പ്രാ​​​തി​​​നി​​​ധ്യ അ​​​സ​​​ന്തു​​​ലി​​​ത​​​ത്വം പരിഹരിച്ചേ മതിയാവൂ

നി​​​യ​​​മ​​​സ​​​ഭാ രേ​​​ഖ​​​ക​​​ൾ സാ​​​മു​​​ദാ​​​യി​​​ക പ്രാ​​​തി​​​നി​​​ധ്യ​​​ത്തെ കു​​​റി​​​ച്ച് കൃത്യമായ കണക്കുകളും വസ്​തുതകളും നിരത്തുന്നുണ്ട്​. എന്തുകൊണ്ടാണ്​ പ്രാ​​​തി​​​നി​​​ധ്യ അ​​​സ​​​ന്തു​​​ലി​​​ത​​​ത്വ​​​ം സംഭവിച്ചത്​? എന്തായിരുന്നു മുസ്​ലിം സമുദായത്തി​ന്റെയടക്കം മനോഘടന? –ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുകയാണ്​ ലേഖകർ.പ​​​തി​​​ന​​​ഞ്ചാം നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ 11ാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പി.​​ ​ഉ​​​ബൈ​​​ദു​​​ല്ല എം.​​​എ​​​ൽ.​എ​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​യി സ​​​ഭ​​​യു​​​ടെ...

നി​​​യ​​​മ​​​സ​​​ഭാ രേ​​​ഖ​​​ക​​​ൾ സാ​​​മു​​​ദാ​​​യി​​​ക പ്രാ​​​തി​​​നി​​​ധ്യ​​​ത്തെ കു​​​റി​​​ച്ച് കൃത്യമായ കണക്കുകളും വസ്​തുതകളും നിരത്തുന്നുണ്ട്​. എന്തുകൊണ്ടാണ്​ പ്രാ​​​തി​​​നി​​​ധ്യ അ​​​സ​​​ന്തു​​​ലി​​​ത​​​ത്വ​​​ം സംഭവിച്ചത്​? എന്തായിരുന്നു മുസ്​ലിം സമുദായത്തി​ന്റെയടക്കം മനോഘടന? –ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുകയാണ്​ ലേഖകർ.

പ​​​തി​​​ന​​​ഞ്ചാം നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ 11ാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പി.​​ ​ഉ​​​ബൈ​​​ദു​​​ല്ല എം.​​​എ​​​ൽ.​എ​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​യി സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തുവെ​​​ച്ച സാ​​​മാ​​​ന്യം ദീ​​​ർ​​​ഘ​​​മാ​​​യ മ​​​റു​​​പ​​​ടി സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വിസി​​​ലെ പ്രാ​​​തി​​​നി​​​ധ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ല ച​​​രി​​​ത്രസ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളെ​​​യും മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ക​​​ൺ​​​മു​​​ന്നിലെ​​​ത്തി​​​ക്കും. 1891ലെ ​​​മ​​​ല​​​യാ​​​ളി മെ​​​മ്മോ​​​റി​​​യ​​​ലും 1896, 1900ലെ ​​​ഈ​​​ഴ​​​വ മെ​​​മ്മോ​​​റി​​​യ​​​ലു​​​ക​​​ളും 1931-38 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ നി​​​വ​​​ർ​​​ത്ത​​​ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​ത്തി​​​ലും തൊ​​​ഴി​​​ലി​​​ലും ഉ​​​ള്ള​​​ട​​​ങ്ങു​​​ന്ന അ​​​ധി​​​കാ​​​രപ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വി​​​വി​​​ധ സ്വ​​​ത്വ​​​ങ്ങ​​​ളി​​​ൽ ഊ​​​ന്നി​​​യ ഒ​​​ന്നി​​​ച്ചും ഭി​​​ന്നി​​​ച്ചും ന​​​ട​​​ത്തി​​​യ നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ​​​ണ​​​മൊ​​​ത്ത ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്.

മ​​​ല​​​യാ​​​ളി മെ​​​മ്മോ​​​റി​​​യ​​​ലി​​​ൽ ‘മ​​​ല​​​യാ​​​ളി’ എ​​​ന്ന പൊ​​​തു​​​വി​​​കാ​​​ര നി​​​ർ​​​മിതി ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തു ഫ​​​ല​​​ത്തി​​​ൽ പ​​​ര​​​ദേ​​​ശി/ ത​​​മി​​​ഴ് ബ്രാ​​​ഹ്മ​​​ണ​​​ർ (അ​​​ന്നു തി​​​രു​​​വി​​​താം​​​കൂ​​​ർ നാ​​​ട്ടുരാ​​​ജ്യ​​​ത്തി​​​​ന്റെ ഗ​​​ണ​​​നീ​​​യഭാ​​​ഗം ത​​​മി​​​ഴ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ആ​​​യി​​​രു​​​ന്നു എ​​​ന്ന കാ​​​ര്യം ന​​​മു​​​ക്കു​​​ മ​​​റ​​​ക്കാം) കു​​​ത്ത​​​ക​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ​​​യു​​​ള്ള സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ‘നാ​​​യ​​​ർ ക​​​ലാ​​​പ’മാ​​​യി​​​രു​​​ന്നു എ​​​ന്നൊ​​​രു വാ​​​യ​​​ന​​​യു​​​ണ്ട്.​​ ഡോ​​​. പ​​​ൽ​​​പു​​​വി​​​നെപ്പോ​​​ലു​​​ള്ള ഈ​​​ഴ​​​വ​​​ർ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചെ​​​ങ്കി​​​ലും അ​​​വ​​​ർ​​​ക്ക് മ​​​ല​​​യാ​​​ളി മെ​​​മ്മോ​​​റി​​​യ​​​ൽകൊ​​​ണ്ട് ഗു​​​ണം കി​​​ട്ടി​​​യി​​​ല്ല എ​​​ന്ന​​​തി​​​നു തെ​​​ളി​​​വ് 1896, 1900 വർഷങ്ങളിൽ ​​​സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ര​​​ണ്ട് ഈ​​​ഴ​​​വ മെ​​​മ്മോ​​​റി​​​യ​​​ലു​​​ക​​​ളാ​​​ണ്.

ഇ​​​ന്ന് വെ​​​ള്ളാ​​​പ്പള്ളി നേ​​​തൃ​​​ത്വം ന​​​ൽകുന്ന നാ​​​യാ​​​ടി മു​​​ത​​​ൽ ന​​​മ്പൂ​​​രി​​​ വ​​​രെ​​​യു​​​ള്ള​​​വ​​​ർ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന വി​​​ശാ​​​ല ഹി​​​ന്ദു സ​ഖ്യ​​​ത്തി​​​ലെ മേ​​​ൽ​​​ത്തട്ടി​​​ലു​​​ള്ള​​​വ​​​ർ ചെ​​​യ്ത തി​​​ര​​​സ്ക​​​ര​​​ണ​​​ത്തി​​​​ന്റെ​​​യും തൊ​​​ഴി​​​ൽ നി​​​ഷേ​​​ധ​​​ത്തി​​​​ന്റെ​​​യും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ ഇ​​​ര ഡോ. ​​​പ​​​ൽ​​​പു​​​വാ​​​ണ്. ഉ​​​ന്ന​​​തവി​​​ജ​​​യം നേ​​​ടി​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ജാ​​​തിവി​​​വേ​​​ച​​​ന​​​ത്തി​​​​ന്റെ പേ​​​രി​​​ൽ ‘ഹി​​​ന്ദു’ തി​​​രു​​​വി​​​താം​​​കൂ​​​റി​​​ൽ ഉ​​​ന്ന​​​തപ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​ല്ല (ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ്യം വ​​​യ​​​സ്സ് ആ​​​യി​​​രു​​​ന്നു). പ​​​ൽ​​​പു ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടി​​​യ​​​ത് ക്രി​​​സ്ത്യാ​​​നി​​​ക​​​ളാ​​​യ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ ഭ​​​രി​​​ക്കു​​​ന്ന മ​​​ദ്രാ​​​സി​​​ൽ​നി​​​ന്നുമാ​​​ണ്.​​

