ട്രംപി​െൻറ റാലികൾ 30,000 കോവിഡ്​ കേസുകൾക്കും 700 മരണങ്ങൾക്കും കാരണമായെന്ന്​ പഠനം

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ തെരഞ്ഞെടുപ്പ്​ റാലികൾ 30,000ത്തോളം പേരിലേക്ക്​ കോവിഡ്​ എത്താനും 700ഓളം പേർ മരിക്കാനും ഇടയാക്കിയെന്ന്​ പഠനം. സ്​റ്റാൻഫോഡ്​ യൂനിവേഴ്​സിറ്റിയുടേതാണ്​ പഠനം. ട്രംപി​െൻറ റാലികൾ മൂലം യു.എസിന്​ കോവിഡ്​ പ്രതിരോധത്തിൽ കനത്തവില നൽകേണ്ടി വന്നുവെന്നും പഠനത്തിൽ വ്യക്​തമാക്കുന്നു.

ജൂൺ 20 മുതൽ സെപ്​റ്റംബർ 22 വരെ 18ഓളം റാലികളാണ്​ ട്രംപ്​ നടത്തിയത്​. ആൾക്കൂട്ടം കോവിഡ്​ വ്യാപനത്തിന്​ കാരണമാവുമെന്ന ആശങ്ക നില നിൽക്കു​േമ്പാഴും ​ട്രംപ്​ റാലികൾ നടത്തി. മാസ്​കും സാമൂഹിക അകലവും ഇല്ലാതെ ആയിരുന്നു ട്രംപി​െൻറ പരിപാടികൾ. ഇത്​ ആഘാതം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിൽപറയുന്നു.

റിപ്പോർട്ട്​ പുറത്ത്​ വന്നതിന്​ പിന്നാലെ സ്വന്തം പാർട്ടിക്കാരെ കുറിച്ച്​ പോലും ട്രംപിന്​ ശ്രദ്ധയില്ലെന്ന വിമർശനവുമായി ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡൻ രംഗത്തെത്തി. യു.എസിൽ ഇതുവരെ 8.7 മില്യൺ ആളുകൾക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 225,000 പേർ മരിക്കുകയും ചെയ്​തു.

Tags:    
News Summary - 18 Trump Rallies Estimated to Have Led to Over 30,000 Covid-19 Cases, 700 Deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.