ഗസ്നി (അഫ്ഗാനിസ്താൻ): അഫ്ഗാനിസ്താനിലെ ഗിലാൻ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ 15 സിവിലിയൻമാർ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഒരു വീട്ടിനുള്ളിലാണ് ഇരട്ട സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റതായി പജ് വോക് അഫ്ഗാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖുർആൻ പാരായണ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.