രണ്ട്  സിറിയൻ കവിതകൾ

രണ്ട് സിറിയൻ കവിതകൾ

1. കൂടാരങ്ങൾ കമാൽ ഖൈർ ബെയ്ക് ഒരിക്കൽ അവൻ എന്നെപ്പോലെ ഒരു മേഘമായിരുന്നു ചൊരിയും മുമ്പ് താഴെ പരുപരുത്ത മുഖങ്ങളുടെ മരുഭൂമി. യാത്രാസംഘം നീങ്ങിയപ്പോൾ ഞങ്ങൾ രണ്ടുപേരും വീണു. ആയിരം സംവത്സരങ്ങൾ കാത്ത് നിന്നു, ഉണങ്ങിയ കൊമ്പുകൾ പൂക്കുന്നത് കാണാൻവേണ്ടി മാത്രം. ഒടുവിൽ അവ ഫലം കായ്ക്കുമ്പോൾ കഥ പറയും പൂക്കളായ് ഞങ്ങൾ വിരിഞ്ഞു. തുരുമ്പെടുക്കുന്ന മുളക്കുന്ന ഇലകൾ ആയിരം സംവത്സരങ്ങൾക്ക് മുമ്പ് ഞങ്ങളെങ്ങനെ ആകസ്മികമായി മഴയായി മാറി താഴെ പരുപരുത്ത മുഖങ്ങളുടെ മരുഭൂമിയിൽ. അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് യാത്രാസംഘം ഞങ്ങളുടെ കീഴെ കടന്ന് പോയപ്പോൾ അവർ കൂടാരങ്ങളിൽ ഒളിച്ചത്. (Kamal kheir Beik -കമാൽ ഖൈർ ബെയ്ക് -1935-1980- സിറിയയിൽ...

1. കൂടാരങ്ങൾ

കമാൽ ഖൈർ ബെയ്ക്

ഒരിക്കൽ അവൻ

എന്നെപ്പോലെ ഒരു മേഘമായിരുന്നു

ചൊരിയും മുമ്പ്

താഴെ

പരുപരുത്ത മുഖങ്ങളുടെ മരുഭൂമി.

യാത്രാസംഘം നീങ്ങിയപ്പോൾ

ഞങ്ങൾ രണ്ടുപേരും വീണു.

ആയിരം സംവത്സരങ്ങൾ കാത്ത് നിന്നു,

ഉണങ്ങിയ കൊമ്പുകൾ പൂക്കുന്നത്

കാണാൻവേണ്ടി മാത്രം.

ഒടുവിൽ അവ ഫലം കായ്ക്കുമ്പോൾ

കഥ പറയും പൂക്കളായ്

ഞങ്ങൾ വിരിഞ്ഞു.

തുരുമ്പെടുക്കുന്ന

മുളക്കുന്ന ഇലകൾ

ആയിരം സംവത്സരങ്ങൾക്ക് മുമ്പ്

ഞങ്ങളെങ്ങനെ

ആകസ്മികമായി

മഴയായി മാറി

താഴെ പരുപരുത്ത മുഖങ്ങളുടെ മരുഭൂമിയിൽ.

അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത്

യാത്രാസംഘം ഞങ്ങളുടെ കീഴെ കടന്ന് പോയപ്പോൾ

അവർ കൂടാരങ്ങളിൽ ഒളിച്ചത്.

(Kamal kheir Beik -കമാൽ ഖൈർ ബെയ്ക് -1935-1980- സിറിയയിൽ ജനിച്ച പ്രശസ്ത കവി. സിറിയൻ സോഷ്യലിസ്റ്റ് നാഷനലിസ്റ്റ് പാർട്ടിയിലെ മറ്റു രണ്ട് അംഗങ്ങളോടൊപ്പം 1980 നവംബർ 5ന് ബൈറൂത്തിൽവെച്ച് കൊല്ലപ്പെട്ടു. A note book of Absence, Farewell to the Poetry and Rivers can not Swim in the sea എന്നിവ കവിതാ സമാഹാരങ്ങൾ.)

2. കണ്ണീര്

ഫറാജ് ബയ്റഖദാർ

കണ്ണീര് ഒരു

കല്ലായ് മാറാൻ സാധ്യതയുണ്ട്,

പിന്നെ ഒരു പനിനീർപ്പൂവാകാനും.

അവരോട് പറയൂ!

നിങ്ങളുടെ നീണ്ട നിലവിളിക്ക്

നിങ്ങളും ഞാനും സാക്ഷിയാണ്.

(ജനനം 1951. ഇപ്പോൾ സ്വീഡനിൽ

ജീവിക്കുന്ന സിറിയൻ കവി.

14 വർഷം സിറിയൻ ജയിലിൽ.

അന്താരാഷ്ട്രതലത്തിൽ ബുദ്ധിജീവികൾ

അദ്ദേഹത്തിന്റെ വിമോചനത്തിനുവേണ്ടി

ശബ്ദമുയർത്തിയതിനുശേഷം ജയിൽമോചിതനായി.

2005 മുതൽ സ്വീഡനിൽ പ്രവാസജീവിതം.

A Dove in Free Flight പ്രധാന കൃതി.)

മൊഴിമാറ്റം: പി.കെ. പാറക്കടവ് 

Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.