കൈറോ: 66 യാത്രക്കാരുമായി മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നിരുന്നതായി ഫ്രഞ്ച് വ്യോമയാന സുരക്ഷാ ഏജന്‍സി അറിയിച്ചു.തകരുന്നതിന് ഏഴുമിനിറ്റ് മുമ്പാണ് വിമാനത്തിന്‍െറ മൂന്നിടങ്ങളില്‍ നിന്ന് പുകയുയര്‍ന്നതായി സന്ദേശം എ.സി.എ.ആറില്‍ ലഭിച്ചത്. ഗ്രൗണ്ട്സ്റ്റേഷനും വിമാനത്തിനുമിടയിലുള്ള സന്ദേശങ്ങളെ സ്വീകരിക്കുന്ന ഡിജിറ്റല്‍ സംവിധാനമാണ് എ.സി.
എ.ആര്‍. എന്നാല്‍ അപകടകാരണം അജ്ഞാതമായി തുടരുന്നു.
വിമാനത്തിന്‍െറ ഡാറ്റാ റെക്കോഡറുകള്‍ കണ്ടത്തെിയിരുന്നെങ്കില്‍ അന്വേഷണത്തിന് സഹായകമാവുമായിരുന്നുവെന്നു സംഘം ചൂണ്ടിക്കാട്ടി. വിമാനത്തിലെ ടോയ്ലറ്റും വിന്‍ഡോ സെന്‍സറുമുള്‍പ്പെടെ മൂന്നിടങ്ങളില്‍നിന്ന് പുകയുയര്‍ന്നതായി ഏഴു സന്ദേശമാണ് ലഭിച്ചത്. അതിനിടെ, തകര്‍ന്ന വിമാനത്തിന്‍െറ അവശിഷ്ടങ്ങളുടെ ചിത്രം ഈജിപ്ഷ്യന്‍ സൈന്യം പുറത്തുവിട്ടു. വിമാനത്തിന്‍െറ സീറ്റുകളുടെ ഭാഗങ്ങളും യാത്രക്കാരുടെ സാധനങ്ങളുടെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.