ഗസ്സയിൽ മൂന്ന് ഇസ്രായേൽ ​സൈനികരെ കൂടി വധിച്ചു

ഗസ്സ: ആഴ്ചകളായി ജബലിയ അഭയാർഥി ക്യാമ്പ് വളഞ്ഞ് കുട്ടികളടക്കമുള്ളവരെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ അധിനിവേശ സേനയിലെ മൂന്നുപേരെ ഫലസ്തീൻ പോരാളികൾ വധിച്ചു. ടാങ്ക് ബോംബിട്ട് തകർത്താണ് അതിനകത്തുള്ള മൂന്നുസൈനികരെയും കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. ടാങ്കിലുണ്ടായിരുന്ന നാലാമത്തെ സൈനികന് പരിക്കേറ്റു.

കമാൻഡർ ബരാക് ഇസ്രായേൽ സാഗൻ, സർജൻറ് ഇഡോ ബെൻ സ്വി, സാർജൻറ് ഹില്ലെൽ ഒവാഡിയ എന്നിവരാണ് ​കൊല്ലപ്പെട്ടത്. മൂവരും 460ാം കവചിത ബ്രിഗേഡിലെ 196ാം ബറ്റാലിയൻ അംഗങ്ങളാണ്.

വടക്കൻ ഗസ്സയിലെ ജബലിയയിൽ വെള്ളിയാഴ്ചയാണ് ഇവർ കൊല്ലപ്പെട്ടത്. മേഖലയിൽ പ്രവർത്തനക്ഷമമായ ഏക ആശുപത്രിയായ കമാൽ അദ്‍വാൻ ഹോസ്പിറ്റലിൽ ഇരച്ചുകയറി ഐസി.യു.വിലുള്ള രോഗികളെയടക്കം പുറത്തിറക്കുകയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിനിടെയാണ് ഇസ്രായേൽ സേനക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70ലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ ​​കൊലപ്പെടുത്തിയത്.


തെ​ക്ക​ൻ ല​ബ​നാ​നി​ൽ ഹി​സ്ബു​ല്ല ആ​ക്ര​മ​ണ​ത്തി​ൽ ഇന്നലെ അ​ഞ്ച് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടിരുന്നു. ബുധനാഴ്ചയും 5​ പേരെ ഹിസ്ബുല്ല വധിച്ചതാ​യി ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചിരുന്നു. 24 ​സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​തി​ൽ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഗസ്സയിൽ കരയാക്രമണത്തിൽ മാത്രം 361 സൈനികർ മരിച്ചതായാണ് ഇസ്രായേൽ പറയുന്നത്.

അതിനി​ടെ, വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ നാ​ലു ​ല​ക്ഷം ഫ​ല​സ്തീ​നി​ക​ൾ​ക്കാ​യി അ​വ​ശേ​ഷി​ച്ച അ​വ​സാ​ന ആ​തു​രാ​ല​യ​മാ​യ ക​മാ​ൽ അ​ദ്‍വാ​ൻ ആ​​ശു​പ​ത്രി​ക്കു നേ​രെ​ ഇ​സ്രാ​യേ​ൽ ക​ന​ത്ത ആ​ക്ര​മ​ണം തുടരുകയാണ്. ഇവിടെയുള്ള മ​റ്റു ര​ണ്ട് ആ​ശു​പ​ത്രി​ക​ളാ​യ ഇ​​ന്തോ​നേ​ഷ്യ​ൻ ആ​ശു​പ​ത്രി​യും അ​ൽ​ഔ​ദ ആ​ശു​പ​ത്രി​യും ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ദി​വ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

കു​രു​ന്നു​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഓ​ക്സി​ജ​നും കു​ടി​വെ​ള്ള​വും മു​ട​ക്കി​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു​മ​ണി​യോ​ടെ ബ​യ്ത് ലാ​ഹി​യ​യി​ലെ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ്യോ​മാ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. ആ​ശു​പ​ത്രി മു​റ്റ​ത്തും കെ​ട്ടി​ട​ങ്ങ​ളി​ലും ക​ന​ത്ത ബോം​ബി​ങ് തു​ട​രു​ക​യാ​ണെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​മു​നീ​ർ അ​ൽ​ബ​ർ​ഷ് അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ക്യു​ബേ​റ്റ​റും ഐ.​സി.​യു​വും മു​ട​ങ്ങി കു​ട്ടി​ക​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ബോം​ബി​ങ്ങി​നു​പി​റ​കെ ഇ​സ്രാ​യേ​ൽ സൈ​ന്യം ആ​ശു​പ​ത്രി​യി​ലെ​ത്തി ഐ.​സി.​യു​വി​ലു​ള്ള രോ​ഗി​ക​ളോ​ട​ട​ക്കം മു​റ്റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ക​ത്തു​ള്ള​വ​രെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി. ആ​​രോഗ്യ പ്രവർത്തകർ അടക്കമുള്ള പു​രു​ഷ​ന്മാ​രെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഗ​സ്സ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലൊ​ന്നാ​യ ജ​ബാ​ലി​യ​യി​ൽ ഒ​രു​ഭാ​ഗ​ത്തെ ഡ​സ​നി​ലേ​റെ കെ​ട്ടി​ട​ങ്ങ​ളാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ പൂ​ർ​ണ​മാ​യി ഇ​ടി​ച്ചു​നി​ര​ത്തി​യ​ത്. 150ഓ​ളം പേ​ർ ഇ​വി​ടെ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ബ​യ്ത് ലാ​ഹി​യ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തെ​ക്ക​ൻ ഗ​സ്സ​യി​ൽ ഖാ​ൻ യൂ​നു​സി​ലും സ​മാ​ന കൂ​ട്ട​ക്കൊ​ല തു​ട​രു​ക​യാ​ണ്.

ഖാ​ൻ യൂ​നു​സി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യു​മാ​യി ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ 14 കു​രു​ന്നു​ക​ള​ട​ക്കം 38 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ക​ന​ത്ത ആ​ക്ര​മ​ണം തു​ട​രു​ന്ന ല​ബ​നാ​നി​ൽ മൂ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഇ​സ്രാ​യേ​ൽ സേ​ന വ​ധി​ച്ചു. തെ​ക്ക​ൻ ല​ബ​നാ​നി​ലെ ഹ​സ​ബി​യ്യ​യി​ൽ ഗെ​സ്റ്റ് ഹൗ​സി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കെ​യാ​യി​രു​ന്നു ഇ​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം. അ​ൽ​മ​യാ​ദീ​ൻ ടി.​വി​യി​ലെ ര​ണ്ടു​പേ​രും അ​ൽ​മ​നാ​ർ ടി.​വി​യു​ടെ ഒ​രാ​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Tags:    
News Summary - 3 israel soldiers killed in north Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.