നൈജറിൽ പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ച്​ 58 മരണം

നിയമേ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച്​ 58 മരണം. പെട്രോൾ വഹിച്ച്​ പോവുകയായിരുന്ന ട ാങ്കർ നിയന്ത്രണം വിട്ട്​ മറിഞ്ഞതോടെ പെട്രോൾ ശേഖരിക്കാൻ ചിലർ തടിച്ചുകൂടുയും ഈ സമയത്ത്​ സ്​ഫോടനമുണ്ടാകുകയുമായിരുന്നു. 37ഓളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

തലസ്ഥാന നഗരമായ നിയാമേയിലെ അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ സമീപമായാണ് ടാങ്കർ​ പൊട്ടിത്തെറിച്ചത്​. അടുത്തായി പാർക്ക്​ ചെയ്​തിരുന്ന വാഹനങ്ങളും അടുത്തുള്ള കെട്ടിടങ്ങളും വീടുകളും സ്​ഫോടനത്തിൽ കത്തി നശിച്ചു.

Tags:    
News Summary - Oil tanker explosion kills dozens in Niger-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.