ന്യൂയോർക്: നേരത്തേയുള്ള മറവി രോഗത്തിന്റെ വേഗത കുറക്കുന്ന മരുന്ന് കണ്ടെത്തി. അമേരിക്കൻ മരുന്നുകമ്പനി എലി ലില്ലിയാണ് ഡൊണനിമാബ് എന്ന മരുന്ന് വികസിപ്പിച്ചത്. മരുന്ന് വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്.
നെതർലൻഡ്സിൽ നടന്ന അൾഷിമേഴ്സ് അസോസിയേഷൻ ഇന്റർനാഷനൽ കോൺഫറൻസിലാണ് കമ്പനി വിവരം പങ്കുവെച്ചത്. കൂടാതെ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിലും (ജാമ) ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറവിരോഗമുള്ളവർക്ക് പ്രതീക്ഷ പകരുന്നതാണ് ഇതെന്നും രോഗികൾക്ക് പുതിയ ചികിത്സക്കുള്ള സാധ്യത അടിയന്തരമായി ആവശ്യമാണെന്നും എലി ലില്ലി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ആനി വൈറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.