കാബൂൾ: പ്രവചിക്കപ്പെട്ടതിനെക്കാൾ വേഗത്തിൽ അഫ്ഗാൻ പിടിച്ച താലിബാനെ ഭയന്ന് നാടുവിട്ട പ്രസിഡന്‍റ് അശ്റഫ് ഗനിയുടെ ആദ്യ പ്രതികരണം പുറത്ത്. രാജ്യത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ താൻ നാടുവിട്ടെന്നാണ് അശ്റഫ് ഗനിയുടെ വാക്കുകൾ. കാബൂളിൽ തങ്ങിയിരുന്നുവെങ്കിൽ ''എണ്ണമറ്റ രാജ്യസ്നേഹികൾ കുരുതി ചെയ്യപ്പെടും. കാബൂൾ നഗരം തകർക്കപ്പെടുകയും ചെയ്യും''- പ്രസ്താവന പറയുന്നു. ''താലിബാൻ വിജയിച്ചിരിക്കുന്നു. ഇനി രാജ്യത്തെ ജനങ്ങളുടെ സ്വത്തും അഭിമാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവർക്കാണ്. അവർ ചരിത്രത്തിലെ നിർണായക പരീക്ഷണ ഘട്ടത്തിനുമുന്നിലാണ്''- അദ്ദേഹം കൂട്ടിച്ചേർത്തു.
അശ്റഫ് ഗനി രാജ്യംവിട്ടതായി ഞായറാഴ്ച തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എവിടേക്കെന്ന് അദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താജികിസ്താനിലുണ്ടെന്നാണ് വിവരം. സമാധാന നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഔദ്യോഗിക പ്രതിനിധി അബ്ദുല്ല അബ്ദുല്ല നാടുവിട്ടതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ജനങ്ങളെ ദുരിതക്കയത്തിൽ ഉപേക്ഷിച്ചാണ് നാടുവിടുന്നതെന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.