ശ​ശി​ക​ല​

ശൂ​ന്യ​ത​യി​ൽനി​ന്നു​യ​രു​ന്ന മോ​ഹ​പ്പ​ക്ഷി​ക​ൾ

തമിഴ്​നാട്ടിലെ പ്രതിപക്ഷം കടുത്ത വെല്ലുവിളിക​ൾ നേരിടുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പ്രതിപക്ഷത്തെ പുതിയ പാഠങ്ങൾ പഠിപ്പിച്ചിരിക്കുന്നു. വി​.കെ​. ശ​ശി​ക​ല പുതിയ നീക്കങ്ങൾ നടത്തുകയാണിപ്പോൾ. അത്​ വിജയിക്കുമോ? എന്താണ്​ ശശികലയുടെയും മുന്നണിയുടെയും സാധ്യതകൾ? -ചെ​ന്നൈയിൽ ദീർഘകാലമായി ​കഴിയുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖക​ന്റെ വിശകലനവും നിരീക്ഷണവും.

ത​മി​ഴ​ക​ത്തെ പ്ര​തി​പ​ക്ഷം ഇ​ന്നൊ​രു ദ​ശാ​സ​ന്ധി​യി​ലാ​ണ്. മു​ത്തു​വേ​ൽ ക​രു​ണാ​നി​ധി സ്റ്റാ​ലി​ൻ ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ​ ത​ക​ർ​ന്നു​ ത​രി​പ്പ​ണ​മാ​യ​ത് ഇ​വി​ട​ത്തെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​ണ്. ശി​ഥി​ല​മാ​യി​പ്പോ​യ പ്ര​തി​പ​ക്ഷ​ പാ​ർ​ട്ടി​ക​ൾ, ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ത​ങ്ങ​ളു​ടെ ഗ​തി​കേ​ട് നേ​രി​ട്ട​റി​ഞ്ഞ​ത്. 39 സീ​റ്റു​ക​ളി​ൽ ഒ​ന്നുപോ​ലും പി​ടി​ച്ചെ​ടു​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ല​ എ​ന്നു​മാ​ത്ര​മ​ല്ല കെ​ട്ടി​​െവ​ച്ച പ​ണം​പോ​ലും​ പ​ല​ർ​ക്കും​ ന​ഷ്ട​പ്പെ​ടുക​യും ചെ​യ്തു.

എ​ന്നാ​ൽ, വ​രു​ന്ന 2026ലെ​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്റ്റാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (ഡി​.എം​.കെ) സ​ർ​ക്കാ​റി​നെ ത​റ​പ​റ്റി​ക്കാ​നും ഭ​ര​ണം കൈ​വെ​ള്ള​യി​ൽ ഒ​തു​ക്കാ​നും പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി സാ​ക്ഷാ​ൽ വി​.കെ​. ശ​ശി​ക​ല​ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞദി​വ​സം പ്ര​തി​പ​ക്ഷ​ത്തെ ഒ​രു കൊ​ടി​ക്കീ​ഴി​ൽ കൊ​ണ്ടുവ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. തെ​ങ്കാ​ശി​ക്ക് സ​മീ​പ​മു​ള്ള കു​റ്റാ​ല​ത്തുവെച്ച് ത​ന്റെ രാ​ഷ്ട്രീ​യയാ​ത്ര ആ​രം​ഭി​ച്ച ശ​ശി​ക​ല​ എം.​ജി​.ആ​ർ സ്റ്റൈ​ലി​ൽ പ്ര​ഖ്യാ​പി​ച്ചു: “നാ​ളൈ​ ന​മ​തേ” (നാ​ളെ ന​മ്മു​ടേ​താ​ണ്).

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​നും മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഉ​പ​വി​ഷ്ട​യാ​കാ​നും​ ത​ന്ത്ര​ങ്ങ​ൾ നെ​യ്ത ശ​ശി​ക​ല​ക്ക് നി​ല​വി​ൽ പ​റ​യാ​വു​ന്ന പാ​ർ​ട്ടി​യൊ​ന്നു​മി​ല്ല ​എ​ന്ന​താ​ണ് യാ​ഥാ​ർഥ്യം. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​ൾ​ക്ക് പ്ര​തി​പ​ക്ഷ​ത്തെ ഒ​രു കു​ട​ക്കീ​ഴി​ൽ എ​ങ്ങ​നെ കൊ​ണ്ടു​വ​രാ​നാ​കും എ​ന്നാ​ണ് എ​.ഐ.​എ​.ഡി​.എം​.കെ​ നേ​താ​ക്ക​ൾ ആ​ശ്ച​ര്യ​പ്പെ​ടു​ന്ന​ത്. ‘അ​മ്മാ​വി​ൻ വ​ഴി​യി​ൽ മ​ക്ക​ൾ പ​യ​നം’ എ​ന്ന പേ​രി​ൽ തു​ട​ങ്ങി​യി​രി​ക്കു​ന്ന ഈ ​രാ​ഷ്ട്രീ​യ​യാ​ത്ര​ അ​വ​സാ​നി​ക്കു​മ്പോ​ൾ സ്റ്റാ​ലി​ൻ വി​രു​ദ്ധ​രാ​യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ത​ന്റെ വ​രു​തി​യി​ൽ വ​രു​മെ​ന്നുത​ന്നെ​യാ​ണ് ചി​ന്ന​മ്മ എ​ന്ന ശ​ശി​ക​ല വി​ശ്വ​സി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ പേ​രും കൊ​ടി​യും ര​ണ്ടി​ല ചി​ഹ്ന​വും ബാ​ന​റു​ക​ളു​മൊ​ക്കെ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് ശ​ശി​ക​ല​ പ​യ​നം​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​ പ​രാ​തി​യു​മാ​യി എ​.ഐ​.എ​.ഡി​.എം​.കെ ഔ​ദ്യോ​ഗി​ക പ​ക്ഷം കോ​ട​തി​യെ​ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ എ​ന്നാ​ൽ, അ​തി​ലൊ​ന്നും​ കു​ലു​ക്ക​മി​ല്ലാ​തെ​ ചി​ന്ന​മ്മ പ്ര​തി​പ​ക്ഷ ഐ​ക്യം എ​ന്ന ല​ക്ഷ്യവു​മാ​യി​ ത​മി​ഴ്നാ​ട്ടി​ലൂ​ടെ​ സ​ഞ്ച​രി​ക്കു​ക​യാ​ണ്.

