കാലിഫോർണിയ: യു.എസിലെ കാലിഫോർണിയ തീരത്ത് ശക്തമായ ഭുചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ ഫേൺഡെയിൽ പ്രാദേശിക സമയം രാവിലെ 10:44 നാണ് ഭൂചലനം ഉണ്ടായത്.
ആളപായമൊന്നും വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങൾക്ക് വലിയ രീതിയിലുള്ള കുലുക്കം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഫേൺഡെയ്ലിന് ഏകദേശം 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് ഹൊണോലുലുവിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.
സുനാമി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പരിഭ്രാന്തരായ ജനം സുരക്ഷിത സ്ഥാനങ്ങൾ തേടി പാലായനവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് സുനാമി മുന്നറിയിപ്പ് റദ്ദാക്കിയ അറിയിപ്പ് വരുന്നത്. 5.3 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അറിയിച്ച സുനാമി പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.