യുനൈറ്റഡ് നാഷൻസ്: യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് രണ്ടാമൂഴം തേടിയിറങ്ങുന്ന അേൻറാണിയോ ഗുട്ടെറസിന് എതിരാളിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യൻ വംശജയായ അറോറ ആകാങ്ക്ഷ. നിലവിൽ യുനൈറ്റഡ് നാഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമിെൻറ (യു.എൻ.ഡി.പി) ഓഡിറ്റ് കോ-ഓർഡിനേറ്ററാണീ 34 കാരി.
മത്സരാർഥിയാകുന്നതിെൻറ ഭാഗമായി പ്രചാരണം തുടങ്ങിയതായും അറോറ അറിയിച്ചു. 75 വർഷമായി ഐക്യരാഷ്ട്ര സഭക്ക് വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചിട്ടില്ല. സംഘടനയുടെ മാനുഷിക സഹായം ഏറ്റവും കുറഞ്ഞനിലയിലാണ്. യു.എന്നിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് അറോറ പ്രചാരണത്തിെൻറ ഭാഗമായി പുറത്തിറക്കിയ വിഡിയോയിൽ പറയുന്നു. കഴിഞ്ഞമാസമാണ് ഗുട്ടെറസ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് രണ്ടാമതും മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്. ഈ വർഷം 31നാണ് അദ്ദേഹത്തിെൻറ കാലാവധി അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.