മൊഗാദിശു: നൈജീരിയൻ സർക്കാറുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം മോചനത്തിന് തയാറാകാത്ത പെൺകുട്ടികളുടെ വിഡിയോയുമായി ബോകോ ഹറാം. 2014ൽ ബോകോ ഹറാം തട്ടിക്കൊണ്ടുപോയ പെൺകുട്ടികളിലൊരാളാണ് ദൃശ്യങ്ങളിലുള്ളത്. മെയ്ദ യകൂബ എന്ന് പേരുള്ള പെൺകുട്ടി കറുത്ത നിറത്തിലുള്ള മുഖാവരണം ധരിച്ചിട്ടുണ്ട്.
കൈകളിൽ തോക്കും. ബോകോ ഹറാമിനോടുള്ള ആത്മാർഥത അവൾ പ്രഖ്യാപിക്കുന്നുമുണ്ട്. വീട്ടിലേക്ക് മടങ്ങി മാതാപിതാക്കളെ കാേണണ്ടേ എന്ന ചോദ്യത്തിന് ആഗ്രഹമില്ലെന്നും മതവിശ്വാസമില്ലാത്ത ഒരുകൂട്ടം ആളുകൾക്കിടയിലായിരുന്നു താൻ കഴിഞ്ഞിരുന്നതെന്നും അത് തുടരാൻ താൽപര്യമില്ലെന്നും അവൾ വെളിപ്പെടുത്തി. മൂന്നുവർഷം തട്ടിക്കൊണ്ടുപോയ 82 പെൺകുട്ടികളെ ബോകോ ഹറാമിൽനിന്ന് സർക്കാർ മോചിപ്പിച്ചിരുന്നു.
എന്നാൽ, ഒരു െപൺകുട്ടി നാട്ടിലേക്കു മടങ്ങാൻ സന്നദ്ധത കാണിച്ചിരുന്നില്ല. ബോകോ ഹറാം തീവ്രവാദികളിലൊന്നിനെയാണ് അവൾ വിവാഹം ചെയ്തത്.
276 പെൺകുട്ടികളെയാണ് ബോകോ ഹറാം തട്ടിക്കൊണ്ടുപോയത്. അതിൽ 113 പേരെ കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.