ലോസ് ഏഞ്ചൽസ്: യു.എസിലെ ലോസ് ഏഞ്ചൽസിൽ ലഗുന വുഡ്സിന് സമീപമുള്ള ക്രിസ്ത്യൻപള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾക്ക് നിസാര പരിക്കുമുണ്ട്. ന്യൂയോർക്കിൽ 18 കാരൻ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് ലോസ് ഏഞ്ചൽസിലും വെടിവെപ്പ് നടന്നത്.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്ക് 1.26 ഓടെയാണ് ജനീവ പ്രസ്ബിറ്റേറിയൻ ചർച്ചിൽ നിന്ന് അടിയന്തരസഹായം ആവശ്യപ്പെട്ടുള്ള വിളി വരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.