വേറെയും ചി​ല തൊ​ഴി​ല​നു​ഭ​വ​ങ്ങ​ൾ

ഭി​​ന്ന​​ശേ​​ഷി സം​​വ​​ര​​ണ​​ത്തി​​ൽ മാ​​​ത്ര​​മ​​ല്ല, സാ​​മു​​ദാ​​യി​​ക സം​​വ​​ര​​ണ​​ത്തി​​ന്റെ കാ​​ര്യ​​ത്തി​​ലും നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ൾ കോ​​ട​​തി​മു​​റി​​ക്ക​​ക​​ത്തും പു​​റ​​ത്തും​ ന​​ട​​ക്ക​​ണം.​ പ​​തി​​റ്റാ​​ണ്ടു​​ക​​ളു​​ടെ തൊ​​ഴി​​ല​​നു​​ഭ​​വം വെ​​ച്ചു​​കൊ​​ണ്ട് മ​​റ്റൊ​​രു കാ​​ര്യം​​കൂ​​ടി പ​​റ​​യ​​ട്ടെ. പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക വി​​ഭാ​​ഗ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന ത​​സ്തി​​ക​​യി​​ലെ​​ത്തു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ൽ​​പോ​​ലും പ​​ല അ​​ധി​​കാ​​രി​​ക​​ൾ​​ക്കും ഓ​​ഫി​സ​​ർ​​മാ​​ർ​​ക്കും അം​​ഗീ​​ക​​രി​​ക്കാ​​ൻ...

ഭി​​ന്ന​​ശേ​​ഷി സം​​വ​​ര​​ണ​​ത്തി​​ൽ മാ​​​ത്ര​​മ​​ല്ല, സാ​​മു​​ദാ​​യി​​ക സം​​വ​​ര​​ണ​​ത്തി​​ന്റെ കാ​​ര്യ​​ത്തി​​ലും നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ൾ കോ​​ട​​തി​മു​​റി​​ക്ക​​ക​​ത്തും പു​​റ​​ത്തും​ ന​​ട​​ക്ക​​ണം.​ പ​​തി​​റ്റാ​​ണ്ടു​​ക​​ളു​​ടെ തൊ​​ഴി​​ല​​നു​​ഭ​​വം വെ​​ച്ചു​​കൊ​​ണ്ട് മ​​റ്റൊ​​രു കാ​​ര്യം​​കൂ​​ടി പ​​റ​​യ​​ട്ടെ. പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക വി​​ഭാ​​ഗ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന ത​​സ്തി​​ക​​യി​​ലെ​​ത്തു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ൽ​​പോ​​ലും പ​​ല അ​​ധി​​കാ​​രി​​ക​​ൾ​​ക്കും ഓ​​ഫി​സ​​ർ​​മാ​​ർ​​ക്കും അം​​ഗീ​​ക​​രി​​ക്കാ​​ൻ പ്ര​​യാ​​സ​​മു​​ള്ള കാ​​ര്യ​മാ​​ണ് -കോടതി അനുഭവങ്ങൾ എഴുതുന്നു.

നി​യ​ത​മാ​യ കാ​ല​ക്ര​മം പ​രി​പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട​ല്ല ഈ ​കു​റി​പ്പു​ക​ൾ എ​ഴു​തു​ന്ന​ത്. ഓ​ർ​മ​ക​ളു​ടെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യെ​ക്കൂടി മാ​നി​ച്ചു​കൊ​ണ്ടാ​ണ് ഈ ​ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ പ​ല​കാ​ര്യ​ങ്ങ​ളും പ​ല​പ്പോ​ഴും താ​ര​ത​മ്യേ​ന അ​പ്ര​തീ​ക്ഷി​ത​മാ​യി പ​റ​ഞ്ഞു​പോ​കേ​ണ്ടി​വ​ന്നേ​ക്കാം.

സ​മീ​പ​കാ​ല​ത്തെ ഒ​രു ഡ​ൽ​ഹി യാ​ത്ര​യി​ലാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നും റി​ട്ട​യ​ർചെ​യ്ത ജ​സ്റ്റി​സ് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നെ ക​ണ്ട​ത്. അ​ദ്ദേ​ഹം ആ​ദ്യം കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ന്യാ​യാ​ധി​പ​നാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​നു​ മു​ന്നി​ൽ ബ​ധി​ര​യും മൂ​ക​യു​മാ​യ ഒ​രു പെ​ൺ​കു​ട്ടി​ക്കു​വേ​ണ്ടി ഉ​ന്ന​യി​ച്ച വാ​ദ​വും കേ​സി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ വി​ധി​യും മ​ന​സ്സി​ൽ മാ​യാ​തെ കി​ട​പ്പു​ണ്ട്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ രണ്ടാം ഭാ​ഷ​യും മൂന്നാം ഭാ​ഷ​യും പ​ഠി​ക്കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​ക്കി​ട്ടു​വാ​ൻ ഇ​ത്ത​രം വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

