ​ സാ​​മ്പ​​ത്തി​​ക മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ കൃ​​ഷി​​യി​​ൽ ചെ​​ലു​​ത്തു​​ന്ന ‘ലാ​​ഭാ​​ധി​​ഷ്ഠി​​ത വാ​​ണി​​ജ്യ സ​​മ്മ​​ർ​ദ​​ങ്ങ​​ളി​​ൽ’ പാ​​ട്ട​​ക്കൃ​​ഷി ഭൂ​​മി കാ​​ർ​​ഷി​​ക​​ഭൂ​​മി​​യാ​​യി നി​​ല​​നി​​ർ​​ത്ത​​പ്പെ​​ടു​​ന്ന​​തി​​ന് ഒ​​രു ഉ​​റ​​പ്പു​​മി​​ല്ല. കാ​​ര​​ണം, ഭ​​ര​​ണ​​നി​​യ​​മ​​ക്ര​​മ​​ത്തി​​ലും അ​​തി​​ന്റെ സാ​​ങ്കേ​​തി​​ക​​വും രാ​​ഷ്ട്രീ​​യ​​വു​​മാ​​യ പ​​രി​​സ​​ര​​ങ്ങ​​ളി​​ലും ‘‘നി​​യ​​മ​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന അ​​ധി​​കാ​​ര​​സം​​വി​​ധാ​​ന​​ങ്ങ​​ളും സാ​​മ്പ​​ത്തി​​ക​ താ​​ൽ​പ​​ര്യ​​ങ്ങ​​ളു​​മാ​​യു​​ള്ള ബാ​​ന്ധ​​വം’’ ഇ​​തി​​നെ​​ല്ലാ​​മു​​പ​​രി​​യാ​​ണ്.

ത​​ണ്ണീ​​ർ​​ത്ത​​ട നി​​യ​​മ​​ങ്ങ​​ളി​​ലെ വെ​​ള്ളം ചേ​​ർ​​ക്ക​​ലി​​ലും, പ​​രി​​സ്​​​ഥി​​തി ദു​​ർ​​ബ​​ല​​പ്ര​​ദേ​​ശ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച നി​​യ​​മ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​മു​​ക്ക് ഇ​​ത് ബോ​​ധ്യ​​പ്പെ​​ടു​​ന്നു. അ​​തി​​ലു​​പ​​രി​​യാ​​യി കൃ​​ഷി​​ഭൂ​​മി​​യെ ഭൂ​​മി​​യി​​ൽ ത​​ൽ​പ​​ര​​ര​​ല്ലാ​​ത്ത ഭൂ​​വു​​ട​​മാ​​വ​​ർ​​ഗ​​ത്തി​​ൽ​ത​​ന്നെ വീ​​ണ്ടും ഉ​​റ​​പ്പി​​ക്കു​​ക​​യെ​​ന്ന ദൗ​​ത്യ​​വും അ​​റി​​ഞ്ഞും അ​​റി​​യാ​​തെ​​യോ ഇ​​തി​​നു പി​​ന്നി​​ലു​​ണ്ടെ​​ന്ന വ​​സ്​​​തു​​ത കാ​​ണാ​​തി​​രി​​ക്കാ​​നാ​​വി​​ല്ല.

കാ​​ർ​​ഷി​​ക​ തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി

തൊ​​ണ്ണൂ​​റു​​ക​​ളു​​ടെ അ​​വ​​സാ​​ന​​ത്തി​​ലും 2000ത്തി​ന്റെ ​ആ​​ദ്യ​​വ​​ർ​​ഷ​​ങ്ങ​​ളി​​ലു​​മാ​​യി കേ​​ര​​ള​​ത്തി​​ൽ, പ്ര​​ത്യേ​​കി​​ച്ച് കു​​ട്ട​​നാ​​ട​​ൻ മേ​​ഖ​​ല​​യി​​ൽ ഉ​​യ​​ർ​​ന്നു​​കേ​​ട്ട പ്ര​​ശ്ന​​മാ​​യി​​രു​​ന്നു കൃ​​ഷി​​പ്പ​​ണി​​ക്ക് ആ​​ളു​​ക​​ളെ കി​​ട്ടാ​​നി​​ല്ല എ​​ന്ന​​ത്. പ്ര​​ത്യേ​​കി​​ച്ചും കൊ​​യ്ത്തു​​കാ​​ല​​ത്ത് കൊ​​യ്യാ​​ൻ ആ​​ളെ​​ക്കി​​ട്ടാ​​തെ പാ​​ട​​ങ്ങ​​ൾ ക​​രി​​ഞ്ഞു​​ണ​​ങ്ങാ​​ൻ തു​​ട​​ങ്ങി​​യി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് നി​​ര​​വ​​ധി സ​​ന്ന​​ദ്ധ​​സം​​ഘ​​ങ്ങ​​ളും പ്രാ​​ദേ​​ശി​​ക കൂ​​ട്ടാ​​യ്മ​​ക​​ളും ക്ല​​ബു​ക​​ളും പ​​ള്ളി​ ക​​മ്മി​​റ്റി​​ക​​ളും യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​ക​​ളും ഉ​​ൾ​​പ്പെ​​ടെ പാ​​ട​​ത്തി​​റ​​ങ്ങി കൊ​​യ്ത്തി​​നൊ​​രു​​മ്പെ​​ട്ട​​ത്. കു​​ട്ട​​നാ​​ട​​ൻ മേ​​ഖ​​ല​​യി​​ലെ ക​​ർ​​ഷ​​ക​​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ഭാ​​വ​​വും അ​​വ​​ർ ഇ​​ല്ലാ​​താ​​യാ​​ൽ കു​​ട്ട​​നാ​​ട​​ൻ കാ​​ർ​​ഷി​​ക​​മേ​​ഖ​​ല നേ​​രി​​ടു​​ന്ന സ്​​​തം​​ഭ​​നാ​​വ​​സ്​​​ഥ​​യും അ​​പ്പോ​​ഴാ​​ണ് ആ​​ളു​​ക​​ൾ​​ക്ക് ബോ​​ധ്യ​​പ്പെ​​ട്ട​​ത്.

