വാലന്‍റൈസ് ഡേയിൽ പ്രണയപ്പക തീർക്കാൻ അവസരം നൽകി മൃഗശാല; അവസരമുപയോഗപ്പെടുത്താൻ തിരക്കോട് തിരക്ക്

റോസാപൂക്കളും ചോക്ലളൈറ്റുകളും ഗ്രീറ്റിങ് കാർഡുകളുമുള്ള പതിവ് വാലന്‍റൈസ് ഡേ ആഘോഷങ്ങളെ മാറ്റി അവതരിപ്പിക്കാനുള്ള അവസരം നൽകുകയാണ് ബ്രിട്ടണിലെ മൃഗശാല. പ്രണയം നിരസിച്ച് കടന്നു കളഞ്ഞ പങ്കാളികളെ ഒാർക്കാനും അവരുടെ പേര് കൂറകൾക്ക് (പാറ്റ) നൽകാനുമുള്ള അവസരമാണ് ഈ വാലന്‍റൈസ് ഡേയിൽ നിരാശ കാമുക-കാമുകിമാർക്കായി ഹെംസ്ലി കൺസർവേഷൻ സെന്‍റർ ഒരുക്കുന്നത്. 

നിങ്ങൾ മറക്കാന്‍ ആഗ്രഹിക്കുന്ന മുന്‍ പങ്കാളികളോട് 'പ്രതികാരം' ചെയ്യാനുള്ള പരിപാടിക്കാണ് ഹെംസ്ലി മൃഗശാല തുടക്കമിടുന്നത്. 1.5 പൗണ്ട് (153 രൂപ) ആണ് ഇങ്ങനെ പ്രണയപ്പക തീർക്കാർ മൃഗശാലയിൽ അടക്കേണ്ടത്. മുന്‍ പങ്കാളികളു​ടെ പേര് മാത്രമല്ല നിങ്ങൾ ഏറെ വെറുക്കുന്ന രാഷ്ട്രീയക്കാരുടെ പേരും കൂറയ്ക്ക് നൽകാമെന്നാണ് മൃഗശാല ഓഫർ ചെയ്യുന്നത്.

പേരു നൽകാനുള്ള നിശ്ചിത തുക നൽകിയാൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇങ്ങിനെ നൽകുന്ന പേരുകൾ മൃഗശാലയിലെ 'റോച്ച് ബോർഡിൽ' പ്രദർശിപ്പിക്കുകയും ചെയ്യു. പരിപാടിയിലൂടെ നിന്ന് ലഭിക്കുന്ന തുക മൃഗശാലയുടെ നവീകരണത്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി പത്തു മുതൽ പതിനഞ്ച് വരെയാണ് പരിപാടിയിൽ പങ്കെടുക്കാന്‍ അവസരമുള്ളത്. കെന്‍റിലെ മൃഗശാലയെ അനുകരിച്ച് പ്രദേശത്തെ മറ്റു മൃഗശാലകളും സമാനമായ പരിപാടിയുമായി രംഗത്തെത്തിയിട്ടുണ്ട്. നിങ്ങൾ പേരു നൽകിയ കൂറകളെ മറ്റ് മൃഗങ്ങൾ തിന്നുന്നത് കാണാനുള്ള അവസരവും ആളുകൾക്ക് ചില മൃഗശാലകൾ ഓഫർ ചെയ്യുന്നുണ്ട്.

മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും നിരവധി പേരാണ് കൂറകൾക്ക് പേരിടാൻ ഇതിനകം പണമടച്ചതെന്നും മൃഗശാല അധികൃതർ പറഞ്ഞു. 

Full View


Tags:    
News Summary - a zoo offers rare scheme in valentine's day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.