പോർേട്ടാപ്രിൻസ്: എണ്ണ വില വർധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്ന് ഹെയ്തി പ്രധാനമന്ത്രി രാജിെവച്ചു. പ്രധാനമന്ത്രി ജാക്ക് ഗയ് ലഫ്നോനൻറാണ് രാജിവെച്ചത്. ഇന്ധന സബ്സിഡി എടുത്ത കളയാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ് ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്.
താൻ പ്രസിഡൻറിന് രാജിക്കത്ത് രാജിസമർപ്പിച്ചുവെന്ന് ജാക്ക് പറഞ്ഞു. പ്രസിഡൻറ് രാജി സ്വീകരിച്ചതായി പാർലമെൻറിൽ അദ്ദേഹം വ്യക്തമാക്കി. ഹെയ്തിയിൽ ഇന്ധന സബ്സിഡി ഇല്ലാതാക്കിയതോടെ ഗ്യാസ് ഒായിലിെൻറ വില 38 ശതമാനവും ഡീസലിെൻറ വില 47 ശതമാനവും മണ്ണെയുടെ വില 51 ശതമാനവും വർധിച്ചിരുന്നു.
വില വർധനവിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഏകദേശം ഏഴ് പേർ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.