അ​​ങ്ങ​​നെ ചി​​ല വ​​ർ​​ഷ​​ങ്ങ​​ളി​​ൽ, മേ​​ൽ​പ​റ​​ഞ്ഞ സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​ക​​ളു​​ൾ​​പ്പെ​​ടെ ‘കൊ​​യ്ത്തു​​ത്സ​​വം’ ന​​ട​​ത്തു​​ക​​യും കൃ​​ഷി​​യു​​ടെ മാ​​ഹാ​​ത്മ്യ​​ത്തെ​​പ്പ​​റ്റി പ​​ത്ര​​റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ക​​യും കൃ​​ഷി​​യി​​ല്ലാ​​തെ​​യാ​​യാ​​ൽ ന​​മ്മു​​ടെ അ​​ടി​​ത്ത​​റ ത​​ന്നെ ഇ​​ല്ലാ​​താ​​ക്കു​​മെ​​ന്ന ച​​ർ​​ച്ച​​ക​​ളും ന​​ട​​ത്തി. കൊ​​യ്ത്തു​കാ​​ല​​ത്തെ ചി​​ല ദി​​വ​​സ​​ങ്ങ​​ളി​​ൽ കൊ​​യ്ത്തു​​ത്സ​വ​​ങ്ങ​​ൾ നടത്തുകയും കാ​​ർ​​ഷി​​ക സം​​സ്​​​കാ​​ര​​ത്തി​​ന്റെ മാ​​ഹാ​​ത്മ്യ​​ത്തെ​​പ്പ​​റ്റി വാ​​ചാ​​ല​​രാ​​വുകയും ചെയ്യുന്നവ​​രൊ​​ന്നും ത​​ല​​മു​​റ​​ക​​ളാ​​യി കൊ​​യ്ത്തും മെ​​തി​​യും ഞാ​​റു​​ന​​ടീ​​ലും വി​​ത​​യു​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള കൃ​​ഷി​​പ്പ​​ണി​​ക​​ൾ ത​​ല​​മു​​റ​​ക​​ളാ​​യി ചെ​​യ്തു​​വ​​ന്നി​​രു​​ന്ന ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മാ​​ഹാ​​ത്മ്യ​​ത്തെ​​പ്പ​​റ്റി ഓ​​ർ​​മ​പ്പെ​​ടു​​ത്ത​​ുകയൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല.

അ​​വ​​ർ കാ​​ർ​​ഷി​​ക​ മേ​​ഖ​​ല​​യി​​ൽ​നി​​ന്നും പി​​ന്മാ​​റി​​യാ​​ൽ ഉ​​ണ്ടാ​​കാ​​വു​​ന്ന ഗു​​രു​​ത​​ര​ പ്ര​​തി​​സ​​ന്ധി​​യെ മ​​റി​​ക​​ട​​ക്കാ​​ൻ താ​​ൽ​ക്കാ​ലി​​ക​​മാ​​യി കാ​​ർ​​ഷി​​ക ജോ​​ലി ചെ​​യ്ത ചെ​​റു​​കൂ​​ട്ടാ​​യ്മ​​ക​​ൾ കൃ​​ഷി​​യെ​​പ്പ​​റ്റി ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യു​​ൾ​​പ്പെ​​ടെ ഉ​​ദ്ബു​​ദ്ധ​​രാ​​ക്കാൻ ന​​ട​​ത്തി​​യ പ​​രി​​ശ്ര​​മ​​മാ​​യി​​രു​​ന്നു അ​​തെ​​ല്ലാം. പ​​ക്ഷേ, ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം വ​​ള​​രെ കു​​റ​​ഞ്ഞു​​വ​​ന്നു. ഉ​​ള്ള കാ​​ർ​​ഷി​​ക ജോ​​ലി​​ക​​ൾ​​ക്ക് ത​​ന്നെ വ​​ണ്ടി​​ക്കൂ​​ലി​​യും ആ​​ഹാ​​ര​​വും കൂ​​ടു​​ത​​ൽ കൂ​​ലി​​യും ന​​ൽ​​കി ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ളെ പ​​ണി​​ക്കി​​റ​​ക്കി​​യ സം​​ഭ​​വ​​ങ്ങ​​ൾ 2000ത്തി​​ന്റെ ആ​​ദ്യ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ സാ​​ധാ​​ര​​ണ​​മാ​​യി​​രു​​ന്നു.

