കൊളംബിയയിൽ രണ്ട് മാധ്യമ പ്രവർത്തകരെ വെടിവെച്ചു കൊന്നു

ബൊഗൊട്ട: കൊളംബിയയിൽ രണ്ട് മാധ്യമ പ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി. കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ റേഡിയൊ സ്റ്റേഷൻ ഡയറക്ടർ ആ‍യ ലീനർ മോണ്ടെറോ, ഓൺലൈൻ വാർത്താ വെബ്‌സൈറ്റ് ഡയറക്‌ടറായ ദിലിയ കോൺട്രെറാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

വടക്കൻ കൊളംബിയയിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് മോണ്ടെറോയും മറ്റു പലരുമായി ഏറ്റുമുട്ടൽ നടന്നിട്ടുണ്ടെന്ന് മഗ്ദലീന പൊലീസ് കമാൻഡർ ആൻഡ്രസ് സെർന പറഞ്ഞു. ഇതിന് ശേഷം ദിലിയയും മറ്റൊരാളോടുമൊപ്പം മടങ്ങുന്ന വഴിയിലാണ് ആക്രമിക്കപ്പെട്ടത്.

മാധ്യമപ്രവർത്തനം ആണോ കൊലപാതകത്തിന് കാരണം എന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാക്കണമെന്ന് ഫൗണ്ടേഷൻ ഫോർ പ്രസ് ഫ്രീഡം ആവശ്യപ്പെട്ടു.

Tags:    
News Summary - 2 Colombian journalists shot dead, probe begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.