മെക്സിക്കോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി; ബാഗിൽ നിന്ന് മനുഷ്യത്തല കടിച്ചെടുത്ത് നായ

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഗ്വാനജ്വാട്ടോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി. കാണാതായ സഹോദര​നെ അന്വേഷിക്കുന്ന 32കാരിയും മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബാഗിൽ നിന്ന് മനുഷ്യത്തലയുമായി നായ ഓടുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് സംഭവം തദ്ദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ''ലോകം മുഴുവനുമുള്ള ആളുകൾ സെർവാന്റിനോ ഉൽസവത്തിന്റെ ആഘോഷത്തിലായിരിക്കുമ്പോൾ, ഞങ്ങളിവിടെ മൃതദേഹങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.''-എന്നാണ് സംഭവത്തെ കുറിച്ച് തദ്ദേശവാസികളിലൊരാൾ പറഞ്ഞത്.

ഒക്ടോബർ അവസാനത്തോടെ മാത്രം മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകളാണ് മെക്സിക്കോയിൽ കണ്ടെത്തിയത്. അടുത്തിടെ തന്നെ ഗ്വാനജ്വാട്ടോയിൽ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട 300 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.

മെക്സിക്കോയിലെ ഏറ്റവും അരക്ഷിതമായ സ്ഥലങ്ങളിലൊന്നാണ് ഗ്വാനജ്വാട്ടോയിലെ ഇറപുവാട്ടോ നഗരം. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ മാത്രം 2400 കൊലപാതകങ്ങളാണ് ഇവിടെ നടന്നത്. അതായത് രാജ്യത്തെ ആകെ കൊലപാതകങ്ങളുടെ 10 ശതമാനം. ഇതേ കാലഘട്ടത്തിൽ തന്നെ 3000ത്തിലേറെ ആളുകളെ കാണാതായിട്ടുമുണ്ട്. കടുത്ത അരക്ഷിതാവസ്ഥ നിലനിൽക്കുന്ന സ്ഥലമായിട്ടുകൂടി വിനോദസഞ്ചാരികളുടെ ആകർഷ കേന്ദ്രം കൂടിയാണിത്.



Tags:    
News Summary - 53 bags of human remains found in mexico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.