 

ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ൾ എ​​ങ്ങോ​​ട്ടു​​പോ​​യെന്നതോ എ​​ന്തു​​കൊ​​ണ്ട് അ​​വ​​ർ കൃ​​ഷി​​പ്പ​​ണി​​ക​​ൾ ഉ​​പേ​​ക്ഷി​​ക്കു​​ന്നു​​വെ​​ന്നതോ ഒ​​രി​​ക്ക​​ലും ഗൗ​​ര​​വ​​ക​​ര​​മാ​​യ ച​​ർ​​ച്ച​​ക​​ൾ​​ക്ക് വ​​ഴി​​െ​വ​​ച്ചി​​ല്ല. കാ​​ർ​​ഷി​​ക തൊ​​ഴി​​ൽ ദി​​ന​​ങ്ങ​​ളു​​ടെ കു​​റ​​വു​​ണ്ടാ​​യെ​​ന്ന​​തും, വ​​യ​​ലു​​ക​​ൾ വി​​സ്​​​തൃ​​തി മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന​​തി​​ന്റെ 40 ശ​​ത​​മാ​​ന​ത്തോ​​ളം കു​​റ​​യു​​ക​​യും ചെ​​യ്തു​​വെ​​ങ്കി​​ലും ഉ​​ള്ള പ​​ണി​​ക​​ൾ​പോ​​ലും ചെ​​യ്യു​​വാ​​ൻ ആ​​ളെ കി​​ട്ടാ​​തെ വ​​ന്ന​​തി​​ന്റെ കാ​​ര​​ണം മേ​​ൽ​​പ​​റ​​ഞ്ഞ​​തൊ​​ന്നു​​മാ​​യി​​രു​​ന്നി​​ല്ല, മ​​റി​​ച്ച് കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യി​​ൽ​നി​​ന്നു​​മു​​ള്ള തൊ​​ഴി​​ൽ സ്​​​ഥാ​​നാ​​ന്ത​​രീ​​ക​​ര​​ണ​​വും ആ​​ണ്. ഇ​​തി​​നെ ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും അ​​വ​​രു​​ടെ പു​​തു​​ത​​ല​​മു​​റ​​യു​​ടെ​​യും മ​​ടി​​യും ഉ​​ദാ​​സീ​​ന​​ത​​യും മ​​ണ്ണി​​ൽ വി​​യ​​ർ​​പ്പൊ​​ഴു​​ക്കാ​​നും ച​​ളി​​യി​​ൽ ച​​വി​​ട്ടാ​​നു​​മു​​ള്ള വി​​മു​​ഖ​​ത​​യും അ​​ക​​ൽ​​ച്ച​​യു​​മാ​​യി ക​​രു​​തി. അ​​താ​​ക​​ട്ടെ പ​​ര​​മ്പ​​രാ​​ഗ​​ത ഫ്യൂ​​ഡ​​ൽ സം​​സ്​​​കാ​​ര​​ത്തി​​ന്റെ നി​​രു​​പ​​ദ്ര​​വ​​ക​​ര​​മെ​​ന്ന നി​​ല​​യി​​ലു​​ള്ള ഒ​​രു വീ​​ക്ഷ​​ണ​​മാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, മ​​റു​​വ​​ശ​​ത്ത് ദ​​ലി​​ത് ചി​​ന്ത​​ക​​രി​​ൽ പ​​ല​​രും ഈ ​​മാ​​റ്റ​​ത്തെ കാ​​ർ​​ഷി​​ക​​മാ​​യ ദാ​​സ്യ​​ത്തി​​ൽ​നി​​ന്നും ത​​ല​​മു​​റ​​യാ​​യി വ​​യ​​ലേ​​ല​​ക​​ളി​​ലെ കീ​​ഴാ​​ള ജീ​​വി​​ത​​ത്തി​​ന്റെ ദു​​രി​​ത​​ത്തി​​ൽ​നി​​ന്നു​​മു​​ള്ള വി​​ടു​​ത​​ലാ​​യി ക​​ണ​​ക്കാ​​ക്കി. ഗ്ലോ​​ബ​​ലൈ​​സേ​​ഷ​​ൻ​പോ​​ലു​​ള്ള ന​​വ​ സാ​​മ്പ​​ത്തി​​ക ന​​ട​​പ​​ടി​​ക​​ളു​​ടെ ഗു​​ണ​​ഫ​​ല​​മാ​​യി​​ട്ടു​​കൂ​​ടി അ​​വ​​ർ ഇ​​തി​​നെ ക​​ണ​​ക്കാ​​ക്കി. മ​​റ്റൊ​​രു രീ​​തി​​യി​​ൽ ‘‘തൊ​​ഴി​​ലാ​​ളി​​ക​​ൾ സം​​ഘ​​ടി​​ത​​രാ​​യി വി​​ല​​പേ​​ശി​​യ​​തോ​​ടെ മു​​ത​​ലാ​​ളി പ​​തു​​ക്കെ നെ​​ൽ​​കൃ​​ഷി​​യി​​ൽ​നി​​ന്നും പി​​ൻ​​വാ​​ങ്ങു​​ക​​യും വി​​ള​​മാ​​റ്റ​​ത്തി​​ലൂ​​ടെ കു​​റ​​ഞ്ഞ തൊ​​ഴി​​ൽ ആ​​വ​​ശ്യ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ത് വീ​​ണ്ടും തൊ​​ഴി​​ൽ സ്​​​ഥാ​​നാ​​ന്ത​​രീ​​ക​​ര​​ണ​​ത്തി​​ന് (Labour Displacement) ) വ​​ഴി​​െ​വ​​ച്ചു​​വെ​​ന്ന്’’ (കു​​ത്തി​​യെ​​ടു​​ത്ത പാ​​ഠ​​ങ്ങ​​ൾ, പേ​​ജ് 134), വാ​​ദി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്.

