അബുജ (നൈജീരിയ): ഭക്ഷണം കൊടുക്കാൻ ഗേറ്റ് തുറന്ന ഉടൻ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു. നൈജീരിയൻ മുൻ പ്രസിഡന്റ് ഒലുസെഗുൻ ഒബാസാൻജോയുടെ ഉടമസ്ഥതയിലുള്ള അബോകുട്ടയിലെ പ്രസിഡൻഷ്യൽ ലൈബ്രറി വൈൽഡ് ലൈഫ് പാർക്കിൽ ജോലി ചെയ്തിരുന്ന ബാബാജി ദൗൾ എന്ന 35 കാരനാണ് കൊല്ലപ്പെട്ടതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ജീവനക്കാരൻ സുരക്ഷാ സംരക്ഷണ ഗേറ്റ് തുറന്ന് മൃഗത്തിന് ഭക്ഷണം കൊടുക്കാൻ തുടങ്ങുമ്പോഴാണ് സംഭവം. സിംഹം ഇയാളെ ആക്രമിക്കുകയും തുടർന്ന് അയാൾ സംഭവ സ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നുവെന്ന് പാർക്ക് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ജീവനക്കാരന്റെ കഴുത്തിൽ പിടിമുറുക്കിയ സിംഹത്തെ ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് വക്താവ് ഒമോലോല ഒഡുട്ടോല പറഞ്ഞു.
ജീവനക്കാരൻ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചയാളാണ്. വൈൽഡ് ലൈഫ് പാർക്കിന്റെ മാനേജ്മെന്റ് മരണപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ജീവനക്കാരുടെയും സന്ദർശകരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പുനൽകുകയും ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.