ആൻഡ്രൂ മലാഞ്ചെനി: മണ്ടേലയുെട സഹതടവുകാരൻ
text_fieldsജൊഹാനസ് ബർഗ്: വർണവിവേചനത്തിനെതിരായ പോരാട്ടത്തിെൻറ ഭാഗമായി 26 നീണ്ട വർഷങ്ങൾ തടവറക്കുള്ളിൽ കഴിഞ്ഞ ആൻഡ്രൂ മലാഞ്ചെനി വിടവാങ്ങി. നെൽസൺ മണ്ടേലക്കൊപ്പം റോബൻ െഎലൻഡിൽ തടവിൽ കഴിഞ്ഞ മലാഞ്ചെനി കഴിഞ്ഞദിവസം പ്രിേട്ടാറിയയിെല ആശുപത്രിയിലാണ് മരണപ്പെട്ടത്.
1964ൽ റിവോനിയ വിചാരണയിൽ നെൽസൺ മണ്ടേലക്കൊപ്പം ശിക്ഷിക്കപ്പെട്ടവരിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ ആളായിരുന്നു മലാഞ്ചെനി. റിവോനിയ വിചാരണയിൽ മണ്ടേലക്കും മലാഞ്ചെനിക്കും പുറമെ, ആറുപേർക്കു കൂടിയാണ് തടവ് വിധിച്ചത്. മലാഞ്ചെനി 26 വർഷത്തെ തടവിനു ശേഷം 1989ൽ പുറത്തിറങ്ങിയേപ്പാൾ മേണ്ടല 1990ൽ 27 വർഷത്തെ തടവുജീവിതം കഴിഞ്ഞാണ് പുറംലോകം കണ്ടത്. ഇവരുടെ തടവുജീവിതമാണ് അപാർതീഡിനെതിരെ ലോകതലത്തിൽ പോരാട്ടം ശക്തിപ്പെടാൻ കാരണമായത്. ജയിലിൽ മണ്ടേല 466/ 64 നമ്പറും മലാഞ്ചെനി 467/ 64 നമ്പറും തടവുകാരായിരുന്നു.
1961ൽ വർണവിവേചനവിരുദ്ധ പോരാട്ടത്തിെൻറ ഭാഗമായി ചൈനയിൽ പരിശീലനത്തിനു പോയ മലാഞ്ചെനി അവിടെ വെച്ച് മാവോ സേ തൂങ്ങിനെ കണ്ടത് ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. 1962ൽ ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ ശേഷം പോരാട്ടം തുടരുന്നതിനിടെയാണ് പിടിയിലായതും തടവിലായതും.
മോചിതനായ ശേഷം ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ നേതൃസ്ഥാനത്തോ സർക്കാറിെൻറയോ ഭാഗമാകാതിരുന്ന മലാഞ്ചെനി, നിർണായക സ്വാധീനം ചെലുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.