1999 മാ​ർ​ച്ചി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ ഈ ​കു​ട്ടി​ക്ക് ഈ ​അ​വ​കാ​ശം വ​ക​വെ​ച്ചു​കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. 1983ലെ ​ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് വി​ചി​ത്ര​മാ​യ വ്യാ​ഖ്യാ​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. ബ​ധി​ര​രാ​യ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ്, അ​ല്ലാ​തെ ബ​ധി​ര​രും മൂ​ക​രു​മാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള​ത​ല്ല, ഈ ​ആ​നു​കൂ​ല്യം എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു സ​ർ​ക്കാ​റി​ന്റേ​ത്. കു​ട്ടി​യു​ടെ അ​പേ​ക്ഷ സ​ർ​ക്കാ​ർ നി​രാ​ക​രി​ച്ചു. ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ൾ​പോ​ലും ബ​ധി​ര​വും മൂ​ക​വും ആ​കാ​റു​ണ്ട​ല്ലോ. ഒ​ടു​വി​ൽ 1999 ആ​ഗ​സ്റ്റ് ആ​റി​ന് ജ​സ്റ്റി​സ് രാ​ധാ​കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് വി​ധി പ​റ​യു​ക​യും​ എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് കു​ട്ടി പാ​സാ​യ​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യുംചെ​യ്തു. കോ​ട​തി ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ൾ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ പാ​സാ​കു​ന്ന അ​പൂ​ർ​വ സ​ന്ദ​ർ​ഭ​മാ​യി​രു​ന്നു അ​ത്.

സ​മാ​ന​മാ​യ മ​റ്റൊ​രു വ്യ​വ​ഹാ​രാ​നു​ഭ​വം​കൂ​ടി ഓ​ർ​മ​യി​ലെ​ത്തു​ന്നു. മാ​ന​സി​ക​മാ​യി വെ​ല്ലു​വി​ളി നേ​രി​ട്ട ഒ​രുകൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​നേ​ജ്മെ​ന്റ് ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ൽ​കാ​ത്ത​തി​ന്റെ പേ​രി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച ഒ​രു സ്വ​കാ​ര്യ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി ചോ​ദ്യംചെ​യ്ത​പ്പോ​ൾ ഹൈ​കോ​ട​തി അ​നു​ഭാ​വ​പൂ​ർ​വം ആ ​ഹ​ര​ജി കേ​ൾ​ക്കു​ക​യും ​അ​നു​വ​ദി​ക്കു​ക​യും ഉ​ണ്ടാ​യി. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ക​യും കേ​ന്ദ്ര-​സം​സ്ഥാ​ന നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ പ്ര​വ​ർ​ത്തി​ക്കു​ക​യുംചെ​യ്യു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ നേ​രെ​യും ഹൈ​കോ​ട​തി​ക്ക് റി​ട്ട് അ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​മെ​ന്ന സു​പ്ര​ധാ​ന നി​യ​മ​ത​ത്ത്വ​വും വി​ധി​യി​ൽ​ വി​ശ​ദീ​ക​രി​ക്ക​പ്പെ​ട്ടു.

ജ​സ്റ്റി​സ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ആ​യി​രു​ന്നു, ആ ​കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. കേ​സ് ജ​യി​ച്ച​ശേ​ഷം ക​ക്ഷി​ക​ളാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷാകർത്താക്ക​ളോ​ട് ഫീ​സ് വാ​ങ്ങു​ന്ന​തി​നു പ​ക​രം കുട്ടികളെ അഭിനന്ദിച്ചു. സ്കൂ​ളി​ൽ ഫീ​സ് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഹൈ​കോ​ട​തി​യി​ൽ കേ​സി​നു​വേ​ണ്ടി പ​ണം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ദാ​രി​​ദ്ര്യം ഒ​രു കു​റ്റകൃ​ത്യ​മ​ല്ല എ​ന്ന് മ​റ്റാ​രെ​ക്കാ​ളും അ​ഭി​ഭാ​ഷ​ക​ർ ത​ന്നെ​യാ​ണ് മ​ന​സ്സിലാ​ക്കേ​ണ്ട​ത്.

1996ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള കേ​ന്ദ്ര നി​യ​മം ന​ട​പ്പാ​കു​ന്ന​ത്. പി​ന്നീ​ട് 2016ൽ ​പു​തി​യ നി​യ​മം വ​ന്ന​പ്പോ​ൾ ആ​ദ്യ​ത്തേ​ത്പ്ര​തി​സ്ഥാ​പ​നംചെ​യ്യ​പ്പെ​ട്ടു. ചു​രു​ക്ക​ത്തി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടി​നോ​ട​ടു​ത്ത ച​രി​ത്ര​മു​ണ്ട്, രാ​ജ്യ​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​ന്. തൊ​ഴി​ലി​ട​ങ്ങ​ളി​ലും പൊ​തു​വി​ട​ങ്ങ​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​വി​ശേ​ഷ പ​രി​ഗ​ണ​ന ന​ൽ​കാ​ൻ നി​യ​മം ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തി​നൊ​പ്പം​ത​ന്നെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണ​വും വ്യ​വ​സ​്ഥ ചെ​യ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, 1996ൽ ​നി​ല​വി​ൽ​വ​ന്ന നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ത​സ്തി​ക​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് നി​യ​മ​നം ന​ൽ​കാ​വു​ന്ന​വ ഏ​തെ​ല്ലാ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​താ​മ​സ​മാ​ണ് വ​രു​ത്ത​ി​വെ​ച്ച​ത്. അ​തി​ന്റെ ഫ​ല​മാ​യി ഈ​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളോ​ളം നി​യ​മ​പ്ര​കാ​രം ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന സം​വ​ര​ണം നി​ഷേ​ധി​ക്ക​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​ര​ള ​ഹൈ​കോ​ട​തി ഇ​ട​പെ​ട്ട​തി​നെ​ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ അ​ന​ങ്ങി​ത്തു​ട​ങ്ങി​യ​ത്. അ​ത്ത​ര​മൊ​രു കേ​സ​ിൽ ഭാ​ഗ​ഭാ​ക്കാ​കാ​ൻ ക​ഴി​ഞ്ഞ​തും വ​ലി​യ സം​തൃ​പ്തി ന​ൽ​കു​ന്നു. ഇ​ന്ന് ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഏ​റക്കു​റെ സം​സ്ഥാ​ന​ത്ത് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്നു. എ​ന്നാ​ൽ, സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന്റെ കാ​ര്യ​ത്തി​ലും നാ​ലു ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ഇ​പ്പോ​ഴും വേ​ണ്ട​വി​ധ​ത്തി​ൽ ന​ട​പ്പാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ചി​ല പോ​രാ​ട്ട​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ്. അ​വ പെ​ട്ടെ​ന്ന് അ​വ​സാ​നി​ക്കു​ന്ന​വ​യ​ല്ല.