എ​​​ൽ.​എം.​​​എ​​​സ് (ലൈ​​​സ​​​ൻ​​​സ് ഇ​​​ൻ മെ​​​ഡി​​​സി​​​ൻ ആ​​​ൻഡ് സ​​​ർ​​​ജ​​​റി) നേ​​​ടി ജോ​​​ലി തേ​​​ടി​​​യ​​​പ്പോ​​​ഴും ജാ​​​തി​​​യു​​​ടെ പേ​​​രി​​​ൽ അ​​​ദ്ദേ​​​ഹം ബ​​​ഹി​​​ഷ്കൃ​​​ത​​​നാ​​​യി. ജാ​​​തി​​​ഘ​​​ട​​​ന​​​യു​​​ടെ പേ​​​രി​​​ൽ സ​​​വ​​​ർ​​​ണ ഹി​​​ന്ദു​​​ക്ക​​​ളാ​​​ൽ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട ആ ​​​തി​​​ര​​​സ്കൃ​​​ത​​​നാ​​​ണ് എ​​​സ്.​എ​​​ൻ.​ഡി.​​​പി യോ​​​ഗ​​​ത്തി​​​​ന്റെ സ്ഥാ​​​പ​​​ക​​​ൻ. തി​​​രു​​​വി​​​താം​​​കൂ​​​റി​​​​ന്റെ സാ​​​മൂ​​​ഹി​​​കഘ​​​ട​​​ന​​​യി​​​ൽ അ​​​ഞ്ചി​​​ലെ​​​ാന്ന് ഈ​​​ഴ​​​വ​​​രാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വിസി​​​ൽ അ​​​വ​​​ർ ജാ​​​തി​​​യു​​​ടെ പേ​​​രി​​​ൽ മാ​​​റ്റിനി​​​ർ​​​ത്ത​​​പ്പെ​​​ട്ടു. ജാ​​​തി​​​യെ മ​​​തം അ​​​തി​​​ജ​​​യി​​​ച്ച എ​​​ൻ.​​​ഡി.​​​എ​​​യി​​​ലെ എ​​​സ്.​​​എ​​​ൻ.​ഡി.​​​പി​ക്കാ​​​ർ ത​​​മ​​​സ്ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ച​​​രി​​​ത്ര​​​മാ​​​ണ​​​ത്.

മെ​മ്മോ​റി​യ​ലു​ക​ളു​ടെ അ​ന​ന്ത​ര​ഫ​ലം

പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ൽ ര​​​ണ്ട് ഈ​​​ഴ​​​വ മെ​​​മ്മോ​​​റി​​​യ​​​ലു​​​ക​​​ളും തി​​​ര​​​സ്ക​​​രി​​​ക്ക​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര, തൊ​​​ഴി​​​ൽ പ്ര​​​തി​​​നി​​​ധാ​​​ന​​​ത്തി​​​നുവേ​​​ണ്ടി​​​യു​​​ള്ള പു​​​തി​​​യൊ​​​രു സ​​​മു​​​ദാ​​​യ സ​​​മ​​​വാ​​​ക്യം രൂ​​​പ​​​പ്പെ​​​ട്ടു. എ​​​സ്.​​​എ​​​ൻ.​ഡി.​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​യാ​യി​​​രു​​​ന്ന സി. ​​​കേ​​​ശ​​​വ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​യാ​യ​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ കൂ​​​ടി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​മാ​​​ണെ​​​ന്ന​​​ത് ച​​​രി​​​ത്രം.​​ ഒ​​​രുപ​​​ക്ഷേ, പി​​​ന്നീ​​​ട് ഉ​​​രു​​​ത്തി​​​രി​​​ഞ്ഞ എ​​​ൽ​.​ഡി.​​​എ​​​ഫ്, യു.​​​ഡി.​എ​​​ഫ് രാ​​​ഷ്ട്രീ​​​യ സ​ഖ്യ​​​ങ്ങ​​​ളു​​​ടെ ശി​​​ല പാ​​​ക​​​ൽ അ​​​ന്നു ന​​​ട​​​ന്നി​​​രി​​​ക്കാം.

സാ​​​മൂ​​​ഹി​​​കഘ​​​ട​​​ന​​​യി​​​ൽ ഗ​​​ണ​​​നീ​​​യ വി​​​ഭാ​​​ഗ​​​മാ​​​യി​​​ട്ടും പ്ര​​​സ്താ​​​വ്യ​​​മാ​​​യ ഒ​​​രു​​​വി​​​ധ പ്ര​​​തി​​​നി​​​ധാ​​​ന​​​വും നി​​​യ​​​മനി​​​ർ​​​മാ​​​ണ സ​​​ഭ​​​ക​​​ളി​​​ലോ ഉ​​​ദ്യോ​​​ഗ​​​ങ്ങ​​​ളി​​​ലോ ഇ​​​ല്ലാ​​​തി​​​രു​​​ന്ന ജാ​​​തി​​​യു​​​ടെ​​​യും മ​​​ത​​​ത്തി​​​​ന്റെയും പേ​​​രി​​​ൽ അ​​​ക​​​റ്റിനി​​​ർ​​​ത്ത​​​പ്പെ​​​ട്ട പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യ ക്രി​​​സ്ത്യ​​​ൻ, ഈ​​​ഴ​​​വ, മു​സ്‍ലിം വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ സി. ​​​കേ​​​ശ​​​വ​​​​ന്റെ​​​യും എ​​​ൻ.​​​വി. ജോ​​​സ​​​ഫി​​​​ന്റെ​​​യും പി.​​​കെ. കു​​​ഞ്ഞു​​​വി​​​​ന്റെ​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​ച്ച് നി​​​വ​​​ർ​​​ത്ത​​​നപ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ച്ചു. അ​​​ന്നു പ്രാ​​​യ​​​പൂ​​​ർ​​​ത്തി വേ​​​ാട്ട​​​വ​​​കാ​​​ശം നി​​​ല​​​വി​​​ൽ വ​​​ന്നി​​​രു​​​ന്നി​​​ല്ല.

ഡോ. പൽപു,സി. കേശവൻ

സ​​​വ​​​ർ​​​ണ​​​ർ​​​ക്ക് (ബ്രാ​​​ഹ്മ​​​ണ, ക്ഷ​​​ത്രി​​​യ, നാ​​​യ​​​ർ...) മാ​​​ത്ര​​​മാ​​​യി​​​രു​ന്നു വോ​​​ട്ട​​​വ​​​കാ​​​ശം. റ​​​വ​​​ന്യൂ ഡി​​​പ്പാ​​​ർ​​​ട്മെ​​​ന്റി​​​​ന്റെ കീ​​​ഴി​​​ൽ ദേ​​​വ​​​സ്വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​തി​​​ലെ ഉ​​​ദ്യോ​​​ഗം ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്കും മുസ്‍ലിംക​​​ൾ​​​ക്കും മാ​​​ത്ര​​​മ​​​ല്ല താ​​​ഴ്ന്ന ജാ​​​തി​​​ക്കാ​​​ര​​​ായ ഈ​​​ഴ​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള ‘അ​​​ധഃ​​​കൃ​​​ത’ ഹി​​​ന്ദു​​​ക്ക​​​ൾ​​​ക്കും ത​​​ട​​​യ​​​പ്പെ​​​ട്ടു.