ജ​യ​ല​ളി​ത​യു​ടെ ഭ​ര​ണം അ​ഴി​മ​തി​യു​ടെ മ​ഹാ​ഗ​ർ​ത്തങ്ങ​ളി​ലേക്ക് കൊ​ണ്ടു​പോ​യ​തി​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ശ​ശി​ക​ല​യു​ടേ​താ​യി​രു​ന്നു. ത​മി​ഴ​ക​ത്തി​ന്റെ​ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​മാ​ത്രം വ്യ​ക്തി​ഗ​ത അ​ഴി​മ​തി ന​ട​ന്നി​ട്ടു​ള്ള ഒ​രുകാ​ലം ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന് സാ​മ്പ​ത്തി​ക നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.​ അ​ധി​കാ​രം കൊ​യ്യ​ണം നാ​മാ​ദ്യം എ​ന്ന ചി​ന്താ​ഗ​തി​യോ​ടെ ച​ങ്ങ​ല​വ​ലി​ച്ച​ മ​ന്നാ​ർ​ഗുഡി​ മാ​ഫി​യ​യു​ടെ​ ചു​ക്കാ​ൻ​പി​ടി​ച്ച​ ശ​ശി​ക​ല​യു​ടെ​ കു​ത​ന്ത്ര​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത് പു​ര​ട്ച്ചിത്ത​ലൈ​വി ജ​യ​ല​ളി​ത​ അ​ഴി​മ​തി​യു​ടെ പേ​രി​ൽ ശിക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്.​ ത​ലൈ​വി​യെ​ക്കൊ​ണ്ട് കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടാ​ൻ പ്രേ​രി​പ്പി​ച്ച​തും ശ​ശി​ക​ല​യും​ മാ​ഫി​യ സം​ഘ​വു​മാ​യി​രു​ന്നു.

ഉ​രു​ക്കു വ​നി​ത​യെ​ന്ന് ത​മി​ഴ് മക്ക​ള്‍ വി​ശേ​ഷി​പ്പിച്ച​ പു​ര​ട്ച്ചിത്ത​ലൈ​വി (​വി​പ്ല​വ​നാ​യി​ക) കു​മാ​രി ജെ. ​ജ​യ​ല​ളി​ത​യു​ടെ ഉ​യ​ര്‍ച്ച​യി​ലും ത​ക​ര്‍ച്ച​യി​ലും നി​ന്ന ഉ​റ്റതോ​ഴി​യാ​യി​രു​ന്നു വി​വേ​കാ​ന​ന്ദ​ന്‍ കൃ​ഷ്ണ​വേ​ണി​ ശ​ശി​ക​ല എ​ന്ന വി.കെ. ശ​ശി​ക​ല. 1987ല്‍ ​മു​ഖ്യ​മ​ന്ത്രി എം.ജി. രാ​മ​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ച​തി​നു ശേ​ഷം ജ​യ​ല​ളി​ത​യു​ടെ ഏ​ക ആ​ശ്ര​യം മ​ന്നാ​ർഗുഡി​യി​ല്‍നി​ന്ന് യാ​ദൃ​ച്ഛി​ക​മാ​യി​ പോയ​സ് ഗാ​ര്‍ഡ​നി​ലേ​ക്ക് ക​യ​റി​വ​ന്ന ​ശ​ശി​ക​ല​യാ​യി​രു​ന്നു. ശ​ശി​ക​ല​യി​ല്ലാ​തെ ഒ​രു നി​മി​ഷംപോ​ലും മു​ന്നോ​ട്ടുപോ​കാ​നാ​വി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലാ​യി ജ​യാ​മ്മ. വേ​ദ​നി​ല​യത്തി​ലെ അ​ധി​കാ​ര​ത്തി​ന്‍റെ അ​ച്ചു​ത​ണ്ടാ​യി മാ​റാ​ന്‍ അ​ധി​ക​സ​മ​യ​മൊ​ന്നും വേ​ണ്ടിവ​ന്നി​ല്ല ചി​ന്ന​മ്മ​ക്ക്.

ത​ഞ്ചാ​വൂ​രി​ന് 34 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്ഥി​തിചെ​യ്യു​ന്ന ഉ​റ​ക്കം​തൂ​ങ്ങി പ്ര​ദേ​ശ​മാ​ണ് മ​ന്നാ​ർഗു​ഡി. 28 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള തി​രു​ത്തു​റൈ​പൂ​ണ്ടി​യി​ല്‍ ജ​നി​ച്ച ശ​ശി​ക​ല​ മ​ന്നാ​ര്‍ഗു​ഡി​യി​ല്‍ എ​ത്തി​യ​ത് മു​ത്ത​ച്ഛ​നോ​ടൊ​പ്പ​മാ​ണ്. മു​ത്ത​ച്ഛ​ന്‍ അ​വി​ടെ ഒ​രു മെ​ഡി​ക്ക​ല്‍ ഷോ​പ് ന​ട​ത്തി​യി​രു​ന്നു. വി​വേ​കാ​ന​ന്ദ​ന്‍റെ അ​ഞ്ചു മ​ക്ക​ളി​ല്‍ ഇ​ള​യ​വ​ളാ​യി​രു​ന്ന ​ശ​ശി​ക​ല ആ ​പ്ര​ദേ​ശ​ത്തെ ച​ന്ത​മു​ള്ള കു​ട്ടി​യാ​യി വ​ള​ര്‍ന്നു. എ​ണ്‍പ​തു​ക​ളി​ലാ​ണ് ഡി.​എം.​കെ​ യൂ​ത്ത് വിങ് നേ​താ​വാ​യ ന​ട​രാ​ജ​ന്‍റെ രം​ഗ​പ്ര​വേ​ശം. പാ​ര്‍ട്ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ താ​ല്‍ക്കാ​ലി​ക​മാ​യി സ​ര്‍ക്കാ​ര്‍ ജോ​ലി സം​ഘ​ടി​പ്പി​ച്ച ന​ട​രാ​ജ​ന്‍ കു​ടുംബ​ത്തി​ല്‍ എ​തി​ര്‍പ്പു​ക​ള്‍ ഉ​ണ്ടാ​യി​ട്ടും ശ​ശി​ക​ല​യെ വി​വാ​ഹം ക​ഴി​ച്ചു. അ​ടി​യ​ന്തരാ​വ​സ്ഥ കാ​ല​ത്ത് അ​യാ​ളു​ടെ പ​ണി തെ​റി​ച്ചു.