ഈ ​​സം​​ഘ​​ടി​​ത​​വി​​ധേ​​യ​​ശൈ​​ലി​​യി​​ലൂ​​ടെ ഉ​​യ​​ർ​​ന്ന കൂ​​ലി തൊ​​ഴി​​ലാ​​ളി​​ക​​ൾ നേ​​ടി​​യെ​​ടു​​ത്തു​​വെ​​ന്ന് പൊ​​തു​​വി​​ൽ വി​​ദ​​ഗ്ധ​​ർ സ​​മ്മ​​തി​​ക്കു​​ന്ന കാ​​ര്യ​​മാ​​ണ്. ‘‘​​കു​​ട്ട​​നാ​​ട്ടി​​ലെ പു​​ഞ്ച​​കൃ​​ഷി​​യി​​ൽ 120-130 കോ​​ടി രൂ​​പ​​യു​​ടെ നെ​​ല്ലാ​​ണ് ഉ​​ൽ​പാ​​ദി​​പ്പി​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​ൽ 6.70 കോ​​ടി രൂ​​പ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക്കു ന​​ൽ​​കു​​ന്ന കൂ​​ലി​​യാ​​ണ്’’ (കു​​ട്ട​​നാ​​ട് ക​​ണ്ണീ​​ർ​​ത്ത​​ടം –​ര​​വി​​വ​​ർ​​മ ത​​മ്പു​​രാ​​ൻ, പേ​​ജ് 65). ഇ​​തേ അ​​ഭി​​പ്രാ​​യം​ത​​ന്നെ സ്വാ​​മി​​നാ​​ഥ​​ൻ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ ഇ​​പ്ര​​കാ​​രം സൂ​​ചി​​പ്പി​​ക്കു​​ന്നു. ‘‘1999ലെ ​​നെ​​ൽ​​കൃ​​ഷി സം​​ബ​​ന്ധി​​ച്ച വി​​ദ​​ഗ്ധ ക​​മ്മി​​റ്റി​​യു​​ടെ കാ​​ർ​​ഷി​​ക മു​​ത​​ൽ​മു​​ട​​ക്കു സം​​ബ​​ന്ധി​​ച്ച പ​​ഠ​​ന​​ത്തി​​ൽ 66 മു​​ത​​ൽ 69 ശ​​ത​​മാ​​നം വ​​രെ കൂ​​ലി​​യി​​ന​​ത്തി​​ൽ മു​​ട​​ക്കേ​​ണ്ടി​​വ​​രു​​ന്നു​​വെ​​ന്ന് പ​​റ​​യു​​ന്നു.

