ചൈനയിൽ കാട്ടുതീ; 19 മരണം

ബീജിങ്​: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ കാട്ടുതീയിൽ 18 അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 19 പേർ മരിച്ചു. തീയണക്കുന്നതിനിടെ പെട്ടെന്ന്​ കാറ്റി​​െൻറ ദിശ മാറി ഇവർ തീയിലകപ്പെടുകയായിരുന്നു.


തിങ്കളാഴ്ച ഉച്ച 3.51ന്​ പ്രദേശത്തെ ഫാമിലാണ്​ ആദ്യം തീ പിടിച്ചത്​. ശക്തമായ കാറ്റിൽ സമീപ​െത്ത മലകളിലേക്ക് തീ പടരുകയായിരുന്നുവെന്ന്​ സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങൾക്ക് വഴിയൊരുക്കിയ ഫാം തൊഴിലാളിയാണ്​ ​മരിച്ച മ​റ്റൊരാൾ. രക്ഷാപ്രവർത്തനത്തിന്​ മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തി​​െൻറ കാരണം അന്വേഷിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഒരു വർഷം മുമ്പ് ഇതേ പ്രവിശ്യയിൽ കാട്ടുതീ കെടുത്തുന്നതിനിടെ 27 അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 30 പേർ മരണപ്പെട്ടിരുന്നു.

Tags:    
News Summary - 19 people killed in forest fire in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.