 

എ​​ട​​പ്പാ​​ടി​ പ​ള​നി​സ്വാ​മി

ജീ​വി​തം പ​രീ​ക്ഷ​ണ​മാ​യി​ത്തീ​ര്‍ന്ന​പ്പോ​ള്‍ ഇ​രു​വ​രും ചെ​ന്നൈ​യി​ലേ​ക്ക് താ​മ​സം മാ​റി. ഒ​രു വിഡി​യോ കാമ​റ വാ​ങ്ങി​യ ശ​ശി​ക​ല സ്വ​ന്ത​മാ​യൊ​രു വിഡി​യോ ഷോ​പ് ആ​രം​ഭി​ച്ചു. പൊ​തു ച​ട​ങ്ങു​ക​ളും വി​വാ​ഹ​ങ്ങ​ളു​മൊ​ക്കെ​ ഷൂ​ട്ടുചെ​യ്യാ​ന്‍ ശ​ശി​ക​ല പ​ഠി​ച്ചു. ആ​ര്‍ക്കോ​ട്ട് ജി​ല്ലാ ക​ലക്ട​റാ​യി​രു​ന്ന വി. ​ച​ന്ദ്ര​ലേ​ഖ ഐ​.എ​.എ​സി​നെ ന​ട​രാ​ജ​നു നേ​രി​ട്ട​റി​യാ​മാ​യി​രു​ന്നു. അ​ന്ന് എ​.ഐ​.എ​.ഡി​.എം​.കെ​യി​ല്‍ ജ​യ​ല​ളി​ത ശ​ക്തി​പ്രാ​പി​ച്ചു വ​രു​ന്ന കാ​ലം. അ​വ​രു​ടെ രാ​ഷ്ട്രീ​യ-​പൊ​തു ച​ട​ങ്ങു​ക​ള്‍ ശ​ശി​ക​ല​യെ​ക്കൊ​ണ്ടു​ ചി​ത്രീ​ക​രി​ക്കാ​ൻ ജ​യ​ല​ളി​ത​യോ​ടു ശിപാ​ര്‍ശ ചെ​യ്യ​ണ​മെ​ന്ന് ന​ട​രാ​ജ​ന്‍ ക​ലക്ട​റോ​ടു അ​ഭ്യ​ർഥി​ച്ചു. ച​ന്ദ്ര​ലേ​ഖ​യു​ടെ ശിപാ​ര്‍ശ ശ​ശി​ക​ല​യു​ടെ​ ഭാ​ഗ​ധേ​യ​ത്തെ മാ​ത്ര​മ​ല്ല, ത​മി​ഴ​ക​ത്തെ​യും മൊ​ത്ത​ത്തി​ല്‍ മാ​റ്റി​മ​റി​ച്ചു. ജ​യ​ല​ളി​ത​ക്ക്​ ശശി​ക​ല​യു​ടെ ക​ഴി​വി​ല്‍ താ​ൽപ​ര്യം തോ​ന്നി.

എ​ണ്‍പ​തു​ക​ളു​ടെ മ​ധ്യ​ത്തോ​ടെ എം.​ജി.​ആ​ര്‍ ക്ഷീ​ണി​ത​നാ​യി. 1987ല്‍ ​അ​ദ്ദേ​ഹം രോ​ഗം മൂ​ര്‍ച്ഛി​ച്ച് അ​ന്ത​രി​ക്കു​ന്നു. പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ അ​ധി​കാ​ര​ത്തി​ന്‍റെ പേ​രി​ല്‍ ക​ടി​പി​ടി തു​ട​ങ്ങി​യ​പ്പോ​ള്‍ ഒ​രുഭാ​ഗ​ത്ത് ജ​യ​ല​ളി​ത​യും മ​റു​ഭാ​ഗ​ത്ത് ആ​ർ.എം. ​വീ​ര​പ്പ​നു​മാ​യി​രു​ന്നു. ഇ​ക്കാ​ല​ത്താ​ണ് ശശി​ക​ല ജ​യ​ല​ളി​ത​യു​ടെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​തും അ​വ​ര്‍ക്ക് വൈ​കാ​രി​ക​മാ​യ പി​ന്തു​ണ ന​ല്‍കു​ന്ന​തും. രാ​ഷ്ട്രീ​യ​ത്തി​ല്‍ മു​മ്പേത​ന്നെ പ​യ​റ്റി​ത്തെ​ളി​ഞ്ഞ ന​ട​രാ​ജ​ന്‍ ജ​യ​യു​ടെ രാ​ഷ്ട്രീ​യ​ പു​ന​ഃപ്ര​വേ​ശ​ത്തി​നും നി​ല​നി​ൽപി​നും സ​ര്‍വ ഒ​ത്താ​ശ​ക​ളും ചെ​യ്തു​കൊ​ടു​ത്തു. അ​ക്കാ​ല​ത്ത് പോയ​സ്ഗാ​ര്‍ഡ​നി​ല്‍ ശ​ശി​ക​ല​യു​ടെ ബ​ന്ധു​ക്ക​ളെ​യും ​അ​നു​യാ​യിക​ളെ​യുംകൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു.