അ​​​തി​​​നെ​​​തി​​​രെ ഈ​​​ഴ​​​വ​​​ർ​​​ക്കും ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്കും മുസ്‍ലിംകൾ​​​ക്കു​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ, ഭ​​​ര​​​ണ പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​നാ​​​യു​​​ള്ള സു​​​ദീ​​​ർ​​​ഘ സ​​​മ​​​ര​​​പ​​​ര​​​മ്പ​​​ര​​​ക​​​ളു​​​ടെ​​​യും അ​​​വ​​​കാ​​​ശ പോ​​​രാ​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും കൂ​​​ട്ട​​​ായ്മ​​​യു​​​ടെ പേ​​​രാ​​​ണ് നി​​​വ​​​ർ​​​ത്ത​​​നപ്ര​​​ക്ഷോ​​​ഭമെ​​​ന്ന​​​ത്. അ​​​വ​​​യു​​​ടെ ചാ​​​ല​​​ക​​​ശ​​​ക്തി സം​​​യു​​​ക്ത രാ​​​ഷ്ട്രീയ കോ​​​ൺ​​​ഗ്ര​​​സ് എ​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​യി​​​രു​​​ന്നു. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കുശേ​​​ഷം പ​​​ബ്ലി​​​ക് സ​​​ർ​​​വിസ് ക​​​മീ​​​ഷ​​​ൻ നി​​​ല​​​വി​​​ൽ വ​​​ന്നു. തി​​​രു​​​വി​​​താം​​​കൂ​​​ർ സ​​​ർ​​​ക്കാ​​​ർ സർവി​​​സി​​​ൽ ഈ​​​ഴ​​​വ​​​ർ​​​ക്ക് ആറു ശതമാനം, ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്ക് ആറു ശതമാനം, മുസ്‍ലിംക​​​ൾ​​​ക്ക് നാലു ശതമാനം വീ​​​തം സം​വ​ര​ണം നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ടു. പ​​​ല കു​​​ത​​​ന്ത്ര​​​ങ്ങ​​​ളെ​​​യും മ​​​റി​​​ക​​​ട​​​ന്ന് വോ​​​ട്ട​വ​​​കാ​​​ശം ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്കും ഈ​​​ഴ​​​വ​​​ർ​​​ക്കും മുസ്‍ലിംക​​​ൾ​​​ക്കുംകൂ​​​ടി ല​​​ഭ്യ​​​മാ​​​യ​​​തോ​​​ടെ 1937ലെ ​​​ശ്രീ​​​മൂ​​​ലം അ​​​സം​​​ബ്ലി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​യു​​​ക്ത രാ​​​ഷ്ട്രീയ കോ​​​ൺ​​​ഗ്ര​​​സ് സഖ്യം വി​​​ജ​​​യം നേ​​​ടി.

സം​​​യു​​​ക്ത രാഷ്ട്രീയ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ടി.​​​എം. വ​​​ർ​​​ഗീ​​​സി​​​നെ ശ്രീ​​​മൂ​​​ലം അ​​​സം​​​ബ്ലി​​​യു​​​ടെ ഉ​​​പാ​​​ധ്യ​​​ക്ഷ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഒ​​​ന്നി​​​ച്ചുനി​​​ന്നു പോ​​​രാ​​​ടി നേ​​​ടി​​​യ ഭ​​​ര​​​ണ പ്രാ​​​തി​​​നി​​​ധ്യം! ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​​ന്റെ പി​​​ന്നാ​​​ക്ക വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള 1935 ലെ ​​​കോ​​​ഴ​​​ഞ്ചേ​​​രി പ്ര​​​സം​​​ഗ​​​ത്തി​​​​ന്റെ പേ​​​രി​​​ൽ ജ​​​യി​​​ലില​​​ടക്ക​​​പ്പെ​​​ട്ട സ​​​ഖ്യ​​​ത്തി​​​​ന്റെ നേ​​​താ​​​വ് സി. ​​​കേ​​​ശ​​​വ​​​ൻ ജ​​​യി​​​ൽമോ​​​ചി​​​ത​​​നാ​​​യ സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച കാ​​​ര​​​ണം പ​​​റ​​​ഞ്ഞ് അ​​​വി​​​ശ്വാ​​​സം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ടി.​​​എം. വ​​​ർ​​​ഗീ​​​സി​​​നെ സ​​​വ​​​ർ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ പ്ര​​​മു​​​ഖ​​​ർ രാ​​​ജി​​​വെ​​​പ്പി​​​ച്ച​​​ത് മ​​​റ്റൊ​​​രു ക​​​ഥ. അ​​​ല്ലെ​​​ങ്കി​​​ലും കോ​​​ഴ​​​ഞ്ചേ​​​രി​​​യി​​​ൽ ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​​ന്റെ മു​​​ൻ​​​കൈയാൽ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ ‘പൊ​​​ന്നുദി​​​വാ​​​ൻ സ​​​ർ​​ സി.​പി​​’​യെ ജ​​​ന്തു എ​​​ന്നുവി​​​ളി​​​ക്കു​​​ന്ന​​​ത് നി​​​സ്സാ​​​ര​​​ കാ​​​ര്യ​​​മാ​​​ണോ?

ന​രേ​ന്ദ്രൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്

നാ​​​ളു​​​ക​​​ൾ ഏ​​​റെ ക​​​ഴി​​​ഞ്ഞു. 1956ൽ ​​​തി​​​രു​​​-കൊ​​​ച്ചി​​​യും മ​​​ല​​​ബാ​​​റും സം​​​യോ​​​ജി​​​പ്പി​​​ച്ച് കേ​​​ര​​​ള സം​​​സ്ഥാ​​​നം നി​​​ല​​​വി​​​ൽ വ​​​ന്നു. ഒ​​​പ്പം തി​​​രു-കൊ​​​ച്ചി പ​​​ബ്ലി​​​ക് സർവി​​​സ് ക​​​മീഷ​​​ൻ കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​ബ്ലി​​​ക് സർവി​​​സ് ക​​​മീ​​​ഷ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലും കൊ​​​ച്ചി​​​യി​​​ലും മ​​​ദ്രാ​​​സ് പ്ര​​​സി​​​ഡ​​​ൻ​​​സി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ മ​​​ല​​​ബാ​​​റി​​​ലും നി​​​ല​​​നി​​​ന്നി​​​രു​​​ന്ന വി​​​വി​​​ധ തോ​​​തി​​​ലു​​​ള്ള സം​​​വ​​​ര​​​ണം 1958ൽ കെ.എസ്.എസ്.ആർ ​​​നി​​​ല​​​വി​​​ൽ വ​​​ന്ന​​​തോ​​​ടെ പു​​​തി​​​യ രൂ​​​പ​​​ത്തി​​​ൽ ക്ര​​​മീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, വി​​​വി​​​ധ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ, 44 ഡിപ്പാർട്മെന്റുക​​​ൾ, ബോ​​​ർഡു​​​ക​​​ൾ, പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, അ​​​തി​​​ലെ ഭ​​​ര​​​ണ, നി​​​യ​​​മ, ഫി​​​നാ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ, പ്ലാ​​​നിങ് ബോ​​​ർ​​​ഡ്, വി​​​വി​​​ധ ക​​​മീഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പി​​​ന്നീ​​​ട് കാ​​​ല​​​ക്ര​​​മ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​തു​​​ട​​​ങ്ങി. 2000 ഫെ​​​ബ്രു​​​വ​​​രി 11ന് ​​​ജ​​​സ്റ്റിസ് കെ.​​​കെ. ന​​​രേ​​​ന്ദ്ര​​​ൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ആ​​​യി​​​രു​​​ന്ന കെ.​​​വി. ര​​​വീ​​​ന്ദ്ര​​​ൻ നാ​​​യ​​​ർ, പി.​​​എ​​​സ്.​സി ​​ചെ​​​യ​​​ർ​​​മാ​​​നാ​യി​​​രു​​​ന്ന സാ​​​വാ​​​ൻ കു​​​ട്ടി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ പ്ര​​​ാതി​​​നി​​​ധ്യം പ​​​ഠി​​​ക്കാ​​​ൻ ഒ​​​രു ക​​​മീഷ​​​നെ ​െവ​​​ച്ചു.

ന​​​രേ​​​ന്ദ്ര​​​ൻ ക​​മീ​​​ഷ​​​ൻ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഈഴ​​​വ​​​ർ, മുസ്‍ലിം, നാ​​​ടാ​​​ർ, ധീ​വ​​​ര, ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വിസി​​​ൽ യ​​​ഥാ​​​ക്ര​​​മം 24.40 ശതമാനം, 8.67 ശതമാനം, 1.22 ശതമാനം, 0.67 ശതമാനം, 3.02 ശതമാനം പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചു. ഇ​​​തു ക്ലാ​​​സ് വ​​​ൺ മു​​​ത​​​ൽ 4 വ​​​രെ​​​യു​​​ള്ള പൊ​​​തു പ്രാ​​​തി​​​നി​​​ധ്യ​​​മാ​​​ണ്. മു​​​ക​​​ൾത​​​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​ന്തോ​​​റും അ​​​തു കു​​​റ​​​ഞ്ഞു​​​വ​​​രും. ക​​​മീഷ​​​ൻ അ​​​വ​​​രു​​​ടെ ഉ​​​പ​​​സം​​​ഹാ​​​ര​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ ഒ​​​രു വാ​​​ക്കി​​​നു (പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ പ്ര​​​ധാ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ഈ​​​ഴ​​​വ​​​ർ മെ​​​ച്ച​​​പ്പെ​​​ട്ട പ്രാ​​​തി​​​നി​​​ധ്യം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, മ​​​റ്റൊ​​​രു പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​മാ​​​യ മുസ്‍ലിംകൾ അ​​​ത്ര​​​ക്ക് ന​​​ന്നാ​​​യി പ്രാ​​​തി​​​നി​​​ധ്യം നേ​​​ടി​​​യി​​​ട്ടി​​​ല്ല) വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്.

