അബുജ: നൈജീരിയയിൽ 300ഓളം സ്കൂൾകുട്ടികളെ തോക്കുധാരികൾ റാഞ്ചിയ സംഭവത്തിൽ 28 പേർ രക്ഷപ്പെട്ടു. വടക്കൻ നൈജീരിയയിലെ കുറിഗ പട്ടണത്തിൽനിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നത്. വനമേഖലകളിൽ ഇവർക്കായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
മോട്ടോർ സൈക്കിളിലെത്തിയ സംഘങ്ങളാണ് എട്ടിനും 15നുമിടയിൽ പ്രായമുള്ള കുട്ടികളെ റാഞ്ചിയത്. 2014ൽ സമാനമായി 300ഓളം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. പുതിയ തട്ടിക്കൊണ്ടുപോകലിനു പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ജാഗ്രത സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. അയൽ മേഖലകളിൽനിന്ന് സഹായം തേടി കുട്ടികളുടെ മോചനം ഉറപ്പാക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.