1991ല്‍ ​ജ​യ​ല​ളി​ത മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു. അ​തോ​ടെ ശ​ശി​ക​ല​യു​ടെ ശു​ക്ര​ദ​ശ തെ​ളി​ഞ്ഞു. തു​ട​ര്‍ന്ന് 1996 വ​രെ ശ​ശി​ക​ല​യാ​യി​രു​ന്നു​ വേ​ദ​നി​ലയ​ത്തി​ലെ​ സ​ർ​വ​സ്വ​വും. അ​വ​രു​ടെ വാ​ക്കു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ജ്ഞ​ക​ളാ​യി എ​ല്ലാ​വ​രും സ്വീ​ക​രി​ച്ചി​രു​ന്നു. അ​ങ്ങ​നെ ഭ​ര​ണ​ത്തി​ന്‍റെ ചു​ക്കാ​ന്‍ ശ​ശി​ക​ല​യു​ടെ ​മ​ന്നാ​ര്‍ഗു​ഡി സം​ഘ​ത്തി​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്ര​മാ​യി അ​മ​ര്‍ന്നു. പ​ണ​ത്തോ​ടു​ള്ള ശ​ശി​ക​ല​യു​ടെ​യും ന​ട​രാ​ജ​ന്റെയും ബ​ന്ധു​ക്ക​ളു​ടെ​യും ആ​ര്‍ത്തി ആ​കാ​ശം​മു​ട്ടെ വ​ള​ര്‍ന്നു.

ചു​രു​ക്ക​ത്തി​ല്‍ ശ​ശി​ക​ല​യു​ടെ ത​ട​വി​ലാ​യി മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത. എ​ന്താ​യാ​ലും മ​ന്നാ​ര്‍ഗു​ഡി മാ​ഫി​യ അ​ന​ധി​കൃ​ത​ സ്വ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യി. ന​ട​രാ​ജ​ന്‍റെ ബ​ന്ധു​വാ​യ രാ​വ​ണ​നാ​ണ് ശ​ശി​ക​ല​യു​ടെ ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ചു​ക്കാ​ന്‍പി​ടി​ച്ച​ത്. അ​ങ്ങ​നെ ഭ​ര​ണ​ത്തി​ന്‍റെ സി​രാ​കേ​ന്ദ്രം​ അ​ഴി​മ​തി​ക്ക​റ​ക​ളി​ല്‍ വി​ല​യം പ്രാ​പി​ച്ചു. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും നി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തി.

എം.ജി.ആർ

 

2002ല്‍ ​കോ​യ​മ്പ​ത്തൂ​രി​ല്‍ ശ​ശി​ക​ല​ മി​ഡാ​സ് ഗോ​ള്‍ഡ​ൻ ഡി​സ്റ്റി​ല​റി ആ​രം​ഭി​ക്കു​ന്നു. താ​മ​സി​യാ​തെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​റ്റു ഡി​സ്റ്റി​ല​റി​ക​ളും വ​ന്‍ മു​ത​ല്‍മു​ട​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​ങ്ങ​ളി​ല്‍ നി​ര​വ​ധി തി​യറ്റ​ര്‍ കോം​പ്ല​ക്സു​ക​ളും മാ​ളു​ക​ളും​ പി​ടി​ച്ച​ട​ക്കി. 5000 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് ശ​ശി​ക​ല സ്വ​രൂ​പി​ച്ച​ത്. 2011ലെ​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് സ്ഥാ​നാ​ർഥി​ക​ളി​ല്‍നി​ന്ന് ടി​ക്ക​റ്റി​ന്‍റെ പേ​രി​ല്‍ ശ​ശി​ക​ല 300 കോ​ടി രൂ​പ ശേ​ഖ​രി​ച്ചു എ​ന്നാ​ണ് ഭ​ര​ണ​ത്തി​ന്‍റെ കോ​ലാ​യ​ക​ളി​ല്‍ കേ​ട്ട​ത്. അ​ന്ന് പ​ണ​ച്ചാ​ക്കു​കളു​മാ​യി ന​ട​രാ​ജ​നെ കാ​ണാ​ന്‍ നേ​താ​ക്ക​ള്‍ തി​ങ്ങി​നിറ​ഞ്ഞി​രു​ന്നു.

ജ​യ​ല​ളി​ത​ക്കെ​തി​രെ​ മ​ന്നാ​ര്‍ഗു​ഡി മാ​ഫി​യ നീ​ങ്ങു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​ത് ഇ​ന്‍റ​ലി​ജ​ന്‍സ് വി​ഭാ​ഗ​മാ​ണ്. ശ​ശി​ക​ല, ന​ട​രാ​ജ​ന്‍, ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ രാ​വ​ണ​ന്‍ ര​ത്ന​സ്വാ​മി പി​ച്ച, വി.കെ. സു​ധാ​ക​ര​ന്‍, ടി.ടി.കെ. ​ദി​ന​ക​ര​ന്‍, എം. ​രാ​മ​ച​ന്ദ്ര​ന്‍ (ന​ട​രാ​ജ​ന്‍റെ സ​ഹോ​ദ​ര​ന്‍), മി​ഡാ​സ് മോ​ഹ​ന്‍ (ന​ട​രാ​ജ​ന്‍റെ ബി​സി​ന​സ് പാ​ര്‍ട്ണ​ര്‍) തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു എ​ന്നാ​യി​രു​ന്നു​ ഇ​ന്‍റ​ലി​ജ​ന്‍സ് റി​പ്പോ​ര്‍ട്ട്. 2011 ഡി​സം​ബ​ര്‍ 19ന് ​ജ​യ​ല​ളി​ത ശ​ശി​ക​ല​യെ​യും​ മ​ന്നാ​ര്‍ഗു​ഡി​ മാ​ഫി​യ സം​ഘ​ത്തി​ലെ മ​റ്റു പ​തി​മൂ​ന്നു പേ​രെ​യും പോയ​സ്ഗാ​ർ​ഡ​നി​ൽനി​ന്ന്​ പുറ​ത്താ​ക്കു​ന്നു. തു​ട​ര്‍ന്ന് ജ​യ​ല​ളി​ത ന​ട​രാ​ജ​നെ പ​ല​ത​ര​ത്തി​ല്‍ വേ​ട്ട​യാ​ടി. പു​റ​ത്താ​യി ര​ണ്ടുമാ​സ​ങ്ങ​ള്‍ക്കുശേ​ഷം ഭൂ​മി ത​ട്ടി​പ്പു​കേ​സി​ല്‍ അ​യാ​ളെ ത​ഞ്ചാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി.