2000ൽ ​​​പ​​​ത്തു​​​ വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കെ​​​ടു​​​ത്ത​​​പ്പോ​​​ഴു​​​ള്ള മുസ്‍ലിം, നാ​​​ടാ​​​ർ, ഈ​​​ഴ​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ത​​​സ്തി​​​ക ന​​​ഷ്ടം 7383, 4370, 05 എ​​​ന്ന ക്ര​​​മ​​​ത്തി​​​ലാ​​​ണ്. 24 വ​​​ർ​​​ഷ​​​ത്തി​​​നി​​​പ്പു​​​റ​​​വും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മുസ്‍ലിംക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് വ​​​ലി​​​യ മാ​​​റ്റ​​​മി​​​​െല്ല​​​ന്നാ​​​ണ് നി​​​യ​​​മ​​​സ​​​ഭ രേ​​​ഖ​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​മ​ൂ​ഹി​​​ക അ​​​ന്ത​​​രീ​​​ക്ഷം മ​​​ലി​​​ന​​​മാ​​​ക്കു​​​ന്ന വെ​​​റു​​​പ്പി​​​​ന്റെ മൊ​​​ത്തം ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന ഒ​​​രു ൈകയടക്ക​​​ലും മുസ്‍ലിം വി​​​ഭാ​​​ഗ​​​ത്തി​​​​ന്റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​​െല്ല​​​ന്ന് ചു​​​രു​​​ക്കം.

പ്രാ​തി​നി​ധ്യം അ​വ​കാ​ശ​മാ​ണ്

സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ പൊ​​​തുഫ​​​ണ്ടി​​​ൽ​നി​​​ന്നാണ് ശ​​​മ്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും പെ​​​ൻ​​​ഷ​​​നും കൈ​​​പ്പറ്റു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി എ​​​ന്ന​​​ത് വ്യ​​​ക്തി​​​ഗ​​​ത ജീ​​​വി​​​തോ​​​പാ​​​ധി ആ​​​യ​​​തുപോ​​​ലെ അ​​​ധി​​​കാ​​​ര പ​​​ങ്കാ​​​ളി​​​ത്ത​​​വും സാ​​​മ്പ​​​ത്തി​​​ക വി​​​ഭ​​​വ വി​​​ത​​​ര​​​ണ​​​ത്തി​​​ലെ ഓ​​​ഹ​​​രി കൈപ്പറ്റ​ലു​​​മാ​​​ണ്.

 

പ​​​ബ്ലി​​​ക് എ​​​ക്സ്ച്ചെ​​​ക്ക​​​റി​​​ൽനി​​​ന്നും എ​​​ന്നും എ​​​പ്പോ​​​ഴും ഒ​​​രു വി​​​ഭാ​​​ഗം മാ​​​ത്രം സിം​​​ഹ​​​ഭാ​​​ഗം കൈ​​​ക്ക​​​ലാ​​​ക്കു​​​മ്പോ​​​ൾ അ​​​തി​​​ന​​​ർ​​​ഥം ജനാ​​​ധി​​​പ​​​ത്യ​​​വും സ്ഥി​​​തിസ​​​മ​​​ത്വ​​​വും പേ​​​രി​​​ൽ മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​ണ്. ഉദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ, ചി​​​ല ലോ​​​ബി​​​ക​​​ളു​​​ടെ കാ​​​ണാച്ച​​​ര​​​ടു​​​ക​​​ൾ ന​​​മ്മു​​​ടെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ചു​​​റ്റി​​​വ​​​രി​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​റു​​​ക​​​ൾ മാ​​​റിമാ​​​റി വ​​​ന്നി​​​ട്ടെ​​​ന്ത്? ഇ​​​ട​​​തു ഭ​​​രി​​​ച്ചാ​​​ലെ​​​ന്ത്?​​ വ​​​ല​​​തു ഭ​​​രി​​​ച്ചാ​​​ലെ​​​ന്ത്?

നി​യ​മ​സ​ഭ മ​റു​പ​ടി ന​മ്മോ​ട് പ​റ​യു​ന്ന​ത്

പി. ​​​ഉ​​​ബൈ​​​ദു​​​ല്ല എം.​​​എ​​​ൽ.​എ​​​യു​​​ടെ ഉ​​​പ​​​രി​​​സൂ​​​ചി​​​ത 2851ാമ​​​ത്തെ എ ​​​മു​​​ത​​​ൽ ഇ ​​​വ​​​രെ​​​യു​​​ള്ള ആ​​​റു ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ന്ന​​​ത്തെ പ​​​ട്ടി​​​ക​​​ജാ​​​തി-പ​​​ട്ടി​​​ക വ​​​കു​​​പ്പ്- പി​​​ന്നാ​​​ക്കവി​​​ഭാ​​​ഗക്ഷേ​​​മ- ദേ​​​വ​​​സ്വം- പാ​​​ർ​​​ല​​​മെ​​​ന്ററി കാ​​​ര്യ മ​​​ന്ത്രി ന​​​ൽകിയ മ​​​റു​​​പ​​​ടി ചി​​​ല കാ​​​ര്യങ്ങൾ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ന​​​മ്മോ​​​ടു പ​​​റ​​​യു​​​ന്നു​​​ണ്ട്. ഒ​​​രു ധ​വ​​​ളപ​​​ത്ര​​​ത്തി​​​നു തു​​​ല്യ​​​മാ​​​ണ​​​ത്.

ഉ​​​ബൈ​​​ദു​​​ല്ല എം.​​​എ​​​ൽ.​എയു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് കെ. ​​​രാ​​​ധ​​​ാകൃ​​​ഷ്ണ​​​ൻ മ​​​ന്ത്രി അ​​​ൺ​​​സ്റ്റാ​​​ർ​​​ഡ് ഉ​​​ത്ത​​​ര​​​മാ​​​യി ന​​​ൽകി​​​യ മ​​​റു​​​പ​​​ടി​​​യും അ​​​നു​​​ബ​​​ന്ധ​​​മാ​​​യി നൽകിയ വി​​​വ​​​ര​​​ങ്ങ​​​ളും പ​​​ല നി​​​ല​​​ക്കും പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​ണ്. e-CDESKലെ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​വും മ​​​നോ​​​ര​​​മ​​​യും മ​​​റ്റു മാ​​​ധ്യ​​​മ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത​​​നു​​​സ​​​രി​​​ച്ച് എ​​​യ്ഡ​​​ഡ് കോ​​​ള​​​ജ് സ്കൂ​​​ൾ അ​​​ട​​​ക്കം ല​​​ഭ്യ​​​മാ​​​യ 316 സ​​​ർ​​​ക്കാ​​​ർ- അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ- പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 5,45,423 ജീ​​​വ​​​ന​​​ക്കാ​​​രി​​​ലെ ജാ​​​തി​​​ തി​​​രി​​​ച്ച ഉ​​​ദ്യോ​​​ഗ പ്രാ​​​തി​​​നി​​​ധ്യം മു​​​ന്നാക്ക വി​​​ഭാ​​​ഗം 1,96,837 (36.08 ശതമാനം), പ​​​ട്ടി​​​ക​​​ജാ​​​തി 51,783 (9.49 ശതമാനം), പ​​​ട്ടി​​​ക വ​​​ർ​​​ഗം 10,513 (1.92 ശതമാനം), പി​​​ന്നാ​​​ക്കവി​​​ഭാ​​​ഗം 2,85,335 (52.31 ശതമാനം), ജാ​​​തി സൂ​​​ചി​​​പ്പി​​​ക്കാ​​​ത്ത​​​വ​​​ർ 955 (0.17 ശതമാനം) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്.