ക​​മ്മി​​റ്റി​​യു​​ടെ പ​​ഠ​​ന​​പ്ര​​കാ​​രം 60 ശ​​ത​​മാ​​നം കൂ​​ലി​​യി​​ന​​ത്തി​​ലും യ​​ന്ത്ര​​ങ്ങ​​ളു​​ടെ പ​​ങ്കാ​​യു​​ള്ള 12.3 ശ​​ത​​മാ​​ന​​വും ചേ​​ർ​​ത്താ​​ൽ ഇ​​വ ര​​ണ്ടും മൊ​​ത്തം ഉ​​ൽ​​പാ​​ദ​​ന​ ചെ​​ല​​വി​​ന്റെ 72 ശ​​ത​​മാ​​നം വ​​രു​​ന്നു (സ്വാ​​മി​​നാ​​ഥ​​ൻ ക​​മീ​ഷ​​ൻ റി​​പ്പോ​​ർ​​ട്ട്, 2007 പേ​​ജ് 113). ഇ​​ത്ര​​യും ഉ​​യ​​ർ​​ന്ന കൂ​​ലി ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ൾ നേ​​ടി​​യെ​​ടു​​ത്തി​​ട്ടും എ​​ന്തു​​കൊ​​ണ്ടാ​​ണ് 2000ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ആ​​വ​​ശ്യ​​മാ​​യ പ​​ണി​​ക​​ൾ​​ക്കു​​പോ​​ലും കൃ​​ഷി​​പ്പ​​ണി​​ക്കാ​​രെ കി​​ട്ടാ​​തെ ​വ​​ന്ന​​തെ​​ന്ന ചോ​​ദ്യം അ​​പ്പോ​​ഴും ബാ​​ക്കി​​നി​​ൽ​​ക്കു​​ന്നു. തൊ​​ഴി​​ൽ​​ശ​​ക്തി​യു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വി​​നെ തു​​ട​​ർ​​ന്നു​​ള്ള സാ​​ധ്യ​​ത​​യി​​ലേ​​ക്കാ​​ണ് പി​​ന്നീ​​ട് തീ​​വ്ര​​മാ​​യ യ​​ന്ത്ര​​വ​​ത്ക​ര​​ണം, പ്ര​​ത്യേ​​കി​​ച്ച് കൊ​​യ്ത്തു​​ മെ​​തി​ യ​​ന്ത്ര​​ങ്ങ​​ൾ ക​​ട​​ന്നു​​വ​​രുക​​യു​​ണ്ടാ​​യ​​ത്.

ഇ​​തു​സം​​ബ​​ന്ധി​​ച്ച ഒ​​രു പ​​ഠ​​ന​​ത്തി​​ൽ ‘‘ഒ​​രു ഏ​​ക്ക​​ർ കൃ​​ഷി​​യി​​ട​​ത്തി​​ലേ​​ക്ക് നി​​ല​​മൊ​​രു​​ക്കു​​ന്ന​​തി​​നും, ക​​ള​​പ​​റി​​ക്ക​​ലി​​നും, കൊ​​യ്ത്തി​​നു​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​യി​​ക​​ജോ​​ലി​​ക്ക് ആ​​വ​​ശ്യ​​മാ​​യി വ​​ന്നി​​രു​​ന്ന​​ത് 57 തൊ​​ഴി​​ൽ (പു​​രു​​ഷ) ദി​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു. ഇ​​ത് യ​​ന്ത്ര​​വ​​ത്ക​​ര​​ണ​​വും വ്യാ​​പ​​ക​​മാ​​കു​​ന്ന​​തി​​നു​​മു​​മ്പാ​​ണ്. എ​​ന്നാ​​ൽ, യ​​ഥാ​​ർ​​ഥ​​ത്തി​​ൽ തൊ​​ഴി​​ലി​​ന്റെ ആ​​വ​​ശ്യ​​ക​​ത​​യേ​​ക്കാ​​ൾ വ​​ള​​രെ കു​​റ​​വാ​​യി​​രു​​ന്നു (25 ശ​​ത​​മാ​​നം കു​​റ​​വ്) തൊ​​ഴി​​ലി​ന്റെ ല​​ഭ്യ​​ത എ​​ന്നു വ്യ​​ക്തം.

