ദക്ഷിണാഫ്രിക്കയിലെ നിശാക്ലബിൽ 20 പേർ മരിച്ച നിലയിൽ, മരിച്ചത് 18നും 20നുമിടയിൽ പ്രായമുള്ളവർ

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ നഗരമായ കിഴക്കൻ ലണ്ടനിലെ നിശാക്ലബിൽ 20 പേരെ മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. എൻയോബെനി ടാവേണ്‍ നിശാക്ലബിൽ ഞായറാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.18നും 20നുമിടയിൽ പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

പ്രത്യക്ഷത്തിൽ പരിക്കുകളൊന്നുമില്ലാതെ മൃതദേഹങ്ങൾ മേശകളിലും കസേരകളിലും ചിതറിക്കിടക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഏതെങ്കിലും തരത്തിലുള്ള വിഷബാധയേറ്റതോ ക്ലബിനുള്ളിലെ തിരക്കിൽപെട്ടതോ ആകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാത്ത സാഹചര്യത്തിൽ മരണകാരണം ഉറപ്പിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് വക്താവ് സിയാന്ത മനാന പറഞ്ഞു. പൊലീസ് മന്ത്രി ഭേകി സെലെ സംഭവസ്ഥലം സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.