 

ലി​​​സ്റ്റ് വി​​​ശ​​​ദ​​​മാ​​​യി ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​​ന്റെ പ്രാ​​​തി​​​നി​​​ധ്യ​​​വും അ​​​ക്ക​​​മി​​​ട്ട് പ​​​റ​​​യു​​​ന്നു​​​ണ്ട്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി പി​​​ന്നാ​​​ക്കവി​​​ഭാ​​​ഗ ക​​​മീ​​​ഷ​​​ൻ ശേ​​​ഖ​​​രി​​​ച്ചുവ​​​രു​​​ന്ന ക​​​ണ​​​ക്ക് അ​പൂ​​​ർ​​​ണ​​​മാ​​​ണ് എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന ക​​​ണ​​​ക്കാ​​​ണ് ഇ​​​പ്പോ​​​ൾ സ​​​ഭാ​​​രേ​​​ഖ​​​യി​​​ൽ വ​​​ന്ന​​​ത്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​റും വി​​​വി​​​ധ കേ​​​ന്ദ്ര വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ജാ​​​തി പ്രാ​​​തി​​​നി​​​ധ്യ ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. അ​​​ഖി​​​ലേ​​​ന്ത്യാത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തേ​​​ക്കാ​​​ൾ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്നാ​​​ണ് ഡേറ്റ​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. 2011ലെ ​​​സെ​​​ൻ​​​സസ് ആ​​​ണ് ന​​​മ്മു​​​ടെ പ​​​ക്ക​​​ൽ ല​​​ഭ്യ​​​മാ​​​യു​​​ള്ള ആ​​​ധി​​​കാ​​​രി​​​ക ജ​​​ന​​​സം​​​ഖ്യ ക​​​ണ​​​ക്ക്. (പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്തി​​​യി​​​രു​​​ന്ന സെ​​​ൻ​​​സ​​​സ് 2021ൽ ​​​ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.) 2011​​ സെ​​​ൻ​​​സ​​​സ് അ​​​നു​​​സ​​​രി​​​ച്ച് ഹി​​​ന്ദു 54.73 ശതമാനം, മുസ്‍ലിം 26.56 ശതമാനം, ക്രി​​​സ്ത്യ​​​ൻ 18.38 ശതമാനം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ ജൈ​​​ന, ബു​​​ദ്ധ, സി​​​ഖ് സാ​​​ന്നി​​​ധ്യം അ​​​യ്യാ​​​യി​​​രം വീ​​​ത​​​ത്തി​​​ൽ കൂ​​​ടു​​​ന്നി​​​ല്ല (.0 1 ശതമാനം).

പാ​​​ഴ്സി വി​​​ഭാ​​​ഗ​​​മാ​​​ക​​​ട്ടെ കോ​​​ഴി​​​ക്കോ​​​ട്ടെ ഡാ​​​രി​​​യ​​​സ് കു​​​ടും​​​ബം മാ​​​ത്ര​​​വും. ല​​​ഭ്യ​​​മാ​​​യ ഉ​​​പ​​​വി​​​ഭാ​​​ഗ ഡേറ്റ അ​​​നു​​​സ​​​രി​​​ച്ച് ഈ​​​ഴ​​​വ/ തി​​​യ്യ 22.26 ശതമാനം, മുസ്‍ലിം 26.56 ശതമാനം, പ​​​ട്ടി​​​ക​​​ജാ​​​തി 9.8 ശതമാനം, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം 1.1 ശതമാനം, നാ​​​യ​​​ർ 14.6 ശതമാനം, മാ​​​ർ​​​ത്തോ​​​മ ന​​​സ്രാ​​​ണി 12.5 ശതമാനം, ആ​​​ർ.​​​സി ലാ​​​റ്റി​​​ൻ 2.5 ശതമാനം, ധീ​വ​​​ര​​​ർ 2.5 ശതമാനം, ബ്രാ​​​ഹ്മി​​​ൺ​​​സ് 1.7 ശതമാനം, അ​​​ദ​​​ർ​​​ ക്രി​​​സ്ത്യ​​​ൻ 3 ശതമാനം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്. ഒ​​​ട്ടു​​​മി​​​ക്ക​​​ വി​​​ഭാ​​​ഗ​​​ത്തി​​​നും ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​മാ​​​യോ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ​​​ അ​​​നു​​​പാ​​​തി​​​ക​​​മാ​​​യോ സ​​​ർ​​​ക്കാ​​​ർ സർവി​​​സി​​​ൽ പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചു​​​വെ​​​ന്ന് ആ​​​ശ്വ​​​സി​​​ക്കാം.

 

ജസ്​റ്റിസ്​ കെ.കെ. നരേന്ദ്രൻ,പി. ഉബൈദുല്ല

ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ എ​​​ക​​​ദേ​​​ശം 22.05 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന ETBക്ക് 21.09 ശതമാന​വും 15.02 ശതമാനം വ​​​രു​​​ന്ന മു​​​ന്നാ​​​ക്ക ഹി​​​ന്ദു​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ജ​​​ന​​​സം​​​ഖ്യാ അ​​​നു​​​പാ​​​ത​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടി 19.8 ശ​​​ത​​​മാ​​​ന​​​വും 9.84 ശതമാനം വ​​​രു​​​ന്ന മു​​​ന്നാ​​​ക്ക ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്ക് 13.51 ശതമാനം പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 2 ശതമാനം വ​​​രു​​​ന്ന പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രി​​​സ്ത്യാ​​​നി​​​ക​​​ളു​​​ടെ പ്രാ​​​തി​​​നി​​​ധ്യ കാ​​​ര്യം (0.43 ശതമാനം) അ​​​തി​​​ശോ​​​ച്യമാ​​​ണ്. എ​​​ന്നാ​​​ൽ, മ​​​റ്റൊ​​​രു പി​​​ന്നാ​​​ക്ക ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​മാ​​​യ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലിക്കി​​​ന് 4.13 ശതമാനം ഉ​​​ദ്യോ​​​ഗ പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​രു​​​ടെ ജ​​​ന​​​സം​​​ഖ്യ അ​​​നു​​​പാ​​​ത​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാണി​​​ത്.

ഓ​പ​ൺ മെ​റി​റ്റും സ​ന്തു​ലി​ത​മാ​വ​ട്ടെ

എ​​​ന്നാ​​​ൽ, 50 ശതമാനം ഓ​​​പൺ മെ​​​റി​​​റ്റും 50 ശതമാനം റി​​​സ​​​ർ​​​വേ​​​ഷ​​​നും ആ​​​യ​​​തി​​​നാ​​​ൽ ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​നും ന​​​ന്നേ ചു​​​രു​​​ങ്ങി​​​യ​​​ത് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ അ​​​നു​​​പാ​​​ത​​​ത്തി​​​നു പു​​​റ​​​മെ 50 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ (ഒ​​​ാപ​​​ൺ കോംപി​​​റ്റീ​​​ഷ​​​ൻ) വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്നും​​ ജ​​​ന​​​സം​​​ഖ്യ അ​​​നു​​​പാ​​​ത​​​ത്തി​​​ൽ വി​​​ഹി​​​തം ല​​​ഭി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഒ​​​രു സാ​​​മൂ​​​ഹി​​​ക ക്ര​​​മം നി​​​ല​​​നിൽക്കു​​​ന്നു എ​​​ന്നു അ​​​ഭി​​​മാ​​​നി​​​ക്കാ​​​നാ​​​വു​​​ക. മാ​​​ൽ ന്യൂ​​​ട്രീ​​​ഷ​​​​ന്റെ ഭാ​​​ഗ​​​മാ​​​യ എ​​​ല്ലു​​​ന്തി വ​​​യ​​​റുചാ​​​ടി​​​യ കു​​​ട്ടി​​​ക​​​ൾ ഒ​​​രുവ​​ശ​​​ത്തും കൊ​​​ഴു​​​പ്പു മു​​​റ്റി ഒ​​​ബി​​​സി​​​റ്റി​​​യാ​​​യി നി​​​ൽക്കു​​​ന്ന മ​​​റ്റൊ​​​രു വി​​​ഭാ​​​ഗ​​​വും എ​​​ത്ര അ​​​രോ​​​ച​​​ക കാ​​​ഴ്ച​​​യാ​​​ണ്. നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി സം​​​ഭ​​​വി​​​ച്ച​​​ത് പ​​​ടി​​​പ​​​ടി​​​യാ​​​യി മാ​​​റു​​​ന്നു​​​ണ്ട് എ​​​ന്ന​​​ത് ശു​​​ഭ​​​ക​​​ര​​​മാ​​​ണ്.

