അമേരിക്ക ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ കാട്ടുതീ; ഹവായിൽ ഇതുവരെ കൊല്ലപ്പെട്ടത് 106 പേർ

വാഷിങ്ടൺ: യു.എസിലെ ഹവായിൽ കാട്ടുതീ ഇനിയും പൂർണമായും കെടുത്തിയില്ല. കാട്ടുതീയിൽ ഇതിനകം 106 പേർ മരിച്ചു എന്നാണ് കണക്ക്. അമേരിക്ക ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ കാട്ടുതീയാണ് ഹവായിലേത്. പതിനായിരക്കണക്കിനുപേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വിനോദസഞ്ചാരത്തിന് പേരുകേട്ട ലഹൈന, മൗവി എന്നിവിടങ്ങളിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. തീ പടർന്നപ്പോൾ പലരും സമുദ്രത്തിൽ ചാടി.

മുന്നറിയിപ്പു സൈറൺ മുഴക്കാതെ ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും വിവരങ്ങൾ പങ്കു​വെച്ച് അധികൃതർ അനാസ്ഥ കാട്ടിയെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. റിസോർട്ട് സിറ്റിയെന്നു പേരുകേട്ട ഇടമാണ് ലഹൈന. മാവിയിൽ 20 ലക്ഷം വിനോദസഞ്ചാരികൾ വർഷം തോറും എത്തുന്നുവെന്നാണു കണക്ക്. 2170 ഏക്കറിലധികം സ്ഥലം കത്തിനശിച്ചു എന്നാണ് കണക്ക്. ഇതിനകം 85 ശതമാനം തീയണക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആയിരക്കണക്കിന് വാഹനങ്ങളും വീടുകളും കാട്ടുതീയിൽ കത്തിയമർന്നു. തീ പടരാൻ കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ. അന്തരീക്ഷത്തിലും കുടിവെള്ളത്തിലും മാരകമായ വിഷപദാർഥങ്ങൾ കലരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - 106 Killed As Wildfires Rage In US' Hawaii

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.