ജൊഹാനസ്ബർഗ്: നീതിബോധത്തിെൻറ ശബ്ദം എന്ന് നെൽസൺ മണ്ടേല വിശേഷിപ്പിച്ച ദക്ഷിണാഫ്രിക്കൻ ആർച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടുവിന് 87 തികഞ്ഞു. സമാധാന നൊബേൽ േജതാവായ ടുട്ടുവിനെ സെപ്റ്റംബറിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിറന്നാൾ ദിനത്തിൽ സന്തോഷവാനയി കാണപ്പെട്ട ടുട്ടു ചികിത്സ കഴിഞ്ഞ് ഉടൻ വീട്ടിലേക്കു മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്.
ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് പിറന്നാൾ ആശംസ നേർന്നു. 1984ലാണ് ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന് അന്ത്യംകുറിക്കാനുള്ള പോരാട്ടത്തിന് ടുട്ടുവിന് സമാധാന നൊബേൽ നൽകി ആദരിച്ചത്. മ്യാന്മറിൽ റോഹിങ്ക്യൻ കൂട്ടക്കൊല തടയുന്നതിനു പകരം ബുദ്ധഭരണകൂടത്തിന് പിന്തുണ നൽകുന്ന ഒാങ്സാൻ സൂചിയെ ടുട്ടു വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.