യു.കെയിൽ വിലക്കയറ്റം രൂക്ഷം; തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയം

ലണ്ടൻ: യു.കെയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന ചർച്ചാ വിഷയമായി വിലക്കയറ്റം. ഉയർന്ന പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ ഉൾപ്പടെ വില ഉയരുന്നതാണ് യു.കെയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കോവിഡ് 19ഉം, യുക്രെയ്ൻ യുദ്ധവുമാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

2024ലാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് യു.കെയിൽ പണപ്പെരുപ്പം എത്തിയത്. പണപ്പെരുപ്പം നിയന്ത്രണവിധേയമായെങ്കിലും വിലക്കയറ്റം ഇപ്പോഴും തുടരുകയാണ്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിത്യോപയോഗ സാധനങ്ങൾക്കായി അധിക തുക ചെലവഴിക്കേണ്ട സ്ഥിതിയിലാണ് യു.കെയിലെ ജനങ്ങൾ.

മൂന്ന് വർഷം മുമ്പത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ നിരക്ക് 31 ശതമാനം ഉയർന്നിട്ടുണ്ടെന്ന് നാഷണൽ സ്റ്റാറ്റസ്റ്റിക്സ് ഓഫീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകും. അരലിറ്റർ പാലിന്റെ വില 0.29 ഡോളറാണ് ഉയർന്നത്. ഏകദേശം 55 ശതമാനം വില വർധനയാണിത്. പഞ്ചസാരയുടെ വില 63 ശതമാനവും ചിക്കന്റേത് 40 ശതമാനവും ഉയർന്നു.

യു.കെയിൽ 2007 മുതൽ 2023 വരെയുള്ള കാലയളവിൽ ജി.ഡി.പി പ്രതിശീർഷ വരുമാനത്തിൽ 4.3 ശതമാനത്തിന്റെ വർധന മാത്രമാണ് ഉണ്ടായത്. അതിന് മുമ്പത്തെ 16 വർഷത്തിനിടെ ഇത് 46 ശതമാനം വർധിച്ചിരുന്നു. യു.കെയിൽ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും കോവിഡും യുക്രെയ്ൻ യുദ്ധവും മൂലം ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നിട്ടുണ്ട്. എങ്കിലും കഴിഞ്ഞ രണ്ട് മാസമായി വിലക്കയറ്റത്തിൽ നേരിയ കുറവുണ്ടായത് മാത്രമാണ് യു.കെയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നത്.

Tags:    
News Summary - 31%: The jump in food prices irking UK voters as they go to the polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.