കം​ബോ​ഡി​യയിൽ  മു​ല​പ്പാ​ൽ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു

ഫനൊംപെൻ: കംബോഡിയയിൽ മനുഷ്യ മുലപ്പാലി​െൻറ വിൽപനയും കയറ്റുമതിയും ഒൗദ്യോഗികമായി നിരോധിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങിലൊന്നായ  കംബോഡിയയുടെ വരുമാനം വർധിപ്പിക്കാൻ സ്ത്രീകളെ വ്യവസായികമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യത്തെ അമ്മമാരിൽനിന്ന് മുലപ്പാൽ വാങ്ങുന്നതും കയറ്റിയയക്കുന്നതും ഉടൻ നിരോധിക്കാൻ നടപടിയെടുക്കണമെന്ന് കംബോഡിയൻ കാബിനറ്റ് ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയത്തോട് നിർദേശിക്കുകയായിരുന്നു. 

നേരത്തേ ഉട്ടാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംബ്രോസിയ ലാബിനെ മനുഷ്യ മുലപ്പാൽ കയറ്റുമതി ചെയ്യുന്നതിൽനിന്ന് താൽക്കാലികമായി വിലക്കിയിരുന്നു. എന്നാൽ, വ്യാപാരം കംബോഡിയയിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതാണെന്നും അധികമുള്ള മുലപ്പാൽ രാജ്യത്തെ മതിയായ പോഷകാഹാരം കിട്ടാത്ത കുട്ടികൾക്ക് ലഭ്യമാക്കണമെന്നും യുനിസെഫ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 

Tags:    
News Summary - breast milk bank in cambodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.