മോസ്കോ: റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പറന്ന ചെറുവിമാനം തകർന്ന് 16 പേർ മരിച്ചു. ടട്ടർസ്റ്റാനിലെ മെൻസെലിൻസ്ക് നഗരത്തിനു സമീപമാണ് വിമാനം തകർന്നു വീണത്. ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ഇരട്ട എൻജിൻ വിമാനമാണിത്. എൽ- 410 വിമാനമാണ് പ്രാദേശിക സമയം രാവിലെ 9.23ന് തകർന്നത്.
രണ്ട് ക്രൂ അംഗങ്ങളുൾപ്പെടെ 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തകർന്ന വിമാനത്തിെൻറ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആറുപേരെ രക്ഷപ്പെടുത്തി. 16 പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിൽപെട്ട വിമാനം രണ്ടായി പിളർന്നു. ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. റഷ്യയിൽ ഈ വർഷം രണ്ട് എൽ 410 വിമാനങ്ങൾ അപകടത്തിൽപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.