പി​ന്നാ​ക്കം പി​ന്നാ​ക്കം ത​ന്നെ​യാ​വു​ന്ന​ത്

എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴും സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി 77 വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​നു​​​കൂ​​​ല്യം നൽകിയി​​​ട്ടും ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ പി​​​ന്നാക്കം നി​​​ൽക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ അ​​​വ പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പ​​​ടേ​​​ണ്ട​​​തും സ​​​ത്വ​​​ര സ​​​വി​​​ശേ​​​ഷ ചി​​​കി​​​ത്സ വി​​​ധി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​മാ​​​ണ്. ക്ര​​​മ​​​പ്ര​​​വൃ​​​ത​​​മാ​​​യി റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​യ​​​തി​​​നാ​​​ൽ സാ​​​മൂ​​​ഹി​​​കനി​​​ല​​​യും സ​​​ർ​​​ക്കാ​​​ർ സർവി​​​സ് പ്രാ​​​തി​​​നി​​​ധ്യ​​​വും മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗങ്ങളി​​​ൽ​പെ​​​ട്ട​​​വ​​​രാ​​​ണ് ലാ​​​റ്റി​​​ൻ കാ​​​ത്തോ​​​ലി​​​ക്ക​​​രും ഈ​​​ഴ​​​വ​​​രും മ​​​റ്റും.

ഈ​​​ഴ​​​വ​​​ർ​​​ക്ക് തി​​​രു​​​വി​​​താംകൂ​​​ർ സർവി​​​സി​​​ൽ ഒ​​​രു പ്രാ​​​തി​​​നി​​​ധ്യ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നെ​​​തി​​​രെ അ​​​വ​​​ർ ശ്രീ ​​നാ​​​ര​​​ായ​​​ണ​​​ഗു​​​രു​​​വി​​​​ന്റെ ഉ​​​പ​​​ദേ​​​ശ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​ച്ചു നേ​​​ടി​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളി​​​ൽ, ഉ​​​ന്ന​​​തി​​​ക​​​ളി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​സൂ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് ആ​​​രോ​​​ഗ്യ​​​ക​​​ര​​​മ​​​ല്ല. ഇ​​​നി​​​യും പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗമാ​​​യ അ​​​വ​​​ർ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ പ്രാ​​​തി​​​നി​​​ധ്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​വ​​​ട്ടെ എ​​​ന്നാ​​​ണ് സു​​​മ​​​ന​​​സ്സു​​​ക​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കേ​​​ണ്ട​​​ത്. എ​​​സ്.​​​സി-​എ​​​സ്.​ടി ​​വി​​​ഭാ​​​ഗ​​​വും നാ​​​ടാ​​​ർ വി​​​ഭാ​​​ഗ​​​വും ഇ​​​ല്ലാ​​​യ്മ​​​യി​​​ൽ​നി​​​ന്നും ദൃ​​​ശ്യ​​​മാ​​​യ മു​​​ന്നേ​​​റ്റം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മു​​​സ്‌​​​ലിം പ്രാ​​​തി​​​നി​​​ധ്യ​​​വും വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ബ​​​ഹുമാ​​​ന്യ​​​നാ​​​യ സി.​​​എ​​​ച്ച് ത​​​​ന്റെ ത​​​ല​​​ശ്ശേ​​​രി പ്ര​​​സം​​​ഗ​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച ദു​​​ര​​​വ​​​സ്ഥ ആ ​​​സ​​​മൂ​​​ഹ​​​ത്തി​​​നു വ​​​ന്നു​​​ചേ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

അ​​​ഥ​​​വാ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​​ന്റെ പ​​​കു​​​തി​​​ക്ക് അ​​​ൽപം മു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​രു​​​ടെ നേ​​​ട്ടം (26.56 ശതമാനം, ജ​​​ന​​​സം​​​ഖ്യ പ്രാ​​​തി​​​നി​​​ധ്യം13.51 ശതമാനം). അ​​​ഥ​​​വാ മ​​​ത്സ​​​ര ഓ​​​ട്ട​​​ത്തി​​​ൽ ഏ​​​റ്റ​​​വും പി​​​ന്നി​​​ലാ​​​യ​​​വ​​​രി​​​ൽ ഒ​​​രു കൂ​​​ട്ട​​​ർ അ​​​വ​​​രാ​​​ണ്. 2011ലെ ​​​സെ​​​ൻ​​​സ​​​സ് അ​​​നു​​​സ​​​രി​​​ച്ച് 26.56 ശതമാനം ശ​​​ത​​​മാനം​​​ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള അ​​​വ​​​ർ​​​ക്ക് 13. 51 ശതമാനം ഉ​​​ദ്യോ​​​ഗ പ്രാ​​​തി​​​നി​​​ധ്യം മാ​​​ത്ര​​​മാ​​​ണ്.

 

ഇ​​​ത് ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ സാ​​​മൂഹി​​​ക ക്ര​​​മ​​​മ​​​ല്ല. സ​​​ർ​​​ക്കാ​​​ർ ഖ​​​ജ​​​നാ​​​വി​​​ൽനി​​​ന്നും വി​​​ത​​​ര​​​ണംചെ​​​യ്യു​​​ന്ന ശ​​​മ്പ​​​ള-​പെ​​​ൻ​​​ഷ​​​ൻ വി​​​ഹി​​​ത​​​ത്തി​​​​ന്റെ ജ​​​ന​​​സം​​​ഖ്യാ​​​പ​​​ര​​​മാ​​​യി കി​​​ട്ടേ​​​ണ്ട വി​​​ഹി​​​തം ആ​​​ർ​​​ക്കു കി​​​ട്ടി​​​യി​​​​െല്ല​​​ങ്കി​​​ലും അ​​​ത് അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. അ​​​നീ​​​തി​​​യാ​​​ണ്. അ​​​തി​​​നെ​​​തി​​​രെ​​​യാ​​​ണ് അ​​​ന​​​ധിവി​​​ദൂ​​​ര​​​മ​​​ല്ലാ​​​ത്ത ഇ​​​ന്ന​​​​െല​​​ക​​​ളി​​​ൽ നി​​​വ​​​ർ​​​ത്ത​​​ന പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ന്ന​​​ത്. ഈ​​​ഴ​​​വ മെ​​​മ്മോ​​​റി​​​യ​​​ലു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. മ​​​ഹാ​​​ഗു​​​രു ശ്രീനാ​​​രാ​​​യ​​​ണ​​​ൻ സം​​​ഘ​​​ടി​​​ക്കാ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. മുസ്‍ലിം പി​​​ന്നാ​​​ക്ക​​​ാവ​​​സ്ഥ ഉ​​​ണ്ടെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​യി​​​ൽ അ​​​ർ​​​ഹ​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം 2024ലും ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​​െല്ല​​​ന്നു​​​മാ​​​ണ് നി​​​യ​​​മസ​​​ഭ​​​യി​​​ൽ വെ​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ ന​​​മ്മോ​​​ട് പ​​​റ​​​യു​​​ന്ന​​​ത്.

