അബുജ: പൊലീസ് അതിക്രമങ്ങൾക്കെതിരെ 2020ൽ നടന്ന പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ട 103 പേരുടെ മൃതദേഹം മറവുചെയ്യാനൊരുങ്ങി നൈജീരിയൻ അധികൃതർ. വിഷയം മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മറവുചെയ്യാനുള്ള നടപടിയെന്നും പുതിയ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ രംഗത്തെത്തി.
നൈജീരിയയിലെ ലാഗോസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ പ്രതിഷേധത്തിനിടയിലും ഇതുമായി ബന്ധപ്പെട്ട മറ്റ് ഏറ്റുമുട്ടലുകളിലുമായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് മറവുചെയ്യുന്നതെന്ന് ലാഗോസ് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. ഒലുസെഗുൻ ഒഗ്ബൊയി പറഞ്ഞു. മൃതദേഹങ്ങൾ മറവുചെയ്യാനുള്ള ഉത്തരവ് മാധ്യമങ്ങൾവഴി ചോർന്നതോടെയാണ് മന്ത്രി വിശദീകരണക്കുറിപ്പ് ഇറക്കിയത്.
അതേസമയം, പ്രക്ഷോഭകർക്കുനേരെ സൈനികർ വെടിവെച്ച ലെക്കി ടോൾ ഗേറ്റ് സംഭവത്തിൽ മരിച്ചവരുടെ കണക്ക് ഇതിൽപെടില്ലെന്ന് മന്ത്രി പറഞ്ഞു. 2020 പ്രക്ഷോഭവുമായി ബന്ധപ്പെട്ട കൂട്ടക്കൊല സംബന്ധിച്ച് പുതിയ അന്വേഷണം വേണമെന്ന് ആനംസ്റ്റി ഇന്റർനാഷനലിന്റെ നൈജീരിയൻ ഓഫിസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.