യുഗാണ്ടയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

കമ്പാല: യുഗാണ്ടയില്‍ പാര്‍ലമെന്‍റിലേക്കും പ്രസിഡന്‍റ് സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പ്രാദേശികസമയം ഏഴുമുതല്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചെങ്കിലും ബാലറ്റ് പെട്ടിയും പേപ്പറുകളും കൃത്യസമയത്ത് എത്തിക്കാന്‍ കഴിയാത്തതുകാരണം പല പോളിങ് സ്റ്റേഷനുകളിലും നാലുമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. പ്രതിപക്ഷം പ്രധാനമായും ലീഡ് നേടുമെന്ന് പ്രതീക്ഷിക്കുന്ന കമ്പാലയിലാണ് വോട്ടെടുപ്പിന് തടസ്സംനേരിട്ടത്. ഇവിടെ വോട്ടിങ് സാമഗ്രികള്‍ എത്തിക്കുന്നതില്‍ നേരിട്ട സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വക്താവ് ജോതം തരേംവ പറഞ്ഞു.
കമ്പാലയിലെ ഒരു പോളിങ് സ്റ്റേഷനില്‍ നിരാശരായ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റംചെയ്തു. തെരഞ്ഞെടുപ്പ് ദിനത്തില്‍ ഫേസ്ബുക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചിരുന്നു. രാജ്യത്ത് ഒൗദ്യോഗികമായി ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാകാരണങ്ങളാലാണ് ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 71 കാരനായ മുന്‍ വിമതപേരാളി കൂടിയായ മുസേവേനി അഞ്ചാംതവണയും അധികാരത്തിലത്തൊന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.