പി​ന്നാ​ക്ക​ത്തി​ന്റെ പി​ന്നാ​മ്പു​റം

ഈ ​​​അ​​​സ​​​മ​​​ത്വ​​​വും അ​​​സ​​​ന്തു​​​ലി​​​ത​​​ത്വ​​​വും ഒ​​​രു രാ​​​വു​​​റ​​​ക്ക​​​ത്തി​​​​ന്റെ മ​​​യ​​​ക്ക​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ച​​​തോ ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും ബോ​​​ധ​​​പൂ​​​ർ​​​വ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​​ന്റെ ഫ​​​ല​​​മെന്നോ പ​​​റ​​​യു​​​ക വ​​​യ്യ. ഒ​​​രുപ​​​േ​ക്ഷ, പി.​​​എ​​​സ്.സി​​​യു​​​ടെ ക​​​മ്യൂണി​​​റ്റി ടേ​​​ണി​​​​ന്റെ ​​ജ​​​നി​​​ത​​​ക വൈ​​​ക​​​ല്യ​​​മാ​​​കാം, അ​​​തു​​​മ​​​​െല്ല​​​ങ്കി​​​ൽ കാ​​​ല​​​ങ്ങളായു​​​ള്ള ബാ​​​ക്ക്ലോ​​​ഗ് നി​​​ക​​​ത്താ​​​ത്തത് ആ​​​കാം. ഇ​​​തു ര​​​ണ്ടുമാ​​​കു​​​ന്ന​​​തോ​​​ടെ മ​​​റ്റു കാ​​​ര​​​ണ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കാം. പി.​​​എ​​​സ്.​സി ​​നി​​​യ​​​മ​​​ന​​​മി​​​ല്ലാ​​​ത്ത ബോ​​​ർ​​​ഡു​​​ക​​​ളി​​​ലെ​​​യും ക​​​മീ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും ജോ​​​ലി​​​ക്കാ​​​രി​​​ലെ ശു​​​ഷ്ക മുസ്‍ലിം, ഇ​​​ത​​​ര പി​​​ന്നാക്ക പ്രാ​​​തി​​​നി​​​ധ്യം, അ​​​ങ്ങനെ എ​​​ണ്ണി പ​​​റ​​​യാ​​​വു​​​ന്ന ബാ​​​ഹ്യ കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ല​​​താ​​​കാം. അ​​​തോ​​​ടൊ​​​പ്പം ര​​​ണ്ടു പ്ര​​​ധാ​​​ന ആഭ്യ​​​ന്ത​​​ര കാ​​​ര്യ​​​ങ്ങ​​​ൾകൂ​​​ടി​​​യു​​​ണ്ട്.

ഒ​​​ന്ന്, പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​​ന്റെ വ​​​ൻ കു​​​റ​​​വു​​​ള്ള മു​​​സ്‍ലിംക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ഗ​​​വ​​​ൺ​​​മെ​​​ന്റി​​​​ന്റെ​​​യും സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ ഉ​​​ണ്ടാ​​​യി​​​ട്ടും മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് വ​​​ർ​​​ധിച്ച തോ​​​തി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ല. അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ പ​​​രി​​​ശ്ര​​​മി​​​ച്ച് പ​​​രീ​​​ക്ഷ എ​​​ഴു​​​തി മി​​​ന്നും വി​​​ജ​​​യം കാ​​​ഴ്ച​​​വെ​​​ക്കു​​​ന്നു​​​മി​​​ല്ല. ര​​​ണ്ട്, സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​യോ​​​ടു​​​ള്ള വി​​​മു​​​ഖ​​​ത. 2018 മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​യ പി.​​​എ​​​സ്.​സി ​​മെ​​​യി​​​ൻ ലി​​​സ്റ്റി​​​ലെ സാ​​​ന്നി​​​ധ്യം പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ സെ​​​ന്റർ ഫോ​​​ർ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻഡ് ഗൈ​​​ഡ​​​ൻ​​​സ് ഇ​​​ന്ത്യ (സിജി) ക​​​ണ്ടെ​​​ത്തി​​​യ വ​​​സ്തു​​​ത​​​ക​​​ൾ പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​മകു​​​ശ​​​ലരാ​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കാം.

സ​മു​ദാ​യ മ​നോ​ഭാ​വ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ

2018 മു​​​ത​​​ൽ 2022 വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ പി.​​​എ​​​സ്.​സി ​​ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത് മുസ്‍ലിംക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​തി പി​​​ന്നാ​​​ക്ക​​​ക്കാരു​​​ടെ പ്ര​​​ക​​​ട​​​നം ന​​​രേ​​​ന്ദ്ര​​​ൻ ക​​​മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്ന് 24 വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും ഒ​​​ട്ടും മെ​​​ച്ച​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല​​​ എന്നാ​​​ണ്. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ന്യൂ​​​ന​​​പ​​​ക്ഷ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​ലൈ​​​ഡ് കോ​​​ച്ചിങ് പ​​​ദ്ധ​​​തി​​​യും സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടും പ്ര​​​സ്താ​​​വ്യ​​​മാ​​​യ ഒ​​​രു കു​​​തി​​​പ്പും ഉ​​​ണ്ടാ​​​ക്കി​​​യി​​​​െല്ല​​​ന്ന് വ​​​രു​​​മ്പോ​​​ൾ കു​​​റ്റം ആ​​​രു​​​ടേ​​​താ​​​ണ്. മു​​​ക​​​ൾചൊ​​​ന്ന വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മുസ്‍ലിം പ്രാ​​​തി​​​നി​​​ധ്യം യ​​​ഥാ​​​ക്ര​​​മം 11, 11, 11 , 17, 13 ശ​​​ത​​​മാ​​​നം​​​ ആ​​​യി​​​രു​​​ന്നു. പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​യി​​​ൽ ജോ​​​ലി കി​​​ട്ടി​​​യ​​​വ​​​ർ മു​​​സ്‍ലിം സ​​​മൂ​​​ഹ​​​ത്തി​​​ൽ 13.5 ആ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മാ​​​ത്രം. അ​​​ഥ​​​വാ സി​​​ജി ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലെ 13 ശ​​​ത​​​മാ​​​നം അ​​​ത്യു​​​ക്തി​​​യ​​​​െല്ല​​​ന്ന​​​ർ​​ഥം.

ഈ​​​ഴ​​​വ/ തി​​​യ്യ/ ബി​​​ല്ല​​​വ പ്ര​​​തി​​​നി​​​ധാ​​​നം യ​​​ഥാ​​​ക്ര​​​മം 25 ശതമാനം, 29 ശതമാനം, 32 ശതമാനം, 24 ശതമാനം, 33 ശതമാനവും. ​​​മു​​​ന്നാ​​​ക്ക​​​ക്കാ​​​രി​​​ലെ പിന്നാക്കക്കാ​​​ർ​​​ക്ക് പു​​​റ​​​മെ മു​​​ന്നാ​​​ക്ക ഹി​​​ന്ദു​​​ക്ക​​​ൾ യ​​​ഥാ​​​ക്ര​​​മം 40, 42, 36, 43, 28 ശ​​​ത​​​മാ​​​നം പ്രാ​​​തി​​​നി​​​ധ്യം മെ​​​യി​​​ൻ ലി​​​സ്റ്റി​​​ൽ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. മുന്നാക്ക വി​​​ഭാ​​​ഗ​​​ത്തി​​​ന് 2022ൽ ​​​പ്രാ​​​തി​​​നി​​​ധ്യ ശോ​​​ഷ​​​ണം ദൃ​​​ശ്യ​​​മാ​​​ണ്. അ​​​വ​​​രി​​​ലെ പി​​​ന്നാ​​​ക്കക്കാ​​​ർ​​​ക്ക് 6 ശതമാനം പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​സ്.​​​സി-എ​​​സ്.ടി ​​​പ്ര​​​ക​​​ട​​​ന​​​വും അ​​​ത്ര ശു​​​ഭ​​​ക​​​ര​​​മ​​​ല്ല. മുസ്‍ലിം മു​​​ന്നേ​​​റ്റ ഭീ​​​തി ഒ​​​രുത​​​രം ഫോ​​​ബി​​​യ അ​​​ഥ​​​വാ കാ​​​ര​​​ണ​​​മി​​​ല്ലാ പേ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​ണ് ഈ ​​​ഡേറ്റക​​​ളും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ​െവ​​​ച്ച എ​​​ല്ലാവ​​​ർ​​​ക്കും ല​​​ഭി​​​ക്കു​​​ന്ന പൊ​​​തു ഇ​​​ട​​​ത്തി​​​ലെ പ്രാ​​​തി​​​നി​​​ധ്യ ക​​​ണ​​​ക്കു​​​ക​​​ളും സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് മു​​​ൻ​​​മ​​​ന്ത്രി ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ലി​​​​ന്റെ പേ​​​രി​​​ൽ ജ​​​നം ടി.വി​​​യി​​​ൽ വ​​​ന്ന മ​​​ദ്റ​​​സ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് പൊ​​​തു ഖ​​​ജ​​​നാ​​​വി​​​ൽനി​​​ന്നും ശ​​​മ്പ​​​ളം എ​​​ന്ന പെ​​​രുംനു​​​ണ പോ​​​​െല​​​യ​​​ല്ല.