 

ജയലളിത

സ​ന്ദ​ര്‍ഭം കി​ട്ടു​മ്പോ​ഴൊ​ക്കെ​ ന​ട​രാ​ജ​നെ​തി​രെ ഇ​ന്‍റ​ലി​ജ​ന്‍സ് വി​ഭാ​ഗം കേ​സുക​ള്‍ ഫ​യ​ല്‍ ചെ​യ്തു. അ​തൊ​ക്കെ ജ​യ​ല​ളി​ത​യു​ടെ നി​ർദേ​ശ​ പ്ര​കാ​ര​മാ​യി​രു​ന്നു. ശ​ശി​ക​ല​യി​ല്ലാ​തെ​ ത​നി​ക്ക് ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു മ​ന​സ്സി​ലാ​ക്കി​യ ജ​യാ​മ്മ​ തെ​റ്റു​കു​റ്റ​ങ്ങ​ള്‍ പൊ​റു​ത്ത് ശ​ശി​ക​ല​യെ 2012 മാ​ര്‍ച്ച് 31നു ​മ​ട​ക്കിവി​ളി​ച്ചു. ശ​ശി​ക​ല പെ​ട്ടി​യും തൂ​ക്കി വ​ന്ന​പ്പോ​ള്‍ ഏ​റെ സ​ന്തോ​ഷി​ച്ച​ത് പു​റ​ത്തുനി​ന്ന ന​ട​രാ​ജ​നും അ​യാ​ളു​ടെ മാ​ഫി​യ കൂ​ട്ടാ​ളി​ക​ളു​മാ​യി​രു​ന്നു. കാ​ര​ണം, ഒ​രാ​ള്‍ അ​ക​ത്തു​ണ്ടാ​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ സു​ഗ​മ​മാ​യി ന​ട​ത്താ​മ​ല്ലോ. അ​ഴി​മ​തി​യു​ടെ കോ​ട്ട​ക​ൾ കെ​ട്ടി ഉ​യ​ർ​ത്താ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ശ​ശി​ക​ല​യും ന​ട​രാ​ജ​നും.

എ​ന്നാ​ല്‍, ഏ​റെ​ക്കാ​ലം ന​ട​രാ​ജ​ന്‍ അ​ജ്ഞാ​ത​വാ​സ​ത്തി​ലാ​യി​രു​ന്നു. അ​യാ​ളെ ആ​രും പു​റ​ത്തെ​ങ്ങും ക​ണ്ടി​രു​ന്നി​ല്ല. ജ​യ​ല​ളി​ത ആ​ശു​പ​ത്രി​യി​ലാ​യി​ട്ടും​ പ​രി​സ​ര​ങ്ങ​ളി​ലെ​ങ്ങും ന​ട​രാ​ജ​ന്‍ വ​ന്നി​ല്ല. പ​ക്ഷേ, അ​മ്മ​യു​ടെ മൃ​ത​ദേ​ഹം കി​ട​ത്തി​യി​രു​ന്ന രാ​ജാ​ജി ഹാ​ളി​ല്‍ ന​ട​രാ​ജ​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ള്‍ അ​ണി​ക​ള്‍ അ​ന്തം​വി​ട്ടു. മൃ​ത​ദേ​ഹം കി​ട​ത്തി​യി​രു​ന്ന ക​ണ്ണാ​ടി​ക്കൂ​ടി​ന്‍റെ ത​ല​യ്ക്ക​ല്‍ത്ത​ന്നെ അ​യാ​ള്‍ സ്ഥാ​നം​പി​ടി​ച്ചി​രു​ന്നു. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന മ​റീനാ ബീ​ച്ചി​ലും ന​ട​രാ​ജ​ന്‍റെ നി​റ​സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു.

ഇ​നി​യു​ള്ള രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ളി​ലും അ​യാ​ളു​ടെ ചെ​പ്പ​ടിവി​ദ്യ​ക​ള്‍ ഉ​ണ്ടാ​കും എ​ന്നു​ത​ന്നെ​യാ​ണ് നി​രീ​ക്ഷ​ക​ര്‍ ക​രു​തി​യി​രു​ന്ന​ത്. ജ​യാ​മ്മ​യി​ല്ലെ​ങ്കി​ല്‍ ന​ട​രാ​ജ​ന്‍ എ​ന്ന​ല്ലാ​തെ​ ശ​ശി​ക​ല​ക്ക് ചി​ന്തി​ക്കാ​ന്‍ ക​ഴി​യി​ല്ല​ല്ലോ. അ​തി​നാ​ല്‍ സ​ര്‍വ​തി​ന്റെ​യും ക​ടി​ഞ്ഞാ​ണ്‍ അ​യാ​ള്‍ കൈ​ക്ക​ലാ​ക്കി. ഭാ​ര്യ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക​യാ​യി​രു​ന്നു ന​ട​രാ​ജ​ന്‍റെ അ​ഭി​ലാ​ഷം. അ​ണ്ണാ​ദു​​െരെ​യു​ടെ​യും​ എം​.ജി​.ആ​റി​ന്റെ​യും ജ​യ​ല​ളി​ത​യു​ടെയും വ​ർണ​ശ​ബ​ള​മാ​യ​ ക​ട്ടൗ​ട്ടു​ക​ളി​ലും പോ​സ്റ്റ​റു​ക​ളി​ലും ശ​ശി​ക​ല​യും സ്ഥാ​നംപി​ടി​ച്ചു.