2000ത്തി​നും ​ശേ​​ഷ​​മു​​ള്ള യ​​ന്ത്ര​​വ​​ത്ക​​ര​​ണ​​ത്തി​​ലൂ​​ടെ​​യും ഈ ​​കു​​റ​​വ് നി​​ക​​ത്താ​​നാ​​യി​​ല്ല. യ​​ന്ത്ര​​വ​​ത്ക​​ര​​ണ​​ത്തി​​നു​ശേ​​ഷം മൊ​​ത്തം തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത ഒ​​രു ഏ​​ക്ക​​റി​​ന് 57ൽ​നി​​ന്നും 32 ആ​​യി കു​​റ​​ഞ്ഞു. എ​​ന്നാ​​ൽ, അ​​പ്പോ​​ഴേ​​ക്കും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ല​​ഭ്യ​​ത​​യാ​​ക​​ട്ടെ ഒ​​രു ഏ​​ക്ക​​റി​​ന് യ​​ന്ത്ര​​വ​​ത്ക​​ര​​ണ​​ത്തി​​നു മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന 43ൽ​​നി​​ന്നും 25 ആ​​യി കു​​റ​​ഞ്ഞു (42 ശ​​ത​​മാ​​നം കു​​റ​​വ്). അ​​താ​​യ​​ത്, തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വ് യ​​ന്ത്ര​​വ​​ത്ക​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​ക​​യും അ​​തി​​ന്റെ തീ​​വ്ര​​ത​​ക്കും കാ​​ര​​ണ​​മാ​​യി​​ത്തീ​​ർ​​ന്നു (“Labour issues and the impact of migration on Kerala agriculture’’- Geethalakshmi, SB College Changanasserry, Dept. of economics, MG University).

മ​​റ്റൊ​​രു പ​​ഠ​​ന​​ത്തി​​ൽ ‘‘കു​​ട്ട​​നാ​​ട്ടി​​ലെ രാ​​മ​​ങ്ക​​രി വി​​ല്ലേ​​ജി​​ൽ മാ​​ത്രം 1991ൽ ​​ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ മൊ​​ത്തം തൊ​​ഴി​​ൽ എ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ സം​​ഖ്യ​​യി​​ൽ 57.18 ശ​​ത​​മാ​​നം ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യി​​രു​​ന്നു. 2001-02 കാ​​ല​​ത്ത് ഇ​​തേ വി​​ല്ലേ​​ജി​​ൽ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണം 30.25 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് കു​​റ​​ഞ്ഞു. കൂ​​ടാ​​തെ മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന​​തി​​ൽ എ​​ട്ട് ശ​​ത​​മാ​​നം പേ​​ർ നെ​​ൽ​​കൃ​​ഷി​​യി​​ലേ​​ക്കും 20 ശ​​ത​​മാ​​നം പേ​​ർ കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മാ​​യി സ്വ​​കാ​​ര്യ​ ക​​മ്പ​​നി​​ക​​ളി​​ലും മ​​റ്റും ഓ​​ഫി​സ്​ സ്റ്റാ​​ഫുക​​ളാ​​യും തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യും വ്യാ​​പൃ​​ത​​മാ​​യി.

7.58 ശ​​ത​​മാ​​നം പേ​​ർ ഗ​​വ​​ൺ​​മെ​ന്റ്, എ​​യ്ഡ​​ഡ് സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി നേ​​ടി. ഏ​​താ​​ണ്ട് 13.5 ശ​​ത​​മാ​​നം പേ​​ർ സ്വ​​യം​ തൊ​​ഴി​​ൽ (ത​​യ്യ​​ൽ, ഇ​​ല​​ക്ട്രീ​​ഷ്യ​​ൻ, മെ​​ക്കാ​​നി​​ക്ക്, ക​​ള്ളു​​ചെ​​ത്ത്, പ്ലം​​ബി​ങ്, സ്വ​​ന്തം വാ​​ഹ​​നം ഓ​​ടി​​ക്ക​​ൽ) രം​​ഗ​​ത്ത് ഏ​​ർ​​പ്പെ​​ട്ടു. ഇ​​വി​​ടെ 57.18 ശ​​ത​​മാ​​ന​മാ​​യി​​രു​​ന്ന ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണം 10-12 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ 50 ശ​​ത​​മാ​​ന​​ത്തോ​​ളം കു​​റ​​ഞ്ഞി​​രി​​ക്കു​​ന്നു​​വെ​​ന്നു കാ​​ണാ​​ൻ ക​​ഴി​​യും (Problems and prospects of paddy cultivation in Kuttanad region, A case study of Ramankary Village in Kuttanad Taluk, P.M. Thomas, A Project of KRPLLD, TVM).