ഇ​​​ത് ‘24 ന്യൂ​​​സി​​​’ൽ വ​​​ന്നി​​​രുന്ന മു​​​സ്‍ലിം പ്രീ​​​ണ​​​നം എ​​​ന്ന ശു​​​ദ്ധ അ​​​സം​​​ബ​​​ന്ധ​​​വും വെ​​​റു​​​പ്പും ഉ​​​ൽപാദി​​​പ്പി​​​ക്കു​​​ന്ന ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​​ന്റെ നു​​​ണ​​​പ്ര​​​ച​​​ാര​​​ണ​​​വും അ​​​ല്ല. (ഈ ​​​സെ​​​ൻ​​​കു​​​മാ​​​റി​​​നാ​​​ണ് മു​​​ൻ ആഭ്യ​​​ന്ത​​​ര മ​​​ന്ത്രി ചെ​​​ന്നി​​​ത്ത​​​ല ഗു​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നൽകിയ​​​ത് എ​​​ന്ന് അ​​​രനി​​​മി​​​ഷം ഓ​​​ർ​​​ക്കു​​​ക.) ഈ ​​​ഡേറ്റക​​​ൾ ല​​​ഭ്യ​​​മാ​​​യ​​​തോ​​​ടെ ശ​​​ശി​​​ക​​​ല​​​യും സു​​​രേ​​​ന്ദ്ര​​​നും മോ​​​ഹ​​​ൻ​​​ദാ​​​സും ശ​​​ങ്കു​​​വും അ​​​ഘോ​​​രി​​​യും വ​​​ള്ള​​​ത്തോ​​​ൾ പ​​​ട​​​യും കു​​​രു​​​ക്ഷേ​​​ത്ര​​​യും കോ​​​ളാമ്പി​​​യും ശ​​​ക്കീ​​​ന ടി.വി​​​യും മ​​​റു​​​നാ​​​ട​​​നും എ​​​സ്സ​​​ൻ​​​സും എ.ബി.​​​സി മ​​​ല​​​യാ​​​ള​​​വും മ​​​റ്റു വ്യാ​​​ജ​​​നും ഒ​​​റി​​​ജി​​​ന​​​ലു​​​മാ​​​യ സം​​​ഘ​​​്പ​​​രി​​​വാ​​​ര സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്രൊ​​​​ൈഫ​​​ലു​​​ക​​​ളും ഐ​​​ഡിക​​​ളും ഉ​​​ൽപാ​​​ദിപ്പി​​​ക്കു​​​ന്ന ട​​​ൺ ക​​​ണ​​​ക്കി​​​നു മുസ്‍ലിം വി​​​രു​​​ദ്ധ വി​​​ദ്വേ​​​ഷ പ്ര​​​ച​ാ​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​റു​​​തി​​​യാ​​​കും എ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​ർ​​​ക്ക് സം​​​ഘ​​​്പ​​​രി​​​വാ​​​റി​​​നെ കു​​​റി​​​ച്ച് ഒ​​​രുചു​​​ക്കും അ​​​റി​​​യി​​​​െല്ല​​​ന്ന് തീ​​​ർ​​​ച്ച.​​​ സി​​​വി​​​ൽ സർവി​​​സി​​​​ന്റെ ഒ​​​രു മേ​​​ഖ​​​ല​​​യി​​​ലും മു​​​സ്‍ലിംകൾ അ​​​സൂ​​​യാ​​​ർ​​​ഹ​​​മാ​​​യ നേ​​​ട്ട​​​മൊ​​​ന്നും ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ല​​​ല്ലേ അ​​​സൂ​​​യ​​​പ്പെ​​​ടു​​​ക. എ​​​ന്നി​​​ട്ടും, വെ​​​റു​​​പ്പി​​​​ന്റെ ഉ​​​ൽപാ​​​ദ​​​ക​​​രും പ്ര​​​ചാ​​​ര​​​ക​​​രും പ​​​റ​​​യു​​​ന്നു മു​​​സ്‍ലിംക​​​ൾ എ​​​ല്ലാം ത​​​ട്ടിയെടു​​​ക്കു​​​ന്നു​​​വെ​​​ന്ന്, വെ​​​ട്ടിപ്പിടി​​​ക്കു​​​ന്നു​​​വെ​​​ന്ന്.

 

ജാതി സെൻസസ്​ നടപ്പാക്കുക എന്ന ആവശ്യമുയർത്തി വെൽഫെയർ പാർട്ടി നടത്തിയ സമരപരിപാടികളിൽ ഒന്ന്​

എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ അ​നീ​തി

നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തു വെ​​​ക്ക​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് പൊ​​​തു ഖ​​​ജ​​​നാ​​​വി​​​ൽനി​​​ന്നും ശ​​​മ്പ​​​ളം പ​​​റ്റു​​​ന്ന, സ്വ​​​കാ​​​ര്യ മാ​​​നേ​​​ജ​​​ർ നി​​​യ​​​മി​​​ച്ച, ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രും​​ അ​​​ന​​​ധ്യാ​​​പ​​​ക​​​രു​​​മു​​​ണ്ട്. അ​​​വ​​​രെക്കൂടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ രേ​​​ഖ​​​ക​​​ളാ​​​ണ് ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്. ആ​​​ മേ​​​ഖ​​​ല​​​യി​​​ലും താ​​​ര​​​ത​​​മേ​​​ന്യ മുസ്‍ലിം മാ​​​നേ​​​ജ്മെ​​​ന്റുക​​​ളാ​​​ണ് കു​​​റ​​​ച്ചെ​​​ങ്കി​​​ലും ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ മുസ്‍ലിം മാ​​​നേ​​​ജ്മെന്റ് സെ​​​ക്ക​​​ൻഡറി, ഹ​​​യ​​​ർസെ​​​ക്ക​​​ൻഡ​​​റി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ൽ പ്രാ​​​തി​​​നി​​​ധ്യം മ​​​തം തി​​​രി​​​ച്ച് അ​​​നു​​​ബ​​​ന്ധ​​​മാ​​​യി നൽകിയി​​​ട്ടു​​​ണ്ട്. തൊ​​​ഴി​​​ൽ സെ​​​ക്ടറി​​​ൽ പ്രാ​​​തി​​​നി​​​ധ്യ കു​​​റ​​​വി​​​​ന്റെ മ​​​റ്റൊ​​​രു കാ​​​ര​​​ണം എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലും ഓ​​​ട്ടോ​​​ണ​​​മ​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ബോ​​​ർ​​​ഡു​​​ക​​​ളി​​​ലും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ശു​​​ഷ്ക പ്രാ​​​തി​​​നി​​​ധ്യം കൂ​​​ടി​​​യാ​​​കാം.

 

സാ​​​മുദാ​​​യി​​​ക ധ്രുവീ​​​ക​​​ര​​​ണ​​​വും വെ​​​റു​​​പ്പി​​​​ന്റെ ഉ​​​ൽപാ​​​ദ​​​ന​​​വും സാ​​​മൂ​​​ഹിക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും ഇ​​​ല്ലാ​​​തെ മുസ്‍ലിം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വി​​​ധ മ​​​ത, ജാ​​​തി സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ പ്രാ​​​തി​​​നി​​​ധ്യ അ​​​സ​​​ന്തു​​​ലി​​​ത​​​ത്വ​​​ത്തി​​​നു രാഷ്ട്രീയ​​​വും ഭ​​​ര​​​ണ​​​പ​​​ര​​​വു​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളാ​​​ണ് ആ​​​വ​​​ശ്യം.

=====

(കാ​​​ലി​​​ക്ക​​​റ്റ് യൂ​​​നി​​​വേ​​​ഴ്സി​​​റ്റി ഭാ​​​ഷാസാ​​​ഹി​​​ത്യ ഡീ​​​ൻ ആ​​​ണ് ഡോ.​​ ​മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി. ഇ.എം.​​​ഇ.എ ​​​​െട്ര​​​യ്നിങ് കോ​​​ളജ് അ​​​ധ്യാ​​​പി​​​ക​​​യാണ്​ ഹ​​​ഫ്സ​​​മോ​​​ൾ)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.