അഫ്ഗാനിലെ വനിത അവതാരകർ മുഖംമറക്കണം–താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ ടെലിവിഷനിൽ ജോലി ചെയ്യുന്ന വനിത അവതാരകർ മുഖം മറക്കണമെന്ന് താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവ്. ഉത്തരവ് ലഭിച്ചതായി രാജ്യത്തെ പ്രാദേശിക ടെലിവിഷൻ മാധ്യമം പ്രതികരിച്ചു.

ഉത്തരവിനു പിന്നാലെ പ്രമുഖ അവതാരകർ പരിപാടിക്കിടെ മുഖാവരണം ധരിച്ച ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അടുത്തിടെ രാജ്യത്ത് പൊതുയിടങ്ങളിൽ സ്ത്രീകൾക്ക് മുഖാവരണം നിർബന്ധമാക്കിയിരുന്നു.

അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും താലിബാൻ വ്യക്തമാക്കി. അനുസരണയില്ലാത്ത സ്ത്രീകളെ വീട്ടിൽതന്നെ ഇരുത്തുമെന്നും മുതിർന്ന താലിബാൻ നേതാവും ഇടക്കാല ആഭ്യന്തരമന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനി പറഞ്ഞു.

Tags:    
News Summary - Afghan women presenters should cover their faces - Taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.