പാ​ര്‍ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും തു​ട​ര്‍ന്നു മു​ഖ്യ​മ​ന്ത്രി​യാ​യും ത​മി​ഴ​ക​ത്തി​ന്‍റെ​ ഭാ​ഗ​ധേ​യം​ നി​ര്‍ണ​യി​ക്കാ​ന്‍ ശ​ശി​ക​ല ക​രു​ക്ക​ള്‍ സ്വ​രൂ​പി​ക്കു​മ്പോ​ള്‍ ആ​ദ്യ​ത്തെ അ​മ്പ് തൊ​ടു​ത്തു​വി​ട്ട​ത് അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഒ. ​പ​ന്നീർസെ​ല്‍വ​മാ​യി​രു​ന്നു. ജ​യ​ല​ളി​താ​ ഭ​ക്ത​നാ​യ മു​ഖ്യ​മ​ന്ത്രി​യെ സ്ഥാ​ന​ഭ്രഷ്ട​നാ​ക്കി അ​ധി​കാ​രം കൊ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നു താ​മ​സംവ​രു​ത്തി​യ​തി​നു പി​ന്നി​ല്‍ ഗ​വ​ര്‍ണ​ര്‍ ആ​യി​രു​ന്നു​വെ​ന്ന അ​ഭി​പ്രാ​യ​ത്തി​നു ശ​ക്തി വ​ർധി​ച്ചു. കേ​ന്ദ്ര​ത്തി​ലെ ബി​.ജെ​.പി സ​ര്‍ക്കാ​റിന്‍റെ പി​ന്തുണ​യു​ള്ള ​ഗ​വ​ര്‍ണ​റു​ടെ ല​ക്ഷ്യം പ്ര​ക​ട​മാ​യി​രു​ന്നു. പു​തി​യ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ക്കി​ട​യി​ല്‍ സം​സ്ഥാ​ന​ത്ത് ജ​ന​പി​ന്തു​ണ നേ​ടാ​നു​ള്ള അ​ട​വാ​ണ് ബി.​ജെ​.പി സ​ര്‍ക്കാ​ര്‍ പ​യ​റ്റു​ന്ന​തെ​ന്ന ആ​ക്ഷേ​പം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ വെ​ട്ടി​ലാ​യ​ത് ഗ​വ​ര്‍ണ​റാ​യി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ല്‍ ദുരൂ​ഹ​ത​യു​ണ്ടെ​ന്നും ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പ​ന്നീർസെ​ല്‍വം പ്ര​ഖ്യാ​പി​ച്ചു.

ഈ ​സാ​ഹ​ചര്യത്തി​ല്‍ എ​ന്തു വി​ല​കൊ​ടു​ത്തും മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ല്‍ ക​യ​റി​പ്പ​റ്റ​ണ​മെ​ന്ന ചി​ന്ത​യോ​ടെ​യാ​യി​രു​ന്നു​ ശ​ശി​ക​ല​യു​ടെ​ നീ​ക്ക​ങ്ങ​ള്‍. 135 എം​.എ​ല്‍.എമാ​രാ​ണ് എ​.ഐ​.എ​.ഡി​.എം​.കെ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷം എം​.എ​ല്‍.എമാ​രെ ​ബ​ന്ദി​ക​ളാ​ക്കി​ മ​ഹാ​ബ​ലി​പു​ര​ത്തെ​ റി​സോ​ർട്ടി​ലേ​ക്ക് മാ​റ്റാ​നും ശ​ശി​ക​ല​ തി​ടു​ക്കം​കാ​ട്ടി. മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​ പി​ടി​ച്ച​ട​ക്കാ​മെ​ന്ന​ ശ​ശി​ക​ല​യു​ടെ വ്യാ​മോ​ഹ​ത്തെ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ന​ട​പ​ടി. കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ എം​.എ​ല്‍.എമാ​ര്‍ വി​ൽപ​ന​ച്ച​ര​ക്കാ​യി മാ​റു​ക​യാ​യി​രു​ന്നു. ബ​ന്ദി​ക​ളാ​യ​വ​രി​ല്‍ ചി​ല​ര്‍ പു​റ​ത്തി​റ​ങ്ങി പ​ന്നീർസെ​ല്‍വ​ത്തെ​ പി​ന്തു​ണ​ക്കാ​ന്‍ രം​ഗ​ത്തു​വ​ന്നു. ത​ന്നെ നി​ര്‍ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ​രാ​ജി​വെപ്പിച്ച​താ​ണെ​ന്ന​ പ​ന്നീർസെ​ല്‍വ​ത്തി​ന്‍റെ​ ഏ​റ്റു​പ​റ​ച്ചി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ക്കി​ട​യി​ല്‍ സം​ശ​യ​ത്തി​ന്‍റെ വി​ത്തു​ക​ള്‍ പാ​കി. അ​പ്പോ​ഴും ഗ​വ​ര്‍ണ​ര്‍ മൗ​നംപാ​ലി​ച്ചു.

പ​ന്നീർസെ​ല്‍വ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ശ​ശി​ക​ല​യു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​ക്കി. ജ​യ​ല​ളി​ത​യു​ടെ കാ​ല്‍വ​ണ​ങ്ങു​ന്ന​തു​പോ​ലെ ​പ​ന്നീർസെ​ല്‍വം ത​ന്‍റെ കാ​ലും വ​ണ​ങ്ങു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​പ​ദം ഒ​ഴി​യു​മെ​ന്നും ആ​യി​രു​ന്നു ചി​ന്ന​മ്മ​യു​ടെ ധാ​ര​ണ. എ​ന്തു വി​ല​കൊ​ടു​ത്തും അ​ധി​കാ​ര​ത്തി​ന്‍റെ തി​രു​മു​റ്റ​ത്ത് കൊ​ടി​നാ​ട്ടി​യി​ല്ലെ​ങ്കി​ല്‍ ക​ടി​ഞ്ഞാ​ൺ കൈ​വി​ട്ടു​പോ​കും.​ ഗ​വ​ര്‍ണ​ര്‍ ചെ​ന്നൈ​യി​ല്‍ എ​ത്തു​ന്ന​തു​വ​രെ​ എം​.എ​ല്‍.എ​മാ​രെ മാ​റ്റി​നി​ര്‍ത്തു​ക എ​ന്ന അ​ട​വു​വ​രെ അ​വ​ര്‍ പ​യ​റ്റി. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​വ​ര്‍ണ​ര്‍ സം​സ്ഥാ​ന​ത്തു​നി​ന്നു മാ​റിനി​ല്‍ക്കു​ന്ന​തും ദു​രൂ​ഹ​ത​ക​ള്‍ സൃ​ഷ്ടി​ച്ചു. പ​ന്നീർസെ​ല്‍വ​ത്തി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ എ​ഴു​തിവാ​യി​ക്കു​ന്ന ശ​ശി​ക​ല​യെ​യാ​ണ് നാം ​പി​ന്നീ​ട് പാ​ര്‍ട്ടി ഓ​ഫിസി​ല്‍ കാ​ണു​ന്ന​ത്.