 

വി.ആർ. കൃഷ്ണയ്യർ

ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ൽ മാ​​ത്ര​മ​ല്ല, സാ​മു​ദാ​യി​ക സം​വ​ര​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ലും നീ​ണ്ടു​നി​ൽ​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ൾ കോ​ട​തിമു​റി​ക്ക​ക​ത്തും പു​റ​ത്തും​ ന​ട​ക്ക​ണം.​ പ​തി​റ്റാ​ണ്ടു​ക​ളു​ടെ തൊ​ഴി​ല​നു​ഭ​വം വെ​ച്ചു​കൊ​ണ്ട് മ​റ്റൊ​രു കാ​ര്യം​കൂ​ടി പ​റ​യ​ട്ടെ. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലെ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ൽ​പോ​ലും പ​ല അ​ധി​കാ​രി​ക​ൾ​ക്കും ഓ​ഫിസ​ർ​മാ​ർ​ക്കും അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള കാ​ര്യമാ​ണ്. അ​ങ്ങ​നെ​യു​ള്ള സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്കു​ന്ന​തി​നു​വേ​ണ്ടിമാ​ത്രം ഇ​ത്ത​രം വി​ഭാ​ഗങ്ങ​ളി​ൽ​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ കൃ​ത്രി​മ​മാ​യും ക​ള​വാ​യും​ സൃ​ഷ്ടി​ച്ച വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളി​ൽ കു​ടു​ക്കു​ന്ന രീ​തി​പോ​ലും ചി​ല​പ്പോ​ഴെ​ങ്കി​ലും കേ​ര​ള​ത്തി​ൽ​ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​യി​ൽ ചി​ല​തെ​ല്ലാം വ്യ​വ​ഹാ​ര രൂ​പ​ത്തി​ൽ ഹൈ​കോ​ട​തി​യി​ലും എ​ത്തു​ക​യു​ണ്ടാ​യി. ചി​ല​വ​യി​ലെ​ങ്കി​ലും കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽത​ന്നെ​യാ​ണ് ഇ​ത്ത​രം ഇ​ര​യാ​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നീ​തി​ ല​ഭ്യ​മാ​ക്കി​യ​ത്.

