ധാക്ക: ബംഗ്ലാദേശിൽ 800 യാത്രക്കാരുമായി സഞ്ചരിച്ച മൂന്നു നിലകളുള്ള ഒബിജാൻ ബോട്ടിന് തീപിടിച്ച് 40 പേർ മരിച്ചു. 150ലേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിൽ വെള്ളിയാഴ്ച പുലർച്ചയാണ് അപകടം. 32 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബോട്ടിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് ചാടിയ ചിലർ മുങ്ങിമരിച്ചു.
മരണസംഖ്യ ഉയരാനിടയുണ്ട്. ബംഗ്ലാദേശിൽ നേരത്തേയും സമാനമായ അപകടങ്ങളുണ്ടായിരുന്നു. സമയത്തിന് അറ്റകുറ്റപ്പണി നടക്കാത്തതും കപ്പൽശാലകളിൽ മതിയായ സുരക്ഷ മാനദണ്ഡങ്ങളില്ലാത്തതുമാണ് അപകടകാരണമെന്നാണ് വിദഗ്ധർ പറയുന്നത്. തീപിടിത്തമുണ്ടായപ്പോൾ യാത്രക്കാരിലേറെയും ഉറങ്ങുകയായിരുന്നു. ഇതും അപകടതീവ്രത വർധിപ്പിച്ചു. അമിതമായി ആളുകളെ കയറ്റുന്നതും ബോട്ടപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.