കാണ്ഡഹാർ: അഫ്ഗാനിസ്താനിൽ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തിൽ 100 സിവിലിയൻമാർ കൊല്ലപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അഫ്ഗാൻ ഇന്‍റീരിയർ മിനിസ്റ്ററി ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനാണ് ആക്രമണം നടത്തിയതെന്ന് അവർ ആരോപിച്ചു. ഭീകരവാദികൾ സ്പിൻ ബോൾഡാക് ജില്ലയിലെ നിരപരാധികൾക്ക് നേരെ ആക്രമണം നടത്തി. വെടിവെപ്പിൽ 100 പേർ രക്തസാക്ഷിത്വം വഹിച്ചു. ഇവർ ആളുകളുടെ വീടുകൾ കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്‍റീരിയർ മന്ത്രാലയം വക്താവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ജില്ലയിലെ അധികാരം താലിബാൻ പിടിച്ചിരുന്നു. ഇതിന് ശേഷം ഭീകരവാദികൾ നഗരത്തിലെ കടകളും വീടുകളും കൊള്ളയടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരത്തിെൻറ കുത്തക ആവശ്യമില്ലെന്നും സ്വതന്ത്രഭരണമാണ് വേണ്ടെതന്നും താലിബാൻ. അഫ്ഗാൻ സർക്കാർ പുതിയ അനുരഞ്ജന ശ്രമങ്ങൾക്ക് മുൻകൈയെടുക്കാതെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമല്ലെന്നും യുദ്ധക്കൊതിയനായ പ്രസിഡൻറ് അശ്റഫ് ഗനിയെ പുറത്താക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു.
അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവും സമാധാനദൗത്യസംഘത്തിലെ അംഗവുമായ സുഹൈൽ ഷഹീൻ മനസ്സുതുറന്നത്. ഗനി രാജിവെക്കുകയും തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയാറാവുകയും ചെയ്താൽ മാത്രമേ ആയുധം താഴെ വെക്കുകയുള്ളൂവെന്നും ഷഹീൻ വ്യക്തമാക്കി. കാലങ്ങളായി അഫ്ഗാനിൽ സർക്കാറുകൾ അധികാരം കുത്തകയാക്കി വെക്കുന്നത് കണ്ടുകൊണ്ടിരിക്കയാണ്. എല്ലാ സർക്കാറുകളും പരാജയമായിരുന്നു. സർക്കാറിൽ പങ്കുചേർന്നുള്ള ഭരണം താലിബാൻ ആഗ്രഹിക്കുന്നില്ലെന്നും ഷഹീൻ പറഞ്ഞു. താലിബാെൻറ നേതൃത്വത്തിലുള്ള സർക്കാറിൽ സ്ത്രീകൾക്ക് പൊതുയിടങ്ങളിൽ ജോലി ചെയ്യാനും പെൺകുട്ടികൾക്കു വിദ്യാഭ്യാസം നേടാനും അനുവദിക്കും. അവർക്ക് രാഷ്ട്രീയത്തിലും അവസരമുണ്ടാകും. എന്നാൽ, ഹിജാബോ ശിരോവസ്ത്രമോ ധരിക്കൽ നിർബന്ധമാണെന്നും ഷഹീൻ കൂട്ടിച്ചേർത്തു.
ആഴ്ചകൾക്കിടെ തന്ത്രപ്രധാന അതിർത്തികളുൾപ്പെടെ അഫ്ഗാനിസ്താെൻറ കൂടുതൽ മേഖലകൾ താലിബാൻ പിടിച്ചെടുത്തിരുന്നു. 20 വർഷം മുമ്പ് താലിബാൻ അഫ്ഗാൻ ഭരിച്ചിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുണ്ടായിരുന്ന അക്കാലത്ത് സ്ത്രീകൾക്ക് േജാലിചെയ്യാനും അനുമതിയില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.