എ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്കു​ള്ള ​നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ലാ​ണ് ശ​ശി​ക​ല​യു​ടെ ത​ല​യി​ല്‍ ഇ​ടി​ത്തീ​വീ​ണ​ത്. ത​ന്‍റെ ഉ​റ്റ​തോ​ഴി ജ​യ​ല​ളി​ത അ​ല​ങ്ക​രി​ച്ച ക​സേ​ര​യി​ല്‍ ഒ​രു​വ​ട്ടം​ ഉ​പ​വി​ഷ്ട​യാ​ക​ണ​മെ​ന്ന മോ​ഹ​ത്തി​ന്‍റെ ക​ട​ക്കലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ക​ത്തി വീ​ണ​ത്. 1991-96 കാ​ല​ഘ​ട്ട​ത്തി​ല്‍ ജ​യ​ല​ളി​ത മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ 66.65 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്. ബം​ഗ​ളൂരുവിലെ ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ലാ​ണ് കേ​സ് ആ​രം​ഭി​ച്ച​ത്. ജ​ന​താ ​പാ​ര്‍ട്ടി നേ​താ​വാ​യി​രു​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി​യാ​ണ് കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

 

എം.കെ. സ്റ്റാലിൻ

2011ല്‍ ​ജ​യാ​മ്മ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ കേ​സി​ന്‍റെ വി​ചാ​ര​ണ നി​ഷ്പ​ക്ഷ​മാ​യി ന​ട​ക്കി​ല്ലെ​ന്ന് ഡി​.എം.​കെ നേ​താ​വ് അ​മ്പ​ഴ​ക​ന്‍ ന​ല്‍കി​യ ഹ​രജി​യു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് കേ​സ് ബം​ഗ​ളൂരു കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത്. എ​ന്നാ​ല്‍, ഹൈ​കോ​ട​തി ആ ​വി​ധി​യെ നി​ഷ്കരു​ണം ത​ള്ളി. എ​ന്നാ​ല്‍, ത​മി​ഴ​ക രാ​ഷ്ട്രീ​യ​രം​ഗ​ത്തെ ഇ​ള​ക്കി​മ​റി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ നി​ല​പാ​ടു​ക​ള്‍ ശ​രി​യെ​ന്നു ക​ണ്ടെ​ത്തി. അ​തി​ഭീ​ക​ര​മാ​യ അ​ഴി​മ​തി​യി​ല്‍ ത​ല​കു​ത്തി​വീ​ണ ജ​യ​ല​ളി​ത അ​ട​ങ്ങു​ന്ന മാ​ഫി​യ സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ചു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍, കോ​ട​തി​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ക്കു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു. ജ​യ​ല​ളി​ത​ക്കു പു​റ​മെ ഉ​റ്റ​തോ​ഴി​ ശ​ശി​ക​ല, ശ​ശി​ക​ല​യു​ടെ ബ​ന്ധു​ക്ക​ളാ​യ ഇ​ള​വ​ര​ശി, വ​ളര്‍ത്തു​ മ​ക​ന്‍ സു​ധാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു പ്ര​തി​ക​ള്‍.

സു​പ്രീം​കോ​ട​തി വി​ധി ശ​ശി​ക​ല​യു​ടെ അ​തി​മോ​ഹ​ങ്ങ​ളെ ത​ക​ര്‍ത്തെ​റി​ഞ്ഞു. അ​ഞ്ചു വ​ര്‍ഷം ത​ട​വും പ​ത്തുകോ​ടി രൂ​പ പി​ഴ​യു​മാ​ണ് ഓ​രോ​രു​ത്ത​ര്‍ക്കും കി​ട്ടി​യ ശി​ക്ഷ. (ജ​യ​ല​ളി​ത​ക്ക് 100 കോ​ടി​യും) പ​ത്തു വ​ര്‍ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ലി​റ​ങ്ങാ​ന്‍ ശ​ശി​ക​ല​ക്കാ​വി​ല്ലെ​ന്ന ബോ​ധം അ​വ​രെ വ​ല്ലാ​തെ ഉ​ല​ച്ചി​രി​ക്ക​ണം. ത​ന്‍റെ താ​ള​ത്തി​നൊ​പ്പം തു​ള്ളു​ന്ന നേ​താ​ക്ക​ളെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ല്‍ ക​യ​റ്റി​യി​രു​ത്തി​യ ശേ​ഷം ജ​യി​ലി​ലേ​ക്ക് പോ​കു​ക മാ​ത്ര​മാ​ണ് ചി​ന്ത​നീ​യ​മെ​ന്ന് ​അവ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു.

റി​സോ​ര്‍ട്ട് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ന്ത്യം എ​ട​പ്പാ​ടി​ പളനിസ്വാമിയു​ടെ അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു. ശ​ശി​ക​ലയുടെ ആ​ശീ​ര്‍വാ​ദ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട​പ്പാ​ടി​ പളനിസ്വാമി​യു​ടെ അ​ടു​ത്ത ഊ​ഴം സ​ഭ​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 11 പേ​രു​ടെ പി​ന്‍ബ​ലംകൊ​ണ്ട് പ​ന്നീർസെ​ല്‍വ​ത്തി​നു ഒ​ന്നും നേ​ടാ​നാ​വി​ല്ലെ​ന്ന് തു​ട​ക്ക​ത്തി​ല്‍ത​ന്നെ വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞു. മാ​ത്ര​മ​ല്ല പ​ണ​ത്തി​നുമേ​ല്‍ എം​.എ​ല്‍.എ​മാ​രും​ പ​റ​ക്കി​ല്ല​ല്ലോ. ഒ​ടു​വി​ല്‍ റി​സോർട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 122 എം​.എ​ല്‍.എ​​മാ​രു​ടെ പി​ന്തു​ണ നേ​ടി പളനിസ്വാമി മു​ഖ്യ​മ​ന്ത്രി​യാ​യി.​ പ​ന്നീർസെ​ല്‍വമാ​ക​ട്ടെ​ പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്തു​മാ​യി.