2000ത്തി​നു ​ശേ​​ഷം കേ​​ര​​ള സ്റ്റേ​​റ്റ് ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി യൂ​​നി​യ​​ൻ (കെ.​​എ​​സ്.​​കെ.​​ടി.​​യു) നെ​​ടു​​മു​​ടി പ​​ഞ്ചാ​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ ഒ​​രു സ​​ർ​​വേ​യി​​ൽ മു​​മ്പ് കാ​​ർ​​ഷി​​ക​​രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളി​​ൽ 25 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ ആ​​ളു​​ക​​ളേ നി​​ല​​വി​​ൽ ഈ ​​മേ​​ഖ​​ല​​യി​​ൽ ഉ​​ള്ളൂ​​വെ​​ന്ന് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ത് കു​​ട്ട​​നാ​​ട്ടി​​ൽ മാ​​ത്രം പ്ര​​ക​​ട​​മാ​​യ ഒ​​രു കാ​​ര്യ​​മാ​​യി​​രു​​ന്നി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധി​​ക്കേ​​ണ്ട​​തു​​ണ്ട്. കേ​​ര​​ള​​ത്തി​​ലെ​​മ്പാ​​ടും ഈ ​​പ്ര​​വ​​ണ​​ത ശ​​ക്ത​മാ​​യി തു​​ട​​ർ​​ന്നി​​രു​​ന്നു. ‘‘1991ൽ ​​കേ​​ര​​ള​​ത്തി​​ലെ മൊ​​ത്തം തൊ​​ഴി​​ലെ​​ടു​​ക്കു​​ന്ന​​വ​​രി​​ൽ 21,19,661 പേ​​ർ (25.54 ശ​​ത​​മാ​​നം) കാ​​ർ​​ഷി​​ക തൊ​​ഴി​​ൽ ചെ​​യ്തി​​രു​​ന്നു. 2001ൽ ​​ക​​ർ​​ഷ​​ക​ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണം 10,21,389 (12.4 ശ​​ത​​മാ​​നം) ആ​​യും 2011ൽ 16,53,601 ​​പേ​​രി​​ലേ​​ക്കും (16.1 ശ​​ത​​മാ​​നം) ആ​​യി. വീ​​ണ്ടും തു​​ട​​ർ​​ന്നു​​ള്ള വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​തി​​ൽ കാ​​ര്യ​​മാ​​യ ഇ​​ടി​​വു​​ണ്ടാ​​യി (AgEcon search- Research in Agriculture and Applied Economics Page 318).

ഇ​​തി​​നു കാ​​ര​​ണം കാ​​ർ​​ഷി​​ക​​സാ​​ധ്യ​​മാ​​യ മ​​റ്റു മേ​​ഖ​​ല​​ക​​ളു​​ടെ സ്വാ​​ധീ​​നം കൃ​​ഷി​​യി​​ലും കാ​​ർ​​ഷി​​ക​ തൊ​​ഴി​​ലി​​ലും ഉ​​ണ്ടാ​​ക്കി​​യ പ​​രോ​​ക്ഷ വ്യ​​തി​​യാ​​ന​​ങ്ങ​​ളാ​​ണ്. അ​​ഥ​​വാ കാ​​ർ​​ഷി​​ക (നെ​​ൽ) മേ​​ഖ​​ല​​യി​​ൽ ഈ ​​മാ​​റ്റ​​ങ്ങ​​ൾ​​ക്കു കാ​​ര​​ണം ര​​ണ്ടാ​​മ​​താ​​യി മേ​​ൽ​​പ​​റ​​ഞ്ഞ​​വമൂ​​ലം ഉ​​ണ്ടാ​​യ ന​​ഗ​​ര​​വ​​ത്ക​​ര​​ണ​​വും തൊ​​ഴി​​ൽ​​മേ​​ഖ​​ല​​യി​​ലും ജീ​​വി​​ത​​രീ​​തി​​യി​​ലും അ​​ത് ഉ​​ണ്ടാ​​ക്കി​​യ മാ​​റ്റ​​ങ്ങ​​ളാ​​ണ്. ഉ​​യ​​ർ​​ന്ന​ കൂ​​ലി​​യും കാ​​ർ​​ഷി​​ക തൊ​​ഴി​​ലി​​ലെ പ്രാ​​ദേ​​ശി​​ക​​മാ​​യ ത​​ള​​ച്ചി​​ട​​ലും സ്വ​​ന്തം പ്ര​​ദേ​​ശ​​ത്തു​​ള്ള ധ​​നി​​ക ക​​ർ​​ഷ​​ക​രോടും കാ​​ർ​​ഷി​​ക പ്ര​​മാ​​ണി​​മാ​​രോ​​ടു​​മു​​ള്ള വി​​ധേ​​യ​​ത്വം ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ തു​​ട​​രാ​​നു​​ള്ള വി​​സ​​മ്മ​​ത​​വും ബ​​ന്ധി​​ത​​മാ​​യ ജീ​​വി​​ത​​ത്തി​​ന്റെ ചി​ഹ്ന​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള ശ​​ക്ത​മാ​​യ േപ്ര​​ര​​ണ​​യും തൊ​​ഴി​​ൽ​​പ​​ര​​മാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്റെ പു​​തി​​യ ത​​ല​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത​​യും ഇ​​തി​​ന് കാ​​ര​​ണ​​മാ​​ണ്.

