ആൻഡ്രൂ മലാഞ്ചെനി: മണ്ടേലയു​െട സഹതടവുകാരൻ

ജൊഹാനസ്​ ബർഗ്​: വർണവിവേചനത്തിനെതിരായ പോരാട്ടത്തി​​െൻറ ഭാഗമായി 26 നീണ്ട വർഷങ്ങൾ തടവറക്കുള്ളിൽ കഴിഞ്ഞ ആൻഡ്രൂ മലാഞ്ചെനി വിടവാങ്ങി. നെൽസൺ മണ്ടേലക്കൊപ്പം റോബൻ​ ​െഎലൻഡിൽ തടവിൽ കഴിഞ്ഞ മലാഞ്ചെനി കഴിഞ്ഞദിവസം പ്രി​േട്ടാറിയയി​െല ആശുപത്രിയിലാണ്​ മരണപ്പെട്ടത്​. 

1964ൽ റിവോനിയ വിചാരണയിൽ നെൽസ​ൺ മണ്ടേലക്കൊപ്പം ശിക്ഷിക്കപ്പെട്ടവരിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ ആളായിരുന്നു മലാഞ്ചെനി. റിവോനിയ വിചാരണയിൽ മണ്ടേലക്കും മലാഞ്ചെനിക്കും പുറമെ, ആറു​പേർക്കു​ കൂടിയാണ്​ തടവ്​ വിധിച്ചത്​. മലാഞ്ചെനി 26 വർഷത്തെ തടവിനു​ ശേഷം 1989ൽ പുറത്തിറങ്ങിയ​േപ്പാൾ മ​േണ്ടല 1990ൽ 27 വർഷത്തെ തടവുജീവിതം കഴിഞ്ഞാണ്​ പുറംലോകം കണ്ടത്​. ഇവരുടെ തടവുജീവിതമാണ്​ അപാർതീഡിനെതിരെ ലോകതലത്തിൽ പോരാട്ടം ശക്തിപ്പെടാൻ കാരണമായത്​. ജയിലിൽ മണ്ടേല 466/ 64 നമ്പറും മലാഞ്ചെനി 467/ 64 നമ്പറും തടവുകാരായിരുന്നു. 

1961ൽ വർണവിവേചനവിരുദ്ധ പോരാട്ടത്തി​​െൻറ ഭാഗമായി ചൈനയിൽ പരിശീലനത്തിനു​ പോയ മലാഞ്ചെനി അവിടെ വെച്ച്​ മാവോ സേ തൂങ്ങിനെ കണ്ടത്​ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്​. 1962ൽ ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ ശേഷം പോരാട്ടം തുടരുന്നതിനിടെയാണ്​ പിടിയിലായതും തടവിലായതും. 
മോചിതനായ ശേഷം ആഫ്രിക്കൻ നാഷനൽ കോൺഗ്രസി​​െൻറ നേതൃസ്ഥാനത്തോ സർക്കാറി​​െൻറയോ ഭാഗമാകാതിരുന്ന മലാഞ്ചെനി, നിർണായക സ്വാധീനം ചെലുത്തിയിരുന്നു. 

Tags:    
News Summary - Andrew Mlangeni: Last Mandela co-accused dies aged 95-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.