സാ​മു​ദാ​യി​ക സം​വ​ര​ണ​ത്ത​ി​ന്റെ കാ​ര്യം പ​റ​യു​മ്പോ​ൾ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സം​വ​ര​ണ​മി​ല്ലാ​യ്മ​യു​ടെ കാ​ര്യം പ​റ​യാ​തെ പോ​കാ​നാ​വി​ല്ല. എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​തു​പോ​ലെ എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​റാ​ണ്. പൊ​തു​ ഖ​ജ​നാ​വി​ൽ​നി​ന്നും വേ​ത​നം ന​ൽ​കു​ന്ന ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ​ എ​സ്.​സി-എ​സ്.​ടി വി​ഭാ​ഗ​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം തി​ക​ച്ചും നാ​മ​മാ​ത്ര​മാ​ണ്. ഏ​താ​ണ്ട് ശൂ​ന്യ​ത​യോ​ട​ടു​ത്തു​നി​ൽ​ക്കു​ന്ന ഈ ‘​പ്രാ​തി​നി​ധ്യം’, സ​ർ​ക്കാ​റി​നെ ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ക്കേ​ണ്ട​താ​ണ്. സം​വ​ര​ണക്ര​മം എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു കേ​സി​ൽ കേ​ര​ള ഹൈ​കോ​ട​തി​യു​ടെ സിം​ഗി​ൾ ​െബ​ഞ്ച് അ​നു​കൂ​ല​മാ​യി വി​ധി ക​ൽ​പി​ച്ചു​വെ​ങ്കി​ലും ഡി​വി​ഷ​ൻ ​െബ​ഞ്ച് ആ ​വി​ധി റ​ദ്ദാ​ക്കി. ഇ​പ്പോ​ൾ വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഇ​ത്ത​രം കേ​സു​ക​ളി​ലൂ​ടെ മ​ന​സ്സി​ലാ​യ ഒ​രു കാ​ര്യം ഈ ​തൊ​ഴി​ലി​ന്റെ ഒ​രു സ​വി​ശേ​ഷ​ത​കൂ​ടി​യാ​ണ്. അ​ഭി​ഭാ​ഷ​ക​ൻ ത​ന്റെ ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​ത് പൗ​ര​നും ഭ​ര​ണ​കൂ​ട​ത്തി​നും ഇ​ട​യി​ൽനി​ന്നു​കൊ​ണ്ടാ​ണ്. പൗ​രാ​വ​കാ​ശ നി​ഷേ​ധ​മാ​യാ​ലും മ​റ്റ​ു​ത​ര​ത്തി​ലു​ള്ള നീ​തി​നി​ഷേ​ധ​മാ​യാ​ലും ശ​രി, പൗ​ര​ന്മാ​രെ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക്രൂ​ര​ത​യി​ൽ​നി​ന്ന് അ​ഥ​വാ നി​സ്സം​ഗ​ത​യി​ൽ​നി​ന്ന് വി​മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​തൊ​ഴി​ലി​നെ സാ​ർ​ഥ​ക​മാ​ക്കു​ന്ന​തെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തു​ല്യ​ത, പു​സ്ത​ക​ത്തി​ൽ എ​ഴു​തി​വെ​ച്ച​തു​കൊ​ണ്ടു​മാ​ത്രം സ​മൂ​ഹ​ത്തിന് അ​നു​ഭ​വ​വേ​ദ്യ​മാ​ക​ണ​മെ​ന്നി​ല്ല, ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​ക​ൾ​ക്ക് അ​തി​പ്ര​ധാ​ന​മാ​യ ധ​ർ​മ​മാ​ണ് നി​ർ​വ​ഹി​ക്കാ​നു​ള്ള​ത്.

മു​മ്പ് പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​ക്കെ​തി​രാ​യ കേ​സി​ന്റെ കാ​ര്യം പ​റ​ഞ്ഞി​രു​​ന്നു​വ​ല്ലോ. അ​വി​ട​ത്തെ മാ​ലി​ന്യ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന മൂ​രി​ക്കൊ​വ്വ​ലി​ന​ടു​ത്താ​യി​ട്ടാ​ണ് സ്വാമി ആ​ന​ന്ദ​തീ​ർ​ഥ​ന്റെ ആ​ശ്ര​മ​വും സ്കൂ​ളും സ്ഥി​തി​ചെ​യ്യു​ന്ന​ത്. ആ​ന​ന്ദ​തീ​ർ​ഥ​ൻ ജാ​തി​വ്യ​വ​സ്ഥ​ക്കെ​തി​രെ ന​ട​ത്തി​യ സ​മ​ര​ത്തി​ന് കോ​ട​തി​ക​ളെ​ക്കൂ​ടി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യു​ണ്ടാ​യി. പ​യ്യ​ന്നൂ​ർ ആ​യി​രു​ന്നു, സ്വാ​മി​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്ന്. ‘കീ​ഴ്ജാ​തി’​യി​ൽ​പെ​ട്ട​വ​രാ​യി ഗ​ണി​ച്ചി​രു​ന്ന കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സംചെ​യ്യി​ച്ചും ജീ​വി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കി​യും സ്വാ​​മി ന​ട​ത്തി​യ ശാ​ക്തീ​ക​ര​ണം, ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ ചി​ന്ത​ക​ൾ​ക്കു​ള്ള ശി​ഷ്യ​ന്റെ പ്രാ​യോ​ഗി​ക ഭാ​ഷ്യ​ങ്ങ​ൾകൂ​ടി​യാ​യി​രു​ന്നു.

പി​ന്നാ​ക്ക ജാ​തി​യി​ൽ​പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ‘സ​വ​ർ​ണ നാ​മ​ധേ​യ​ങ്ങ​ൾ’ ന​ൽ​കി​യ സ്വാ​മി​ പേ​രി​ട​ലി​നെ ഒ​രു വി​പ്ല​വ​മാ​ക്കി​ത്തീ​ർ​ത്തു. സ്വാ​മി​ വ​ള​ർ​ത്തി​വ​ലു​താ​ക്കി​യ പ​ല​രും ഇ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലാ​യു​ണ്ട്. സ്വാ​മി​യു​ടെ ഈ ​സ​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ത്തി​ന്, അ​ക്കാ​ല​ത്തു​പോ​ലും കോ​ട​തി​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന​ത് മ​റ്റൊ​രു കാ​ര്യംകൂ​ടി വെ​ളി​വാ​ക്കു​ന്നു​ണ്ട്. അ​ധ​ഃസ്ഥി​ത വി​മോ​ച​ന​ത്തി​ന് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന​ത് ഒ​രു അം​ബേ​ദ്ക​റി​സ്റ്റ് ആ​ശ​യംകൂ​ടി​യാ​ണ്. ആ ​ആ​ശ​യ​ത്തെ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുമു​മ്പ് കേ​ര​ള​ത്തി​ൽ പ്ര​യോ​ഗി​ച്ചത് ആ​ന​ന്ദ​തീ​ർ​ഥ സ്വാ​മി​ക​ളാ​യി​രു​ന്നു​വെ​ന്ന​ത് ച​രി​ത്ര​ത്തിന്റെ വ​ലി​യ പാ​ഠ​ങ്ങ​ളി​ലൊ​ന്നാ​ണ്. ന​മ്മു​ടെ കോ​ട​തി​ക​ള​ട​ക്കം പ​ഠി​ക്കേ​ണ്ട ഒ​രു പാ​ഠ​മാ​ണി​ത്.

