അഫ്ഗാനിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരി​ക്ക്

കാബുൾ: വടക്കൻ അഫ്ഗാനിസ്താനിൽ ജുമുഅ നമസ്കാരത്തിനിടെ മുസ്ലിം പള്ളിയിൽ സ്ഫോടനം. ഒരാൾ മരിച്ചു, ഏഴ് പേർക്ക് ഗുരുതര പരിക്ക്. ഇമാം ഷാഹിബ് ജില്ലയിലെ അലിഫ് ബിർദി പള്ളിയിലാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനവസ്തുക്കൾ പള്ളിക്കുള്ളിൽ വെക്കുകയും ഇത് പ്രാർത്ഥന സമയത്ത് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് പ്രവിശ്യ പൊലീസ് വക്താവ് ഖാരി ഒബൈദുള്ള അബൈദി പറഞ്ഞു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാന്‍റെ ഭരണം 2021ൽ താലിബാൻ വീണ്ടും ഏറ്റെടുത്തത് മുതൽ രാജ്യത്ത് തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടാകുന്നുണ്ട്. ഐ.എസ് ആക്രമണങ്ങൾ കൂടുതലും വേട്ടയാടുന്നത് ന്യൂനപക്ഷങ്ങളെയാണ്. ഏപ്രിലിൽ വടക്കൻ പ്രവിശ്യയിലെ കുന്ദൂസ് ജില്ലയിൽ ഉണ്ടായ സമാന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 22ന് ഇമാം ഷാഹിബ് ജില്ലയിലുണ്ടായത് താലിബാൻ ഭരണത്തിൽ വന്ന ശേഷം അഫ്ഗാൻ കണ്ട മാരക സ്ഫോടനങ്ങളിലൊന്നാണ്. ഈ സ്ഫോടനത്തിൽ 36 പേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Afghan mosque blast leaves one dead, several injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.