കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ആരവമില്ലാതെ ജുമുഅ നടന്നു. മുമ്പത്തെ പോലെ മസ്ജിദുകളുടെ കവാടങ്ങളിൽ തോക്കുംപിടിച്ച് താലിബാൻ സേനാംഗങ്ങൾ കാവലിനുണ്ടായിരുന്നില്ല. പ്രാർഥനക്കെത്തുന്നവർ ജീൻസ് ഒഴിവാക്കി പ്രത്യേകവസ്ത്രം ധരിക്കണമെന്നും താലിബാൻ നിഷ്കർഷിച്ചില്ല.
ചില പള്ളികളിൽ പതിവിലും കൂടുതൽ ആളുകൾ ജുമുഅക്കായി എത്തിയിരുന്നു. എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും രാജ്യത്തുനിന്ന് ആരും പലായനം ചെയ്യരുതെന്നും തങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നവരെ തടയണമെന്നും പ്രസംഗത്തിലൂടെ ഉണർത്തണമെന്ന് കഴിഞ്ഞദിവസങ്ങളിൽ തന്നെ പള്ളിഇമാമുമാരെ താലിബാൻ ചട്ടംകെട്ടിയിരുന്നു.
താലിബാൻ ഭരണത്തിെൻറ പ്രാധാന്യം വിളിച്ചോതുന്ന മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖയും പള്ളികളിൽ വിതരണം ചെയ്തു. അഫ്ഗാൻ സർക്കാറിെൻറ ഭരണകാലത്ത് താലിബാൻ ആക്രമണം ഭയന്ന് പള്ളികൾക്ക് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇക്കുറി അതുമുണ്ടായില്ല.
സമാധാനവും സാഹോദര്യവും പുനഃസ്ഥാപിക്കാനും രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനുമായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും രാജ്യത്തു നിന്ന് പലായനം ചെയ്യുന്നവരെ സംരക്ഷിക്കാൻ ധനസമാഹരണം നടത്തണമെന്നും ഇമാമുമാർ ആഹ്വാനം ചെയ്തു. സംഘർഷമേഖലകളിൽ നിന്ന് ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ വെള്ളവും വസ്ത്രവും ഇല്ലാതെ കാബൂളിലെ തെരുവിലാണ് ഇപ്പോഴും കഴിയുന്നത്. താലിബാൻ കാബൂൾ പിടിച്ചതോടെ ഇവരുടെ ദുരിതം ഇരട്ടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.