അധിനിവേശം 13ാം ദിവസം

മാനുഷിക ഇടനാഴികൾ; മന്ത്രിതല ചർച്ച നാളെ
യുക്രെയ്നിൽ കുടുങ്ങിയവരെ സുരക്ഷിതമായി അതിർത്തി കടത്താൻ മാനുഷിക ഇടനാഴികൾ തുറന്നു. അന്തിമ രൂപം വ്യാഴാഴ്ച തുർക്കിയിൽ നടക്കുന്ന വിദേശകാര്യ മന്ത്രിതല ചർച്ചയിൽ.
സുമി, മരിയുപോൾ, കിയവ് എന്നിവിടങ്ങളിലെ സിവിലിയന്മാരെ നാടുവിടാൻ അനുവദിക്കുമെന്ന് റഷ്യ
സുമിയിൽ ചൊവ്വാഴ്ച 12 മണിക്കൂർ താൽക്കാലിക വെടിനിർത്തൽ. ഇവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്കും മോചനമൊരുങ്ങുന്നു.
യുക്രെയ്ന്റെ കിഴക്കൻ, മധ്യ മേഖലകളിൽ റഷ്യൻ വ്യോമാക്രമണം ശക്തം.
ഇതുവരെ മരണം 406 സിവിലിയൻമാർ. 801 പേർക്ക് പരിക്ക്.
പോളണ്ട്, റുമേനിയ, മോൾഡോവ എന്നിവിടങ്ങളിലേക്ക് അഭയാർഥിപ്രവാഹം ശക്തം.
ഒഖിർഖയിൽ ബോംബുവർഷത്തിൽ വൈദ്യുതി നിലയവും താമസ കെട്ടിടങ്ങളും നശിച്ചു.
റഷ്യക്കെതിരെ പൊരുതാൻ 52 രാജ്യങ്ങളിലെ 20,000 വിദേശികളുമെന്ന് യുക്രെയ്ൻ
യുക്രെയ്ന് യുദ്ധവിമാനം കൈമാറുന്നത് പരിഗണനയിലെന്ന് യു.എസ്.
Tags:    
News Summary - 13th day of the occupation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.