ടി​.ടി.​വി. ദി​ന​ക​ര​നെ പാ​ര്‍ട്ടി​യു​ടെ ​െഡ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കിയതോ​ടൊ​പ്പം മ​റ്റൊ​രു ബ​ന്ധു​വാ​യ ഡോ. വെ​ങ്കി​ടേ​ഷി​നെ​ യു​വ​ജ​ന​ വി​ഭാ​ഗം നേ​താ​വാ​യും ശ​ശി​ക​ല പ്ര​തി​ഷ്ഠി​ച്ചി​ട്ടാ​ണ് ജ​യി​ലി​ലേ​ക്ക് പോ​യ​ത്. ശ​ശി​ക​ല​യു​ടെ സ​ഹോ​ദ​ര​ന്‍ സു​ന്ദ​ര​വ​ദ​ന​ത്തി​ന്‍റെ മ​ക​നാ​ണ് വെ​ങ്കി​ടേ​ഷ്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം ശ​ശി​ക​ല​യു​ടെ ഭ​ര്‍ത്താ​വ് ന​ട​രാ​ജ​ൻ രം​ഗ​ത്തു വ​ന്നു ച​ര​ടു​വ​ലി തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പാ​ര്‍ട്ടി​യി​ലെ മു​തി​ര്‍ന്ന നേ​താ​ക്ക​ള്‍ വെ​റു​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

പാ​ര്‍ട്ടി​യി​ലെ സീ​നി​യ​ര്‍ നേ​താ​വും ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യു​മാ​യ വി. ​കു​പ്പു​സാ​മി പാ​ര്‍ട്ടി​യി​ല്‍നി​ന്ന് രാ​ജി​വെക്കുക​യുംചെ​യ്തി​രു​ന്നു. മ​ദ്യവ്യ​വ​സാ​യം, സി​നി​മ, റി​യ​ല്‍ എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് മ​ന്നാ​ർഗു​ഡി​ മാ​ഫി​യ സം​ഘം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​വ​രൊ​ക്കെ മ​ട​ങ്ങിവ​ന്നാ​ൽ ശ​ശി​ക​ല​യു​ടെ വ്യ​വ​സാ​യ സാ​മ്രാ​ജ്യം പ​തി​ന്മ​ട​ങ്ങു വ​ർധി​ക്കു​മെ​ന്നാ​ണ് പാ​ര്‍ട്ടി​യി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍പോ​ലും പ​റ​ഞ്ഞി​രു​ന്ന​ത്.

ഒ. പനീർശെൽവം

 എ​ന്താ​യാ​ലും ജ​യി​ലി​ൽനി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​ ശ​ശി​ക​ല​യെ​ എ​.ഐ​.എ​.ഡി​.എം​.കെ​യു​ടെ ഔ​ദ്യോ​ഗി​ക​പ​ക്ഷം അം​ഗീ​ക​രി​ച്ചി​ല്ല. അ​മി​ത​സ്വ​ത്ത് ​സമ്പാ​ദി​ച്ച​തി​ന്റെ ​പേ​രി​ൽ ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​ന്ന ഒ​രു അ​ഴി​മ​തി​ക്കാ​രി​യെ​ പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​മാ​ന​ങ്ങ​ൾ കൊ​ടു​ത്ത് ആ​ദ​രി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ പാ​ർ​ട്ടി​യി​ൽനി​ന്ന് അ​ക​ന്നു​പോ​കു​മെ​ന്ന​ വാ​ദ​ത്തി​നു ശ​ക്തി​യേ​റി. അ​ങ്ങ​നെ ശ​ശി​ക​ല​ പാ​ർ​ട്ടി​യി​ൽ ഒ​ന്നു​മ​ല്ലാ​താ​യി. എ​ന്നാ​ൽ, അ​ധി​കാ​ര​മി​ല്ലെ​ങ്കി​ൽ മ​ത്തു​പി​ടി​പ്പി​ക്കു​മെ​ന്ന ചി​ന്ത ശ​ശി​ക​ല​യെ​ ബാ​ധി​ച്ച​തു​കൊ​ണ്ടാ​ണ് ​കഴി​ഞ്ഞ ദ​ിവ​സം​ തെ​ങ്കാ​ശി​യി​ൽനി​ന്ന് ത​ന്റെ​ രാ​ഷ്ട്രീ​യയാ​ത്ര ആ​രം​ഭി​ച്ച​ത്.

 

നടരാജൻ

 ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ​ക​ത്തി​ന്റെ ശ​ക്തി എം​.കെ.​ സ്റ്റാ​ലിനി​ലാ​ണ്. ഭ​ര​ണ​വി​രു​ദ്ധ​ വി​കാ​ര​മൊ​ന്നും ഇ​ന്ന് സം​സ്ഥാ​ന​ത്തി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ലോ​ക്സ​ഭാ​ തെ​ര​ഞ്ഞെ​ടുപ്പി​ൽ ഡി​.എം​.കെ ​സം​ഖ്യം 39 സീ​റ്റും കൈ​ക്ക​ലാ​ക്കി​യ​ത്. ശ​ശി​ക​ല​യു​ടെ ല​ക്ഷ്യം 2026ൽ ​വ​രാ​ൻ​പോ​കു​ന്ന​ നി​യ​മ​സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. പ്ര​തി​പ​ക്ഷ​ കക്ഷി​ക​ളെ ഏ​കോ​പി​പ്പി​ക്കാ​ൻ ഇ​ന്ന​ത്തെ നി​ല​യി​ൽ വ്യ​ക്ത​മാ​യി​ക്ക​ഴിഞ്ഞു.

അ​തി​ന് കാ​ര​ണം​ ഡി.​എം​.കെ​യു​ടെ​യും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​തി​ശ​ക്ത​മാ​യ മു​ന്നേ​റ്റ​വും ബി​.ജെ​.പി​യു​ടെ​ അ​ധി​കാ​ര​മോ​ഹ​ത്തി​ലു​ണ്ടാ​യ​ വി​ള്ള​ലു​ക​ളു​മാ​ണ്.​ ശ​ശി​ക​ല​യു​ടെ ഉ​ള്ളി​ൽ ബി​.ജെ.​പി​യു​ടെ പ്രേ​തം ഒ​രു കാ​ളി​യ​നെ​പ്പോ​ലെ​ ചു​റ്റി​വ​ലി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. മോ​ദി​യു​ടെ​യും അ​മിത് ഷാ​യു​ടെ​യും അ​നു​ഗ്ര​ഹം നേ​ര​ത്തേ കി​ട്ടി​യ​ ശ​ശി​ക​ല​യു​ടെ​ രാ​ഷ്ട്രീ​യ​ പ്ര​തീ​ക്ഷ​ അ​ല​യ​ടി​ച്ചുയ​രു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT