പാ​കിസ്താനിൽ പ്രളയ മഴ; 29 പേ​ർ മ​രി​ച്ചു, 50 പേ​ർ​ക്ക് പ​രി​ക്ക്

ഇ​സ്‌ലാ​മാ​ബാ​ദ്: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പാ​കിസ്താനിനിലുണ്ടായ കനത്ത മഴയിൽ 29 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ൽ 23 പേ​രാ​ണ് മ​രി​ച്ച​ത്. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ നൽകുന്നുണ്ടെന്നും ദേശീയപാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും ദുർബലമായ 10 രാജ്യങ്ങളിൽ ഒന്നാണ് പാ​കിസ്താൻ. 

Tags:    
News Summary - 29 killed, 50 injured due to heavy rains in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.