വ​യ​നാ​ട്ടി​ൽ​നി​ന്നും കാ​ട​ർ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട ക​ണ്ണ​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത് സ്വ​ന്തം കാ​ര്യം മാ​ത്രം പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നി​ല്ല. വ​യ​നാ​ട്ടി​ലെ കാ​ട​ർ സ​മു​ദാ​യ​ത്തെ ‘മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗം’ എ​ന്ന​ നി​ല​യി​ലാ​ണ് പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന് സം​സ്ഥാ​ന​ത്തെ അ​ധി​കൃ​ത​ർ നി​ല​പാ​ടെ​ടു​ത്തു. ക​ണ്ണ​ന് ന​ൽ​കി​യ സ​മു​ദാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും കാ​ട​ർ-​ഒ.​ബി.​സി എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഇ​തി​നെ​തി​രെ​യാ​യി​രു​ന്നു, ​ൈഹ​കോ​ട​തി​യി​ൽ ഹ​ര​ജി. രാ​ഷ്​​ട്ര​പ​തി പ​ുറ​പ്പെ​ടു​വി​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഒ​രു സ​മു​ദാ​യ​ത്തെ, കേ​വ​ലം മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗം മാ​ത്ര​മാ​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ത്തെ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കോ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ കേ​ര​ള നി​യ​മ​നി​ർ​മാ​ണ സ​ഭ​ക്കു​പോ​ലു​മോ ഇ​ല്ല. രാ​ഷ്ട്ര​പ​തി​യു​ടെ പ​ട്ടി​ക​വ​ർ​ഗ ലി​സ്റ്റി​ൽ മാ​റ്റം​വ​രു​ത്താ​നു​ള്ള അ​ധി​കാ​രം പാ​ർ​ല​മെ​ന്റി​നു മാ​ത്ര​മാ​ണ് എ​ന്ന് ഭ​ര​ണ​ഘ​ട​ന​യു​ടെ 342 (2) അ​നുച്ഛേ​ദം വ്യ​ക്ത​മ​ാക്കു​ന്നു​ണ്ട്.

ഈ ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി ജ​സ്റ്റി​സ് അ​ബ്ദു​ൽ ഗ​ഫൂ​ർ അ​നു​വ​ദി​ച്ചു. പാ​വ​പ്പെ​ട്ട ഒ​രു പ​ട്ടി​ക​വ​ർ​ഗ​ക്കാ​ര​നെ ഹൈ​കോ​ട​തി​യി​ൽ വ​രാ​ൻ നി​ർ​ബ​ന്ധി​ത​നാ​ക്കി​യ​തി​ന് സ​ർ​ക്കാ​ർ ഹ​ര​ജി​ക്കാ​ര​ന് കോ​ട​തി​ച്ചെ​ല​വ് ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റി​സ് ഗ​ഫൂ​ർ നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി. ഈ ​വി​ധി​യി​ൽ പ്ര​ക​ട​മാ​യ സാ​മൂ​ഹി​ക നീ​തി​യെ സം​ബ​ന്ധി​ച്ച ബോ​ധം മാ​തൃ​കാ​പ​ര​മാ​ണ്.

ജ​സ്റ്റി​സ് അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ളി​യ നി​ല​യി​ൽ​നി​ന്ന് പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന് ഹൈ​കോ​ട​തി ന്യാ​യാ​ധി​പ​സ്ഥാ​ന​ത്തെ​ത്തി​യ വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ കോ​ട​തി ഒ​രു​ത​ര​ത്തി​ൽ ക്ലാ​സ്​ മുറി കൂ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ കോ​ട​തി​യി​ൽ ന​ട​ത്തി​യ കേ​സു​ക​ളി​ൽ വി​ജ​യ-​പ​രാ​ജ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ജ​സ്റ്റി​സ് ഗ​ഫൂ​റി​ന്റെ നീ​തി​ബോ​ധം സ​വി​ശേ​ഷ​വും അ​നു​ക​ര​ണീ​യ​വു​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ത്യേ​കം പ​റ​ഞ്ഞേ​ പ​റ്റൂ.

കോ​ട​തി​ക​ളി​ൽ കേ​സു​ക​ൾ പ​ഠി​ക്കാ​തെ അ​ബ​ദ്ധ​ങ്ങ​ൾ പ​റ്റു​ന്ന അ​ഭി​ഭാ​ഷ​ക​രോ​ട് ജ​സ്റ്റി​സ് ഗ​ഫൂ​ർ ഒ​രു ദാ​ക്ഷി​ണ്യ​വും കാ​ണി​ക്കു​മാ​യി​രു​ന്നി​ല്ല. കേവ​ലം പ​ണ​ക്കൊ​ഴു​പ്പി​ന്റെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വി​ത​ത്തെ​യും സ​മൂ​ഹ​ത്തെ​യും കാ​ണു​ന്ന സ​മീ​പ​ന​ത്തെ​യും അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല.