തീ​​ർ​​ച്ച​​യാ​​യും ഇ​​ത് ശാ​​ശ്വ​​ത​​മ​​ല്ല എ​​ന്ന​​ത് വ്യ​​ക്ത​മാ​​ണ്. കാ​​ര​​ണം റി​​യ​​ൽ എ​​സ്റ്റേ​​റ്റ്, ഐ.​​ടി, ടൂ​​റി​​സം, നി​​ർ​​മാ​​ണ​​രം​​ഗം എ​​ന്നി​​വ​​യു​​ടെ നി​​ക്ഷേ​​പ​​സാ​​ധ്യ​​ത​​യും അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​യി​​ക​ തൊ​​ഴി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്​​​ടി​​ച്ച കു​​തി​​ച്ചു​​ചാ​​ട്ട​​വു​മാ​​ണ് ഇ​​തി​​ന്റെ േപ്ര​​ര​​ക​ ഘ​​ട​​ക​​ങ്ങ​​ൾ. ബാ​​ങ്കി​ങ് മൂ​​ല​​ധ​​ന​​വും റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ഊ​​ഹ​മൂ​​ല​​ധ​​ന​​വും ഭ​​വ​​ന​​നി​​ർ​​മാ​​ണ രം​​ഗ​​ത്ത് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള വ​​ൻ വാ​​യ്പ സൃ​​ഷ്​​​ടി​​ച്ച ഊ​​തി​​വീ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട സ​​മ്പ​​ദ്ക്ര​​മം കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ൾ​​പ്പെ​​ടെ സൃ​​ഷ്​​​ടി​​ച്ചി​​ട്ടു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച പു​​തി​​യ ഒ​​രു പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്കു​​ള്ള വ​​ഴി​​തെ​​ളി​​ക്ക​​ൽ കൂ​​ടി​​യാ​​ണ്.

സ​​ഹാ​​യ​​ക​ ഗ്ര​​ന്ഥ​ങ്ങ​​ൾ/​ പ​​ഠ​​ന​​ങ്ങ​​ൾ

ത​​ന​​ത് കു​​ട്ട​​നാ​​ട് ദേ​​ശ​​ച​​രി​​ത്ര​​വും സം​​സ്​​​കാ​​ര​​വും, എ​​ഡി.​ സാം​​ജി വ​​ട​​ക്കേ​​ടം, പാ​​ൻ​​ഡോ​​റ ബു​​ക്സ്, ച​​ങ്ങ​​നാ​​ശ്ശേ​​രി, 2023.

കു​​ട്ട​​നാ​​ട് ത​​ണ്ണീ​​ർ​​ത്ത​​ടം, ര​​വി​​വ​​ർ​​മ ത​​മ്പു​​രാ​​ൻ, ​െറ​​യി​​ൻ​​ബോ ബു​​ക്സ്​ പ​​ത്ത​​നം​​തി​​ട്ട, 2004.

വേ​​ണം മ​​റ്റൊ​​രു കു​​ട്ട​​നാ​​ട്, കു​​ട്ട​​നാ​​ട് പാ​​ക്കേ​​ജ് ഒ​​രു വി​​ല​​യി​​രു​​ത്ത​​ൽ - ശാ​​സ്​​​ത്ര​ സാ​​ഹി​​ത്യ പ​​രി​​ഷ​​ത്ത്, തി​​രു​​വ​​ന​​ന്ത​പു​രം, 2011.

കു​​ത്തി​​യെ​​ടു​​ത്ത പാ​​ഠ​​ങ്ങ​​ൾ പ​​രി​​സ്​​​ഥി​​തി​​യു​​ടെ വി​​ക​​സ​​ന വീ​​ക്ഷ​​ണം, എം.​ ​ഗോ​​പ​​കു​​മാ​​ർ, എം.​ ​മ​​ഞ്ജു, രോ​​ഹി​​ത് ജോ​​സ​​ഫ്, ഡി.​​സി ബു​​ക്സ്​ കോ​​ട്ട​​യം, 2023.

സ്വാ​​മി​​നാ​​ഥ​​ൻ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് 2007.

പാ​​ട്ട​​ക്കൃ​​ഷി നി​​യ​​മ​​വി​​ധേ​​യ​​മാ​​ക്ക​​ണം, ഡോ.​ ​കെ.​ ര​​വി​​രാ​​മ​​ൻ, മാ​​തൃ​​ഭൂ​​മി ദി​​ന​​പ​​ത്രം, 2020 ജ​​നു​​വ​​രി 7 പേ​​ജ് 6.

Lease Farming in Kerala, Findings from Micro Level Studies, K.N. Nair, Vineetha menon, EPW June 30 2006.

Labour issues and impact of Migration on Kerala Argiculture, Geethalekshmi, Dept. of Economics S.B College Changanaserry.

Problems and Prospects of Paddy Cultivation in Kuttanad, A case study of Ramankari Village in Kuttanad Thaluk A Project of KRPLlD Trivandrum.

Ag Econ search Research in Agriculture and Applied. 

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT