പാരിസ് (ഫ്രാൻസ്): 1960കളിലെ ഹോളിവുഡ്-ഫ്രഞ്ച് സിനിമ താരം അലൈൻ ഡെലോണിന്റെ വീട്ടിൽനിന്ന് ഫ്രഞ്ച് പൊലീസ് കണ്ടെടുത്തത് 72 തോക്കുകൾ. ഫ്രാൻസിൽ നിന്ന് 135 കിലോമീറ്റർ തെക്ക് ദൗച്ചി-മോണ്ട്കോർബണിലെ വീട്ടിൽ നിന്നാണ് ഇത്രയും തോക്കുകൾ പിടിച്ചെടുത്തത്. തോക്ക് കൈവശം വെക്കാൻ ഡെലോണിന് അനുമതിയില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ദി സമുറായി, ബോർസാലിനോ, ദി ലെപ്പാർഡ് തുടങ്ങിയ ഹിറ്റുകളിൽ വേഷമിട്ട നടൻ അക്കാലത്തെ തിരക്കുള്ള താരമായിരുന്നു. ആയുധം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ ചൊവ്വാഴ്ച തിരച്ചിലിന് ഉത്തരവിടുകയായിരുന്നു. വീട്ടിൽ ഷൂട്ടിങ് റേഞ്ച് കണ്ടെത്തിയ പൊലീസ് 3000ത്തിലധികം വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. 2019ൽ താരത്തിന് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില മോശമായിരുന്നു. 2019 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അലൈൻ ഡെലോണിന് ഓണററി പാം ഡി ഓർ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.