ഒ​രു കേ​സി​ൽ ന​ഗ​ര​ത്തി​ലെ കു​ലീ​ന​ന്മാ​ർ മാ​ത്രം പ​ഠി​ക്കു​ന്ന ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ ഉ​യ​ർ​ന്ന ഫീ​സ്​ നിര​ക്കി​നെ ചോ​ദ്യംചെ​യ്തു​കൊ​ണ്ടു​ള്ള ഒ​രു ഹ​ര​ജി അ​ദ്ദേ​ഹ​ത്തി​ന്റെ കോ​ട​തി​ മു​മ്പാ​കെ വ​ന്നു. ‘സ്റ്റാ​ർ സ്കൂ​ളു​ക​ളി​ൽ’ പ​ഠി​ക്കു​ന്ന​വ​ർ ‘സ്റ്റാ​ർ ഫീ​സും’ ന​ൽ​കേ​ണ്ടി​വ​രു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​പ്പം ഒ​രു ക​മ​ന്റും -‘‘ഞാ​നൊ​ക്കെ സാ​ധാ​ര​ണ മ​ല​യാ​ളം മീ​ഡി​യം സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. ഒ​രു ഹൈ​കോ​ട​തി ജ​ഡ്ജി​യൊ​ക്കെ​യാ​കാ​ൻ അ​ത്ത​രം വി​ദ്യാ​ഭ്യാ​സം മ​തി​യാ​കും.’’

ഹ​ര​ജി​ക​ളും മ​റ്റും ശ​രി​യാ​യി ത​യാ​റാ​ക്കി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി​യശേ​ഷം മാ​ത്ര​മേ കോ​ട​തി​യി​ൽ എ​ത്താ​വൂ എ​ന്ന കാ​ര്യ​ത്തി​ൽ ജ​സ്റ്റി​സ് അ​ബ്ദു​ൽ ഗ​ഫൂ​റി​ന് നി​ർ​ബ​ന്ധ​ബു​ദ്ധി​യു​ണ്ടാ​യി​രു​ന്നു. അ​തി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ​രി​ഹാ​സ​ശ​ര​ങ്ങ​ൾ കേ​ൾ​ക്കേ​ണ്ടി​വ​രും. ഒ​രു കേ​സി​ൽ എ​നി​ക്കും ക​ണ​ക്കി​ന് കി​ട്ടി​യ കാ​ര്യം ഇ​വി​ടെ പ​റ​യ​ട്ടെ. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഒ​രു അ​ധ്യാ​പി​ക​യു​ടെ സ​ർ​വിസ് സം​ബ​ന്ധ​മാ​യ കേ​സി​ൽ ഒ​രു ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​നാ​യി ഹൈ​കോ​ട​തി​യി​ൽ റി​ട്ട് ഹ​ര​ജി ന​ൽ​കി​യ​താ​യി​രു​ന്നു.

കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ വ​ന്ന​തി​ലെ കാ​ല​താ​മ​സം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ചി​ല മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ​കൂ​ടി ഹാ​ജ​രാ​ക്കി​യി​രു​ന്നു. റ​ദ്ദാ​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഉ​ത്ത​ര​വു​ക​ളു​ടെ ന​മ്പ​റി​ന് പ​ക​രം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ രേ​ഖാ​ന​മ്പ​റാ​യി​രു​ന്നു തെ​റ്റാ​യി, അ​പേ​ക്ഷ​യി​ൽ ടൈ​പ്പ് ചെ​യ്തി​രു​ന്ന​ത്. ‘‘ഇ​താ, ഒ​രാ​ൾ പ്ര​സ​വാ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള ഡി​സ്ചാ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദു​ ചെ​യ്യാ​നാ​യി ഹൈ​കോ​ട​തി​യി​ൽ വ​ന്നി​രി​ക്കു​ന്നു’’ എ​ന്ന് ജ​സ്റ്റി​സ് ഗ​ഫൂ​ർ ഉ​റ​ക്കെ പ​റ​ഞ്ഞ​പ്പോ​ൾ അ​തൊ​രു വ​ലി​യ നാ​ണ​ക്കേ​ടാ​യി. കോ​ട​തി​മു​റി​യി​ൽ നൂറോ​ളം അ​ഭി​ഭാ​ഷ​ക​ർ ഉ​ണ്ടാ​യി​രു​ന്നു. ആ​രെ​യും വേ​ദ​ന​ിപ്പി​ക്കാ​നാ​യി​രു​ന്നി​ല്ല ജ​സ്റ്റി​സ് ഗ​ഫൂ​ർ ഇ​ങ്ങ​നെ പ​റ​യു​ന്ന​തെ​ന്ന് എ​നി​ക്ക് ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മാ​ർ​ഥ​ത​യും ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യും കൃ​ത്യ​മാ​യി അ​റി​യു​ന്ന എ​നി​ക്ക് ആ ​പ​രി​ഹാ​സ​ത്തി​ലെ വി​മ​ർ​ശ​ന​ത്തെ​യും ശ​രി​യാ​യി​ത്ത​ന്നെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​ഞ്ഞു.

