വാഷിംഗ്ടണ്‍: തുടർച്ചയായി 40 ച്യൂയിംഗ് ഗം വിഴുങ്ങിയ അഞ്ചുവയസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ആമാശയത്തിലുണ്ടായ തടസ്സത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ച്യൂയിംഗ് ഗം കഴിച്ചതു മൂലം ദഹനവ്യവസ്ഥ തടസപ്പെട്ടിരുന്നു. വയറുവേദനയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഡോ. ചിസൈറ്റ് ഇഹിയോനുനെക്വുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
''നിങ്ങൾ ഒരു കഷണം മാത്രം ഗം വിഴുങ്ങിയാൽ, അത് ഏകദേശം 40 മണിക്കൂർ കഴിഞ്ഞ് നിങ്ങളുടെ വിസര്‍ജ്യത്തിലൂടെ പുറത്തെത്തും,” ഡയറ്റീഷ്യൻ ബെത്ത് സെർവോണി ക്ലീവ്‌ലാൻഡ് പറഞ്ഞു. എന്നാൽ പുതിന ഫ്രഷ് ച്യൂയിംഗ് ഗം കഴിക്കുന്നത് ശീലമാക്കരുതെന്നും ദഹിപ്പിക്കാൻ കഴിയാത്തതിനാൽ ഇത് കുടലിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.