ലാര്‍നാക: ഈജിപ്ത് വിമാനം റാഞ്ചിയ പ്രഫ. സെയ്ഫ് എല്‍ദിന്‍ മുസ്തഫയെ സൈപ്രസ് കോടതിയില്‍ ഹാജരാക്കി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മുസ്തഫയെ എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വാദം നടക്കുമ്പോള്‍ കോടതിയില്‍ വെച്ച് ഒരക്ഷരംപോലും ശബ്ദിക്കാതിരുന്ന മുസ്തഫ പൊലീസ് വാഹനത്തില്‍ കൊണ്ടുപോവുമ്പോള്‍ കോടതിക്കു പുറത്തുള്ള മാധ്യമപ്രവര്‍ത്തകരോട് വിരലുകള്‍കൊണ്ട് വിജയമുദ്ര കാണിച്ചു.
55 യാത്രക്കാരുമായി സൗദി അറേബ്യയില്‍നിന്ന് കൈറോയിലേക്ക് പോവുകയായിരുന്ന ഈജിപ്ത് എയറിന്‍െറ എം.എസ് 181 വിമാനമാണ് ഇയാള്‍ റാഞ്ചിയത്. ബെല്‍റ്റ് ബോംബ് വെച്ചിട്ടുണ്ടെന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനു ശേഷം വിമാനം റാഞ്ചുകയായിരുന്നു. ഏറെ പണിപ്പെട്ട് ഇയാളെ അനുനയിപ്പിച്ച പൊലീസ് പിന്നീട് അറസ്റ്റ് െചയ്യുകയായിരുന്നു. മുസ്തഫക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നും ഭീകരനല്ളെന്നും അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് ആളുകള്‍ക്ക് ശ്വാസം വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.