മാ​ത്ര​വു​മ​ല്ല, പി​ൽ​ക്കാ​ല​ത്ത് മു​ഴു​വ​ൻ ഹ​ര​ജി​ക​ളി​ൽ തെ​റ്റു​ക​ളൊ​ഴി​വാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഈ ​അ​നു​ഭ​വം എ​ന്നെ പഠി​പ്പി​ച്ചു. ടൈ​പ്പിങ്ങി​ലെ പി​ഴവു​ക​ൾ​ക്ക് ടൈ​പ്പി​സ്റ്റി​നെ കു​റ്റം പ​റ​ഞ്ഞ് മാ​റി​നി​ൽ​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള അ​ഭി​ഭാ​ഷ​കർ​ക്കാ​വി​ല്ല എ​ന്ന പാ​ഠ​വും ഈ ​സം​ഭ​വ​ത്തി​ലൂ​ടെ ജ​സ്റ്റി​സ് ഗ​ഫൂ​ർ പ​ഠി​പ്പി​ച്ചു – എ​ന്നെ മാ​ത്ര​മ​ല്ല, കോ​ട​തി​യി​ലെ മ​റ്റു അ​ഭി​ഭാ​ഷ​ക​രെ​യും. ന​ന്നാ​യി പ​ഠി​ച്ച് കേ​സ് പ​റ​യു​ന്ന​തി​ന്റെ സം​തൃ​പ്തി ഒ​ന്ന് വേ​റെ​യാ​ണ്. അ​തി​ന് പ്ര​ചോ​ദ​നം ന​ൽ​കി​യ വ​ലി​യ ന്യാ​യാ​ധി​പ​ൻകൂ​ടി​യാ​യി​രു​ന്നു ജ​സ്റ്റി​സ് കെ.​എ. അ​ബ്ദു​ൽ ഗ​ഫൂ​ർ.

അ​തി​നി​ടെ ജ​സ്റ്റി​സ് ഗ​ഫൂ​ർ സം​സ്ഥാ​ന നി​യ​മ​സ​ഹായ അ​തോ​റി​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടിവ് ചെ​യ​ർ​മാ​നാ​യി. കേ​ര​ള​ത്തി​ലെ ഹൈ​സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നാ​യി ‘നി​യ​മ​പാ​ഠം’ എ​ന്ന പു​സ്ത​കം ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാക്കി​യ​ത് അ​ക്കാ​ല​ത്താ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന എ.​കെ. ലോ​ഹി​താ​ക്ഷ​ൻ, അ​ഡ്വ. ഡി.​ബി. ബി​നു എ​ന്നി​വ​ർ​ക്കൊ​പ്പം ‘നി​യ​മ​പാ​ഠ’​ത്തി​ന്റെ ആ​ദ്യപ​തി​പ്പ് ത​യാ​റാ​ക്കാ​ൻ ക​ഴി​ഞ്ഞു.

ഇ​ത് സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഒ​രു പു​തി​യ കാ​ൽ​വെ​പ്പാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​കൂ​ടി മാ​തൃ​ക​യാ​യി​രു​ന്നു ഈ ​സം​രം​ഭം. പി​ന്നീ​ട് മ​റ്റു അ​ഭി​ഭാ​ഷ​ക​ർകൂ​ടി പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് നി​യ​മ​പാ​ഠ​ത്തി​ന്റെ ഉ​ള്ള​ട​ക്കം വി​പു​ലീ​ക​രി​ക്കു​ക​യു​ണ്ടാ​യി. കോ​ളജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ത​കു​ന്ന​വി​ധ​ത്തി​ലു​ള്ള പു​സ്ത​കം നി​യ​മ​സ​ഹാ​യ അ​തോ​റി​റ്റി പി​ൽ​ക്കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​യി​ടെ​യാ​ണ് ‘ദ ​സ്പി​രി​റ്റ് ഓ​ഫ് ലോ’ (The Spirit of Law) ​എ​ന്ന എ​ന്റെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ ഒ​രു ചെ​റി​യ അ​വ​താ​രി​ക എ​ഴു​തി. ‘ദ ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​’ലെ ലേ​ഖ​ന​ങ്ങ​ൾ കൂ​ടാ​തെ ‘മെ​യി​ൻ സ്ട്രീം’, ​‘കേ​ര​ള ലോ ​ടൈം​സ്’ എ​ന്നി​വ​യി​ലും ‘മീ​ൻ​ടൈം’ എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലും അച്ചടിച്ചുവന്ന ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യി​രു​ന്നു ആ ​ചെ​റു​പു​സ്ത​കം. അ​ത് പ്ര​കാ​ശ​നംചെ​യ്ത​ത് ജ​സ്റ്റി​സ് അ​ബ്ദു​ൽ ഗ​ഫൂ​ർ ത​ന്നെ​യാ​യി​രു​ന്നു. സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യ ടി.​പി. കേ​ളു​ ന​മ്പ്യാ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. വേ​റെ​യും അ​ഭി​ഭാ​ഷ​ക​ർ പ​​ങ്കെ​ടു​ത്ത ആ ​പ്ര​കാ​ശ​ന​ച്ച​ട​ങ്ങ് പു​സ്ത​ക​ത്തെ അ​പേ​ക്ഷി​ച്ച് എ​​ത്ര​യോ വ​ലു​താ​യി​രു​ന്നു.

