സുഡാനിൽ ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 168 പേർ കൊല്ലപ്പെട്ടു

ഖാർത്തൂം: സുഡാനിൽ യുദ്ധം രൂക്ഷമായി ബാധിച്ച ഡാർഫൂൺ മേഖലയിൽ ഞായറാഴ്ച നടന്ന ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 168 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ഡാർഫൂർ പ്രവിശ്യയിലെ ക്രെനിക് മേഖലയിൽ നടന്ന പോരാട്ടത്തിൽ 98 പേർക്ക് പരിക്കേറ്റന്നും ഡാർഫറിലെ അഭയാർഥികളുടെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും ജനറൽ കോർഡിനേഷൻ വക്താവ് ആദം റീഗൽ പറഞ്ഞു.

വ്യാഴാഴ്ച ക്രെയ്നിക്കിൽ ഒരു അജ്ഞാത അക്രമി രണ്ട് പേരെ കൊലപ്പെടുത്തിയതോടെയാണ് സംഘർഷം പൊട്ടിപുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഞായറാഴ്ച ആയുധങ്ങളുമായി ഒരു സംഘം പ്രദേശത്തെ വീടുകൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

അക്രമം ഒടുവിൽ ജെനേനയിൽ എത്തിയതോടെ അവിടുത്തെ പ്രധാന ആശുപത്രിയിൽ സൈന്യവും ആക്രമികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിക്കേറ്റതായി ആശുപത്രിയിലെ ഡോക്ടറും മുൻ മെഡിക്കൽ ഡയറക്ടറുമായ സലാ സാലിഹ് അറിയിച്ചു.

വ്യാഴാഴ്ച നടന്ന പോരാട്ടത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിരുന്നു. ഡാർഫൂർ മേഖലയിൽ കുറച്ച് മാസങ്ങളായി ഗോത്രങ്ങൾ തമ്മിൽ സംഘർഷം വളരെ രൂക്ഷമാണ്.

Tags:    
News Summary - 168 Killed In Sunday Clashes In Restive Sudan Region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.