ഗസ്സയിൽ വിശന്നുകരയുന്നത് 8000 കുഞ്ഞുങ്ങൾ

ഗസ്സസിറ്റി: അന്താരാഷ്ട്ര നിയമങ്ങൾ പോലും കാറ്റിൽ പറത്തി ഗസ്സയിൽ നരനായാട്ട് തുടരുകയാണ് ഇസ്രായേൽ. സ്ത്രീകളും കുട്ടികളുമാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകൾ. ഗസ്സയിൽ ഇ​സ്രായേലി​ന്റെ യുദ്ധം 250 ദിവസം പിന്നിട്ടിരിക്കുകയാണ്.ഇതുവരെ 15,694 കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 17,000 കുട്ടികൾ മാതാപിതാക്കളില്ലാതെ അനാഥരാക്കപ്പെട്ടു.

അഞ്ചുവയസിനു താഴെയുള്ള 8000 കുട്ടികൾ ഒരുനേരത്തെ ഭക്ഷണം പോലുമില്ലാതെ വിശന്നു കരയുകയാണ്. ഈ കുഞ്ഞുങ്ങളുടെ കണ്ണുനീർ പോലും കാണാതെ ഗസ്സയെ മരുപ്പറമ്പാക്കുകയാണ് ഇസ്രായേൽ.

ഗസ്സയിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണുന്നില്ല. അതിനിടെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരൻമാരുടെ ബന്ധുക്കൾ വെടിനിർത്തലിനായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ കരാറിലെത്താൻ സാധിക്കാത്ത നെതന്യാഹു സർക്കാർ രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലിന് ഇസ്രായേൽ തയാറാകണമെന്നാണ് ഹമാസിന്റെ ആവശ്യം. എട്ടുമാസത്തിലേറെയായി തുടരുന്ന വംശഹത്യക്കിടെ ആദ്യമായി യു.എസ് അവതരിപ്പിച്ച വെടിനിർത്തൽ കരാർ തിങ്കളാഴ്ച യു.എൻ രക്ഷാസമിതി അംഗീകരിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മൂന്ന് ഘട്ട വെടിനിർത്തൽ പദ്ധതിയാണ് പ്രഖ്യാപിച്ചത്. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ ബൈഡൻ നിർദേശിച്ച കരാർ നടപ്പാക്കാൻ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - 8,000 children at risk in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.