ഈ ​പ്ര​കാ​ശ​ന​ ചട​ങ്ങ് ജ​സ്റ്റി​സ് അ​ബ്ദു​ൽ ഗ​ഫൂ​ർ ത​ന്നെ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് കോ​ട​തി​യി​ൽ​വെ​ച്ച് ക്ഷു​ഭി​തനാ​യി എ​ന്തോ പ​റ​ഞ്ഞ​തി​ന്റെ പേ​രി​ൽ ഒ​രു ന്യാ​യാ​ധി​പ​ൻ ഹൈ​കോ​ട​തി​യി​ലെ ഒ​രു അ​ഭി​ഭാ​ഷ​ക​നെ​തി​രെ നേ​രി​ട്ട് കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യെ​ടു​ക്കു​ക​യു​ണ്ടാ​യി. പി​ന്നീ​ട് ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ട​പെ​ട്ടാ​ണ് ആ ​ന​ട​പ​ടി റ​ദ്ദാ​ക്കി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ കോ​ട​തി​യല​ക്ഷ്യ ന​ട​പ​ടി​യെ​ടു​ത്ത രീ​തി നി​യ​മ​പ​ര​മാ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യും തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ഞാ​ൻ ‘മാ​ധ്യ​മം’ പ​ത്ര​ത്തി​ലും ‘കേ​ര​ള ലോ ​ടൈം​സി​’ലും എ​ഴു​തി​യി​രു​ന്നു.

‘മാ​ധ്യ​മ’​ത്തി​ൽ വ​ന്ന ഈ ​ന്യാ​യാ​ധി​പ വി​മ​ർ​ശ​ന​ത്തെ ജ​സ്റ്റി​സ് ഗ​ഫൂ​ർ തു​റ​ന്ന കോ​ട​തി​യി​ൽ​വെ​ച്ചു​ത​ന്നെ പ്ര​കീ​ർ​ത്തി​ക്കു​ക​യു​ണ്ടാ​യി. സ​ഹ​ന്യാ​യാ​ധി​പ​രു​ടെ അ​ധി​കാ​ര​ബോ​ധ​ത്തേ​ക്കാ​ൾ, ‘ഇ​ര​യാ​ക്ക​പ്പെ​ട്ട’ അ​ഭി​ഭാ​ഷ​ക​നോ​ടൊ​പ്പം നി​ൽ​ക്കു​ന്ന നീ​തി​ബോ​ധ​മാ​യി​രു​ന്നു ജ​സ്റ്റി​സ് ഗ​ഫൂ​റി​ന്റേ​ത്. ആ ​ലേ​ഖ​നംകൂ​ടി അ​ട​ങ്ങി​യ എ​ന്റെ ആ​ദ്യ​ത്തെ ഇം​ഗ്ലീ​ഷ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യാ​നാ​യി എ​റ​ണാ​കു​ള​ത്ത് മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്താ​നോ സ​ങ്ക​ൽ​പി​ക്കാ​നോ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹം പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ന​ന്നാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.

 

ജ​സ്റ്റി​സ് ഗ​ഫൂ​ർ

റി​ട്ട് ഹ​ര​ജി​യി​ൽ രേ​ഖ​ക​ളു​ടെ ന​മ്പ​ർ ടൈ​പ്പ് ചെ​യ്ത​തി​നെ​ക്കു​റി​ച്ച് ത​മാ​ശ​രൂ​പ​ത്തി​ൽ വി​മ​ർ​ശി​ച്ച ജ​സ്റ്റി​സ് ഗ​ഫൂ​ർത​ന്നെ​യാ​ണ് പി​ന്നീ​ട് ന​ന്നാ​യി പ​ഠി​ച്ച് വാ​ദി​ച്ച കേ​സു​ക​ളി​ൽ എ​ന്നെ തു​റ​ന്ന കോ​ട​തി​യി​ൽ​ത​ന്നെ അ​ഭി​ന​ന്ദി​ച്ച​തും. കേ​വ​ല​മാ​യ ഈ​ഗോ​യി​ലൂ​ടെ അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ൽ ആ​ർ​ക്കും മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​ർ ചി​ല​പ്പോ​ൾ ക​ക്ഷി​ക​ളാ​കാം, ചി​ല​പ്പോ​ൾ എ​തി​ർ​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രാ​കാം, ചി​ല​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ ജൂ​നി​യ​ർ​മാ​രോ ആ​കാം. അ​വ​രെ​ല്ലാം ഒ​ന്നോ​ർ​ത്താ​ൽ ഗു​രു​ക്ക​ന്മാ​ർത​ന്നെ​യാ​ണ്. അ​ത്ത​ര​ത്തി​ൽ നോ​ക്കി​യാ​ൽ എ​ന്നെ പ​ല​തും പ​ഠി​പ്പി​ച്ച മ​ഹ​ദ്‍വ്യ​ക്തി കൂ​ടി​യാ​യി​രു​ന്നു ജ​സ്റ്റി​സ് കെ.​എ. അ​ബ്ദു​ൽ ഗ​ഫൂ​ർ. അ​ദ്ദേ​ഹം ഇ​ന്നി​ല്ല. പ​ക്ഷേ, എ​ന്റെ​യും മ​റ്റു അ​നേ​ക​രു​ടെ​യും മ​ന​സ്സി​ൽ അ​ദ്ദേ​ഹം ജീ​വി​ക്കു​ന്നു.

(തു​ട​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT